This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആയുധങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→വിമാനവേധകങ്ങള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→മീഡിയം മെഷിന്‍ഗണ്‍) |
||
വരി 180: | വരി 180: | ||
=== മീഡിയം മെഷിന്‍ഗണ്‍ === | === മീഡിയം മെഷിന്‍ഗണ്‍ === | ||
+ | [[ചിത്രം:Vol3p158_medium.jpg|thumb|മീഡിയം മെഷിന്‍ഗണ്‍]] | ||
യുദ്ധത്തിൽ ഫലപ്രദമായ മറ്റൊരായുധമാണിത്. മിനിറ്റിൽ 125 വെടിയുണ്ടകള്‍ വരെ പായിക്കാന്‍ കഴിയും. മാലപോലെ കോർത്തിണക്കിയ വെടിയുണ്ടകളാണ് ഇതിലുപയോഗിക്കുന്നത്. അതിന്റെ ഒരറ്റം തോക്കിൽ ഘടിപ്പിച്ചുകൊണ്ടു വെടിവയ്‌ക്കാന്‍ തുടങ്ങുന്നു. ഇതുപയോഗിച്ച് 2000 മീ. വരെ അകലത്തിൽ വളരെ സൂക്ഷ്‌മമായി തുരുതുരാ വെടിവയ്‌ക്കാന്‍ കഴിയും. | യുദ്ധത്തിൽ ഫലപ്രദമായ മറ്റൊരായുധമാണിത്. മിനിറ്റിൽ 125 വെടിയുണ്ടകള്‍ വരെ പായിക്കാന്‍ കഴിയും. മാലപോലെ കോർത്തിണക്കിയ വെടിയുണ്ടകളാണ് ഇതിലുപയോഗിക്കുന്നത്. അതിന്റെ ഒരറ്റം തോക്കിൽ ഘടിപ്പിച്ചുകൊണ്ടു വെടിവയ്‌ക്കാന്‍ തുടങ്ങുന്നു. ഇതുപയോഗിച്ച് 2000 മീ. വരെ അകലത്തിൽ വളരെ സൂക്ഷ്‌മമായി തുരുതുരാ വെടിവയ്‌ക്കാന്‍ കഴിയും. | ||
+ | |||
=== ഫീൽഡ് ഗണ്‍ === | === ഫീൽഡ് ഗണ്‍ === | ||
പീരങ്കിപ്പട ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഒന്നാണിത്. 10 കി. ഗ്രാമോളം ഭാരമുള്ള ഷെൽ ഏകദേശം 10 കി.മീറ്ററോളം അകലത്തിലുള്ള ലക്ഷ്യത്തിലേക്കു പായിക്കാന്‍ ഇത്തരം ഗച്ചുകള്‍ക്കു കഴിയും. ഷെൽ വീഴുന്ന സ്ഥലത്തിനു ചുറ്റും 25 മീറ്റർ ദൂരത്തോളം വമ്പിച്ച നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നു. | പീരങ്കിപ്പട ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഒന്നാണിത്. 10 കി. ഗ്രാമോളം ഭാരമുള്ള ഷെൽ ഏകദേശം 10 കി.മീറ്ററോളം അകലത്തിലുള്ള ലക്ഷ്യത്തിലേക്കു പായിക്കാന്‍ ഇത്തരം ഗച്ചുകള്‍ക്കു കഴിയും. ഷെൽ വീഴുന്ന സ്ഥലത്തിനു ചുറ്റും 25 മീറ്റർ ദൂരത്തോളം വമ്പിച്ച നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നു. |
06:53, 6 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആയുധങ്ങള്‍
Weapons
ആയോധന(യുദ്ധ)ത്തിനുള്ള ഉപകരണങ്ങള്‍ എന്ന് ശബ്‌ദാർഥം. എതിരാളിയെ നശിപ്പിക്കുന്നതിനോ പരാജയപ്പെടുത്തുന്നതിനോ ക്ഷതമേല്‌പിക്കുന്നതിനോവേണ്ടി പ്രയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ആയുധങ്ങളാണ്. ആക്രമണത്തിനെന്നപോലെതന്നെ പ്രതിരോധത്തിനും ഇവ ഉപയോഗിക്കപ്പെടുന്നു.
കല്ലുകള്‍, മരക്കഷണങ്ങള്‍, എല്ലുകള്‍ മുതലായവയായിരുന്നു മനുഷ്യന്റെ ആദ്യകാലായുധങ്ങള്‍. ക്രമേണ ഇവ ഉരച്ച് മൂർച്ചവരുത്തി ഉപയോഗിക്കാന്‍ മനുഷ്യന്‍ പഠിച്ചു. വിശേഷബുദ്ധിയും പ്രയോഗസൗകര്യമുള്ള കൈകളും മെച്ചപ്പെട്ട ആയുധങ്ങളുണ്ടാക്കാന്‍ മനുഷ്യനെ പ്രാപ്‌തനാക്കി. തന്നെക്കാള്‍ ശക്തിയും വലുപ്പവുമുള്ള ജന്തുക്കളുടെ ആക്രമണങ്ങളിൽനിന്ന് രക്ഷനേടാനും അവയെ വേട്ടയാടി പിടിക്കാനും മനുഷ്യനു കഴിഞ്ഞത് ആയുധങ്ങളുടെ സഹായംകൊണ്ടാണ്. "ആയുധങ്ങള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ജീവി' എന്നൊരു നിർവചനംതന്നെ മനുഷ്യനെക്കുറിച്ചുണ്ട്.
പ്രാചീനകാലം
വെടിമരുന്നിന്റെ ഉപയോഗം വ്യാപകമായിത്തീരുന്നതിനു മുമ്പുവരെ പ്രചാരത്തിലിരുന്ന ആയുധങ്ങളുടെ കാലത്തെയാണ് പ്രാചീനകാലം എന്ന പദംകൊണ്ട് ഇവിടെ വിവക്ഷിച്ചിരിക്കുന്നത്. ഒരേ ഉപകരണംതന്നെ ആക്രമണത്തിനും പ്രതിരോധത്തിനും വേട്ടയ്‌ക്കും ഉള്ള ആയുധം എന്ന നിലയ്‌ക്കും കാർഷികോപകരണം എന്ന നിലയ്‌ക്കും പ്രാകൃതമനുഷ്യന്‍ പലപ്പോഴും ഉപയോഗപ്പെടുത്തിയിരുന്നിരിക്കണം. ശിലായുഗത്തിലെ ആയുധങ്ങളിൽ അധികവും ഇത്തരത്തിലുള്ളവയായിരുന്നു. കാലക്രമേണ മനുഷ്യന്‍ കൂടുതൽ മെച്ചപ്പെട്ട ആയുധങ്ങളുണ്ടാക്കാനും പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഉപകരണങ്ങള്‍ സംവിധാനം ചെയ്യാനും ആരംഭിച്ചു. അമ്പ്, വില്ല്, കുന്തം, ചാട്ടുളി മുതലായവ യുദ്ധത്തിനോ വേട്ടയ്‌ക്കോ മാത്രം ഉപകരിക്കുന്ന ആയുധങ്ങളായിരുന്നു; കൈക്കോട്ട് (മണ്‍വെട്ടി), മഴു (കോടാലി) മുതലായവ പ്രധാനമായും കാർഷികോപകരണങ്ങളും. പ്രാചീനായുധങ്ങളെ പല വിഭാഗങ്ങളിൽ ഉള്‍പ്പെടുത്താം.
അടിക്കാനുള്ളവ
വിവിധതരം ഗദകള്‍, കൂടങ്ങള്‍, വടികള്‍ മുതലായവയാണ് അടിക്കാനുള്ള ആയുധങ്ങള്‍ എന്ന നിലയ്‌ക്ക് പ്രാചീനമനുഷ്യർ ഉപയോഗപ്പെടുത്തിയിരുന്നത്. ഗദകള്‍ ശത്രുവിനെ തല്ലിച്ചതയ്‌ക്കാനും കുന്തങ്ങള്‍ കുത്തിമലർത്താനും ഉപയോഗപ്പെടുത്തിവന്നു. പ്രധാനമായും അടിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ചിലതരം ഗദകള്‍ ശത്രുവിനുനേരേ എറിയാന്‍ പറ്റുന്ന തരത്തിലുള്ളവയായിരുന്നു. ഗദയുടെ ഒരറ്റം പരന്നു കനംകൂടിയതോ, ഗോളാകൃതിയിലുള്ളതോ ആണ്. മറ്റേ അറ്റം കൈകൊണ്ട് പിടിക്കാന്‍ പറ്റുന്നതരത്തിൽ പാകപ്പെടുത്തിയിരിക്കും. നേരിട്ടുള്ള പോരിൽ ആദ്യകാലങ്ങളിൽ ഗദ ഫലപ്രദമായ ഒരായുധമായിരുന്നു. പ്രാചീനകലാത്ത് ഇന്ത്യയിലും ഏറെ പ്രചാരത്തിലിരുന്ന ഒരായുധമാണിത്. ഗദായുദ്ധങ്ങളെക്കുറിച്ച് മഹാഭാരതത്തിലുള്ള പരാമർശങ്ങള്‍ പ്രാചീനഭാരതത്തിൽ ഗദയ്‌ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
എറിയാനുള്ളവ
ഏതെങ്കിലും ഒരു മൃഗത്തിനു നേരെ വീശിയെറിഞ്ഞ കല്ലായിരുന്നിരിക്കാം മനുഷ്യന്‍ പ്രയോഗിച്ച ആദ്യത്തെ ക്ഷേപണീയായുധം. കൂടുതൽ ഊക്കും പ്രഹരശക്തിയും കിട്ടാന്‍വേണ്ടി പിന്നീട് കവണകള്‍ ഉപയോഗിച്ചുതുടങ്ങി. കല്ല് കവണയിൽവച്ച് വലിച്ചുവിട്ടാൽ വളരെ ദൂരെ ചെന്നുകൊള്ളും. നീണ്ട ചരടിൽ കൊരുത്തിട്ടുള്ള പരന്ന ഭാഗത്താണ് കല്ല് വയ്‌ക്കേണ്ടത്. ഈ പരന്നഭാഗത്തിന്റെ ഇരുവശങ്ങളിലും കൊരുത്തിട്ടുള്ള ചരടുകള്‍ കവണക്കമ്പിൽ കെട്ടിയിരിക്കും. കവണ ഉപയോഗിച്ച് ദാവീദ് തന്നെക്കാള്‍ എത്രയോ ഇരട്ടിശക്തിയും വലുപ്പവുമുള്ള ഗോലിയാത്തിനെ വധിച്ചതായി ബൈബിളിലും ഖുർആനിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 1367-ൽ നടന്ന നജാറ യുദ്ധത്തിൽ "കറുത്ത രാജകുമാര' ന്റെ വിജയത്തിനു നിദാനമായത് "കല്ലും കവണയും' ആയിരുന്നു എന്ന് ചരിത്രരേഖകളുണ്ട്. മറ്റ് ഏറുപകരണങ്ങള്‍ നിർമിക്കാനും പ്രാചീനമനുഷ്യനു സാധിച്ചു. കല്ല് ചുഴറ്റിയെറിയാന്‍ ചില പ്രാചീന സമൂഹങ്ങളിൽ ഉപയോഗപ്പെടുത്തിയിരുന്ന ഒരായുധമാണ് ബോളാ (bolae). കവണയിൽനിന്നും വ്യത്യസ്‌തമായ ഒരു ഏറുപകരണമാണിത്. പാറ്റഗോണിയക്കാരും ടോഗോലാന്‍ഡുകാരും യുദ്ധത്തിനും നായാട്ടിനും പക്ഷിവേട്ടയ്‌ക്കും ഇതുപയോഗപ്പെടുത്തിയിരുന്നു. ബോളയിൽനിന്ന് ക്ഷേപിക്കപ്പെടുന്ന കല്ലിനോടു കൂട്ടിക്കെട്ടിയ ചരട് മൃഗങ്ങളുടെയും മറ്റും കാലുകള്‍ ബന്ധിക്കുന്നതിന് ഉപകരിക്കും.
ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ചില ചാപങ്ങളും കല്ലെറിയാന്‍ ഉണ്ടാക്കപ്പെട്ടവയായിരുന്നു. ഡാർട്ട് (Dart), ജോവലിന്‍ (Javelin), കുന്തം മുതലായ തുളച്ചുകയറുന്ന ഉപകരണങ്ങള്‍ കൈകൊണ്ടുള്ള ഏറിന്റെ വിവിധഘട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈജിപ്‌ത്, എത്യോപ്യ, ആസ്റ്റ്രലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും യുദ്ധോപകരണങ്ങളെന്ന നിലയിൽ പൗരാണികകാലത്ത് ഇവയ്‌ക്ക് സ്ഥാനമുണ്ടായിരുന്നു.
ബൂമെറാങ്
ആസ്റ്റ്രലിയയിലെ ആദിവാസികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ബൂമെറാങ് (Boome-rang) ഒരു പ്രത്യേകതരം ക്ഷേപണീയായുധമാണ്. മരപ്പലക കൊണ്ടാണ് ഇത് നിർമിച്ചിരുന്നത്. ഒരറ്റംപിടിച്ച് സർവശക്തിയും ഉപയോഗിച്ചെറിഞ്ഞാൽ ഏറെദൂരം സഞ്ചരിച്ചശേഷം എറിഞ്ഞ സ്ഥാനത്ത് തിരിച്ചെത്തത്തക്കവിധത്തിലാണ് ഇതിന്റെ ഘടന. ബൂമെറാങ്ങിന്റെ ജന്മസ്ഥലം ആസ്റ്റ്രലിയ ആണെന്നു പരക്കെ വിശ്വസിച്ചു പോരുന്നു; പക്ഷേ, ദക്ഷിണേന്ത്യയിൽ പ്രചാരത്തിലിരുന്ന "വളൈതടി' ഒരിനം ബൂമെറാങ് തന്നെയാണെന്നും ഇതിന് ആസ്റ്റ്രലിയന്‍ ബൂമെറാങ്ങിനെക്കാള്‍ പഴക്കമുണ്ടെന്നും ചില പാശ്ചാത്യഗവേഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മീന്‍വേട്ടയ്‌ക്കും മറ്റും അടുത്തകാലംവരെ ഉപയോഗിച്ചിരുന്ന ചാട്ടുളി മറ്റൊരുതരം ക്ഷേപണീയായുധമാണ്. ചാട്ടുളികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ എസ്‌കിമോകള്‍ ഇപ്പോഴും വിദഗ്‌ധരാണ്.
അമ്പും വില്ലും
ശിലായുഗത്തിൽത്തന്നെ അമ്പും വില്ലും പ്രചാരത്തിൽ വന്നതായി കരുതപ്പെടുന്നു. നവീന ശിലായുഗത്തിൽ തീ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന അരണിയുടെ (flint) മേുനയോടുകൂടിയ അമ്പുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ചെമ്പ് കണ്ടുപിടിക്കുന്നതുവരെ വിവിധതരം കല്ല്, മരക്കമ്പുകള്‍, എല്ലുകള്‍ മുതലായവകൊണ്ടായിരുന്നു അമ്പുകള്‍ ഉണ്ടാക്കിയിരുന്നത്. ചെമ്പ് വ്യാപകമായിത്തീർന്നതോടെ ചെമ്പും, ചെമ്പിന്റെ കൂട്ടുലോഹമായ വെങ്കലവും അമ്പുണ്ടാക്കന്‍ ഉപയോഗപ്പെടുത്താനാരംഭിച്ചു. ഇരുമ്പ് കണ്ടുപിടിച്ചതോടെ അമ്പുണ്ടാക്കാനുള്ള മുഖ്യലോഹം അതായിത്തീർന്നു.
പല കാലങ്ങളിലായി പല വലുപ്പത്തിലുള്ള വില്ലുകള്‍ ഉപയോഗത്തിലുണ്ടായിരുന്നു. ഒരാള്‍പ്പൊക്കമുള്ള വില്ലും അതിന്റെ പകുതിനീളമുള്ള അമ്പും കൂടുതൽ പ്രചാരമുള്ളവയായിരുന്നു. ഒരു ഇംഗ്ലിഷ് വില്ലാളിക്ക് ഒരു മിനിട്ടിൽ ആറ് അമ്പുകളോളം എയ്‌ത് 185 മീ. വരെ അകലത്തിലുള്ള ലക്ഷ്യത്തിൽ കൊളളിക്കാന്‍ കഴിയുമായിരുന്നത്ര. വെടിക്കോപ്പുകളുടെ ആവിർഭാവത്തോടെ (16-ാം ശ.) ഇംഗ്ലണ്ടിൽ അമ്പിന്റെയും വില്ലിന്റെയും സ്ഥാനം നഷ്‌ടപ്രായമായിത്തുടങ്ങി.
യൂറോപ്പിൽ ദീർഘധനുസ്സിനേക്കാള്‍ (Long bow) കൂടുതൽ ഉപയോഗപ്പെടുത്തിയിരുന്നത് വക്രധനുസ്സാണ് (Cross bow). ദീർഘധനുസ്സ് ഉപയോഗിക്കുന്നതിന് വേണ്ടുന്ന ശക്തിയോ പരിശീലനമോ വക്രധനുസ്സുപയോഗിക്കുന്നതിനാവശ്യമല്ല; മാത്രവുമല്ല ഇതിൽനിന്ന് കൂടുതൽ അകലത്തിലേക്ക് അമ്പ് എയ്‌തുവിടാനും കഴിയും. വേട്ടയ്‌ക്കുപയോഗിക്കുന്ന വക്രധനുസ്സ് ചിത്രവേലകള്‍കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ഏഷ്യയിൽ പ്രചാരത്തിലിരുന്നത് സംയുക്തചാപങ്ങളാണ് (Composite bows). തെുർക്കികള്‍ വളരെ മനോഹരമായ വില്ലുകള്‍ നിർമിക്കുകയും വിദഗ്‌ധമായി അസ്‌ത്രപ്രയോഗം നടത്തുകയും ചെയ്‌തിരുന്നു. അമ്പുകളിൽ വില്ലാളിയുടെ ഒപ്പോ മറ്റ് അടയാളങ്ങളോ ഇടുന്ന രീതിയും അവിടെ നടപ്പിലിരുന്നു. അസ്‌ത്രവിദ്യയിലും ചാപനിർമാണത്തിലും ജപ്പാന്‍കാരും വിദഗ്‌ധരായിരുന്നു; അമ്പിലും വില്ലിലും ഒപ്പടയാളം ഇടുന്ന പതിവ് ജപ്പാനിലും നിലവിലിരുന്നു.
നല്ല വീതിയും നീളവുമുള്ള വില്ലുകള്‍ നിർമിക്കുന്നതിലും അതിവിദഗ്‌ധമായി ലക്ഷ്യത്തിൽ അമ്പെയ്‌ത് കൊള്ളിക്കുന്നതിലും ആന്‍ഡമാനിലെ ആദിവാസികള്‍ നിപുണരാണ്. ആഫ്രിക്കന്‍ വില്ലുകള്‍ താരതമ്യേന ചെറുതാണ്. എസ്‌കിമോകള്‍ മരം, എല്ല് മുതലായവകൊണ്ട് സംയുക്തചാപങ്ങള്‍ നിർമിച്ചിരുന്നു.
ഞാണുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പദാർഥങ്ങളുടെ കാര്യത്തിലും വില്ലിൽ ഞാണ്‍ കെട്ടുന്ന രീതിയിലും ഭിന്നങ്ങളായി ഒട്ടേറെ സമ്പ്രദായങ്ങള്‍ നിലവിലിരുന്നു. ലോഹം കൊണ്ടുള്ള അമ്പിന്റെ അറ്റം ഒരു നീണ്ട മരദണ്ഡിൽ ഘടിപ്പിച്ചാണ് ഉപയോഗപ്പെടുത്തുക പതിവ്. ചെന്നുതറയ്‌ക്കുന്ന ഭാഗത്തുനിന്നും എളുപ്പം ഊരിപ്പോരാത്തതരത്തിലാണ് അമ്പിന്റെ അഗ്രം ശരിപ്പെടുത്തുക. വില്ലുണ്ടാക്കുന്നതിൽ റോമാക്കാർ പിന്നാക്കമായിരുന്നു. മറ്റു രാജ്യങ്ങളിൽനിന്നും വിലയ്‌ക്കു വാങ്ങുകയായിരുന്നു അവരുടെ പതിവ്. ഓടുന്ന കുതിരപ്പുറത്തിരുന്ന് ലക്ഷ്യത്തിലേക്ക് അമ്പെയ്‌തുകൊള്ളിക്കുന്നതിൽ സിതിയർ (Scythians) വെിദഗ്‌ധന്മാരായിരുന്നു. അമ്പിന്റെ അറ്റത്ത് വിഷംപുരട്ടി എയ്യുന്ന സമ്പ്രദായവും മുന്‍കാലത്ത് അപൂർവമായി നിലവിലിരുന്നു. പല ഗിരിവർഗക്കാരും ഈ സമ്പ്രദായം ഉപയോഗപ്പെടുത്തിവന്നിരുന്നു. മോഹന്‍ജൊദരോയിലും ഹാരപ്പയിലും നടത്തിയ ഉത്‌ഖന്നങ്ങളുടെ ഫലമായി ബി.സി. 4-3 സഹസ്രാബ്‌ദങ്ങളിൽ ഇന്ത്യയിൽ പ്രചാരത്തിലിരുന്നതെന്ന് കരുതപ്പെടുന്ന അനേകം അമ്പുകള്‍ കണ്ടെടുക്കുകയുണ്ടായി. അവ ചെമ്പുകൊണ്ടോ വെങ്കലംകൊണ്ടോ നിർമിക്കപ്പെട്ടവയാണ്. ഋഗ്വേദത്തിൽ പല ഭാഗത്തും അമ്പും വില്ലും പരാമൃഷ്‌ടമായിട്ടുണ്ട്. വേദകാലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധായുധം അമ്പുംവില്ലും ആയിരുന്നു; എ.ഡി. 18-ാം ശ. വരെയും ഇത് ഒരു നിർണായകായുധമായിത്തന്നെ നിലനിന്നു പോന്നിരുന്നു.
ഇന്ത്യയിൽ ആദ്യകാലങ്ങളിൽ വില്ലുണ്ടാക്കിയിരുന്നത് മുളകൊണ്ടാണ്. ഞാണിന് മരനാരുകള്‍ പിരിച്ചുണ്ടാക്കിയ ചരട് ഉപയോഗപ്പെടുത്തിവന്നു. മൃഗചർമങ്ങള്‍ പ്രത്യേകരീതിയിൽ പരുവപ്പെടുത്തിയും ഞാണിനുപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. വില്ലിന്റെ വിക്ഷേപണശക്തി വർധിപ്പിക്കാന്‍ മൃഗങ്ങളുടെ കൊമ്പുകള്‍ക്കുള്ള ഇലാസ്‌തികത (elasticity) പ്രയോജനപ്പെടുത്താമെന്നു മനസ്സിലാക്കിയതോടെ കൊമ്പുവില്ലുകള്‍ക്ക് പ്രചാരം കിട്ടി. ക്രിസ്‌ത്വബ്‌ദാരംഭത്തിനു മുമ്പുതന്നെ കൊമ്പു വില്ലുകള്‍ ഭാരതത്തിൽ നിലവിൽവന്നു. ഇതിഹാസങ്ങളിലും കൗടില്യന്റെ അർഥശാസ്‌ത്രത്തിലും കൊമ്പു വില്ലുകളെപ്പറ്റി പരാമർശമുണ്ട്. മൃഗങ്ങളിൽ കൊമ്പുകള്‍ വളരുന്നതിന്റെ എതിർദിശയിലേക്ക് വളച്ചാണ് വില്ലുകള്‍ ഉണ്ടാക്കിയിരുന്നത്. ഇരുമ്പുകൊണ്ടും മറ്റു ലോഹങ്ങള്‍കൊണ്ടുമുള്ള വില്ലുകളെപ്പറ്റി അഗ്നിപുരാണത്തിൽ പരാമർശമുണ്ട്. എങ്കിലും പ്രാചീന ഭാരതത്തിൽ ലോഹചാപങ്ങള്‍ക്ക് കാര്യമായ പ്രചാരമുണ്ടായിരുന്നതായി വ്യക്തമല്ല. പോത്തിന്‍കൊമ്പുകൊണ്ടുണ്ടാക്കുന്ന വില്ലിന്റെ മഹത്വം പലപ്പോഴും എടുത്തുപറഞ്ഞിട്ടുള്ളതായി കാണാം.
സംയുക്തചാപങ്ങളും ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. സാഞ്ചീശില്‌പങ്ങളിലും ഗുപ്‌തകാല നാണയങ്ങളിലും കാണുന്ന ഇരട്ടവളവുള്ള വില്ലുകളെ സംയുക്ത ചാപങ്ങളുടെ മാതൃകയായിക്കരുതാം. വില്ലുകളുടെ വലുപ്പത്തെക്കുറിച്ചും പുരാണേതിഹാസങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. രണ്ടു മുതൽ മൂന്ന് വരെ മീ. നീളമുള്ള വില്ലുകളാണ് പ്രചാരത്തിലുണ്ടായിരുന്നതെന്ന് മഹാഭാരതത്തിൽനിന്നും നല്ലതരം വില്ലിന് രണ്ടു മീറ്ററോളം നീളമുണ്ടായിരിക്കണമെന്ന് അഗ്നിപുരാണം, ധനുർവേദം എന്നിവയിൽനിന്നും മനസ്സിലാക്കാവുന്നതാണ്. ബി.സി. നാലാം ശ.-ത്തിൽ കാലാള്‍പ്പട ഉപയോഗപ്പെടുത്തിയിരുന്ന വില്ലുകള്‍ക്ക് വില്ലാളിയുടെ പൊക്കത്തോളം നീളമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സാഞ്ചീശില്‌പങ്ങളിൽ കാണപ്പെടുന്ന വില്ലുകളും ഏതാണ്ടിതേ വലുപ്പമുള്ളവയാണ്. യുദ്ധേതരാവശ്യങ്ങള്‍ക്കു ചെറുതരം വില്ലുകള്‍ സാർവത്രികമായി ഉപയോഗിച്ചുവന്നു. തടിയും മുളയം ശരപ്പുല്ലും ആണ് അമ്പിന്റെ കണയുണ്ടാക്കാനുപയോഗിച്ചുപോന്നത്. ഗതി സുഗമമാക്കുന്നതിന് അമ്പിന്റെ കീഴറ്റത്ത് തൂവലുകള്‍ പിടിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. പ്രത്യേകതരം പക്ഷികളുടെ 15 സെ.മീറ്ററോളം നീളംവരുന്ന തൂവലുകളാണ് ഇതിനുപയോഗിച്ചിരുന്നതെന്ന് ധനുർവേദത്തിലും മഹാഭാരതത്തിലും സൂചിപ്പിച്ചിട്ടുണ്ട്. അമ്പിന്റെ കൂർത്തമുനകളുണ്ടാക്കാന്‍ കൊമ്പ്, തടി, ലോഹങ്ങള്‍ മുതലായവ ഉപയോഗിച്ചിരുന്നതായും അപൂർവമായി അമ്പുമുനകളിൽ തീ പിടിപ്പിക്കുന്ന പദാർഥങ്ങള്‍ പുരട്ടിയിരുന്നതായും രേഖപ്പെടുത്തിക്കാണുന്നു. ആഗ്നേയാസ്‌ത്ര നിർമാണ രീതികള്‍ അർഥശാസ്‌ത്രത്തിലും മനുസ്‌മൃതിയിലും മാനസോല്ലാസത്തിലും രാജതരംഗിണിയിലും പരാമർശിച്ചിട്ടുണ്ട്. ഇരുമ്പുകൊണ്ടുമാത്രം നിർമിച്ച അമ്പുകളെക്കുറിച്ച് ധനുർവേദത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അമ്പുകളിൽ വില്ലാളിയുടെ പേരെഴുതുന്ന പതിവ് നിലവിലിരുന്നു. അമ്പിന്റെ നീളവും പല തരത്തിലായിരുന്നു. അമ്പിന്റെ നീളം ഉദ്ദേശം ഒരു മീറ്ററാണെന്ന് ശതപതബ്രാഹ്മണത്തിൽ പറയുമ്പോള്‍, അത് രഥാക്ഷത്തിന്റെ നീളത്തിനു തുല്യമാണെന്ന് മഹാഭാരതത്തിൽ സ്‌പഷ്‌ടമാക്കിയിരിക്കുന്നു; എന്നാൽ മൗര്യകാലഘട്ടത്തിലാകട്ടെ അമ്പിന്റെ നീളം 1 മ്മ മീ. മാത്രമായിരുന്നു. സാഞ്ചീസ്‌തൂപങ്ങളിൽ കാണുന്ന അമ്പുകള്‍ക്ക് 1 മീ. മുതൽ 1 മ്ല മീ. വരെ നീളം ഉണ്ടായിരിക്കുമെന്ന് ഗവേഷകനായ കച്ചിങ്‌ഹാം അഭിപ്രായപ്പെട്ടിട്ടുണ്ട്. അമ്പ് എയ്‌തുകൊള്ളിക്കാന്‍ കഴിയുന്ന ലക്ഷ്യത്തെക്കുറിച്ചുള്ള പരാമർശങ്ങള്‍ ഏറെയില്ല. ഏകദേശം 120 മീറ്ററോളം അകലം ആകാമെന്ന് ധനുർവേദത്തിലെ പ്രസ്‌താവത്തിൽനിന്നനുമാനിക്കാം.
വില്ലാളിയുടെ തോളിൽ തൂക്കിയിടുന്ന ഒന്നോ രണ്ടോ ആവനാഴികളിലാണ് അമ്പുകള്‍ സൂക്ഷിക്കാറുള്ളത്. ഒരു ആവനാഴിയിൽ 10 മുതൽ 20 വരെ അമ്പുകളാണുണ്ടായിരിക്കുകയെന്ന് സാഞ്ചീസ്‌തൂപങ്ങളിലെ ചിത്രങ്ങളുടെ വ്യാഖ്യാതാവായ ഹോപ്‌കിന്‍സ് അഭിപ്രായപ്പെടുന്നു. ആവനാഴി മോടിപിടിപ്പിക്കാന്‍ പ്രാചീനഭാരതീയർ പക്ഷികളുടേയും മൃഗങ്ങളുടേയും രൂപങ്ങള്‍ ആലേഖനം ചെയ്‌തിരുന്നു. യുദ്ധരംഗത്ത് ഓടുന്ന രഥത്തിലിരുന്ന് വിദഗ്‌ധമായി അമ്പെയ്‌ത് ശത്രുവിനെ ഫലപ്രദമായി നേരിടുന്നതിൽ ഭാരതീയർക്ക് പ്രാവീണ്യമുണ്ടായിരുന്നു. എന്നാൽ, ഓടുന്ന കുതിരപ്പുറത്തിരുന്ന് ശത്രുവിനു നേരെ അസ്‌ത്രപ്രയോഗം നടത്തുന്ന യുദ്ധമുറ ആര്യന്മാരുടെ വരവിനുമുമ്പ് ഭാരതീയർക്ക് വശമായിരുന്നില്ല. ഭാരതം ആക്രമിച്ച ആര്യന്മാർ ഓടുന്ന കുതിരപ്പുറത്തിരുന്ന് അമ്പ് ലക്ഷ്യം തെറ്റാതെ പ്രയോഗിക്കുന്ന യുദ്ധതന്ത്രത്തിൽ നല്ല പരിശീലനം നേടിയിരുന്നതായും ആര്യന്മാരുടെ വിജയത്തിനുള്ള ഒരു പ്രമുഖകാരണം ഇതായിരുന്നെന്നും പറയപ്പെടുന്നുണ്ട്. നോ: അസ്‌ത്രശസ്‌ത്രങ്ങള്‍
കുത്താനും വെട്ടാനുമുള്ളവ
കുന്തം
ഏറ്റവും പുരാതനമായ ആയുധങ്ങളിലൊന്നാണ് കുന്തം. നേർക്കുനേരെയുള്ള യുദ്ധത്തിൽ സുരക്ഷിതമായ അകലത്തിൽനിന്നുകൊണ്ട് ശത്രുവിനെ ആക്രമിക്കാന്‍ കുന്തത്തിന്റെ സഹായംകൊണ്ടു സാധിക്കുന്നു. ആദ്യകാലങ്ങളിൽ കുന്തമുനകള്‍ ഉണ്ടാക്കിയിരുന്നത് മരക്കമ്പുകളുടെ അറ്റം കൂർപ്പിച്ചോ, അറ്റത്ത് കൂർപ്പിച്ച ശിലകള്‍, എല്ലുകള്‍ മുതലായവ വച്ചുകെട്ടിയോ ആയിരുന്നു. 30,000 വർഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ക്രാമാഗ്നന്‍ മനുഷ്യർ (Cro-Magnon) മൃഗങ്ങളുടെ കൊമ്പുകള്‍ കുന്തമുനയായി ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. കുത്താന്‍ മാത്രമല്ല ശത്രുവിനുനേരെ എറിയാനും കുന്തങ്ങള്‍ ഉപകരിച്ചിരുന്നു. 19-ാം ശ. വരെ കുന്തം വ്യാപകമായി ഉപയോഗിച്ചിരുന്നു.
ചരിത്രാരംഭകാലത്തെ ഗ്രീക്കുപടയാളികള്‍ കുന്തം ഉപയോഗിച്ചിരുന്നു. കുന്തങ്ങള്‍ പല ആകൃതിയിലും വലുപ്പത്തിലും ഉണ്ടായിരുന്നതായി കാണാം. ഭാരതീയരുടെ അതിപുരാതനയുദ്ധങ്ങളിലും കുന്തം സ്ഥാനം പിടിച്ചിരുന്നു. ഭാരതീയേതിഹാസങ്ങളിലും പില്‌ക്കാലസാഹിത്യങ്ങളിലും ഇതിനെ ശക്തി എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു ഭീകരായുധമെന്ന് കുന്തത്തെ മഹാഭാരതത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു. മാഘന്‍, കൗടില്യന്‍ തുടങ്ങിയ വരും "ശക്തി'യെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 3മ്മ മീറ്ററോളം നീളമുള്ള കുന്തം ഉത്തമമെന്ന് അർഥശാസ്‌ത്രവും നീതിപ്രകാശികയും നിർദേശിക്കുന്നു. റോമാക്കാർ ഉപയോഗിച്ചിരുന്ന രണ്ടു മീ. നീളം വരുന്ന "പൈലം' എന്ന ആയുധം കുന്തത്തിന്റെ ഒരു വകഭേദമാണ്.
പ്രത്യേകപരിശീലനം സിദ്ധിച്ച കുന്തപ്പടയാളികളുടെ വിഭാഗം എല്ലാ പ്രാചീന സൈന്യങ്ങളിലും ഉണ്ടായിരുന്നു. 17-ാം ശ.-ത്തോടുകൂടി സൈനികാവശ്യങ്ങള്‍ക്ക് കുന്തം ഉപയോഗപ്പെടുത്തുന്ന പതിവ് മന്ദീഭവിച്ചുതുടങ്ങി; എന്നാൽ 19-ാം ശ.-ത്തിന്റെ ആരംഭത്തിൽ നെപ്പോളിയന്റെ സൈന്യം കുന്തം പുനഃപ്രതിഷ്‌ഠിക്കുന്നതിൽ വ്യാപൃതമായി. സൈനികാവശ്യങ്ങള്‍ക്ക് കുന്തം കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന് മറ്റുള്ളവർക്കും ഇത് പ്രചോദനം നല്‌കി. 1927-വരെ ബ്രിട്ടിഷ് സൈനികർക്കിടയിൽ കുന്തം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരായുധമായി നിലനിന്നു.
കുന്തത്തിന്റെ രൂപാന്തരങ്ങളായ വേൽ, ശൂലം, മുത്തലവേൽ, തോട്ടിക്കുന്തങ്ങള്‍ എന്നിവയും വളരെക്കാലം പ്രയോഗത്തിലുണ്ടായിരുന്ന ആയുധങ്ങളാണ്. തോട്ടിക്കുന്തങ്ങള്‍ കുതിരപ്പുറത്തുസഞ്ചരിക്കുന്ന പടയാളികളുടെ അരപ്പട്ടയിലോ, ഉടുപ്പിലോ കൊളുത്തി അവരെ വലിച്ച് താഴെയിട്ട് കുത്തുന്നതിന് സൗകര്യമുള്ളവയായിരുന്നു. 16-ാം ശ.-ത്തിന്റെ അന്ത്യത്തോടെ മുത്തലവേൽ അധികാരത്തിന്റെ പ്രതീകമായിത്തീർന്നു. ഒറ്റക്കൈകൊണ്ട് പ്രയോഗിക്കാവുന്ന മഴു വെങ്കലയുഗത്തിൽ ഏറ്റവും പ്രചാരത്തിലിരുന്ന ഒരായുധമാണ്. ക്രമേണ അതിന്റെ പ്രാധാന്യം കുറഞ്ഞുവന്നെങ്കിലും റിച്ചാർഡ് ഒന്നാമനെപ്പോലുള്ളവർ പിന്നീടും ഫലപ്രദമായി അതുപയോഗിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളിൽ ഉപയോഗത്തിലിരുന്ന നീണ്ടദണ്ഡുള്ള ആയുധങ്ങള്‍ അനവധിയാണ്. പ്രാചീനയുദ്ധങ്ങളിൽ അങ്കമഴുവിനും സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. നോ: അങ്കമഴു
കഠാരി
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധ തരത്തിലുള്ള കഠാരികള്‍ ഉപയോഗിച്ചുവന്നിരുന്നു. അയോയുഗത്തോടുകൂടിയാണ് കഠാരികളും വാളുകളും പ്രചാരം നേടിയത്. 13-ാം ശ.-ത്തിന്റെ അവസാനം വരെ കഠാരി യോദ്ധാവിന്റെ സന്തതസഹചാരിയായിരുന്നു. അന്നത്തെ ഭടന്മാരുടെ അരക്കെട്ടിന്റെ ഇടത്തുഭാഗത്ത് വാളും, സന്തുലിതാവസ്ഥ നിലനിർത്താനെന്നവച്ചം വലത്ത് കഠാരിയും തൂക്കിയിടുക സാധാരണമായിരുന്നു. മധ്യയുഗത്തിലും, നവോഥാനഘട്ടത്തിലും യൂറോപ്പിൽ പ്രചാരത്തിലിരുന്ന കഠാരികളെ പ്രധാനമായി എട്ടായി തരംതിരിച്ചിട്ടുണ്ട്.
ഇവയിൽ റോണ്ടൽകഠാരിയുടെ പിടി പരന്ന ആകൃതിയിലുള്ളതാണ്; കിഡ്‌നി കഠാരിയുടെ പിടിയുടെ രണ്ടറ്റത്തുമായി ഒരു ജോടി കാതുകള്‍ പിടിപ്പിച്ചിരിക്കും; ക്വില്ലന്‍ കഠാരിയാവട്ടെ വാളിന്റെ ചെറിയരൂപമത്ര; ബേസ്‌ലാന്റ് കഠാരീ വീതികൂടിയ വായ്‌ത്തലയുള്ളതാണ്; ഹോള്‍ ബീന്‍തരത്തിൽപ്പെട്ടവ ചെറുതരം ജർമന്‍ കഠാരികളാണ്. പേർഷ്യയിൽനിന്ന് യൂറോപ്പിലെത്തി രൂപഭേദം വന്നവയാണ് ചെവിക്കഠാരികള്‍. ഇടതുകൈക്കഠാരികളുടെ കൈപ്പിടിക്ക് ത്രികോണാകൃതിയാണുളളത്. 17-ാം ശ.-ത്തിൽ പ്രചാരത്തിലിരുന്ന സ്റ്റിലറ്റോ കഠാരികള്‍ പൂർണമായും ഉരുക്കുകൊണ്ടു നിർമിച്ചവയാണ്.
യൂറോപ്യേതര രാജ്യങ്ങളിലും വിവിധതരം കഠാരികള്‍ പ്രചാരത്തിലിരുന്നു. ഭാരതത്തിലും അറേബ്യയിലും ഒരുതരം വളഞ്ഞ കഠാരികളാണ് ഉണ്ടായിരുന്നത്. കുത്തിയാൽ നല്ലപോലെ ഏള്‍ക്കുന്ന വായ്‌ത്തലയോടുകൂടിയ കഠാരികള്‍ ഇന്ത്യയിൽ ധാരാളമുണ്ടായിരുന്നു. മലബാറിൽ പ്രചുരപ്രചാരം നേടിയ "മാപ്പിളക്കത്തി'യുടെ വായ്‌ത്തല നല്ല വീതിയുള്ളതാണ്; മലയന്‍ കഠാരികളാകട്ടെ കാച്ചി പതംവരുത്തിയ ഇരുമ്പുകൊണ്ടുണ്ടാക്കുന്നവയും. ജപ്പാനിൽ ടാന്‍ടോ കഠാരികളാണ് പ്രചാരത്തിലിരിക്കുന്നത്.
വാള്‍
ആയുധങ്ങളിൽ വാളുകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണുണ്ടായിരുന്നത്. സാഹസികതയുടെയും ശക്തിയുടെയും നീതിന്യായത്തിന്റെയും പ്രതീകവും യുദ്ധത്തിലെ അപരിത്യാജ്യഘടകവുമായിരുന്നു ഖണ്‌ഗം. ഒരായുധമെന്ന നിലയിൽ വാളിന്റെ ആവിർഭാവം താരതമ്യേന താമസിച്ചാണുണ്ടായത്. വെങ്കലയുഗപ്പിറവി വാളിന് ജന്മം നല്‌കി. സാധാരണയായി വെങ്കലവാള്‍ ചെറിയ പിടിയോടുകൂടിയതും ഇരുവായ്‌ത്തലയ്‌ക്കും മൂർച്ചയുള്ളതും അഗ്രം കൂർത്തതുമായിരിക്കും. വാള്‍പ്പിടിയിൽ അലങ്കാരപ്പണികള്‍ ചെയ്യുന്നതും സാധാരണമായിരുന്നു.
പ്രാചീന ഗ്രീക്കുകാർ രണ്ടുതരം വാളുകള്‍ ഉപയോഗിച്ചിരുന്നതായി കാണുന്നു; ഇലയുടെ ആകൃതിയിലുള്ളതും വളവുള്ളതും, വളവുള്ള വാളുകളാണ് അയോയുഗകാലത്ത് സ്‌പെയിനിലും മറ്റും പ്രചാരത്തിലിരുന്നത്. ഇതിന് നേപ്പാളിലെ ഗൂർഖകളുടെ വാളിനോട് വളരെ സാമ്യമുണ്ട്. റോമിൽ പലതരം വാളുകള്‍ പ്രചാരത്തിൽ വന്നെങ്കിലും അവയെല്ലാം അയോയുഗാരംഭത്തിലുള്ള വാളുകളിൽനിന്നും വളരെയൊന്നും ഭേദപ്പെട്ടവയായിരുന്നില്ല. മധ്യം അല്‌പം വീതികൂടിയതും ഇരുവശവും മൂർച്ചയോടുകൂടിയതും പിടി അല്‌പം മുഴച്ചതുമായ ഒരുതരം വാളും പ്രചാരത്തിലിരുന്നു. പില്‌ക്കാലത്ത് നീളക്കൂടുതലുള്ള വാളുകളും റോമന്‍ പടയാളികള്‍ ഉപയോഗപ്പെടുത്തി. ബൈസാന്തിയന്‍ വാളുകളിലധികവും നീളംകുറഞ്ഞ് വീതികൂടി, കഴുകന്റെ കഴുത്തിന്റെ ആകൃതിയിലുള്ള പിടിയോടുകൂടിയതായിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും സ്വർണമോ വെള്ളിയോകൊണ്ട് വാള്‍പ്പിടി നിർമിച്ചിരുന്നതായി സൂചനകളുണ്ട്. വാള്‍പ്പിടികള്‍ക്ക് മൃഗങ്ങളുടെ തലയുടെ രൂപം നല്‌കുന്ന സമ്പ്രദായവും ചിലർ സ്വീകരിച്ചിരുന്നു. വളരെ മെച്ചപ്പെട്ടവയായിരുന്നു കടൽകൊള്ളക്കാരുടെ വാള്‍, സ്‌കാന്‍ഡിനേവിയക്കാർ വാള്‍ നിർമാണത്തിൽ കാർബണീകരണപ്രക്രിയ പ്രയോജനപ്പെടുത്തിയിരുന്നതായി കാണാം. കിഴക്കന്‍ രാജ്യങ്ങളുമായി റഷ്യവഴിക്കുണ്ടായിരുന്ന ഇവരുടെ ബന്ധത്തിൽനിന്നാകാം ഈ വിദ്യ വ്യാപിച്ചത്. നിർമാതാവിന്റെയോ ഉടമസ്ഥന്റെയോ പേര് വാളിൽ കൊത്തിവയ്‌ക്കുന്ന പതിവും നിലവിലുണ്ടായിരുന്നു. വാളിന്റെ സന്തുലിതാവസ്ഥയ്‌ക്കുവേണ്ടി പിടിയോടു ചേർന്ന് ഭാരക്കൂടുതലുള്ള പിടിമുഴ, പിടിമൊട്ട് മുതലായവ പിടിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു.
മധ്യയുഗയൂറോപ്പിൽ വാളുകളുടെ നീളം ക്രമേണ കൂടിക്കൊണ്ടിരുന്നു; മുന്നിലേക്ക് അല്‌പം വളച്ച് അവ നിർമിച്ചുവന്നു. കൈക്കുഴ അധികവും വൃത്താകൃതിയിലാക്കിത്തുടങ്ങി. 14-ാം. ശ-ത്തിൽ വാളിന്റെ നീളം യൂറോപ്യന്‍രാജ്യങ്ങളിൽ ക്രമാതീതമായി വർധിച്ചതായി കാണാം; അവ രണ്ടുകൈകൊണ്ടും മാറി മാറി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ളവയുമായിരുന്നു. പടച്ചട്ടകളെ തുളച്ചു കയറാന്‍പാകത്തിൽ അഗ്രം കൂർത്തതും വായ്‌ത്തലകള്‍ക്ക് മൂർച്ചയില്ലാത്തതുമായ ഒരിനം വാളും പ്രചാരത്തിലുണ്ടായിരുന്നു. അധികം വാളുകളും ഇരുവശവും മൂർച്ചയുള്ളവയായിരുന്നെങ്കിലും ഒരുവശം മാത്രം മൂർച്ചയുള്ള വാളുകളും അപൂർവമായി ഉപയോഗിച്ചിരുന്നു. വാള്‍പ്പയറ്റും ദ്വന്ദയുദ്ധവും സാർവത്രികമായിരുന്നു. വെട്ടിനെക്കാള്‍ കുത്തിന് പ്രാധാന്യം കൂടിവന്നതുനിമിത്തം വാളിന്റെ അഗ്രം കൂർത്തിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങി.
കൈയിൽനിന്നും വാള്‍ തെന്നിപ്പോകാതിരിക്കുന്നതിന് വേണ്ട വളയങ്ങളും മുഴകളും വാള്‍പ്പിടിയിൽ സ്ഥാനം പിടിച്ചു. ഇത്തരം മാറ്റങ്ങള്‍ 15-ാം ശ.-ത്തിൽ സ്‌പെയിനിലും ഇറ്റലിയിലുമാണ് ഏറെ നടന്നത്. 17-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ കനംകുറഞ്ഞ ചെറുവാളുകളുടെ ഉപയോഗം സാർവത്രികമായിത്തീർന്നു. ഇത്തരം വാളുകള്‍ക്ക് "കോടതിവാളു'കളെന്ന് പേർ ലഭിക്കുകയുണ്ടായി; കോടതി ചിഹ്നമായി ചില യൂറോപ്യന്‍ രാജ്യങ്ങളിൽ ഇത് 20-ാം ശ.-ത്തിലും ധരിച്ചുവരുന്നുണ്ട്. വാള്‍പ്പിടി 17-ാം ശ.-ത്തിൽ വളരെ സരളമായിത്തീർന്നു. ഒരു ചെറിയ പിടിമുഴയും പിടിച്ചുറ്റും മാത്രമായി വാള്‍പ്പിടിയിൽ, യുദ്ധത്തിനുപയോഗിച്ചിരുന്ന ചെറുവാളുകളാകട്ടെ ഭാരക്കൂടുതലുള്ളവയായിരുന്നു. വാള്‍പ്പിടി പിച്ചളയോ, കട്ടിവെള്ളിയോകൊണ്ട് നിർമിച്ചവയായിരുന്നു. ഈ കാലഘട്ടത്തിൽ യൂറോപ്പിലെ കുതിരപ്പട ചെറിയ വളവുള്ള വാളായിരുന്നു ഉപയോഗിച്ചിരുന്നത്. 18-ാം ശ.-ത്തിൽ കി.യൂറോപ്യന്‍ രാജ്യങ്ങളിലെ കുതിരപ്പട വളഞ്ഞതരം വാളുകളാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് സേനാധിപന്മാർ ഉപയോഗിച്ചിരുന്ന വാള്‍ തുർക്കിയിൽനിന്നും എത്തിച്ചേർന്നതരമാണ്. 19-ാം ശ.-ത്തിലെ സൈനികവാള്‍ നേരെയുള്ളതോ അല്‌പം വളഞ്ഞതോ ആയിരുന്നു; കുത്താനും വെട്ടാനും ഒരുപോലെ പറ്റിയ തരവും, ഒരുവശം മാത്രം മൂർച്ചയുള്ളതും. കൈപ്പിടിയുടെ ആകൃതിയാകട്ടെ ഓരോ സൈന്യവിഭാഗത്തിനും പ്രത്യേകമായിരുന്നു. പേർഷ്യാക്കാരുടേത് ദമാസ്‌കസ് ഉരുക്കുകൊണ്ട് നിർമിച്ച വളഞ്ഞ വാളുകളായിരുന്നു. തുർക്കികള്‍ ഉപയോഗിച്ചിരുന്ന വാളിന് പേർഷ്യന്‍ വാളിൽനിന്ന് അല്‌പം ചില മാറ്റങ്ങളെ ഉണ്ടായിരുന്നുള്ളൂ. നെപ്പോളിയന്‍ ഈജിപ്‌തിൽനിന്ന് ഇതേ വാളിന്റെ മാതൃക സ്വീകരിച്ച് ഉപയോഗപ്പെടുത്തി. ഇന്ത്യയിലും ഇത്തരം വാളുകള്‍ക്ക് നല്ല പ്രചാരമുണ്ടായിരുന്നു. സിലോണിലുപയോഗിച്ചിരുന്ന വാളുകളുടെ കൈപ്പിടിക്ക് സിംഹത്തിന്റെ തലയുടെ രൂപംനല്‌കിയിരുന്നു. ബർമയിൽ "ധാ' എന്ന പേരിൽ പ്രചരിച്ചിരുന്ന വാളും മലയായിലും ബോർണിയോയിലും ഉപയോഗത്തിലിരുന്ന വാളും ചില സവിശേഷതകളുള്ളവയാണ്.
14-ാം ശ.-ത്തിൽ ഒന്നാംതരം വായ്‌ത്തലകളോടുകൂടിയ വാളുകളുടെ നിർമാണത്തിൽ ജപ്പാന്‍കാർ അതീവ നിപുണത പ്രകടിപ്പിക്കുകയുണ്ടായി. വളരെനീളം കൂടിയവയും തീരെ നീളംകുറഞ്ഞവയും ആയ വാളുകളും അവർ നിർമിച്ചിരുന്നു. ജപ്പാനിലെ പരമ്പരാഗതമായ "ഹരകിരി'ക്ക് (Wakizashi) ഉപയോഗിക്കുന്ന വാള്‍ നീളം കുറഞ്ഞതാണ്.
ആര്യന്മാരുടെ അധിനിവേശത്തിനുമുമ്പ് ഇന്ത്യയിൽ വാളിന് കാര്യമായ പ്രചാരം ഉണ്ടായിരുന്നതായി തെളിവുകളില്ല. വേദകാലത്തെ ഭാരതീയർക്ക് വാളിനെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നെങ്കിലും ഒരു യുദ്ധായുധം എന്ന നിലയിൽ അതിനെ വേണ്ടത്ര ഉപയോഗപ്പെടുത്തിയിരുന്നില്ല; ആയുധങ്ങളിൽ "പ്രഥമന്‍' അമ്പും വില്ലും ആണെങ്കിലും "പ്രമുഖന്‍' വാളാണെന്ന് മഹാഭാരതത്തിൽ (ശാന്തിപർവം) ഭീഷ്‌മർ പറയുന്നുണ്ട്. ഇന്ത്യന്‍ വാളുകള്‍ക്ക് പശ്ചിമേഷ്യയിൽ അതിപ്രധാനമായ സ്ഥാനം ലഭിച്ചിരുന്നു എന്ന് ചില അറബി സാഹിത്യ കൃതികളിൽനിന്നും മനസ്സിലാക്കാം.
വാളുകളുണ്ടാക്കുന്നതിൽ ഭാരതത്തിലെ ചില പ്രത്യേക പ്രദേശങ്ങള്‍ പ്രാധാന്യം നേടിയിരുന്നു. ഇത്തരം സ്ഥലങ്ങളെക്കുറിച്ച് മഹാഭാരതത്തിലെ "വിരാട-സഭാ'പർവങ്ങളിൽ സൂചനകളുണ്ട്. പ്രാചീന ഇസ്‌ലാം ചരിത്രകാരനായ ഇബ്‌നുഹൗക്കൽ ഭാരതത്തിലെ ദേബൽ എന്ന സ്ഥലം വാള്‍ നിർമാണത്തിന് പ്രസിദ്ധിയാർജിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അഗ്നിപുരാണത്തിലും ഇത്തരം സ്ഥലങ്ങളുടെ ഏതാനും പരാമർശങ്ങള്‍ കാണുന്നുണ്ട്. വലുപ്പത്തിലും ആകൃതിയിലും വൈവിധ്യമുള്ള പലതരം വാളുകള്‍ ഇന്ത്യയിൽ പ്രചരിച്ചിരുന്നു. ബി.സി. നാലാം ശ.-ത്തിലെ വാളുകള്‍ വീതികൂടിയവയും നീളം കുറഞ്ഞവയുമായിരുന്നു. സാഞ്ചീസ്‌തൂപങ്ങളിലെ കൊത്തുപണികളിൽ ചിത്രീകരിച്ചിട്ടുള്ള വാളുകള്‍ ഈ രീതിയിലുള്ളവയാണ്. മൂന്നുതരത്തിലുള്ള വാളുകളെക്കുറിച്ച് കൗടില്യന്‍ വിവരിക്കുന്നുണ്ട്. അജന്തയിലെ ചുവർ ചിത്രങ്ങളിലും പ്രതിമാശില്‌പങ്ങളിലും കൗടല്യന്‍ പറയുന്ന മൂന്നിനം വാളുകളുടേയും മാതൃകകള്‍ കാണാവുന്നതാണ്. വാളിന്റെ വലുപ്പം, ഭാരം തുടങ്ങിയ കാര്യങ്ങള്‍, നിർമാണത്തിൽ ശ്രദ്ധിക്കേണ്ട വസ്‌തുതകള്‍ എന്നിവയെക്കുറിച്ച് ബൃഹത്‌സംഹിത, അഗ്നിപുരാണം, യുക്തി കല്‌പതരു തുടങ്ങിയ പുരാതനഭാരതീയഗ്രന്ഥങ്ങളിൽ സൂചനകളുണ്ട്.
കാണ്ടാമൃഗം, കാട്ടുപോത്ത്, ആന എന്നിവയുടെ കൊമ്പുകള്‍, മരം ഇത്യാദികൊണ്ട് വാളിന്റെ പിടിയുണ്ടാക്കാമെന്ന് അർഥശാസ്‌ത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണമോ ആനക്കൊമ്പോകൊണ്ടുണ്ടാക്കിയതും രത്‌നങ്ങള്‍ പതിച്ചതുമായ വാള്‍പ്പിടികളും ഉപയോഗത്തിലിരുന്നതായി ഇതിഹാസങ്ങളിൽ പറയുന്നു.
വാളുറകള്‍ സാധാരണയായി തുകൽകൊണ്ടാണുണ്ടാക്കിയിരുന്നത്. കടുവ, ആട് മുതലായ മൃഗങ്ങളുടെ തുകലാണ് മുഖ്യമായും ഇതിലേക്കുപയോഗിച്ചിരുന്നതെന്ന് "വിരാടപർവ'ത്തിൽ പറയുന്നുണ്ട്. അപൂർവമായി തടികൊണ്ടും വാളുറകള്‍ ഉണ്ടാക്കിയിരുന്നു. സാധാരണയായി അരപ്പട്ടയിൽ ഇടതുവശത്താണ് വാള്‍ ധരിക്കാറുള്ളത്. ഇതിനു ചില അപവാദങ്ങളും ഉണ്ട്.
ഓരോ പ്രദേശത്തും നിർമിച്ചിരുന്ന വാളുകള്‍ പ്രത്യേക ഗുണങ്ങള്‍ക്ക് പ്രസിദ്ധിയാർജിച്ചിരുന്നു. ഖാത്തി, ഖത്താര എന്നിവിടങ്ങളിലെ വാളുകള്‍ തിളക്കത്തിനും, കൈസികയിലുള്ളവ അരിഞ്ഞുവീഴ്‌ത്തലിനും, സർപ്പരകയിലേത് ഈടിനും അംഗ-വംഗരാജ്യങ്ങളിലുള്ളവ മൂർച്ചയ്‌ക്കും പേരുകേട്ടവയായിരുന്നു.
നല്ല വാളുകള്‍ക്ക് 50 വിരലിട നീളമുണ്ടായിരിക്കണമെന്ന് പല പ്രാചീന ഭാരതീയ ഗ്രന്ഥങ്ങളിലും വ്യവസ്ഥകളുണ്ട്. വീശുമ്പോള്‍ മണിനാദമുണ്ടാകുന്നത് നല്ല വാളിന്റെ ലക്ഷണങ്ങളിലൊന്നായി കരുതിപ്പോന്നിരുന്നു. ഇരുമ്പുകൊണ്ടുള്ള വാളിന് കുയിലിന്റെ കഴുത്തിന്റെ നിറമുണ്ടായിരിക്കുന്നതും നല്ല ലക്ഷണമായി കരുതപ്പെട്ടിരുന്നു. 100 വിരലിട നീളമുള്ള വാളുകള്‍ കൂടുതൽ ഉത്തമമാണെന്ന അഭിപ്രായഗതിയുമുണ്ട്. പല തരത്തിലുള്ള വളഞ്ഞ വാളുകളും നേർവാളുകളും സഹസ്രാബ്‌ദങ്ങളായി ഇന്ത്യയിൽ ഉപയോഗിച്ചുവരുന്നു. എങ്കിലും ഇവയ്‌ക്ക് പ്രാദേശികമായ ചില രൂപഭേദങ്ങളുണ്ട്. ഉത്തരേന്ത്യയിലേയും കേരളത്തിലേയും വാളുകളിൽ ഈ അന്തരം പ്രകടമായി കാണാവുന്നതാണ്. വാളിന്റെ മറ്റൊരു രൂപമാണ് കേരളീയ യോദ്ധാക്കള്‍ ഉപയോഗിച്ചിരുന്ന ഉറുമി.
പലവക
മുകളിൽ പ്രതിപാദിച്ച വിഭാഗങ്ങളിൽപ്പെടാത്ത മറ്റുചില ആയുധങ്ങളും പല കാലഘട്ടങ്ങളിൽ നിലവിലിരുന്നതായി രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇവയിൽ ബി.സി. രണ്ടാം നൂറ്റാണ്ടിൽ യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി റോമാക്കാരുപയോഗിച്ചിരുന്ന ചില യന്ത്രാപായങ്ങള്‍ പ്രത്യേക പരാമർശം അർഹിക്കുന്നു. കാറ്റപ്പുള്‍ട്ട്, ബാലിസ്‌താ, ഒനാജർ, ഭിത്തിഭേദനയന്ത്രം എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു.
കാറ്റപ്പുള്‍ട്ട്
ആഗ്നേയാസ്‌ത്രങ്ങള്‍, ദൂരത്തിൽ പായിക്കേണ്ട അമ്പുകള്‍ എന്നിവ എയ്‌തുവിടാന്‍ ഇതുപയോഗിച്ചിരുന്നു. ശത്രുക്കളുടെ കോട്ടകള്‍ ആക്രമിക്കുമ്പോഴും ശത്രുനിരകളെ നേരിടുമ്പോഴും ഇത് ഫലപ്രദമായ ഒരായുധമായി പ്രവർത്തിച്ചിരുന്നു. ഇതുപയോഗിച്ച് എയ്‌തുവിടുന്ന അസ്‌ത്രം 300 മീ. അകലെയുള്ള തടിക്കഷണത്തിൽ 5 സെ.മീ. വരെ ആഴത്തിൽ തറച്ചുകയറുമായിരുന്നത്ര. പുരാതന ഭാരതത്തിൽ "ദിന്ദിപാലം' എന്ന പേരിലാണ് കാറ്റപ്പുള്‍ട്ട് അറിയപ്പെട്ടിരുന്നത്.
ബാലിസ്‌ത
വന്‍കല്ലുകള്‍, തീപ്പന്തങ്ങള്‍, ഈയക്കട്ടികള്‍ എന്നിവ ശത്രുപക്ഷത്തേക്ക് എറിഞ്ഞുപായിക്കുവാന്‍ ഇതുപയോഗിച്ചിരുന്നു. ഇതിന്റെ ഭാഗങ്ങളെല്ലാം തടിയും ഇരുമ്പും കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. ഭാഗങ്ങള്‍ പരസ്‌പരം ബന്ധിക്കാന്‍ ചരടുകളും ഉപയോഗിച്ചിരുന്നു. ഏതാണ്ട് തവിയുടെ ആകൃതിയിലുള്ള ഒരു ഭാഗത്താണ് എറിയാനുള്ള സാധനങ്ങള്‍ വച്ചിരുന്നത്. 20 കി.ഗ്രാം വരെ ഭാരമുള്ള കല്ലുകളും ഈയക്കട്ടികളും ഈ ഉപകരണമുപയോഗിച്ച് 80 കി.മീറ്ററോളം ദൂരത്തിൽ എറിഞ്ഞെത്തിക്കാന്‍ പ്രയാസമില്ലായിരുന്നു. ചക്രങ്ങളിന്മേൽ ഘടിപ്പിച്ചു കുതിരകളെക്കൊണ്ടു വലിപ്പിച്ചാണ് ഇവ യുദ്ധരംഗത്തെത്തിച്ചിരുന്നത്.
ഒനാജർ
ഇതും ബാലിസ്‌താപോലുള്ള ഒരുപകരണമാണ്. ബാലിസ്‌തായെക്കാള്‍ ഭാരം കുറഞ്ഞ ലഘുവായ ഘടന ആണ് ഇതിനുള്ളത്; തന്മൂലം ആവശ്യാനുസരണം പല സ്ഥലങ്ങളിലേക്കും മാറ്റിക്കൊണ്ടു പോകുന്നതിനു കൂടുതൽ സൗകര്യമുണ്ടായിരുന്നു. ഈ യന്ത്രത്തെ പീരങ്കികളുടെ മുന്നോടിയായി കരുതാവുന്നതാണ്.
ഭിത്തിഭേദനയന്ത്രം
വളരെയേറെ കാര്യക്ഷമതയുള്ള ഒരുപകരണമാണിത്. ശത്രുവിന്റെ കോട്ട തകർക്കാന്‍ ഇതു സഹായകമാണ്.
ഭാരതത്തിൽ
യുദ്ധത്തിനുപയോഗിക്കുന്ന രണ്ടുതരം യന്ത്രാപകരണങ്ങളെക്കുറിച്ചു കൗടില്യന്‍ അർഥശാസ്‌ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്; സ്ഥാവരവും ജംഗമവും. ഇതിഹാസങ്ങളിലും ഇത്തരം പരാമർശങ്ങള്‍ കാണാം. ഒരു നഗരത്തിന്റെ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ് യന്ത്രങ്ങള്‍ എന്ന് അഗ്നിപുരാണം പറയുന്നുണ്ട്. കാറ്റപ്പുള്‍ട്ട്, ബാലിസ്‌താ, ഒനാജർ, ഭിത്തിഭേദനയന്ത്രം എന്നീ യന്ത്രാപായങ്ങളെക്കുറിച്ചും പ്രാചീന ഭാരതീയർക്കു നല്ല നിശ്ചയമുണ്ടായിരുന്നു എന്ന് വിശ്വസിക്കുവാന്‍ പോരുന്ന തെളിവുകള്‍ ലഭ്യമാണ്.
മധ്യകാലം
വളരെ ശ.-ങ്ങള്‍ക്കു മുന്‍പുതന്നെ വെടിമരുന്നിനെക്കുറിച്ച് ചൈനാക്കാർക്ക് അറിവുണ്ടായിരുന്നെങ്കിലും 14-ാം ശ.-ത്തിൽ മാത്രമാണ് അതിന്റെ പ്രയോഗം യൂറോപ്പിലും മറ്റു ഭൂവിഭാഗങ്ങളിലും വ്യാപകമായിത്തീർന്നത്. 15-ാം ശ. ആയപ്പോഴേക്കും യുദ്ധാവശ്യങ്ങള്‍ക്കു വെടിമരുന്ന് വന്‍തോതിൽ ഉപയോഗിച്ചു തുടങ്ങി. വെടിയുപ്പും (Potassium Nitrate) കരിയും ഗന്ധകവും കൂട്ടിച്ചേർത്താണ് വെടിമരുന്നുണ്ടാക്കിയിരുന്നത്. നിറം കാരണം വെടിമരുന്നിനു കരിമരുന്നെന്നും പേരുണ്ട്.
പീരങ്കി
ആദ്യമായി വെടിമരുന്നുപയോഗിച്ചു പീരങ്കിപൊട്ടിച്ചത് എ.ഡി. 1300-ൽ ആണ്. ആദ്യകാല പീരങ്കികള്‍ തടികൊണ്ടുണ്ടാക്കിയവയായിരുന്നു. വലിയ കുന്തങ്ങള്‍ ദുരത്തേക്കു വിക്ഷേപിക്കുന്നതിന് ഇവ സഹായകമായിരുന്നു. ക്രമേണലോഹപീരങ്കികള്‍ ഉപയോഗത്തിൽവന്നു. ആദ്യകാല ലോഹ പീരങ്കികളിൽനിന്ന് ശിലാഖണ്ഡങ്ങളാണ് വിക്ഷേപിക്കപ്പെട്ടുവന്നത്. പിന്നീട് കല്ലിന്റെ സ്ഥാനത്ത് ഈയ ഉണ്ടകള്‍ ഉപയോഗിച്ചുതുടങ്ങി. ചെറുതരം പീരങ്കികള്‍ കൈകൊണ്ടു നീക്കാവുന്ന തരമാണ്. കാഞ്ചി അമർത്തി വെടിമരുന്നു സ്വയം ജ്വലിപ്പിക്കുന്ന "മാച്ച്‌ലോക്ക് ഉപായം' 16-ാം ശ.-ത്തിൽ കണ്ടുപിടിച്ചതോടെ ചെറുതരം പീരങ്കികള്‍ പരിഷ്‌കരിക്കപ്പെട്ടു. ജ്വലനത്തിനുവേണ്ട തീപ്പൊരിയുണ്ടാക്കാന്‍ വിവിധതരം ശിലകളും ലോഹങ്ങളും ഉപയോഗപ്പെടുത്തി. 16-ഉം 18-ഉം ശ.-ങ്ങള്‍ക്കിടയ്‌ക്കു പീരങ്കി അദ്‌ഭുതാവഹമായ പരിഷ്‌കാരങ്ങള്‍ക്കു വിധേയമായി. പ്രാട്രാക്‌ടറുകളും ലെവലുകളും ഉപയോഗിച്ചു പീരങ്കികളിൽനിന്നും ലക്ഷ്യം തെറ്റാതെ വെടിവയ്‌ക്കാമെന്നായി. കട്ടിയായ ലോഹഗോളങ്ങള്‍ക്കു പകരം പൊള്ളയായവയ്‌ക്കുള്ളിൽ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ചു പീരങ്കികളിൽനിന്നു പായിക്കാമെന്നുവന്നതോടെ അതിന്റെ നശീകരണശക്തി പതിന്മടങ്ങു വർധിച്ചു. യുദ്ധക്കപ്പലുകളിലെ പീരങ്കികള്‍ "ടറെറ്റു' (Turret) കേളിലാണ് ഘടിപ്പിക്കാറുള്ളത്. നാവികർ ഉപയോഗിക്കുന്ന വലിയ പീരങ്കികള്‍ക്ക് 40-45 സെ.മീ. വ്യാസമുണ്ടായിരിക്കും. ഒന്നാം ലോകയുദ്ധത്തിൽ ജർമനി പീരങ്കികളുപയോഗിച്ച് 112-129 കി.മീ. ദുരെനിന്നും പാരിസിനെ ആക്രമിക്കുകയുണ്ടായി. "ബിഗ് ബർത്ത്' എന്ന ജർമന്‍ പീരങ്കിയുടെ നീളം 33.5 മീറ്ററും ഭാരം 142 ടച്ചും ആയിരുന്നു. മിസൈലുകളുടെയും റോക്കറ്റുകളുടെയും ആവിർഭാവത്തോടെ പീരങ്കികളുടെ പ്രാധാന്യം കുറഞ്ഞു.
തോക്കുകള്‍
സ്‌ഫോടനശക്തി ഉപയോഗപ്പെടുത്തി ഒരു ലോഹക്കുഴലിലൂടെ പ്രക്ഷേപവസ്‌തുക്കളെ (ഉദാ. വെടിയുണ്ട, ഷെൽ, മിസ്സൈൽ) അതിവേഗത്തിൽ തൊടുക്കുന്ന ആയുധങ്ങളാണ് തോക്കുകള്‍. ആദ്യകാലനിർമിതികളിൽ വെടിമരുന്ന് (gun powder) ആണ് സ്‌ഫോടകവസ്‌തുവായി ഉപയോഗിച്ചുവന്നത്. പില്‌ക്കാലത്ത് മർദിത വാതകം, സ്‌പ്രിങ് എന്നിവ പ്രക്ഷേപബലpropelling force)ത്തിനായി ഉപയോഗപ്പെടുത്തി. സൈനികാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുതുടങ്ങിയ ഈ ആയുധം പിന്നീട് വേട്ടയാടൽ, സ്വരക്ഷ, വിനോദം എന്നീ വിവിധ മേഖലകളിലുംകൂടി പ്രയോഗത്തിലായി. യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഇപ്പോഴും തോക്ക് കൂടുതലായി ഉപയോഗിക്കുന്നത്. തോക്കുകള്‍ വിവിധ ഇനത്തിലുണ്ട്. വലുപ്പം കൂടിയ പീരങ്കി, കൈയിൽ കൊണ്ടുനടക്കാന്‍തക്ക ഒതുക്കമുള്ള റൈഫിള്‍, ഷോട്ട്‌ഗണ്‍, പിസ്റ്റള്‍, മെഷീന്‍ഗണ്‍ എന്നിവയെല്ലാം തോക്കുകളുടെ ഗണത്തിൽപ്പെടുന്നു. "കാലിബർ' (caliber) എന്ന പദം തോക്കിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്നു. തോക്കിന്‍കുഴലിന്റെ (barrel) ഉള്‍വ്യാസത്തെയാണ് അതിന്റെ കാലിബർ എന്നു പരാമർശിക്കുന്നത്. ഉദാ. 10 മില്ലിമീറ്റർ കാലിബർ റിവോള്‍വർ.
തീപിടിപ്പിക്കുന്ന സംവിധാനം, വെടിയുണ്ട നിറയ്‌ക്കുന്ന സ്ഥാനം, തോക്കിന്‍കുഴലിന്റെ പ്രതലത്തിന്റെ ഘടന, ഒന്നിലേറെ ഉണ്ടകള്‍ ഒരേസമയം തുടർച്ചയായി വർഷിക്കുന്നതിനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളിൽ വന്ന പരിഷ്‌കാരങ്ങളാണ് പല കാലങ്ങളിലായി തോക്കിനുണ്ടായ പ്രധാന പരിവർത്തനങ്ങള്‍.
വെടിമരുന്നിന് തീപിടിപ്പിക്കാന്‍ പറ്റിയ മാച്ച്‌ലോക്ക് (match-lock) എന്ന യന്ത്രസംവിധാനത്തോടെയുള്ള തോക്ക് 1400-കളിൽ ഉണ്ടാക്കി. തോക്കിന്റെ കാഞ്ചി (trigger) വലിക്കുമ്പോള്‍ തീപിടിക്കാന്‍ തക്കവച്ചം കാഞ്ചിയുമായി ബന്ധപ്പെടുത്തി തീകത്തിക്കാനുള്ള തിരി ഉറപ്പിച്ച സംവിധാനമാണ് ഇതിൽ ഉപയോഗപ്പെടുത്തിയത്. കൂടുതൽ കൃത്യതയോടെ വെടിപൊട്ടിക്കാന്‍ (50 മീ. അകലം വരെ) ഇതുമൂലം സാധിച്ചു. മാച്ച്-ലോക്കിനു പകരം പെട്ടെന്നു തീപ്പൊരിയുണ്ടാക്കി തീപിടിപ്പിക്കാവുന്ന തരത്തിലുള്ള വീൽ-ലോക്ക് (wheel lock), ഫ്‌ളിന്റ്-ലോക്ക് (flint-lock) എന്നീ സമ്പ്രദായങ്ങള്‍ 1500-കളിലും 1600-കളിലുമായി നിലവിൽവന്നു. ഫ്‌ളിന്റ്-ലോക്ക് മെച്ചപ്പെട്ട സംവിധാനമായി അംഗീകരിക്കപ്പെട്ടു. കാഞ്ചി വലിക്കുന്നതോടെ തീയുണ്ടാകുന്ന ഒരിനം കല്ല് (flint) പതിപ്പിച്ച ചുറ്റിക ഇരുമ്പുകഷണത്തിൽ മുട്ടി തീപ്പൊരിയുണ്ടാകുമ്പോള്‍ അതിനടിയിൽ പിടിപ്പിച്ചിട്ടുള്ള പാത്രത്തിലെ വെടിമരുന്നു കത്തുന്നു. 1800-കള്‍ വരെ ലളിതമായ ഈ സമ്പ്രദായം ഉപയോഗിത്തിലിരുന്നു.
കുഴലിന്റെ ഉള്‍ഭിത്തിയിൽ മിനുസമായ പ്രതലത്തിനു പകരം സർപ്പിലാകാരത്തിലുള്ള പൊഴികള്‍ (spiral rifling) ഉള്ള ഇനം തോക്കുകള്‍ 1500-കളോടെ ഉപയോഗത്തിൽവന്നു. എങ്കിലും 1700-കളുടെ ഒടുവിലാണ് ഇവയ്‌ക്ക് പ്രചാരം ലഭിച്ചത്. ഈ പൊഴികള്‍ വെടിയുണ്ടയ്‌ക്ക് കറക്കം (spin) നല്‌കുന്നതുമൂലം വായുവിലൂടെയുള്ള സഞ്ചാരത്തിനു സുസ്ഥിരത കൈവരിക്കുകയും ലക്ഷ്യത്തിൽ എളുപ്പം തുളച്ചുകയറുകയും ചെയ്യുന്നു. തോക്കിന്‍കുഴലിന്റെ മുന്‍ഭാഗത്തുള്ള ദ്വാരത്തിലൂടെ ഉണ്ട നിറയ്‌ക്കുന്നതിനു പകരം പിന്നിലൂടെ നിറയ്‌ക്കുന്ന രീതി (breech-loading) ഇതേകാലത്തുതന്നെ ഉണ്ടായി.
1600-കളോടെ വ്യക്തികള്‍ തോക്ക് ഉപയോഗിക്കുന്നത് യൂറോപ്പിൽ സാധാരണമായി. 1600-നും 1800-നും ഇടയ്‌ക്കുള്ള കാലയളവിൽ തോക്കിന്റെ ഗുണമേന്മ വർധിപ്പിക്കുന്ന ചില പരിഷ്‌കാരങ്ങള്‍കൂടി ഉണ്ടായി. തീപിടിപ്പിച്ച് വെടി പൊട്ടിച്ചിരുന്നതിന്റെ സ്ഥാനത്ത് നിയന്ത്രിത സ്‌ഫോടനസമ്പ്രദായം (detonating system) 1800-കളുടെ തുടക്കത്തിൽ പ്രയോഗത്തിൽ വന്നു. തോക്കിൽ ഉപയോഗിക്കാനുള്ള കാർട്രിഡ്‌ജ് (cartridge) ഇക്കാലത്ത് കണ്ടുപിടിക്കപ്പെട്ടു. വെടിയുണ്ടയും സ്‌ഫോടകവസ്‌തുവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള വെടിയുണ്ടക്കൂടാണ് കാർട്രിഡ്‌ജ്. സമ്മർദംകൊണ്ടു പൊട്ടിച്ച് (percussion) സ്‌ഫോടനം നടത്താന്‍ കഴിയുന്ന അടപ്പോടുകൂടിയ കാർട്രിഡ്‌ജ് 1800-കളിൽ ഉപയോഗത്തിലെത്തി. തോക്കിൽ നിറച്ചിട്ടുള്ള വെടിയുണ്ടകള്‍കൊണ്ട് തുടർച്ചയായി വെടിയുതിർക്കാനും ഈ കാലത്ത് സൗകര്യം ഉണ്ടായി. ഫ്‌ളിന്റ്-ലോക്ക് സംവിധാനത്തിൽ 50 മീ. ദൂരം വരെ മാത്രമേ കൃത്യതയോടെയുള്ള വെടിവയ്‌പ് സാധിക്കുമായിരുന്നുള്ളൂ. ആ സ്ഥാനത്ത് ഡെട്ടനേറ്റർ സംവിധാനം വന്നതോടെ 200 മീ. അകലംവരെ വെടിയുതിർക്കാമെന്ന മെച്ചമുണ്ടായി. 1800-കളിലെ കണ്ടുപിടിത്തങ്ങളായ ബ്രീച്ച് ബോള്‍ട്ട് (breech bolt), കോർട്രിഡ്‌ജ് നിറയ്‌ക്കാനുള്ള ക്ലിപ്പ് (clip) അഥവാ മാഗസിന്‍ (magazine), സ്‌ഫോടക സംവിധാനം (detonation) തുടങ്ങിയ പരിഷ്‌കാരങ്ങള്‍ തോക്കുകളുടെ ആധുനികതയിലേക്കു നയിച്ച ചില ഘടകങ്ങളാണ്. ഓട്ടോമാറ്റിക് തോക്കുകളും യന്ത്രത്തോക്കുകളും മറ്റും പിന്നീടുവന്ന രൂപകല്‌പനകളാണ്. നോ: തോക്ക്
ആധുനിക കാലം
സാങ്കേതിക വിദ്യയിലും ശാസ്‌ത്രത്തിലും ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടുള്ള കണ്ടുപിടിത്തങ്ങള്‍ പലതും യുദ്ധരംഗത്തും ഉപയോഗപ്പെടുത്താനുള്ള പ്രവണതയാണുള്ളത്.
ആധുനിക തോക്കുകള്‍
റൈഫിള്‍
ബുള്ളറ്റിനെ ചക്രണം (spin) ചെയ്യിച്ച് തൊടുക്കുന്നയിനം തോക്കാണ് റൈഫിള്‍. ഇതിനായി നീണ്ട ബാരലിൽ സർപ്പിലാകാര പൊഴികള്‍ അഥവാ പിരികള്‍ ഉണ്ടാക്കിയിരിക്കും. ഇതുമൂലം സ്‌പിന്‍ ചെയ്‌തു വരുന്ന ബുള്ളറ്റിന് ദീർഘദൂര റെയ്‌ഞ്ചിലും കൂടുതൽ കൃത്യത കൈവരിക്കാനാവുന്നു. ബാരലിൽനിന്നു പുറത്തുവരുന്ന ബുള്ളറ്റിന്റെ കോണീയ സംവേഗം (anuglar momentum) സംരക്ഷിക്കപ്പെടുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. 20-ാം ശ.-ത്തിന്റെ ആദ്യപകുതിയിൽ ബ്രിട്ടണിൽ നിർമിച്ച എന്‍ഫീൽഡ് റൈഫിള്‍, രണ്ടാം പകുതിയോടെ റഷ്യയിൽ രൂപകല്‌പന ചെയ്‌ത അഗ47 (Automat Kalashnikova-47) റൈഫിള്‍ എന്നിവ ലോകപ്രശസ്‌തങ്ങളാണ്.
ഷോട്ട്‌ഗണ്‍
ഷോട്ട് (shot)എന്നറിയപ്പെടുന്ന അനേകം ചെറിയ ഗോളാകാര പെല്ലറ്റുകള്‍ (pellets) ഉതിർക്കാന്‍ കഴിവുള്ളയിനം തോക്കാണിത്. റൈഫിള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന പരാസത്തേക്കാള്‍ കൂടിയ പരാസം (wider range) ഷോട്ട്‌ഗച്ചിലെ പെല്ലറ്റുകള്‍ക്കുണ്ട്. മൊത്തം സ്‌ഫോടനശക്തി അനേകം പെല്ലറ്റുകള്‍ക്കിടയിൽ വിഭജിച്ചുപോകുന്നതുകൊണ്ട് ഓരോ ഉണ്ടയുടെയും ഊർജം താരതമ്യേന കുറവായിരിക്കും. പക്ഷികളെ വേട്ടയാടുന്നതിനും മറ്റു വിനോദാവശ്യങ്ങള്‍ക്കുംവേണ്ടി ഇത്തരം തോക്കുകള്‍ ഉപയോഗിക്കാന്‍ ഇത് ഒരു കാരണമാണ്. ഷോട്ടുകളുടെ എച്ചക്കൂടുതൽ ഷോട്ട്‌ഗച്ചിനെ സൗകര്യപ്രദവും വിശ്വസനീയവുമായ ഒരു പ്രതിരോധ ആയുധമാക്കി മാറ്റുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചെറിയ വസ്‌തുക്കളെ വെടിവയ്‌ക്കാന്‍ ഷോട്ട്‌ഗച്ചാണ് യോജിച്ചത്. താരതമ്യേന കുറഞ്ഞ തുളച്ചുകയറൽ സ്വഭാവവും ഉയർന്ന സ്റ്റോപ്പിങ് പവറും നിശ്ചലമായ ലക്ഷ്യങ്ങളെ വെടിവയ്‌ക്കാന്‍ സഹായിക്കുന്ന അനുകൂല ഘടകങ്ങളാണ്.
പിസ്റ്റള്‍
ഒതുക്കമുള്ള ആകാരം, കുറഞ്ഞ വില, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നീ സവിശേഷതകളാൽ ജനപ്രീതി നേടിയ തോക്കാണ് പിസ്റ്റള്‍. റൈഫിളിനെ അപേക്ഷിച്ച് ബാരലിന്റെ നീളം വളരെ കുറവാണ് എന്നതാണ് പിസ്റ്റളിന്റെ പ്രത്യേകത. ഇറ്റലിയിലെ പിസ്റ്റോയ്‌യ (Pistoia) എന്ന നഗരത്തിന്റെ പേരിൽ നിന്നാണ് പിസ്റ്റള്‍ എന്ന പേരുണ്ടായത്. ഒറ്റക്കൈ കൊണ്ട് ഇത് പ്രവർത്തിപ്പിക്കാന്‍ കഴിയും. മിക്ക രാജ്യങ്ങളിലെയും പൊലീസുകാരുടെയും മറ്റു സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പ്രധാന പ്രതിരോധ ആയുധമാണ് പിസ്റ്റള്‍.
റിവോള്‍വർ
കാഞ്ചി വലിക്കുമ്പോള്‍ തുടരെ വെടിയുതിർക്കാന്‍പറ്റിയതരത്തിലുള്ള പിസ്റ്റളാണിത്. പല അറകളുള്ള തിരിയുന്ന സിലിണ്ടറാണ് ഇതിനു പാകത്തിൽ വെടിയുണ്ടയെ ബാരലിൽ എത്തിക്കുന്നത്. സിലിണ്ടർ തിരിയുകയും അതനുസരിച്ച് അറകള്‍ ഒന്നൊന്നായി അതിൽ സൂക്ഷിച്ചിട്ടുള്ള കാർട്രിഡ്‌ജിനെ വെടിയുതിർക്കാന്‍ പാകത്തിൽ ബാരലിനു പിന്നിലെത്തിക്കുകയും ചെയ്യുന്നു. "തിരിയുന്ന' എന്നർഥം വരുന്ന "റിവോള്‍വ്' (revolve) എന്ന പദത്തിൽനിന്നാണ് ഈയിനം കൈത്തോക്കിന് റിവോള്‍വർ എന്ന പേര് കിട്ടിയത്. സാമുവൽ കോള്‍ട്ട് 1835-ൽ ഇത്തരം തോക്ക് നിർമിച്ചു. നോ: തോക്ക്
വിമാനവേധകങ്ങള്‍
ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്‌ത്താനുപയോഗിക്കുന്ന പ്രത്യേകതരം തോക്കുകളാണിവ. ഇവ പ്രധാനമായി രണ്ടുതരമുണ്ട്: ലൈറ്റ്‌ആന്റിഎയർക്രാഫ്‌റ്റ് ഗണ്‍; ഹെവിആന്റിഎയർക്രാഫ്‌റ്റ് ഗണ്‍. ലൈറ്റ്‌ആന്റിഎയർക്രാഫ്‌റ്റ് ഗച്ചിൽ നിന്നും മിനിറ്റിൽ 120 ഷെൽ വരെ 700 മീറ്ററോളം ഉയരത്തിലേക്ക് പായിക്കാന്‍ കഴിയും. ഷെല്ലുകള്‍ മുകളിൽ ചെന്നു പൊട്ടിത്തെറിച്ചു ശത്രുവിമാനങ്ങളെ നിലംപതിപ്പിക്കുന്നു. ഹെവിആന്റിഎയർക്രാഫ്‌റ്റ് ഗച്ചിൽനിന്നു ഷെല്ലുകള്‍ ഏകദേശം 7,000 മീറ്ററോളം ഉയരത്തിലെത്തും. ശത്രുവിമാനത്തിന്റെ വേഗം, ദിശ, ഭൂമിയിൽ നിന്നുള്ള ഉയരം എന്നിവ കണക്കിലെടുത്ത് ഇതുപയോഗിച്ചു കൃത്യമായി വെടിപൊട്ടിക്കാവുന്നതാണ്. വിവിധതരം വിമാനവേധകമിസൈലുകള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്. ഇത്തരം മിസൈലുകളിൽ ഇന്‍ഫ്രാറെഡ് രശ്‌മികളുടെ ഉറവിടങ്ങളെ പിന്‍തുടരുന്നതിന് പ്രത്യേകതരം ഏർപ്പാടുണ്ടാകും. വിമാനത്തിന്റെ എന്‍ജിനുകള്‍ ചൂടാകുന്നതുമൂലം ഉണ്ടാകുന്ന ഇന്‍ഫ്രാറെഡ് രശ്‌മികള്‍ മിസൈലിലുള്ള യന്ത്രസാമഗ്രികളെ ആകർഷിക്കും. അങ്ങനെ അവ വിമാനവുമായി കൂട്ടിയിടിച്ച് വിമാനം തകരുന്നതിനിടവരുത്തുന്നു. വിക്ഷേപണം കൊണ്ടുണ്ടാകുന്ന പിന്നിടി (Recoil) നിയന്ത്രിക്കുന്ന തരം തോക്കുകളിലൊന്നാണ് ആർ.സി.എൽ.ഗണ്‍. (Recoilless Gun) 1000മീ. അകലെയുള്ള ടാങ്കുകള്‍ക്കുനേരെ പ്രയോഗിക്കാവുന്ന ആർ.സി.എൽ. ഗച്ചുകളുമുണ്ട്.
ലൈറ്റ് മെഷിന്‍ഗണ്‍
കൂടുതൽ വേഗത്തിൽ വെടിയുണ്ടകള്‍ പായിക്കാനിതിനു കഴിയും. ഏതെങ്കിലും സുരക്ഷിതമായ ഒരു സ്ഥാനത്തു സ്ഥാപിച്ചുകൊണ്ടു ശത്രുക്കള്‍ക്കെതിരായി ഫലപ്രദമായുപയോഗിക്കാവുന്ന ഒരായുധമാണിത്. സൗകര്യത്തിനുവേണ്ടി കുഴലിന്റെ അറ്റത്തു രണ്ടു കാലുകള്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്.
മീഡിയം മെഷിന്‍ഗണ്‍
യുദ്ധത്തിൽ ഫലപ്രദമായ മറ്റൊരായുധമാണിത്. മിനിറ്റിൽ 125 വെടിയുണ്ടകള്‍ വരെ പായിക്കാന്‍ കഴിയും. മാലപോലെ കോർത്തിണക്കിയ വെടിയുണ്ടകളാണ് ഇതിലുപയോഗിക്കുന്നത്. അതിന്റെ ഒരറ്റം തോക്കിൽ ഘടിപ്പിച്ചുകൊണ്ടു വെടിവയ്‌ക്കാന്‍ തുടങ്ങുന്നു. ഇതുപയോഗിച്ച് 2000 മീ. വരെ അകലത്തിൽ വളരെ സൂക്ഷ്‌മമായി തുരുതുരാ വെടിവയ്‌ക്കാന്‍ കഴിയും.
ഫീൽഡ് ഗണ്‍
പീരങ്കിപ്പട ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഒന്നാണിത്. 10 കി. ഗ്രാമോളം ഭാരമുള്ള ഷെൽ ഏകദേശം 10 കി.മീറ്ററോളം അകലത്തിലുള്ള ലക്ഷ്യത്തിലേക്കു പായിക്കാന്‍ ഇത്തരം ഗച്ചുകള്‍ക്കു കഴിയും. ഷെൽ വീഴുന്ന സ്ഥലത്തിനു ചുറ്റും 25 മീറ്റർ ദൂരത്തോളം വമ്പിച്ച നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നു.
മീഡിയം ഗണ്‍
35 കി. ഗ്രാം തൂക്കമുള്ള ഷെൽ 15 കി.മീറ്ററോളം അകലത്തിലുള്ള ലക്ഷ്യത്തിലെത്തിക്കാനിതിനു കഴിയും. ടാങ്കുകള്‍ക്കുനേരെയും ഇതു പ്രയോഗിക്കാറുണ്ട്.
ഹെവിഗണ്‍
40 കി. ഗ്രാം ഭാരമുള്ള ഷെൽ 18 കി.മീ. അകലത്തിൽ എത്തിക്കാന്‍ കഴിയുന്ന ഇതിന്റെ നശീകരണസ്ഥലത്തിന്റെ വീസ്‌തീർണം കൂടുതലാണ്. ഫീൽഡ്‌ഗണ്‍, മീഡിയംഗണ്‍, ഹെവിഗണ്‍ എന്നിവ ജീപ്പിൽ കെട്ടി വലിച്ചാണ് യുദ്ധരംഗത്തെത്തിക്കുന്നത്.
ആന്റിടാങ്ക് ഗണ്‍
ടാങ്കുകളെ ആക്രമിക്കാനുള്ള ആയുധം. ടാങ്കിന്റെ കട്ടിയേറിയ ഉരുക്കുപാളികളെ തുളച്ചുകയറാനും, നശിപ്പിക്കാനുമുള്ള ശക്തി ഇതിന്റെ വെടിയുണ്ടകള്‍ക്കുണ്ട്. രണ്ടാം ലോകയുദ്ധത്തോടെയാണ് ആന്റിടാങ്ക് ഗച്ചിന്റെ നിർമാണം വികാസം പ്രാപിച്ചത്.
ടാങ്ക്
ഇത് അതിശക്തമായ ഒരു നശീകരണായുധമാണ്. പ്രതികൂലമായ പല സാഹചര്യങ്ങളിലും ഇതിനു സഞ്ചരിക്കാന്‍കഴിയും. പ്രവർത്തിപ്പിക്കുന്നവർക്ക് ശത്രുക്കളിൽനിന്നു സുരക്ഷിതരായിരിക്കുവാന്‍ ഉരുക്കുപാളികളുപയോഗിച്ചുണ്ടാക്കിയിട്ടുള്ള സജ്ജീകരണമുണ്ട്. ടാങ്കിന്റെ മുന്‍ഭാഗം കൂടുതൽ കട്ടിയേറിയ ഉരുക്കുപാളികളാൽ നിർമിതമായിരിക്കും. ചക്രങ്ങള്‍ക്കുപകരം സൈക്കിള്‍ചെയിന്‍മാതിരിയുള്ള ലോഹശൃംഖലയ്‌ക്കുമേൽ സഞ്ചരിക്കുന്ന ഈ വാഹനത്തിൽ ഒരു വന്‍തോക്കും രണ്ട് മെഷീന്‍ ഗച്ചകളുമാണ് സാധാരണ ഘടിപ്പിച്ചിരിക്കുക. വെള്ളത്തിൽക്കൂടി സഞ്ചരിക്കാവുന്ന ചിലയിനം ടാങ്കുകളുമുണ്ട്.
ഒന്നാം ലോകയുദ്ധത്തിൽ വിന്‍സ്റ്റണ്‍ ചർച്ചിലിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടാണ് ആദ്യം ടാങ്ക് യുദ്ധരംഗത്ത് കൊണ്ടുവന്നത്. അതിന്റെ ആവിർഭാവം യുദ്ധരംഗത്ത് ഒരു വിപ്ലശ്ശവംതന്നെ സൃഷ്‌ടിച്ചു. ടാങ്കിലിരിക്കുന്ന യോദ്ധാക്കള്‍ക്ക് കാലാള്‍പ്പടയുടെ വെടി ഏല്‌ക്കുകയില്ലെന്നുവന്നപ്പോള്‍ ടാങ്ക് കാലാള്‍പ്പടയുടെ കാലനായിത്തീർന്നു. ടാങ്ക് നശീകരണത്തിനു പറ്റിയ വിവിധതരം ആയുധങ്ങള്‍ പിന്നീടു നിർമിതമായി. ടാങ്കിലെ വന്‍തോക്കുപയോഗിച്ചു കോട്ടകളും മതിലുകളും തകർക്കാന്‍ കഴിയും. മെഷീന്‍ഗണ്‍കൊണ്ടു ശത്രുക്കളെ കൂട്ടത്തോടെ നശിപ്പിക്കാം. മേൽത്തരം വയർലസ് സെറ്റുകള്‍ ടാങ്കിലുള്ളതുകൊണ്ട് വാർത്താവിനിമയത്തിനും യുക്തമായതരത്തിൽ ഗതിമാറ്റം വരുത്തുന്നതിനും എളുപ്പമാണ്. ടാങ്കുകളിൽ ചിലപ്പോള്‍ വിമാനവേധത്തോക്കുകളും ഘടിപ്പിക്കാറുണ്ട്.
ഇന്ത്യയിൽ ഷെർമാന്‍, സെഞ്ചൂറിയന്‍, വൈജയന്ത, എ.എം.എക്‌സ്. എന്നീ പേരുകളിലുള്ള ടാങ്കുകള്‍ നിർമിച്ച് ഉപയോഗിച്ചുവരുന്നു. സെഞ്ചൂറിയന്‍, വൈജയന്ത എന്നിവയുടെ മുന്‍ഭാഗത്തുള്ള ആവരണഫലകത്തിന് 12.5 സെ.മീ. കട്ടിയുണ്ട്. വൈജയന്തയിൽ ഘടിപ്പിച്ചിട്ടുള്ള വന്‍തോക്ക് വട്ടം കറക്കി എല്ലാഭാഗത്തേക്കും നിറയൊഴിക്കാവുന്നതാണ്. ഒരു ടാങ്ക് പ്രവർത്തിപ്പിക്കുന്നതിനു 3 മുതൽ 5 വരെ സൈനികർ ആവശ്യമാണ്. ഒരു ടാങ്കിന് ഏകദേശം 50 ടച്ചോളം ഭാരമുണ്ടായിരിക്കും. പൊട്രാളോ ഡീസലോ ആണ് ഇന്ധനമായുപയോഗിക്കുന്നത്. മണിക്കൂറിൽ എ.എം.എക്‌സ്. 75- സെഞ്ചൂറിയന്‍ 35-കി.മീ. വരെ ദൂരം സഞ്ചരിക്കും. വൈജയന്തയ്‌ക്ക് മണിക്കൂറിൽ സഞ്ചരിക്കാന്‍ കഴിയുന്ന ശരാശരി ദൂരം 40 കി.മീ. ആണ്. കരയിലും വെളളത്തിലും സഞ്ചരിക്കാന്‍ വൈജയന്തയ്‌ക്കു കഴിയുന്നു.
ഇന്ത്യയിൽ മദ്രാസിനടുത്തുള്ള ആവടിയിൽ ടാങ്കുകള്‍ നിർമിച്ചുവരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പുറത്തിറങ്ങിയിട്ടുള്ള ടാങ്കുകളിൽ ഏറ്റവും മേൽത്തരം അമേരിക്കയുടെ പാറ്റന്‍ ടാങ്കുകളാണെന്ന ഒരവകാശവാദം നിലവിലുണ്ടായിരുന്നു. എന്നാൽ 1965-ലും 1971-72-ലും നടന്ന ഇന്തോ-പാക് യുദ്ധങ്ങളിൽ പാറ്റന്‍ ടാങ്കുകള്‍ ഇന്ത്യന്‍ വൈജയന്തയോടേറ്റുമുട്ടി തകർന്നു തരിപ്പണമായതോടെ ഈ അവകാശവാദം പൊളിഞ്ഞുപോവുകയാണുണ്ടായത്. വൈജയന്തയ്‌ക്ക് ഇതോടെ ആഗോളാംഗീകാരവും ലഭിച്ചു.
ബോംബ്
ലോഹംകൊണ്ടുള്ള ഒരു ഷെല്ലിൽ വിസ്‌ഫോടകപദാർഥങ്ങള്‍ നിറച്ചതാണ് സാധാരണ ബോംബുകള്‍. ടണ്‍ കണക്കിനു ഭാരമുള്ള ബോംബുകളുണ്ട്. ബോംബു പൊട്ടിക്കുന്നതിനാവശ്യമായ ഒരു ഫ്യൂസോ പ്രമറോ ബോംബിനകത്തുണ്ടായിരിക്കും. 19-ാം ശ.-ത്തിന്റെ മധ്യത്തിൽ ആസ്റ്റ്രിയയും വെനീസും തമ്മിൽ നടന്ന യുദ്ധത്തിൽ ആസ്റ്റ്രിയക്കാർ വെനീസിനു മുകളിൽ ബലൂണ്‍വഴി ബോംബു വർഷിച്ചതായി പറയപ്പെടുന്നുണ്ട്; എന്നാൽ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ബോംബാക്രമണം നടന്നത് 1912-13-ലെ ബാള്‍ക്കന്‍ യുദ്ധത്തിലാണ്. 1912 ന.-ൽ ബള്‍ഗേറിയന്‍ വിമാനങ്ങള്‍ തുർക്കിയിൽ 120 കി.ഗ്രാം തൂക്കമുള്ള ബോംബുകള്‍ വർഷിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് ജർമനി ബ്രിട്ടനിൽ നൂറോളം ബോംബാക്രമണങ്ങള്‍ നടത്തുകയുണ്ടായി. നോ: ആകാശാക്രമണങ്ങള്‍; ഒന്നാം ലോകയുദ്ധം; രണ്ടാം ലോകയുദ്ധം
ഗ്രനേഡ്
മുട്ടയുടെ ആകൃതിയിൽ മുഷ്‌ടിയോളം വലുപ്പമുള്ളതാണ് ഗ്രനേഡ്. ഇതിന്റെ പുറംതോട് ഇരുമ്പുകൊണ്ടു നിർമിക്കുന്നു. ഗ്രനേഡിന്റെ മുകള്‍ഭാഗത്തുള്ള സ്റ്റ്രക്കറിനെ ലിവറിന്റെ സഹായത്താൽ ഒരു പിന്‍കൊണ്ട് ഘടിപ്പിച്ചിരിക്കും. സാധാരണ ഇവ കൈകൊണ്ടാണ് എറിയുന്നത്. എറിയുന്നതിനു തൊട്ടുമുന്‍പ് മുകള്‍ഭാഗത്തുള്ള പിന്‍ വലിച്ചൂരിക്കളയും. പിന്‍ ഊരിയാൽ സ്റ്റ്രക്കർ താഴോട്ടുവീണ് ഏഴു സെക്കന്‍ഡിനുള്ളിൽ പൊട്ടിത്തെറിക്കും. പതന സ്ഥാനത്തിന് ഏതാണ്ട് 10 മീറ്ററോളം ചുറ്റളവിൽ നാശനഷ്‌ടങ്ങള്‍ വരുത്താന്‍ ഇതിനു കഴിയും. ചില പ്രത്യേകതരം റൈഫിളുകളുപയോഗിച്ച് ഗ്രനേഡുകള്‍ 200 മീ. ദൂരത്തേക്കു പായിക്കാന്‍ സാധിക്കും. ഗ്രനേഡുകള്‍ ചെറുതരം ബോംബുകളാണെന്നു പറയാം.
മോർട്ടാർ
അധികം വലുപ്പമില്ലാത്ത ഒരായുധമാണിത്. റൈഫിളിന്റേതുപോലെ കുഴലിന്റെ ചുറ്റളവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിനെയും തരംതിരിക്കുന്നത്. ഇതിൽനിന്നും പായുന്ന ഷെൽ വിക്ഷേപസ്ഥാനത്തുനിന്നും ഉയർന്ന് ഏകദേശം 500 മീറ്ററോളം അകലത്തിൽ പതിക്കും.
മൈനുകള്‍
മെറ്റു വസ്‌തുക്കളുടെ സമ്പർക്കഫലമായി പൊട്ടിത്തെറിക്കുന്നവയാണ് മൈനുകള്‍. കരയിലും വെള്ളത്തിലും ഉപയോഗിക്കുന്ന മൈനുകളുണ്ട്. അതിർത്തിയിലുടനീളം ഇവ വിതറുകയാണു പതിവ്. ഇതുവഴി ശത്രുക്കളുടെ കടന്നുവരവ് തടയാനാകുന്നു. ജലനൗകകള്‍ സമ്പർക്കത്തിൽ വരുമ്പോള്‍ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ആദ്യകാല നാവികമൈനുകള്‍. സമുദ്രാപരിതലത്തിൽനിന്ന് അല്‌പം താഴെ പൊങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്. ആധുനിക മൈനുകള്‍ സമുദ്രത്തിന്റെ അടിത്തട്ടിലാണ് സ്ഥാപിക്കുന്നത്. ശബ്‌ദതരംഗത്തിന്റെയോ കാന്തികമണ്‌ഡലത്തിന്റെയോ സാന്നിധ്യത്തിൽ ഇവ പൊട്ടിത്തെറിക്കുന്നു. നൗകകള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന ജലത്തിലെ മർദവ്യതിയാനത്തിന്റെ ഫലമായി പൊട്ടിത്തെറിക്കുന്ന മൈനുകളും പ്രചാരത്തിലുണ്ട്. മുങ്ങൽവിദഗ്‌ധർ ശത്രുവിന്റെ കപ്പലിൽ നിക്ഷേപിക്കുന്ന ലിംബെറ്റ് മൈനുകളും നിലവിലുണ്ട്. ഒരു നിർദിഷ്‌ട സമയത്തിനുശേഷമോ കപ്പൽ നിർദിഷ്‌ട ദൂരം പിന്നിട്ടശേഷമോ ഇവ പൊട്ടിത്തെറിക്കും. മൈനുകളെ നീക്കംചെയ്യാന്‍ പ്രത്യേകരീതിയിൽ നിർമിക്കപ്പെട്ട മൈന്‍വാരിക്കപ്പലുകള്‍ ഉപയോഗിക്കുന്നു. കൂടാതെ മൈന്‍വാരി വിമാനങ്ങളും ഹെലികോപ്‌റ്ററുകളും നിലവിലുണ്ട്.
റോക്കറ്റുകള്‍
പൈലറ്റുകളെ കൂടാതെതന്നെ റോക്കറ്റുകള്‍ ശത്രുരാജ്യത്തിനെതിരെ പ്രയോഗിക്കാം. ഇന്ന് ആധുനികങ്ങളായ അനേകതരം റോക്കറ്റുകള്‍ നിലവിലുണ്ട്. ആധുനിക റോക്കറ്റുകള്‍ പലതും ശബ്‌ദത്തേക്കാള്‍ വേഗതയുള്ളവയാണ്.
റോക്കറ്റുകള്‍ ആയുധമായി ആദ്യം പ്രയോഗിച്ചത് ചൈനാക്കാരാണെന്നു പറയപ്പെടുന്നു. ഹൈദരലിയുടെയും ടിപ്പുവിന്റെയും സൈന്യത്തിൽ സുസംഘടിതമായ റോക്കറ്റ് വിഭാഗം ഉണ്ടായിരുന്നത്ര. എന്നാൽ ജർമനിയാണ് ഢ1, ഢ2 എന്ന പേരുകളിൽ അറിയപ്പെടുന്ന ആയുധങ്ങള്‍ പ്രയോഗിച്ച് ആധുനിക റോക്കറ്റുകളുടെ സാധ്യത തെളിയിച്ചത്. നോ: ആകാശാക്രമണങ്ങള്‍; റോക്കറ്റുകള്‍
മിസൈലുകള്‍
കൂടുതൽ ദൂരം പോകുന്നതും കൃത്യമായി ലക്ഷ്യത്തിൽ എത്തുന്നതുമായ വിവിധതരം മിസൈലുകള്‍ ഇന്നു പല രാജ്യങ്ങള്‍ക്കുമുണ്ട്. മിസൈലുകളിൽ ഏതാനും കി.ഗ്രാം മുതൽ അനേകം മെഗാടണ്‍ വരെ തൂക്കമുള്ള വിസ്‌ഫോടകവസ്‌തുക്കളോ അണുബോംബുകളെ ഘടിപ്പിക്കാം. ചെറിയ ദൂരം മുതൽ അനേകായിരം കി.മീ. ദൂരം വരെ പോകാവുന്ന മിസൈലുകള്‍ ഇന്നു നിലവിലുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിൽ ചിലതിന് 10,000 കി. മീറ്ററിലേറെ ദൂരത്തിൽ പോകാനും ലക്ഷ്യത്തിൽ ഊഹാതീതമായ നാശനഷ്‌ടങ്ങളുണ്ടാക്കാനും കഴിയുമെന്നായിട്ടുണ്ട്. മിസൈലുകള്‍ പ്രധാനമായി രണ്ടു തരത്തിലുണ്ട്: ബാലിസ്റ്റിക് മിസൈലുകളും നിയന്ത്രിത മിസൈലുകളും. യാത്രയുടെ ഭൂരിഭാഗവും വായുമണ്ഡലത്തിൽക്കൂടിയോ ബഹിരാകാശത്തു കൂടിയോ സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുന്ന മിസൈലുകളാണ് ബാലിസ്റ്റിക് മിസൈലുകള്‍. നിയന്ത്രിത മിസൈൽ യഥാർഥത്തിൽ പൈലറ്റില്ലാത്ത ഒരു വിമാനമാണെന്നു പറയാം. ഇതിന്റെ യാത്രാകാലമത്രയും എന്‍ജിന്‍ പ്രവർത്തിച്ചുകൊണ്ടിരിക്കും. ലക്ഷ്യംവരെയുള്ള യാത്രാപഥം മുഴുവന്‍ നിയന്ത്രിക്കുകയും ചെയ്യാം. റേഡിയോ നിർദേശങ്ങള്‍, റഡാർ രശ്‌മികള്‍, മിസൈലിൽ തന്നെയുള്ള ലക്ഷ്യഗ്രഹണമാർഗങ്ങള്‍ മുതലായി പല ഉപായങ്ങളും നിയന്ത്രണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഉപയോഗത്തെ അടിസ്ഥാനമാക്കി മിസൈലുകളെ ഒന്‍പതായി തരം തിരിക്കാം: (1) വിമാനത്തിൽനിന്ന് വിമാനത്തിലേക്ക്; (2) വിമാനത്തിൽനിന്ന് ഭൂമിയിലേക്ക്; (3) വിമാനത്തിൽനിന്ന് സമുദ്രാന്തർഭാഗത്തേക്ക്; (4) കരയിൽനിന്നോ, കപ്പലിൽനിന്നോ ആകാശത്തേക്ക്; (5) കരയിൽനിന്ന് കരയിലേക്ക്; (6) കരയിൽനിന്ന് സമുദ്രാന്തർഭാഗത്തേക്ക്; (7) സമുദ്രാന്തർഭാഗത്തുനിന്ന് കരയിലേക്ക്; (8) സമുദ്രാന്തർഭാഗത്തുനിന്ന് ആകാശത്തേക്ക്; (9) സമുദ്രാന്തർഭാഗത്തുനിന്ന് സമുദ്രാന്തർഭാഗത്തേക്ക്. പോകുന്ന ദൂരത്തെ അടിസ്ഥാനമാക്കിയുള്ള വിവിധതരം മിസൈലുകളാണ് ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (I.C.B.M- ദൂരം 10,000 കി. മീറ്ററിനുമേൽ); ലോങ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (L.R.B.M.- ദൂരം 5,000 കി. മീ.); ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (I.R.B.M.- ദൂരം 3,000 കി. മീ.); മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ (M.R.B.M.- ദൂരം 300-800 കി. മീ.); ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (S.R.B.M.- ദൂരം 80-240 കി. മീ.); എയർലാഞ്ച്‌ഡ് ബാലിസ്റ്റിക് മിസൈൽ (A.L.B.M.) മുതലായവ. നോ: മിസൈലുകള്‍
ടോർപിഡോ
അന്തർവാഹിനികളുടെ ഗതി കണ്ടുപിടിക്കാന്‍ ശബ്‌ദതരംഗങ്ങള്‍ ഉപയോഗിച്ചുള്ള പല മാർഗങ്ങളുണ്ട്. അവയെ നശിപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് ടോർപിഡോകളാണ്. മുങ്ങിക്കപ്പലുകള്‍, മറ്റ് ഉപരിതലക്കപ്പലുകള്‍ എന്നിവയെ നശിപ്പിക്കാന്‍ ഇവയ്‌ക്കു കഴിയും. എയർക്രാഫ്‌റ്റുകളും ഹെലികോപ്‌റ്ററുകളും കപ്പലുകളും ടോർപിഡോകളെ വിക്ഷേപിക്കാന്‍ ഉപയോഗിക്കാം. മിസൈലുകളോടു സാമ്യമുള്ള ഇവയ്‌ക്കു ജലത്തിനടിയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാന്‍ കഴിയും. ജലത്തിനടിയിൽവച്ച് ലക്ഷ്യവുമായി കൂട്ടിയിടിക്കുന്ന ഇത് ലക്ഷ്യത്തിൽ ഒരു ദ്വാരം വീഴ്‌ത്തുന്നു. ശത്രുവിന്റെ കപ്പൽ സൃഷ്‌ടിക്കുന്ന കാന്തമണ്ഡലം, ഒച്ച (noise), കമ്പനം എന്നിവയെയാണ് ഒരു ടോർപിഡോ അന്വേഷിക്കുന്നത്. സോണാർ സംവിധാനങ്ങള്‍ ടോർപിഡോകളുടെ സാന്നിധ്യം കണ്ടെത്താന്‍ ഉപയോഗിക്കുന്നു. നോ: അന്തർവാഹിനി; അന്തർവാഹിനി യുദ്ധമുറ
രോഗാണുവാതകം
ഒന്നാം ലോകയുദ്ധകാലത്ത് (1915-ൽ) ജർമന്‍കാർ വിഷവാതകം ഉപയോഗിക്കുകയുണ്ടായി. സഖ്യശക്തികളും പിന്നീട് ഇതിന് ഇത്തരത്തിൽ തന്നെ പ്രതികാരം ചെയ്‌തു. വിഷവാതകം യുദ്ധത്തിനുപയോഗിക്കരുതെന്ന വ്യവസ്ഥ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണെങ്കിലും വിയറ്റ്‌നാം യുദ്ധത്തിൽ യു.എസ്. വിഷവാതകം പ്രയോഗിച്ചതായി പറയപ്പെടുന്നു. രണ്ടുതരം വിഷവാതകപ്രയോഗങ്ങളാണ് യുദ്ധാവശ്യത്തിനുപയോഗിക്കാവുന്നത്: ഒന്നാമത്തേത് സ്ഥിരമായ ദ്രാഹമൊന്നും ചെയ്യാത്ത, താത്‌കാലികമായി കുറെ മണിക്കൂറുനേരം കച്ചുകാണാതാക്കുന്ന തരവും ഛർദി, ചൊറിച്ചിൽ മുതലായവ ഉണ്ടാക്കുന്ന തരവും ഇക്കൂട്ടത്തിൽപ്പെടുന്നു; രണ്ടാമത്തെ ഇനം സ്ഥിരമായ രോഗങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്. നോ: രോഗാണു യുദ്ധമുറ
തീപിടിപ്പിക്കുന്നവ
ആധുനിക ശാസ്‌ത്രവിജ്ഞാനം ഉപയോഗപ്പെടുത്തി ശത്രുരാജ്യത്തിലെ ജനങ്ങള്‍ക്ക് ജീവഹാനിയും നാശനഷ്‌ടങ്ങളും വന്‍തോതിൽ ഉണ്ടാക്കാന്‍ തീപിടിപ്പിക്കുന്ന പല ആധുനിക ഏർപ്പാടുകളും ഇന്നും നിലവിലുണ്ട്. നാപ്പാം (Napalm) ബോംബും, ആധുനിക ജ്വാലാവിക്ഷേപിണികളും (Flame-Throwers) ഇത്തരം ആയുധങ്ങളാണ്. നാപ്പാംബോംബുകള്‍ പൊട്ടുമ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ദ്രവം ഇതിൽനിന്നും പുറത്തുവരുന്നു. തികച്ചും ക്രൂരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഈ ആയുധം വിയറ്റ്‌നാം യുദ്ധത്തിൽ സാധാരണ പൗരന്മാർക്കെതിരെ യു.എസ്. പ്രയോഗിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നോ: ജ്വാലാ വിക്ഷേപിണി
ലേസർ
ലേസർ രശ്‌മി യുദ്ധത്തിനുപയോഗിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതിതീക്ഷ്‌ണമായ ഊർജം വിക്ഷേപിക്കാന്‍ ഇതിനു കഴിയും. ലേസർ രശ്‌മി മനുഷ്യശരീരത്തിൽ പതിച്ചാൽ മാരകമാകാം. വിമാനങ്ങളും മിസൈലുകളും നശിപ്പിക്കാനും ഇതിനു കഴിഞ്ഞേക്കാം. എന്നാൽ ഇന്ന് ഇതിന്റെ ഉപയോഗം മിക്കവാറും മിസൈലുകള്‍ക്ക് ഒരു മാർഗദർശി (Guide) എന്ന നിലയ്‌ക്കാണ്.
അണ്വായുധങ്ങള്‍
നിലവിലുള്ള ആയുധങ്ങളിൽ ഏറ്റവും മാരകമായവ ആറ്റംബോംബും ഹൈഡ്രജന്‍ബോംബും ആണ്. 1945-ലാണ് ആദ്യമായി ആറ്റം ബോംബ് പ്രയോഗിക്കപ്പെട്ടത്; ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും. ഹിരോഷിമയിലും നാഗസാക്കിയിലും യു.എസ്. ഉപയോഗിച്ച 20 കി. ടണ്‍ ബോംബുകളുടെ സ്ഥാനത്ത് 50,000 മെഗാടണ്‍ വരെ ശക്തിയുള്ള ബോംബുകള്‍ നിർമിക്കാന്‍ ഇന്ന് വന്‍ശക്തികള്‍ക്ക് സാധ്യമത്ര. നോ: അണുബോംബ്
ആണവായുധ രംഗത്ത് ഇന്ത്യയും ഇന്ന് അവഗണിക്കാനാവാത്ത ഒരു ശക്തിയാണ്. മേയ് മാസത്തിൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ നടത്തിയ "ശക്തി' പരമ്പരയിൽപ്പെട്ട അണുവിസ്‌ഫോടനങ്ങള്‍ അണുബോംബും ഹൈഡ്രജന്‍ (ഫ്യൂഷന്‍) ബോംബും നിർമിക്കാന്‍ ഇന്ത്യയ്‌ക്കു ശേഷിയുണ്ട് എന്നു തെളിയിച്ചു.