This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈക്ക്ഹുട്ട്, ഗെർബ്രാന്റ് ഫാന്ഡെന് (1621 - 74)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഈക്ക്ഹുട്ട്, ഗെർബ്രാന്റ് ഫാന്ഡെന് (1621 - 74) == == Eeckhout, Gerbrand Van den == ഡ...)
അടുത്ത വ്യത്യാസം →
07:19, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഈക്ക്ഹുട്ട്, ഗെർബ്രാന്റ് ഫാന്ഡെന് (1621 - 74)
Eeckhout, Gerbrand Van den
ഡച്ച് ചിത്രകാരനും കൊത്തുപണിക്കാരനും. 1621-ൽ ആംസ്റ്റർഡാമിൽ ജനിച്ചു. വിശ്വവിഖ്യാത ഡച്ച് ചിത്രകാരന് റെംബ്രാന്റിന്റെ കീഴിലാണ് ഈക്ക്ഹുട്ട് ചിത്രരചന അഭ്യസിച്ചത് (1635-40). റെംബ്രാന്റിന്റെ മരണംവരെ (1699) അദ്ദേഹത്തോടൊത്ത് കലാപ്രവർത്തനങ്ങളിലേർപ്പെട്ടു കഴിഞ്ഞു. ബൈബിള്രംഗങ്ങളെ ആസ്പദമാക്കി രചിച്ച ഛായാചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ആദ്യകാലകൃതികള്‍. ഇവയിൽ റെംബ്രാന്റിന്റെ സ്വാധീനത നിഴലിച്ചു കാണാം. റെംബ്രാന്റിനെ കൂടാതെ ഈക്ക്ഹുട്ടിനെ സ്വാധീച്ച മറ്റു കലാകാരന്മാരാണ് പീറ്റർ ദെ ഹുഹ്, ഇറാർഡ് ടെർബോക്ക് എന്നിവർ. "വുമണ്‍ ടേക്കണ്‍ ഇന്‍ അഡൽറ്ററി', "ദി എക്സ്പൽഷന് ഒഫ് ഹാഗാർ' (1666), "ഇസാക്ക് ബ്ളെസിങ് ജേക്കബ്' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ഈ കലാകാരന്റെ മിക്ക കൃതികളും റെംബ്രാന്റിന്റേതാണെന്ന് കുറേക്കാലം തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. "റെയ്സിങ് ദ് ഡാട്ടർ ഒഫ് റ്റാറസ്' ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചിത്രമാണ്. ഈക്ക്ഹുട്ടിന്റെ ഒരു പ്രധാന ചിത്രമായ "ആനി ഡെഡിക്കേറ്ററിങ് ഹെർ സണ്‍ റ്റൂ ദ് ലോർഡ്' പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 1674-ൽ ആംസ്റ്റർഡാമിൽ വച്ച് ഈക്ക്ഹുട്ട് നിര്യാതനായി.