This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓഷധികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഓഷധികള്‍ == == Herbs == മൃദുവായ കാണ്ഡമുള്ള ചെറുസസ്യങ്ങള്‍. കുറ്റിച...)
അടുത്ത വ്യത്യാസം →
12:59, 19 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓഷധികള്‍
Herbs
മൃദുവായ കാണ്ഡമുള്ള ചെറുസസ്യങ്ങള്‍. കുറ്റിച്ചെടി(shrub)കളിലും മര(tree)ങ്ങളിലും കാണുന്നതുപോലെ ഇവയ്ക്കു കടുപ്പമുള്ള കാണ്ഡമുണ്ടായിരിക്കുകയില്ല. ഓഷധികളെ അവയുടെ ജീവിതകാലത്തിന്റെ ദൈർഘ്യമനുസരിച്ച് ഏകവർഷികള്‍, ദ്വിവർഷികള്‍, ചിരസ്ഥായികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ഏകവർഷികള്‍ ഒരുവർഷത്തിൽ കൂടുതൽ നിലനില്ക്കുകയില്ല. ഈ കാലയളവിനുള്ളിൽ അവ മുളച്ചുവളർന്ന് പുഷ്പിച്ച് കായ്കളുത്പാദിപ്പിച്ചശേഷം നശിച്ചുപോകുന്നു. നെല്ല്, പയർ, സൂര്യകാന്തി, കടുക് മുതലായ ചെടികള്‍ ഇതിനുദാഹരണമാണ് (നോ. ഏകവർഷികള്‍). രണ്ടുവർഷം ജീവിക്കുന്ന ചെടികളാണ് ദ്വിവർഷികള്‍. ആദ്യവർഷത്തിൽ ചെടിയുടെ കായികവളർച്ച പൂർണമാകുന്നു. രണ്ടാംവർഷത്തിലാണ് പൂക്കളും വിത്തുകളും ഉത്പാദിപ്പിക്കുന്നത്. അതിനെത്തുടർന്ന് ചെടി നശിച്ചുപോകുന്നു. കാബേജ്, റാഡിഷ്, ബീറ്റ്റൂട്ട്, കാരറ്റ്, ടേർണിപ് മുതലായ ചെടികള്‍ ഉദാഹരണങ്ങളാണ്. രണ്ടുവർഷത്തിൽ കൂടുതൽ കാലം നില്ക്കുന്നവയാണ് ചിരസ്ഥായികള്‍. വാഴ, ഇഞ്ചി, കൂവ മുതലായ സസ്യങ്ങളിൽ പൂക്കളുണ്ടായിക്കഴിഞ്ഞാൽ മണ്ണിനുമുകളിലുള്ള ഭാഗം എല്ലാവർഷവും നശിച്ചുപോകുന്നു. മഴപെയ്യുമ്പോള്‍ മണ്ണിനടിയിലുള്ള ഭൂകാണ്ഡം പൊട്ടിമുളച്ച് പുതിയ കാണ്ഡം രൂപം പ്രാപിക്കുന്നു. ഔഷധനിർമാണത്തിനും ഭക്ഷണപദാർഥങ്ങളുടെ രൂചിയും ഗുണവും വർധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന സുഗന്ധമുള്ള ചെറിയചെടികളും ഈ പേരിലറിയപ്പെടുന്നുണ്ട്.