This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബോട്ടെ, അപ്പോളോ മിൽട്ടണ്‍ (1926 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒബോട്ടെ, അപ്പോളോ മിൽട്ടണ്‍ (1926 - 2005) == == Obote, Apollo Milton == ഉഗാണ്ടയെ സ്വാത...)
അടുത്ത വ്യത്യാസം →

06:39, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒബോട്ടെ, അപ്പോളോ മിൽട്ടണ്‍ (1926 - 2005)

Obote, Apollo Milton

ഉഗാണ്ടയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ച നേതാവ്‌. 1926 ഡി. 28-ന്‌ ജനിച്ചു. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഉഗാണ്ടയിലെ പ്രധാനമന്ത്രി, പ്രസിഡന്റ്‌ എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നു. ഉഗാണ്ട നാഷണൽ കോണ്‍ഗ്രസ്‌ പാർട്ടിയുടെ സ്ഥാപനകാലം (1952) മുതൽ ഒബോട്ടെ അതിൽ അംഗമായിരുന്നു. 1958-ൽ ഇദ്ദേഹം ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഉഗാണ്ടയിലെ ബ്രിട്ടീഷ്‌ ഭരണത്തെ ഒബോട്ടെ നിശിതമായി വിമർശിച്ചു. ഉഗാണ്ട നാഷണൽ പാർട്ടി ഭിന്നിച്ചതിനെത്തുടർന്ന്‌ ഇദ്ദേഹം ഉഗാണ്ട പീപ്പിള്‍സ്‌ കോണ്‍ഗ്രസ്‌ എന്ന പുതിയ ഒരു പാർട്ടി രൂപവത്‌കരിച്ചു. ഉഗാണ്ടയിൽ, മുടേസ ക-ന്റെ നേതൃത്വത്തിൽ ഒരു ശക്തമായ സ്റ്റേറ്റായി ബുഗാണ്ട നിലനിന്നിരുന്നത്‌ ഒബോട്ടെ ഇഷ്‌ടപ്പെട്ടിരുന്നില്ല. എന്നാൽ പിന്നീട്‌ മുടേസയുമായി ഇദ്ദേഹം അനുരഞ്‌ജനത്തിലായി. 1962-ലെ പൊതുതെരഞ്ഞെടുപ്പിൽ ഒബോട്ടെയുടെ നേതൃത്വത്തിലുള്ള ഉഗാണ്ടപീപ്പിള്‍സ്‌ കോണ്‍ഗ്രസ്‌ അധികാരത്തിൽവന്നു. 1966 ഫെബ്രുവരിയിൽ ഇദ്ദേഹം തന്റെ അഞ്ച്‌ മന്ത്രിമാരെ തടവിലാക്കുകയും 1962-ലെ ഭരണഘടന റദ്ദാക്കുകയും ചെയ്‌തു. ഏപ്രിലിൽ നാഷണൽ അസംബ്ലി ഒബോട്ടെയെ ഉഗാണ്ടയിലെ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റായി അംഗീകരിച്ചു.

ഈ മാറ്റങ്ങളെ അംഗീകരിക്കാന്‍ മുടേസ വിസമ്മതിച്ചു. ഒബോട്ടെ തന്റെ കൊട്ടാരം ആക്രമിച്ചതിനെത്തുടർന്ന്‌ മുടേസ ബ്രിട്ടനിലേക്കു പലായനം ചെയ്‌തു. 1967-ൽ ഒബോട്ടെ ഉഗാണ്ടയ്‌ക്ക്‌ ഒരു പുതിയ ഭരണഘടന പ്രദാനം ചെയ്‌തു. ഉഗാണ്ടയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച്‌ തന്റെ അധികാരം ഉറപ്പിക്കുവാനുള്ള ശ്രമങ്ങളിൽ ഇദ്ദേഹം ഏർപ്പെട്ടു. 1969-70 കാലത്ത്‌ രാജ്യത്തെ രാഷ്‌ട്രീയമായി ഇടതുപക്ഷ ചായ്‌വുള്ളതാക്കാന്‍ ഒബോട്ടെ ശ്രമിച്ചു. ഇതിൽ അസന്തുഷ്‌ടരായ സൈനിക നേതാക്കള്‍, ബുഗാണ്ടയിലെ ഒബോട്ടെ വിരുദ്ധരുമായി ചേർന്ന്‌ 1971 ജനു. 25-ന്‌ ഇദ്ദേഹത്തെ അധികാരഭ്രഷ്‌ടനാക്കി. ഫീൽഡ്‌ മാർഷൽ ഇദി അമീന്‍ ആണ്‌ ഈ ശ്രമങ്ങള്‍ക്കു നേതൃത്വം വഹിച്ചത്‌. വീണ്ടും 1980 മുതൽ 85 വരെ പ്രസിഡന്റായി. ഇക്കാലത്ത്‌ ഉഗാണ്ടയിൽ "ഉഗാണ്ടന്‍ ബുഷ്‌വാർ' എന്ന പേരിൽ ഒരു കലാപം നടക്കുകയുണ്ടായി. അനേകംപേർ ഈ കലാപങ്ങളിൽ കൊല്ലപ്പെട്ടു. അധികാരഭ്രഷ്‌ടനായതോടെ ഇദ്ദേഹം ടാന്‍സാനിയയിലേക്കും സാംബിയയിലേക്കും നാടുകടന്നു. 2005 ഒ. 10-ന്‌ ദക്ഷിണാഫ്രിക്കയിലെ ജോഹന്‍ബർഗിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍