This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒലിയേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഒലിയേസീ == == Oleaceae == ദ്വിബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. 24...) |
Mksol (സംവാദം | സംഭാവനകള്‍) (→Oleaceae) |
||
വരി 4: | വരി 4: | ||
== Oleaceae == | == Oleaceae == | ||
- | + | [[ചിത്രം:Vol5p617_Oleaceae mulla.jpg|thumb|]] | |
ദ്വിബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. 24 ജീനസ്സുകളും 600-ലേറെ സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ ചെടികള്‍ മിതോഷ്‌ണമേഖലയിലും ഉഷ്‌ണമേഖലയിലും കാണപ്പെടുന്നു; പ്രതേ്യകിച്ചും ഈസ്റ്റ് ഇന്‍ഡീസ്, പൂർവേഷ്യ എന്നിവിടങ്ങളിൽ 10 സ്‌പീഷീസുകളുടെ ജന്മഭൂമി വടക്കേ അമേരിക്കയാണ്. ഈ കുടുംബത്തിൽപ്പെടുന്ന ചില ഫോസിൽ സ്‌പീഷീസുകളെക്കുറിച്ചും അറിവുലഭിച്ചിട്ടുണ്ട്. നാലുവീതമുള്ള പുഷ്‌പഭാഗങ്ങള്‍, രണ്ടു കേസരങ്ങള്‍, ഊർധ്വസ്ഥിതമായ അണ്ഡാശയം എന്നിവയാണ് ഈ കുടുംബത്തിന്റെ സവിശേഷതകള്‍. | ദ്വിബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. 24 ജീനസ്സുകളും 600-ലേറെ സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ ചെടികള്‍ മിതോഷ്‌ണമേഖലയിലും ഉഷ്‌ണമേഖലയിലും കാണപ്പെടുന്നു; പ്രതേ്യകിച്ചും ഈസ്റ്റ് ഇന്‍ഡീസ്, പൂർവേഷ്യ എന്നിവിടങ്ങളിൽ 10 സ്‌പീഷീസുകളുടെ ജന്മഭൂമി വടക്കേ അമേരിക്കയാണ്. ഈ കുടുംബത്തിൽപ്പെടുന്ന ചില ഫോസിൽ സ്‌പീഷീസുകളെക്കുറിച്ചും അറിവുലഭിച്ചിട്ടുണ്ട്. നാലുവീതമുള്ള പുഷ്‌പഭാഗങ്ങള്‍, രണ്ടു കേസരങ്ങള്‍, ഊർധ്വസ്ഥിതമായ അണ്ഡാശയം എന്നിവയാണ് ഈ കുടുംബത്തിന്റെ സവിശേഷതകള്‍. | ||
വൃക്ഷങ്ങളും കുറ്റിച്ചെടികളും ചില വള്ളിച്ചെടികളും ആണ് ഈ കുടുംബത്തിലുള്ളത്. ഇലകള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ സാധാരണയായി ദ്വിലിംഗികളാണെങ്കിലും ഏകലിംഗ പുഷ്‌പങ്ങളോടുകൂടിയ ചെടികളും വിരളമല്ല. പൂക്കള്‍ കുലകളായി കാണപ്പെടുന്നു. സാധാരണയായി നാലു വിദളങ്ങള്‍ (petals) കൊണാം; മുല്ലയിൽ ഇവയുടെ എണ്ണം 5 ആണ്. ഫ്രാക്‌സിനസ് സ്‌പീഷീസുകള്‍ക്ക് വിദളപുടമേയില്ല. നാലു ദളങ്ങള്‍ ചേർന്ന സംയുക്ത ദളപുടമാണ് ഈ കുടുംബത്തിന്റെ സവിശേഷതയെങ്കിലും അപൂർവമായി പൂക്കളിൽ 6-12 ദളങ്ങള്‍ വരെ കാണാറുണ്ട്. പുക്കളിൽ സാധാരണയായി രണ്ടു കേസരങ്ങള്‍ കണ്ടുവരുന്നു. ഇവയുടെ തന്തുക്കള്‍ (filaments) ചെറുതാണ്. അണ്ഡാശയം ഊർധ്വമാണ്; രണ്ട് അറകളുള്ള അണ്ഡാശയത്തിൽ ഓരോ അറയിലും രണ്ടു ബീജാണ്ഡം വീതം ഉണ്ടായിരിക്കും. ഫലം ആ്രമകമോ (drupe) ബെറിയോ സമ്പുടമോ (capsule) ആകാം. കായ്‌കള്‍ക്കുള്ളിൽ മൂന്നോ നാലോ വിത്തുണ്ടാകും; വിത്തിനുള്ളിൽ ചിലപ്പോള്‍ ബീജാന്നവും. | വൃക്ഷങ്ങളും കുറ്റിച്ചെടികളും ചില വള്ളിച്ചെടികളും ആണ് ഈ കുടുംബത്തിലുള്ളത്. ഇലകള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ സാധാരണയായി ദ്വിലിംഗികളാണെങ്കിലും ഏകലിംഗ പുഷ്‌പങ്ങളോടുകൂടിയ ചെടികളും വിരളമല്ല. പൂക്കള്‍ കുലകളായി കാണപ്പെടുന്നു. സാധാരണയായി നാലു വിദളങ്ങള്‍ (petals) കൊണാം; മുല്ലയിൽ ഇവയുടെ എണ്ണം 5 ആണ്. ഫ്രാക്‌സിനസ് സ്‌പീഷീസുകള്‍ക്ക് വിദളപുടമേയില്ല. നാലു ദളങ്ങള്‍ ചേർന്ന സംയുക്ത ദളപുടമാണ് ഈ കുടുംബത്തിന്റെ സവിശേഷതയെങ്കിലും അപൂർവമായി പൂക്കളിൽ 6-12 ദളങ്ങള്‍ വരെ കാണാറുണ്ട്. പുക്കളിൽ സാധാരണയായി രണ്ടു കേസരങ്ങള്‍ കണ്ടുവരുന്നു. ഇവയുടെ തന്തുക്കള്‍ (filaments) ചെറുതാണ്. അണ്ഡാശയം ഊർധ്വമാണ്; രണ്ട് അറകളുള്ള അണ്ഡാശയത്തിൽ ഓരോ അറയിലും രണ്ടു ബീജാണ്ഡം വീതം ഉണ്ടായിരിക്കും. ഫലം ആ്രമകമോ (drupe) ബെറിയോ സമ്പുടമോ (capsule) ആകാം. കായ്‌കള്‍ക്കുള്ളിൽ മൂന്നോ നാലോ വിത്തുണ്ടാകും; വിത്തിനുള്ളിൽ ചിലപ്പോള്‍ ബീജാന്നവും. |
11:05, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒലിയേസീ
Oleaceae
ദ്വിബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. 24 ജീനസ്സുകളും 600-ലേറെ സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ ചെടികള്‍ മിതോഷ്‌ണമേഖലയിലും ഉഷ്‌ണമേഖലയിലും കാണപ്പെടുന്നു; പ്രതേ്യകിച്ചും ഈസ്റ്റ് ഇന്‍ഡീസ്, പൂർവേഷ്യ എന്നിവിടങ്ങളിൽ 10 സ്‌പീഷീസുകളുടെ ജന്മഭൂമി വടക്കേ അമേരിക്കയാണ്. ഈ കുടുംബത്തിൽപ്പെടുന്ന ചില ഫോസിൽ സ്‌പീഷീസുകളെക്കുറിച്ചും അറിവുലഭിച്ചിട്ടുണ്ട്. നാലുവീതമുള്ള പുഷ്‌പഭാഗങ്ങള്‍, രണ്ടു കേസരങ്ങള്‍, ഊർധ്വസ്ഥിതമായ അണ്ഡാശയം എന്നിവയാണ് ഈ കുടുംബത്തിന്റെ സവിശേഷതകള്‍. വൃക്ഷങ്ങളും കുറ്റിച്ചെടികളും ചില വള്ളിച്ചെടികളും ആണ് ഈ കുടുംബത്തിലുള്ളത്. ഇലകള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ സാധാരണയായി ദ്വിലിംഗികളാണെങ്കിലും ഏകലിംഗ പുഷ്‌പങ്ങളോടുകൂടിയ ചെടികളും വിരളമല്ല. പൂക്കള്‍ കുലകളായി കാണപ്പെടുന്നു. സാധാരണയായി നാലു വിദളങ്ങള്‍ (petals) കൊണാം; മുല്ലയിൽ ഇവയുടെ എണ്ണം 5 ആണ്. ഫ്രാക്‌സിനസ് സ്‌പീഷീസുകള്‍ക്ക് വിദളപുടമേയില്ല. നാലു ദളങ്ങള്‍ ചേർന്ന സംയുക്ത ദളപുടമാണ് ഈ കുടുംബത്തിന്റെ സവിശേഷതയെങ്കിലും അപൂർവമായി പൂക്കളിൽ 6-12 ദളങ്ങള്‍ വരെ കാണാറുണ്ട്. പുക്കളിൽ സാധാരണയായി രണ്ടു കേസരങ്ങള്‍ കണ്ടുവരുന്നു. ഇവയുടെ തന്തുക്കള്‍ (filaments) ചെറുതാണ്. അണ്ഡാശയം ഊർധ്വമാണ്; രണ്ട് അറകളുള്ള അണ്ഡാശയത്തിൽ ഓരോ അറയിലും രണ്ടു ബീജാണ്ഡം വീതം ഉണ്ടായിരിക്കും. ഫലം ആ്രമകമോ (drupe) ബെറിയോ സമ്പുടമോ (capsule) ആകാം. കായ്‌കള്‍ക്കുള്ളിൽ മൂന്നോ നാലോ വിത്തുണ്ടാകും; വിത്തിനുള്ളിൽ ചിലപ്പോള്‍ ബീജാന്നവും. ഈ കുടുംബത്തിൽപ്പെട്ട ഒലീവുമരം വളരെ സാമ്പത്തികപ്രാധാന്യമർഹിക്കുന്നു. അതിന്റെ ഫലം ആട്ടിയെടുക്കുന്ന എണ്ണ, ആഹാരം പാകം ചെയ്യാനും, സൗന്ദര്യസംവർധക വസ്‌തുക്കള്‍, ഔഷധങ്ങള്‍ എന്നിവയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു. ഒലീവ് മരത്തിന്റെ തടി വിലപിടിപ്പുള്ളതാണ്. പ്രസ്‌തുത കുടുംബത്തിലെ അംഗമായ ആഷ്‌മരത്തിന്റെ തടിക്കും സാമ്പത്തിക പ്രാമുഖ്യമുണ്ട്. സൗന്ദര്യവും സൗരഭ്യവുമുള്ള പൂക്കളുതിർക്കുന്ന പിച്ചി, മുല്ല (Jasminum) തുടങ്ങിയ ഈ കുടുംബത്തിലെ വള്ളിച്ചെടികള്‍ പൂന്തോട്ടങ്ങളിൽ സർവസാധാരണമാണ്. ഇതിൽ കുടമുല്ല (Jasmi-num sambac)യ്‌ക്കാണ് ഏറ്റവും പ്രാധാന്യം. ചൈനയിൽ ഓസ്‌മാന്തസ് ഫ്രാഗ്രന്‍സ് എന്ന ചെടിയുടെ പൂക്കള്‍ ചായയ്‌ക്ക് സുഗന്ധം നല്‌കാന്‍ ഉപയോഗിക്കുന്നു. ഫ്രിഞ്ച്‌ട്രീ (Chionanthus), ഗോള്‍ഡന്‍ ബെൽ (Forsythia), ആഷ് (Fraxinus), ഡെവിള്‍വുഡ് (Osmanthus), ലിലാക് (Syringa) തുടങ്ങിയ ഈ കുടുംബത്തിലെ ചെടികള്‍ വടക്കേ അമേരിക്കയിൽ കൃഷി ചെയ്യപ്പെടുന്നു. നോ. ഒലിവ്.