This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഴുത്തച്ഛന്‍, തുഞ്ചത്ത് രാമാനുജന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എഴുത്തച്ഛന്, തുഞ്ചത്ത് രാമാനുജന്‍) |
Mksol (സംവാദം | സംഭാവനകള്‍) (→അധ്യാത്മരാമായണം) |
||
വരി 25: | വരി 25: | ||
===അധ്യാത്മരാമായണം=== | ===അധ്യാത്മരാമായണം=== | ||
+ | [[ചിത്രം:Vol5p329_images.jpg|thumb|]] | ||
തുഞ്ചന്റെ കൃതികളായി എല്ലാവരും സമ്മതിക്കുന്നവ അധ്യാത്മരാമായണവും ഭാരതവും മാത്രമാണ്. അധ്യാത്മരാമായണമാണ് ആദ്യത്തെ കൃതി; അത് യൗവനകാലത്തേതാകണം. അപ്പോഴേക്കുതന്നെ കാവ്യകലയിൽ അദ്ദേഹം പ്രതിഭാധനനായി കഴിഞ്ഞിരുന്നുവെന്നതിനു സംശയമില്ല. വാല്‌മീകി രാമായണം മുന്‍പേതന്നെ ഭാഷയിൽ വന്നിരുന്നതുകൊണ്ടും ഭക്തിസന്ദേശം പരത്താന്‍ അധ്യാത്മരാമായണമാണ് ഉത്തമമെന്ന് കണ്ടതുകൊണ്ടും ആണ് എഴുത്തച്ഛന്‍ അത് തർജുമയ്‌ക്കെടുത്തത് എന്ന കാര്യത്തിൽ സംശയിപ്പാനില്ല. അധ്യാത്മരാമായണം പഴക്കംകുറഞ്ഞ കൃതിയാണ് സംസ്‌കൃതത്തിൽ. 14-ാം ശതകമായിരിക്കണം അതിന്റെ കാലമെന്നൂഹിക്കപ്പെടുന്നു. ശ്രീരാമാരാധനയ്‌ക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നത് രാമാനന്ദന് ശേഷമാണ്. കേരളത്തിൽ ആദ്യമായി ചെമ്പകശ്ശേരി രാജാവിന്റെ സദസ്സിൽ കൊണ്ടുവന്ന മൂലകൃതി അദ്ദേഹത്തിനുവേണ്ടി എഴുത്തച്ഛന്‍ പകർത്തുകയും തർജുമചെയ്യുകയും ചെയ്‌തു എന്ന ഐതിഹ്യത്തിനു കവിഞ്ഞ വിലകൊടുക്കണമെന്നില്ല. മൂലത്തിൽ 2,400-ൽപ്പരം പദ്യങ്ങളുള്ളത് എഴുത്തച്ഛന്‍ 8,000-ത്തോളം ഈരടികളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു. അഞ്ചിലൊരുഭാഗം ഇദ്ദേഹത്തിന്റെ സ്വന്തമാണ്. യുദ്ധകാണ്ഡത്തിൽ ആദ്യഭാഗം കഴിഞ്ഞാൽ അധികവും സ്വന്തം തന്നെ; ഇത് 40 ശതമാനത്തോളംവരും. വിവർത്തകന്‍ മൂലത്തിലെ പല പദ്യങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്; ചിലതിനൊന്നും തക്ക കാരണവുമില്ല. യുദ്ധകാണ്ഡത്തിൽ ആദിത്യഹൃദയം വാല്‌മീകിയെ അനുസരിക്കുന്നു. സംസ്‌കൃത സാഹിത്യത്തിലെ പല കൃതികളിൽനിന്നും ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അധ്യാത്മരാമായണത്തിലെ ലക്ഷ്‌മണോപദേശം തുടങ്ങിയ ഭാഗങ്ങെളല്ലാം മൂലകൃതിയെ ശരിക്ക് അനുസരിച്ചുപോകുന്നവയാണ്. നോ. അധ്യാത്മരാമായണം | തുഞ്ചന്റെ കൃതികളായി എല്ലാവരും സമ്മതിക്കുന്നവ അധ്യാത്മരാമായണവും ഭാരതവും മാത്രമാണ്. അധ്യാത്മരാമായണമാണ് ആദ്യത്തെ കൃതി; അത് യൗവനകാലത്തേതാകണം. അപ്പോഴേക്കുതന്നെ കാവ്യകലയിൽ അദ്ദേഹം പ്രതിഭാധനനായി കഴിഞ്ഞിരുന്നുവെന്നതിനു സംശയമില്ല. വാല്‌മീകി രാമായണം മുന്‍പേതന്നെ ഭാഷയിൽ വന്നിരുന്നതുകൊണ്ടും ഭക്തിസന്ദേശം പരത്താന്‍ അധ്യാത്മരാമായണമാണ് ഉത്തമമെന്ന് കണ്ടതുകൊണ്ടും ആണ് എഴുത്തച്ഛന്‍ അത് തർജുമയ്‌ക്കെടുത്തത് എന്ന കാര്യത്തിൽ സംശയിപ്പാനില്ല. അധ്യാത്മരാമായണം പഴക്കംകുറഞ്ഞ കൃതിയാണ് സംസ്‌കൃതത്തിൽ. 14-ാം ശതകമായിരിക്കണം അതിന്റെ കാലമെന്നൂഹിക്കപ്പെടുന്നു. ശ്രീരാമാരാധനയ്‌ക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നത് രാമാനന്ദന് ശേഷമാണ്. കേരളത്തിൽ ആദ്യമായി ചെമ്പകശ്ശേരി രാജാവിന്റെ സദസ്സിൽ കൊണ്ടുവന്ന മൂലകൃതി അദ്ദേഹത്തിനുവേണ്ടി എഴുത്തച്ഛന്‍ പകർത്തുകയും തർജുമചെയ്യുകയും ചെയ്‌തു എന്ന ഐതിഹ്യത്തിനു കവിഞ്ഞ വിലകൊടുക്കണമെന്നില്ല. മൂലത്തിൽ 2,400-ൽപ്പരം പദ്യങ്ങളുള്ളത് എഴുത്തച്ഛന്‍ 8,000-ത്തോളം ഈരടികളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു. അഞ്ചിലൊരുഭാഗം ഇദ്ദേഹത്തിന്റെ സ്വന്തമാണ്. യുദ്ധകാണ്ഡത്തിൽ ആദ്യഭാഗം കഴിഞ്ഞാൽ അധികവും സ്വന്തം തന്നെ; ഇത് 40 ശതമാനത്തോളംവരും. വിവർത്തകന്‍ മൂലത്തിലെ പല പദ്യങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്; ചിലതിനൊന്നും തക്ക കാരണവുമില്ല. യുദ്ധകാണ്ഡത്തിൽ ആദിത്യഹൃദയം വാല്‌മീകിയെ അനുസരിക്കുന്നു. സംസ്‌കൃത സാഹിത്യത്തിലെ പല കൃതികളിൽനിന്നും ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അധ്യാത്മരാമായണത്തിലെ ലക്ഷ്‌മണോപദേശം തുടങ്ങിയ ഭാഗങ്ങെളല്ലാം മൂലകൃതിയെ ശരിക്ക് അനുസരിച്ചുപോകുന്നവയാണ്. നോ. അധ്യാത്മരാമായണം | ||
+ | |||
===ഭാരതം=== | ===ഭാരതം=== | ||
എഴുത്തച്ഛന്റെ കല പൂർണതയെ പ്രാപിക്കുന്നത് മഹാഭാരതത്തിലാണെന്നു പറയാം. വിവർത്തനമാണെന്നു പറയാറുണ്ടെങ്കിലും യഥാർഥത്തിൽ അത് ഏറിയകൂറും സ്വന്തമാണ്. ആശയങ്ങള്‍ മൂലത്തിൽനിന്നെടുക്കുമ്പോഴും കവി തന്റെ വ്യക്തിമുദ്ര അവയിലെല്ലാം പതിപ്പിച്ചിരിക്കും. ശൃംഗാരവീരാദികളായ എല്ലാ രസങ്ങളും പാകപ്പിഴ കൂടാതെ ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഭക്തിരസം അനുസ്യൂതമായി പ്രവഹിക്കുന്നുണ്ട്. ഏതു ദൃശ്യവും സംഭവവും കവിയുടെ തൂലികയിൽ പുതിയ രൂപം പ്രാപിക്കുന്നു. ഭഗവദ്‌ഗീത, സനൽസുജാതീയം തുടങ്ങിയ കുറെ ഭാഗങ്ങള്‍ തർജുമ ചെയ്യാതെ വിട്ടിട്ടുണ്ട്; പല കഥകളും സ്വീകരിച്ചിട്ടില്ല. ചിലത് വളരെ ചുരുക്കിയിരിക്കുന്നു; ഗ്രന്ഥവിസ്‌തരഭയമാകാം കാരണം. ലോകോക്തികള്‍, ഉപദേശങ്ങള്‍, ഫലിതം എന്നിവയെല്ലാം ഗ്രന്ഥത്തിൽ സുലഭമാണ്. ഔചിത്യദീക്ഷയും ഉയർന്ന ലോകവീക്ഷണവും കലയുടെ മാറ്റുകൂട്ടിയിരിക്കുന്നു. മൂലത്തിലെ ആദിപർവത്തെ പൗലോമം, ആസ്‌തികം, സംഭവം ഇങ്ങനെ മൂന്നായും സൗപ്‌തികപർവത്തെ സൗപ്‌തികം, ഐഷികം ഇങ്ങനെ രണ്ടായും വിഭജിച്ച്, മൂലത്തിലെ 18 പർവങ്ങള്‍ക്കുപകരം എഴുത്തച്ഛന്‍ 21 പർവങ്ങളാക്കിയിട്ടുണ്ട്. സംസ്‌കൃതകാവ്യങ്ങള്‍ക്ക് പുറമേ നിരണം കൃതികള്‍ എഴുത്തച്ഛന്‍ കൃതികളിൽ നല്ല സ്വാധീനശക്തി ചെലുത്തിയതായി കാണുന്നു. നോ. മഹാഭാരതം | എഴുത്തച്ഛന്റെ കല പൂർണതയെ പ്രാപിക്കുന്നത് മഹാഭാരതത്തിലാണെന്നു പറയാം. വിവർത്തനമാണെന്നു പറയാറുണ്ടെങ്കിലും യഥാർഥത്തിൽ അത് ഏറിയകൂറും സ്വന്തമാണ്. ആശയങ്ങള്‍ മൂലത്തിൽനിന്നെടുക്കുമ്പോഴും കവി തന്റെ വ്യക്തിമുദ്ര അവയിലെല്ലാം പതിപ്പിച്ചിരിക്കും. ശൃംഗാരവീരാദികളായ എല്ലാ രസങ്ങളും പാകപ്പിഴ കൂടാതെ ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഭക്തിരസം അനുസ്യൂതമായി പ്രവഹിക്കുന്നുണ്ട്. ഏതു ദൃശ്യവും സംഭവവും കവിയുടെ തൂലികയിൽ പുതിയ രൂപം പ്രാപിക്കുന്നു. ഭഗവദ്‌ഗീത, സനൽസുജാതീയം തുടങ്ങിയ കുറെ ഭാഗങ്ങള്‍ തർജുമ ചെയ്യാതെ വിട്ടിട്ടുണ്ട്; പല കഥകളും സ്വീകരിച്ചിട്ടില്ല. ചിലത് വളരെ ചുരുക്കിയിരിക്കുന്നു; ഗ്രന്ഥവിസ്‌തരഭയമാകാം കാരണം. ലോകോക്തികള്‍, ഉപദേശങ്ങള്‍, ഫലിതം എന്നിവയെല്ലാം ഗ്രന്ഥത്തിൽ സുലഭമാണ്. ഔചിത്യദീക്ഷയും ഉയർന്ന ലോകവീക്ഷണവും കലയുടെ മാറ്റുകൂട്ടിയിരിക്കുന്നു. മൂലത്തിലെ ആദിപർവത്തെ പൗലോമം, ആസ്‌തികം, സംഭവം ഇങ്ങനെ മൂന്നായും സൗപ്‌തികപർവത്തെ സൗപ്‌തികം, ഐഷികം ഇങ്ങനെ രണ്ടായും വിഭജിച്ച്, മൂലത്തിലെ 18 പർവങ്ങള്‍ക്കുപകരം എഴുത്തച്ഛന്‍ 21 പർവങ്ങളാക്കിയിട്ടുണ്ട്. സംസ്‌കൃതകാവ്യങ്ങള്‍ക്ക് പുറമേ നിരണം കൃതികള്‍ എഴുത്തച്ഛന്‍ കൃതികളിൽ നല്ല സ്വാധീനശക്തി ചെലുത്തിയതായി കാണുന്നു. നോ. മഹാഭാരതം |
14:00, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
എഴുത്തച്ഛന്‍, തുഞ്ചത്ത് രാമാനുജന്‍
ആധുനികമലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായി ഗണിക്കപ്പെടുന്ന കവി. വെറും എഴുത്തച്ഛന്‍ എന്ന പേര് തന്നെ അദ്ദേഹത്തെ കുറിക്കുവാന്‍ ഉപയോഗിക്കുന്നു. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അതിപ്രധാനമായ ഒരു കാലഘട്ടത്തിൽ എഴുത്തച്ഛന്‍ ജനിച്ചു; ഏതാനും കൃതികള്‍കൊണ്ടു തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് എഴുത്തച്ഛന്‍.
കുടുംബം
എഴുത്തച്ഛന്റെ ജീവിതത്തെ സംബന്ധിച്ചു ലഭിച്ചിട്ടുള്ള അറിവ് വളരെ പരിമിതമാണ്. ഇന്നത്തെ മലപ്പുറംജില്ലയിൽ പൊന്നാനി താലൂക്കിൽപ്പെട്ട തൃക്കണ്ടിയൂർ അംശത്തിലുള്ള തുഞ്ചന്‍പറമ്പിലാണദ്ദേഹം ജനിച്ചത്. തിരൂർ തീവണ്ടി സ്റ്റേഷനിൽനിന്ന് ഏകദേശം 1.5 കി.മീ. തെക്കുപടിഞ്ഞാറായി പൊന്നാനിപ്പുഴയുടെ തീരത്ത് സുപ്രസിദ്ധമായ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിന് അല്‌പം പടിഞ്ഞാറോട്ടുമാറി ഈ സ്ഥലം സ്ഥിതിചെയ്യുന്നു. പണ്ഡിതന്മാർക്ക് കേള്‍വികേട്ട പണ്ടത്തെ വെട്ടത്തുനാട്ടിൽപ്പെട്ട സ്ഥലമാണ് തൃക്കണ്ടിയൂർ. തുഞ്ചന്‍പറമ്പ് അടുത്തകാലത്ത് കേരള സർക്കാർ ഏറ്റെടുത്ത് സ്‌മാരകം നിർമിക്കുകയും മറ്റും ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ കൊല്ലന്തോറും ആഘോഷങ്ങള്‍ നടത്തുകയും എഴുത്തച്ഛന്റെ കൃതികളെ സംബന്ധിച്ചു പ്രബന്ധമത്സരങ്ങള്‍, ചർച്ചകള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്‌തുവരുന്നു. കുറേക്കാലം മുന്‍പ് ഒരു പുരത്തറമാത്രമുണ്ടായിരുന്നത് ക്രമത്തിൽ ഒരു ഗുരുമഠമായി ഉയർന്നിരിക്കുന്നു. ഒരു കിണറും കുളവും എഴുത്തച്ഛന്‍ ചുവട്ടിലിരുന്നു നാമജപം നടത്തിയിരുന്നതായിപ്പറയുന്ന ഒരു കാഞ്ഞിരമരവും ഇപ്പോഴും കാണാം. മലയാള സർവകലാശാല സ്ഥാപിതമായിരിക്കുന്നത് തുഞ്ചന്‍പറമ്പിലാണ്.
എഴുത്തച്ഛന്‍ ജാതിയിൽ ചക്കാലനായർ (വട്ടേക്കാടന്‍) ആയിരുന്നുവെന്നാണ് ഐതിഹ്യം; തൊഴിലിനെ (അധ്യാപകവൃത്തി) ആസ്‌പദമാക്കിയുള്ള പേരാണ് "എഴുത്തച്ഛന്‍' എന്നത്. തുഞ്ചം, തുച്ചം എന്നീ പദങ്ങള്‍ക്ക് അറ്റം, മുന എന്നാണർഥം. ഗ്രാമത്തിന്റെ അറ്റത്തുകിടന്നിരുന്ന വീട് എന്നർഥത്തിലാണ് "തുഞ്ചത്ത്' എന്ന പദം പ്രചാരത്തിൽ വന്നതെന്നുവരാം. എഴുത്തച്ഛനെപ്പറ്റി ചില പഴഞ്ചൊല്ലുകള്‍ ഉണ്ടെന്നു പറഞ്ഞ് ഗുണ്ടർട്ട് "തുഞ്ചോന്‍പൂച്ചകെട്ടി ഉഴുത' പോലെ എന്ന ഒരു ചൊല്ല് ഉദ്ധരിക്കുന്നുണ്ട്. വീട്ടിനെ തുഞ്ചോത്ത് എന്നും വിളിച്ചിരുന്നുവോ എന്നും സംശയിക്കാം. "അഗ്രജന്‍ മമസതാം വിദൂഷാമഗ്രസരന്‍' എന്നുതുടങ്ങുന്ന അധ്യാത്മരാമായണത്തിലെ പ്രസിദ്ധമായ വരികള്‍ നോക്കുമ്പോള്‍ പരമ്പരയായി വിദ്യയ്‌ക്കു പേരുകേട്ട ഗൃഹമായിരുന്നു എഴുത്തച്ഛന്റേതെന്നു വരുന്നു; സാമാന്യം സമ്പന്നവുമായിരിക്കണം അത്. മുന്‍കാണിച്ച വരികളിൽനിന്നു ധാരാളം ശിഷ്യസമ്പത്തുള്ള രാമന്‍ എന്നൊരു ജ്യേഷ്‌ഠന്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നല്ലാതെ ഇദ്ദേഹത്തിന്റെ മാതാപിതാക്കന്മാരെപ്പറ്റിയും മറ്റും ഒന്നും അറിയാന്‍ കഴിയുന്നില്ല. അച്ഛന്‍ ഒരു നമ്പൂതിരിയായിരുന്നുവെന്ന കഥയ്‌ക്കു പറയത്തക്ക അവലംബമൊന്നുമില്ല; അങ്ങനെയാവാന്‍ അന്നത്തെ നിലയ്‌ക്കു വളരെ സാധ്യതയുണ്ട് എന്നേയുള്ളൂ. നമ്പൂതിരിമാരുമായി എഴുത്തച്ഛന്‍ നടത്തിയ വാക്കലഹങ്ങള്‍, അവർ അദ്ദേഹത്തെ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയ്‌ക്കൊന്നും വിശ്വാസ്യതയില്ല. എഴുത്തച്ഛന്റെ ഗന്ധർവാംശസംഭവത്വവും കെട്ടുകഥ തന്നെ; അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് പറയുന്ന മദ്യപാനാസക്തിയും തള്ളിക്കളയാം. സമുദായത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പൂജ്യസ്ഥാനം നോക്കുമ്പോള്‍ ഇതിനൊന്നും തീരെ പ്രസക്തിയില്ല.
പേര്
എഴുത്തച്ഛന്റെ ശരിക്കുള്ള പേര് രാമന്‍ എന്നായിരുന്നുവെന്നും ചിറ്റൂർ ഗുരുമഠത്തിന് രാമാനന്ദപുരം എന്നു പേരുള്ളതിൽനിന്ന് സന്ന്യാസാനന്തരം അദ്ദേഹം രാമാനന്ദന്‍ എന്ന പേര് സ്വീകരിച്ചിരിക്കാമെന്നും ഉള്ളൂർ പരമേശ്വരയ്യർ ഊഹിക്കുന്നു. പുന്നശ്ശേരി ശ്രീധരന്‍തമ്പി (1771-1831) ഭാഗവതം ഏകാദശം കിളിപ്പാട്ടിന്റെ ആരംഭത്തിൽ, "തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛന്‍' നവമസ്‌കന്ധത്തോളമുള്ള ഭാഗവതകഥ രചിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത് ഈ അഭിപ്രായത്തിന് ഉപോദ്‌ബലകമാണ്. തന്റെ ജ്യേഷ്‌ഠനായി ഒരു രാമന്‍ ഉണ്ടായിരുന്നതായി എഴുത്തച്ഛന്‍ പറയുന്നത് അദ്ദേഹത്തിന്റെ അമ്മയുടെ ജ്യേഷ്‌ഠത്തിയുടെ പുത്രനോ മറ്റോ ആകാം. രാമാനുജന്‍ എന്ന പേര് പില്‌ക്കാലത്ത് ആളുകള്‍ രാമായണത്തിലെ മുന്‍പറഞ്ഞ വരി ഓർമിച്ചുകൊണ്ടു കൊടുത്തിട്ടുള്ളതാണെന്നു കരുതണം. രാമാനന്ദന്‍ രാമാനുജനായി മാറിയിരിക്കാമെന്ന വാദം അത്ര യുക്തിസഹമായിത്തോന്നുന്നില്ല. 1843-ൽ മംഗലാപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തിയ ബാസൽമിഷന്‍ വക കേരളോത്‌പത്തിയിൽ രാമാനുജന്‍ എന്ന പേരുള്ളതുകൊണ്ടു 19-ാം ശതകത്തിന്റെ ആരംഭത്തിൽ ആ പേര് പ്രചാരത്തിലുണ്ടായിരുന്നുവെന്ന് വരുന്നു.
ഗുരുക്കന്മാർ
എഴുത്തച്ഛന് ജ്യേഷ്‌ഠനു പുറമേ വേറെയും ഗുരുക്കന്മാർ ഉണ്ടായിരുന്നു. ഹരിനാമകീർത്തനത്തിൽ ഒരു നീലകണ്‌ഠഗുരുവിനെപ്പറ്റി ("അന്‍പേവണ മെന്മനസി ശ്രീ നീലകണ്‌ഠഗുരു') പറയുന്നുണ്ട്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഗുരുവും ചതുഃശാസ്‌ത്രപണ്ഡിതനുമായിരുന്ന നീലകണ്‌ഠസോമയാജിയാണോ ഇതെന്നറിഞ്ഞുകൂടാ (ഹരിനാമകീർത്തനം തന്നെ എഴുത്തച്ഛന്റെ കൃതിയാണെന്നു സർവസമ്മതവുമല്ല). എഴുത്തച്ഛന്‍ സംസ്‌കൃതത്തിൽ സാമാന്യം നല്ല വ്യുത്‌പത്തി സമ്പാദിച്ചിരിക്കണമെന്നും വേദാന്തം പ്രതേ്യകം പഠിച്ചിരിക്കണമെന്നും ഊഹിക്കാം. രാമായണത്തിലെ വേദാന്തതത്ത്വവ്യാഖ്യാനത്തിൽ അവിടവിടെ വന്നിട്ടുള്ള ന്യൂനതകള്‍ പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്; എന്നാൽ ഇത് അജ്ഞതകൊണ്ടാണെന്നു തോന്നുന്നില്ല. കേരളത്തിലെ പഴയ കവികളുടെ കൃതികളിൽ ദ്വൈതാദൈ്വതാദി ശാഖകളെ പ്രത്യേകം നിഷ്‌കർഷിച്ചിരുന്നില്ല. ഭക്തിയിൽ ഇഴുകിച്ചേരുന്ന കുറെ വേദാന്തചിന്തകള്‍ അങ്ങുമിങ്ങും അവർ കവിതയിൽ ഉള്‍ക്കൊള്ളിക്കാറുണ്ടെന്നേ അർഥമുള്ളൂ. എഴുത്തച്ഛന്‍ വിദേശത്തുപോയി തമിഴ്‌ഗ്രന്ഥങ്ങളുമായി പരിചയപ്പെട്ടിരിക്കുമെന്നു ചില പണ്ഡിതന്മാർ ഊഹിക്കുന്നത് കാലസ്ഥിതിക്കു യോജിക്കുന്നതാണ്; കിളിപ്പാട്ടിനു ശൈവവൈഷ്‌ണവകവികളോടുള്ള കടപ്പാടും ഈ പക്ഷത്തിന് സഹായകമാണ്.
ദേശസഞ്ചാരമെല്ലാം കഴിഞ്ഞു സ്വന്തം നാട്ടിൽവന്ന് കുട്ടികളെ പഠിപ്പിക്കുന്ന പഴയ തൊഴിലിൽ എഴുത്തച്ഛന്‍ ഏർപ്പെട്ടുവെന്നും ക്രമത്തിൽ സന്ന്യാസിയായിത്തീർന്നുവെന്നും കരുതപ്പെടുന്നു. കൂറ്റനാട്ടിന്നടുത്തുള്ള ആമക്കാവ് എന്ന സ്ഥലത്തുനിന്ന് ഇദ്ദേഹം വിവാഹം ചെയ്‌തുവെന്നും അതിൽ ഒരു മകള്‍ ഉണ്ടായിരുന്നുവെന്നും ഉള്ള ഐതിഹ്യം അവിശ്വസിക്കണമെന്നില്ല; ഭാര്യാവിയോഗത്തിനുശേഷം സന്ന്യാസം സ്വീകരിച്ചിരിക്കാം. എഴുത്തച്ഛനുശേഷം കുടുംബം കുറ്റിയറ്റതായി പറയപ്പെടുന്നു. ഒരു കവിയുടെയും യോഗിയുടെയും നിലയിൽ അന്നത്തെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ആദരവിന് പാത്രമായിരുന്നു ഇദ്ദേഹമെന്നു തീർച്ചയാണ്.
അന്ത്യം
എഴുത്തച്ഛന്റെ അന്ത്യകാലത്തെ സംബന്ധിച്ചുകിട്ടുന്ന വിവരങ്ങള്‍ കൂടുതൽ വിശ്വാസ്യമായിത്തോന്നുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ഇദ്ദേഹം തന്റെ ശിഷ്യപ്രധാനികളായ കരുണാകരന്‍, സൂര്യനാരായണന്‍ എന്നിവരോടുകൂടി ഒരിക്കൽ സഞ്ചരിച്ചുവെന്നും സ്ഥലത്തിന്റെ ശാന്തിയും രമണീയതയുംകണ്ട് ഇദ്ദേഹം അതു ചമ്പത്തിൽ മന്നാടിയാരോടു വിലയ്‌ക്കു വാങ്ങിച്ചുവെന്നും അവിടെ ചില ക്ഷേത്രങ്ങളും ബ്രാഹ്മണഗൃഹങ്ങളും ഒരു മഠവും നിർമിച്ചുവെന്നും പറയുന്നു; രാമാനന്ദാഗ്രഹാരം എന്ന് സ്ഥലത്തിന് പേരിട്ടു. മഠത്തിൽ യോഗാഭ്യാസാദികള്‍ നടത്തി താമസിച്ചുവരുമ്പോള്‍ ഒരു ധനുമാസം ഉത്രം നക്ഷത്രത്തിൽ എഴുത്തച്ഛന്‍ സമാധിയടഞ്ഞു. ആ സ്ഥലവും അദ്ദേഹത്തിന്റേതെന്നു പറയുന്ന സ്‌മാരകങ്ങളും (യോഗദണ്ഡ്, മെതിയടി എന്നിവ) ഇന്നുമുണ്ട്. ചിറ്റൂർ ഗുരുമഠത്തിൽകൊല്ലന്തോറും ശ്രാദ്ധാദികളായ അടിയന്തിരങ്ങള്‍ നടത്തുന്നു. ശ്രീരാമസ്വാമിക്ഷേത്രത്തിൽ നവരാത്രിക്കാലത്ത് ഒമ്പത് ദിവസം നടത്തുന്ന വിളക്കിൽ ആദ്യത്തേതിന് "എഴുത്തച്ഛന്‍ വിളക്കെ'ന്നാണു പറയുക. ഗുരുമഠത്തിന്റെ പ്രതിഷ്‌ഠയെ സംബന്ധിച്ച് അജ്ഞാത കർത്തൃകങ്ങളായ ചില പദ്യങ്ങള്‍ ലഭ്യമാണ്. മറ്റുതെളിവുകള്‍ യോജിച്ചുവരുന്നതുകൊണ്ട് അവ വിശ്വസനീയമായിരിക്കുന്നു.
കാലം
എ.ഡി. 1700-നടുത്താണ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നതെന്നാണ് ബർണലിന്റെ പക്ഷം. ബർണൽ 1871-ൽ ചിറ്റൂർ ഗുരുമഠം സന്ദർശിക്കുകയുണ്ടായി. ആധുനികഗവേഷണം എഴുത്തച്ഛന്‍ കാലത്തെ കുറേക്കൂടി പിന്നാക്കം കൊണ്ടുപോകുന്നുണ്ട്. ഉള്ളൂരിന്റെ പക്ഷത്തിൽ അത് 1495-നും 1575-നും ഇടയ്‌ക്കാണ്. 16-ാം ശതകത്തിന്റെ ആദ്യഭാഗമാണെന്ന പക്ഷത്തിലാണ് അധികം പണ്ഡിതന്മാരും നില്‌ക്കുന്നത്. മുന്‍പറഞ്ഞ ചിറ്റൂർഗുരുമഠത്തിൽ നിന്നുകിട്ടിയ പദ്യങ്ങളിൽ "നാകസ്യാ ന്യൂനസൗഖ്യം' എന്ന ഖണ്ഡം കലിദിനസംഖ്യയെ സൂചിപ്പിക്കുന്നതായി പറയുന്നു. അത് 1548-നെയാണ് കുറിക്കുന്നത്. മേല്‌പത്തൂരിനെയും എഴുത്തച്ഛനെയും കൂട്ടിച്ചേർത്തുകൊണ്ടുള്ള കഥ വിശ്വസനീയമായി തോന്നുന്നില്ല. 1587-ലാണ് നാരായണീയം എഴുതിത്തീർത്തത്. അപ്പോഴേക്ക് എഴുത്തച്ഛന്‍ അന്തരിച്ചിരിക്കണം.
ശിഷ്യന്മാർ
കരുണാകരന്‍, സൂര്യനാരായണന്‍, ദേവന്‍ (തേവു), ഗോപാലന്‍ ഇങ്ങനെ പ്രസിദ്ധരായ പല ശിഷ്യന്മാരും എഴുത്തച്ഛനുണ്ടായിരുന്നു. ഇതിൽ കരുണാകരന്‍ എഴുത്തച്ഛന്റെ കൃതിയാണ് ബ്രഹ്മാണ്ഡപുരാണം എന്നഭിപ്രായമുണ്ട്. ഈ ശിഷ്യപരമ്പരയിൽപ്പെട്ട പലരും എഴുത്തച്ഛന്റെ കൃതികള്‍ ശ്രദ്ധാപൂർവം പഠിച്ച്, ആ ശൈലിയിൽ കിളിപ്പാട്ടുകള്‍ രചിച്ചതായിത്തോന്നുന്നു. ഗുരുവിന്റെ ചില വരികള്‍കൂടി അവയിൽ പകർന്നുകാണും. തന്മൂലം അവ എഴുത്തച്ഛന്റെ കൃതികളായി തെറ്റിദ്ധരിക്കാന്‍കൂടി ഇടവന്നിട്ടുണ്ടെന്നാണ് തോന്നുന്നത്.
കൃതികള്‍
അധ്യാത്മരാമായണം
തുഞ്ചന്റെ കൃതികളായി എല്ലാവരും സമ്മതിക്കുന്നവ അധ്യാത്മരാമായണവും ഭാരതവും മാത്രമാണ്. അധ്യാത്മരാമായണമാണ് ആദ്യത്തെ കൃതി; അത് യൗവനകാലത്തേതാകണം. അപ്പോഴേക്കുതന്നെ കാവ്യകലയിൽ അദ്ദേഹം പ്രതിഭാധനനായി കഴിഞ്ഞിരുന്നുവെന്നതിനു സംശയമില്ല. വാല്‌മീകി രാമായണം മുന്‍പേതന്നെ ഭാഷയിൽ വന്നിരുന്നതുകൊണ്ടും ഭക്തിസന്ദേശം പരത്താന്‍ അധ്യാത്മരാമായണമാണ് ഉത്തമമെന്ന് കണ്ടതുകൊണ്ടും ആണ് എഴുത്തച്ഛന്‍ അത് തർജുമയ്‌ക്കെടുത്തത് എന്ന കാര്യത്തിൽ സംശയിപ്പാനില്ല. അധ്യാത്മരാമായണം പഴക്കംകുറഞ്ഞ കൃതിയാണ് സംസ്‌കൃതത്തിൽ. 14-ാം ശതകമായിരിക്കണം അതിന്റെ കാലമെന്നൂഹിക്കപ്പെടുന്നു. ശ്രീരാമാരാധനയ്‌ക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നത് രാമാനന്ദന് ശേഷമാണ്. കേരളത്തിൽ ആദ്യമായി ചെമ്പകശ്ശേരി രാജാവിന്റെ സദസ്സിൽ കൊണ്ടുവന്ന മൂലകൃതി അദ്ദേഹത്തിനുവേണ്ടി എഴുത്തച്ഛന്‍ പകർത്തുകയും തർജുമചെയ്യുകയും ചെയ്‌തു എന്ന ഐതിഹ്യത്തിനു കവിഞ്ഞ വിലകൊടുക്കണമെന്നില്ല. മൂലത്തിൽ 2,400-ൽപ്പരം പദ്യങ്ങളുള്ളത് എഴുത്തച്ഛന്‍ 8,000-ത്തോളം ഈരടികളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു. അഞ്ചിലൊരുഭാഗം ഇദ്ദേഹത്തിന്റെ സ്വന്തമാണ്. യുദ്ധകാണ്ഡത്തിൽ ആദ്യഭാഗം കഴിഞ്ഞാൽ അധികവും സ്വന്തം തന്നെ; ഇത് 40 ശതമാനത്തോളംവരും. വിവർത്തകന്‍ മൂലത്തിലെ പല പദ്യങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്; ചിലതിനൊന്നും തക്ക കാരണവുമില്ല. യുദ്ധകാണ്ഡത്തിൽ ആദിത്യഹൃദയം വാല്‌മീകിയെ അനുസരിക്കുന്നു. സംസ്‌കൃത സാഹിത്യത്തിലെ പല കൃതികളിൽനിന്നും ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അധ്യാത്മരാമായണത്തിലെ ലക്ഷ്‌മണോപദേശം തുടങ്ങിയ ഭാഗങ്ങെളല്ലാം മൂലകൃതിയെ ശരിക്ക് അനുസരിച്ചുപോകുന്നവയാണ്. നോ. അധ്യാത്മരാമായണം
ഭാരതം
എഴുത്തച്ഛന്റെ കല പൂർണതയെ പ്രാപിക്കുന്നത് മഹാഭാരതത്തിലാണെന്നു പറയാം. വിവർത്തനമാണെന്നു പറയാറുണ്ടെങ്കിലും യഥാർഥത്തിൽ അത് ഏറിയകൂറും സ്വന്തമാണ്. ആശയങ്ങള്‍ മൂലത്തിൽനിന്നെടുക്കുമ്പോഴും കവി തന്റെ വ്യക്തിമുദ്ര അവയിലെല്ലാം പതിപ്പിച്ചിരിക്കും. ശൃംഗാരവീരാദികളായ എല്ലാ രസങ്ങളും പാകപ്പിഴ കൂടാതെ ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഭക്തിരസം അനുസ്യൂതമായി പ്രവഹിക്കുന്നുണ്ട്. ഏതു ദൃശ്യവും സംഭവവും കവിയുടെ തൂലികയിൽ പുതിയ രൂപം പ്രാപിക്കുന്നു. ഭഗവദ്‌ഗീത, സനൽസുജാതീയം തുടങ്ങിയ കുറെ ഭാഗങ്ങള്‍ തർജുമ ചെയ്യാതെ വിട്ടിട്ടുണ്ട്; പല കഥകളും സ്വീകരിച്ചിട്ടില്ല. ചിലത് വളരെ ചുരുക്കിയിരിക്കുന്നു; ഗ്രന്ഥവിസ്‌തരഭയമാകാം കാരണം. ലോകോക്തികള്‍, ഉപദേശങ്ങള്‍, ഫലിതം എന്നിവയെല്ലാം ഗ്രന്ഥത്തിൽ സുലഭമാണ്. ഔചിത്യദീക്ഷയും ഉയർന്ന ലോകവീക്ഷണവും കലയുടെ മാറ്റുകൂട്ടിയിരിക്കുന്നു. മൂലത്തിലെ ആദിപർവത്തെ പൗലോമം, ആസ്‌തികം, സംഭവം ഇങ്ങനെ മൂന്നായും സൗപ്‌തികപർവത്തെ സൗപ്‌തികം, ഐഷികം ഇങ്ങനെ രണ്ടായും വിഭജിച്ച്, മൂലത്തിലെ 18 പർവങ്ങള്‍ക്കുപകരം എഴുത്തച്ഛന്‍ 21 പർവങ്ങളാക്കിയിട്ടുണ്ട്. സംസ്‌കൃതകാവ്യങ്ങള്‍ക്ക് പുറമേ നിരണം കൃതികള്‍ എഴുത്തച്ഛന്‍ കൃതികളിൽ നല്ല സ്വാധീനശക്തി ചെലുത്തിയതായി കാണുന്നു. നോ. മഹാഭാരതം
മറ്റുകൃതികള്‍
ഉത്തരരാമായണം എഴുത്തച്ഛന്റെ കൃതിയാണെന്ന് ഉള്ളൂരും മറ്റും പറയുന്നുണ്ട്. ആഭ്യന്തരനിരൂപണങ്ങളിൽ ഇത് ശരിയല്ലെന്നുകാണാം. ഇതിൽ വാല്‌മീകിരാമായണത്തെ, പ്രതേ്യകിച്ചും കണ്ണശ്ശന്റെ തർജുമയെ, അനുകരിക്കുകയാണ് കവി ചെയ്യുന്നത്. എഴുത്തച്ഛന്റെ കൃതികള്‍ വായിച്ച സംസ്‌കാരംകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യന്മാരും മറ്റും അതേശൈലിയിൽ ധാരാളം കൃതികള്‍ എഴുതിയിട്ടുണ്ട്; തുഞ്ചന്റെ വരികള്‍കൂടി അതിൽ പകർന്നുകാണാം. സൂക്ഷ്‌മമായ പരീക്ഷണംകൊണ്ടേ കതിരും പതിരും വേർതിരിക്കാനാവുകയുള്ളൂ. ഇങ്ങനെ നോക്കുമ്പോള്‍ ഉത്തരരാമായണം തുഞ്ചന്റേതാണെന്നു സമ്മതിപ്പാന്‍ പ്രയാസമാണ്. ബ്രഹ്മാണ്ഡപുരാണത്തിന്റെ നിലയും ഇതുതന്നെ. അത് കരുണാകരന്റേതാണെന്നു പ്രസിദ്ധിയുമുണ്ട്. "രാമഭക്താഢ്യനായ രാമശിഷ്യനാലിദം' എന്ന അതിലെ പ്രസ്‌താവന, എഴുത്തച്ഛന്റെ പേര് "രാമന്‍' എന്നായിരുന്നു എന്ന വാദവുമായി യോജിക്കുന്നുമുണ്ട്. ഭാഗവതം തുഞ്ചന്റേതാണെന്ന് ഉള്ളൂരുള്‍പ്പെടെ ആരും വാദിക്കുന്നില്ല; വാർധക്യത്തിലെ ശരീരസാദം കൊണ്ടുവന്ന കുഴപ്പങ്ങളാണ് അതിൽ കാണുന്നതെന്ന് അദ്ദേഹം സമാധാനപ്പെടുന്നുവെന്നേയുള്ളൂ. ഇത് യുക്തിപൂർവകല്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയാരുടെയെങ്കിലും വകയാകണം അത്. ബർണൽ ചിറ്റൂർഗുരുമഠത്തിൽ എഴുത്തച്ഛന്റെ കൃതിയെന്ന നിലയ്‌ക്ക് ഇത് കാണുകയുണ്ടായി. ദേവീമാഹാത്മ്യത്തിൽ തുഞ്ചന്റെ മുദ്രയുണ്ടെന്ന് അദ്ദേഹത്തിന്റെ രചനയും മറ്റുമായി സൂക്ഷ്‌മപരിചയമുള്ളവർക്കു സമ്മതിപ്പാന്‍ ഞെരുക്കമാണ്. ചിന്താരത്‌നം പില്‌ക്കാലത്തെ കൃതിയാണെന്ന് നിഷ്‌പ്രയാസം മനസ്സിലാക്കാം. ഹരിനാമകീർത്തനം കീർത്തനസാഹിത്യത്തിലെ മുഖ്യകൃതിയാണെങ്കിലും തുഞ്ചന്റേതാണെന്നു സ്ഥാപിക്കാന്‍ പ്രസിദ്ധിമാത്രമേ ശരണമായിട്ടുള്ളൂ. വേറെയും കുറേ കൃതികളുടെ കർത്തൃത്വം എഴുത്തച്ഛനിൽ ആരോപിച്ചു കാണാറുണ്ടെങ്കിലും അതിനൊന്നും പണ്ഡിതർക്കിടയിൽ സർവസമ്മതി കിട്ടിയിട്ടില്ല. അധ്യാത്മരാമായണവും മഹാഭാരതവും എഴുത്തച്ഛന്റെ അനശ്വരമായ യശഃസ്‌തംഭങ്ങളായിരിക്കുന്നു. "സാനന്ദരൂപം സകല പ്രബോധം' എന്നുതുടങ്ങുന്ന പ്രസിദ്ധപദ്യത്തിലൂടെ കേരളീയർ തുഞ്ചത്തു ഗുരുപാദർക്കു നല്‌കിയിട്ടുള്ള അത്യുന്നതമായ സ്ഥാനം വ്യക്തമാകുന്നുണ്ട്.
കിളിപ്പാട്ട്
കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് എഴുത്തച്ഛന്‍ എന്നുപറയാറുണ്ട്. പാലും തേനും കൊടുത്ത് കിളിയെക്കൊണ്ടു പാടിക്കുന്ന രീതിയിലെഴുതിയിട്ടുള്ളതാണ് കിളിപ്പാട്ടുകള്‍. ഈ സമ്പ്രദായത്തിന്റെ ഉത്‌പത്തിയെപ്പറ്റി ഒട്ടധികം അഭിപ്രായങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ശാസ്‌ത്രീയഗവേഷണത്തിന്റെ വെളിച്ചത്തിൽ ഇതു മധ്യകാലത്തെ തമിഴിൽനിന്നു പകർന്നിട്ടുള്ള ഒരു സമ്പ്രദായമായി ഗണിക്കാമെന്നു തോന്നുന്നു. മാണിക്യവാചകർ, തിരുജ്ഞാന സംബന്ധർ, നമ്മാഴ്‌വാർ തുടങ്ങിയ ശൈവരും വൈഷ്‌ണവരുമായ കവികള്‍ (നായനാർമാരും ആഴ്‌വാർമാരും) തങ്ങളുടെ ഇഷ്‌ടദേവന്മാരുടെ അടുത്തേക്ക് കിളി, അന്നം, വണ്ട്, കുയിൽ തുടങ്ങിയവയെ പാലും തേനും മറ്റുംകൊണ്ട് സത്‌കരിച്ചയയ്‌ക്കുന്ന പതിവുണ്ട് (തമിഴിലെ 96 തരം പ്രബന്ധങ്ങളിൽ ഒന്നാണ് ദൂത്). തമിഴ്‌ക്കവികള്‍ ഇവയോടു സന്ദേശം കൊണ്ടുപോയിക്കൊടുക്കാന്‍ പറയുന്നുണ്ടെങ്കിലും ഇവ സ്വയം സംസാരിക്കുന്ന പതിവില്ലെന്നത് ശ്രദ്ധേയമാണ്. സാലഭഞ്‌ജികകളും മൃഗങ്ങളും മറ്റും സംസാരിക്കുന്നതായി സംസ്‌കൃത കൃതികളിൽ കാണുന്നതുകൊണ്ട്, പക്ഷികളെക്കൊണ്ടു കഥ പറയിക്കുന്നതും യുക്തിപൂർവമായി മലയാളകവികള്‍ക്കു തോന്നിയിരിക്കണം. എഴുത്തച്ഛനുമുമ്പുതന്നെ ഈ സമ്പ്രദായം നടപ്പിലുണ്ടായിരിക്കാനാണുവഴി. അദ്ദേഹമാണ് അതിനു സ്ഥിരപ്രതിഷ്‌ഠ നല്‌കിയതെന്നു തീർച്ചയാണ്.
എഴുത്തച്ഛന്റെ കിളി വെറും സാധാരണ കിളിയല്ലെന്നു ഭാഗവതത്തിന്റെ ആരംഭവും മറ്റും നോക്കിയാൽ കാണാം. യഥാർഥത്തിൽ കവികള്‍ സ്വന്തം ആത്മാവിനെത്തന്നെ കിളിയും മറ്റുമായി കല്‌പിക്കുകയാണ് ചെയ്യുന്നതെന്നു കരുതാന്‍ ന്യായമുണ്ട്. ഒരു മിസ്റ്റിക് ചിന്താഗതി ഇതിൽ അന്തർഭവിക്കുന്നു. തമിഴിൽ അഴകിയ മണവാളപ്പെരുമാള്‍ നായനാർ എഴുതിയ ആചാര്യഹൃദയത്തിലെ (ഭാഗം മൂന്ന്; സു. 150-154) ചില സിദ്ധാന്തങ്ങള്‍ ഈ വിഷയത്തിൽ വെളിച്ചംപരത്തുന്നു. ഗുരു, സബ്രഹ്മചാരി, ശിഷ്യന്‍, പുത്രന്‍ എന്നീ രൂപങ്ങളിൽ മുന്‍പറഞ്ഞ തമിഴ് ഭക്തകവികള്‍ പറവകളെ സംബോധനം ചെയ്യുന്നതായി അതിൽ പറയുന്നുണ്ട്. കിളി പുത്രസ്ഥാനീയയാകയാലാണ് പാലും തേനും മറ്റും കൊടുക്കുന്നത്. കിളിയുടെ ഓമനത്തം, കണ്‌ഠശുദ്ധി എന്നിവ ഓർമിച്ചുകൊണ്ടാകാം എഴുത്തച്ഛന്‍ കിളിയെ, പ്രതേ്യകിച്ചും പെണ്‍കിളിയെ, തിരഞ്ഞെടുത്തത്. പറഞ്ഞതുപറയുന്ന കിളിയെ വിവർത്തനവിഷയത്തിൽ സഹായിയാക്കുന്നതും അർഥവത്താണ്. നോ. കിളിപ്പാട്ട്
വൃത്തങ്ങള്‍
എഴുത്തച്ഛന്റെ കൃതികളിൽ ഉപയോഗിച്ച വൃത്തങ്ങള്‍ കേക, കാകളി, കളകാഞ്ചി, മണികാഞ്ചി, ഊനകാകളി, അന്നനട എന്നിവയാണ്. പില്‌ക്കാലത്ത് കോട്ടയം കേരളവർമ ദ്രുതകാകളിക്കുകൂടി കിളിപ്പാട്ടുകൃതിയിൽ സ്ഥാനം നല്‌കി; കേകയും കാകളിയും ഏതു രസവും ഭാവവും ദ്യോതിപ്പിക്കാന്‍ കരുത്തുള്ള വൃത്തങ്ങളാണ്; മറ്റുള്ളവയ്‌ക്കെല്ലാം ചില പരിമിതികളുണ്ട്. സംസ്‌കൃതത്തിലെപ്പോലെ നന്നാല് വരിയുള്ള പദ്യങ്ങളിൽ നിബന്ധിക്കാതെ ആയിരക്കണക്കിന് ഈരടികളുള്ള നീണ്ട പാട്ടുകളായി രചിച്ചിട്ടുള്ളതുകൊണ്ട് എഴുത്തച്ഛന്റെ കൃതികള്‍ക്ക് ഗണ്യമായ ചില മെച്ചങ്ങള്‍ കൈവന്നിട്ടുണ്ട്. തമിഴിലെ പഴയ അകവൽവൃത്തത്തിന്റെ പാരമ്പര്യത്തിൽ വന്നിട്ടുള്ള കേക കാലുറയ്‌ക്കാതെ ഗുരുദക്ഷിണപ്പാട്ടിലും മറ്റും കാണാം. ജനങ്ങളുടെ ചെവിക്കും ഹൃദയത്തിനും ഇമ്പം നല്‌കുന്ന ദ്രാവിഡഗാനരീതി എഴുത്തച്ഛന്റെ കൈയിൽ പൂർണവിജയത്തോടെ പ്രവർത്തിച്ചു. രാമായണവും ഭാരതവും രാഗത്തിൽ വായിക്കുന്നത് കേരളത്തിൽ ഗണ്യമായ ഒരു സംസ്‌കാരസിദ്ധിയായി ഗണിക്കപ്പെട്ടിരുന്നു.
കവിത്വസിദ്ധി
തുഞ്ചന്റെ സിദ്ധികള്‍ സർവവിദിതങ്ങളാണ്. അദ്ദേഹത്തിന്റെ പുതുമയുള്ള ഭാഷ തന്നെയാണ് ഇന്നും മലയാളികളുപയോഗിക്കുന്നത്. കിളിപ്പാട്ടു പ്രസ്ഥാനമെന്ന് വിളിക്കുന്ന അതിവിപുലമായ സാഹിത്യസമ്പത്ത് ഇദ്ദേഹത്തിന്റെ രാമായണ, ഭാരതാദികളെ പിന്തുടർന്നുകൊണ്ടാണുണ്ടായിട്ടുള്ളത് സംസ്‌കൃതത്തിലെ പുരാണസാഹിത്യവുമായുള്ള ബന്ധം ഭാഷാസാഹിത്യത്തിന്റെ പരപ്പും ആഴവും വർധിപ്പിച്ചു. തമിഴിന്റെയും സംസ്‌കൃതത്തിന്റെയും ആകർഷണ വലയത്തിൽ കിടന്നിരുന്ന ഭാഷ തികച്ചും സംസ്‌കൃതത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞത് എഴുത്തച്ഛന്റെ കാലശേഷമാണെന്ന് പറയാം. തമിഴ്‌നാട്ടിലുള്ള പാട്ടും മണിപ്രവാളവും നാടോടിപ്പാട്ടും പണ്ടേ മലയാളത്തിനുണ്ടായിരുന്നു; എന്നാൽ ഓരോന്നിനും അതിന്റേതായ പരിമിതികള്‍ ഉണ്ടായിരുന്നതുകൊണ്ട് ആളുകള്‍ക്ക് അവ തികച്ചും ആസ്വാദ്യമായിരുന്നില്ല. എഴുത്തച്ഛന്റെ കൃതികള്‍ ഭാഷാ-സംസ്‌കൃതങ്ങളെ ഭംഗിയായി സമ്മേളിപ്പിച്ചു. കേവലം ശൃംഗാര പ്രധാനമായ മണിപ്രവാള കൃതികള്‍ അദ്ദേഹത്തെ ആകർഷിച്ചില്ല. സ്വയം യോഗിയായ അദ്ദേഹം സമുദായത്തിന്റെ ധാർമികമായ നിലവാരം ഉയർത്താനാണ് പ്രധാനമായി യത്‌നിച്ചത്. ഇതിന് സാഹിത്യകലയെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം കണ്ടു. ഗൗരവമേറിയ ആധ്യാത്മികവിഷയങ്ങള്‍ മലയാളത്തിന്റെ സ്വന്തമായ ഗേയവൃത്തങ്ങളിൽ പകർത്തിയപ്പോള്‍ അവയ്‌ക്ക് കേരളമെങ്ങും പ്രചാരം സിദ്ധിച്ചു.
എഴുത്തച്ഛന്റെ കൃതികളിൽ പഴയ പദങ്ങളും മറ്റും ഇല്ലായ്‌കയില്ല; എങ്കിലും ഭാഷ പൊതുവിൽ പുതുതാണ്. മലയാളാക്ഷരമാലയുടെ കർത്തൃത്വം അദ്ദേഹത്തിൽ ആരോപിക്കാറുള്ളത് ഭ്രമമൂലകമാണെങ്കിലും അങ്ങനെ ഒരു ധാരണ ആളുകളിൽ പകരുന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ അനിഷേധ്യമായ വ്യക്തിപ്രഭാവമാണുള്ളത്. ഇല്ലാത്ത സിദ്ധികള്‍കൂടി അദ്ദേഹത്തിന് നല്‌കാന്‍ മലയാളികള്‍ തയ്യാറായിരുന്നു. ഒരു കവിയെന്ന നിലയിൽ എഴുത്തച്ഛനോടു കിടപിടിക്കാന്‍ അധികം പേരുണ്ടായിട്ടില്ല. ഔചിത്യം, വ്യംഗ്യഭംഗി, രാസഭാവപരത്വം മുതലായ കാവ്യഗുണങ്ങള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ കൃതികള്‍. പരിമിതമായ അലങ്കാരപ്രയോഗം, ഉദാത്തത, ശാലീനത മുതലായവയെല്ലാം അവയുടെ മുദ്രകളാണ്. വേണ്ട ദിക്കിൽ പദങ്ങള്‍ ധാരാവാഹിയായി ഒഴുകും; നിയന്ത്രിതമായ ഫലിതം അങ്ങിങ്ങു കാണാം. ഇതിനെല്ലാം പുറമെയാണ് അന്നത്തെ സമുദായം എത്രയും മൂല്യവത്തായി കരുതിയിരുന്ന ഈശ്വരഭക്തിയുടെ വിലാസം. ഉദാത്തമായ ധർമരതി മിൽട്ടന്റെ കവിതയെപ്പോലെ എഴുത്തച്ഛന്റെ കവിതയെയും ഭാവഗംഭീരമാക്കിത്തീർക്കുന്നു. കവിതയും ഭക്തിയും സന്യാസവും ഒന്നായിത്തീർന്ന വ്യക്തിത്വമാണ് എഴുത്തച്ഛന്റേത്. തുഞ്ചന്‍പറമ്പിൽനിന്നു മണ്ണുകൊണ്ടുപോയി വിദ്യാരംഭത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ് ഇന്നുമുണ്ട്. സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്‌ക്കായി കേരള സർക്കാർ എഴുത്തച്ഛന്‍ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്.
(ഡോ. കെ.എന്‍. എഴുത്തച്ഛന്)