This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ലിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്‍ലിൽ == == Enlil == സുമേറിയന്‍ പുരാണങ്ങളിലെ വായുദേവന്‍. "സ്വർഗത...)
അടുത്ത വ്യത്യാസം →

06:14, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍ലിൽ

Enlil

സുമേറിയന്‍ പുരാണങ്ങളിലെ വായുദേവന്‍. "സ്വർഗത്തിന്റെയും ഭൂമിയുടെയും രാജാവ്‌'. "ദേശങ്ങളുടെ രാജാവ്‌', "ദേവതകളുടെ പിതാവ്‌' എന്നിങ്ങനെ ഈ ദേവതയെക്കുറിച്ച്‌ പല സങ്കല്‌പങ്ങളും നിലവിലുണ്ട്‌. പർവതത്തിൽ വിശ്രമിക്കുന്നു എന്ന വിശ്വാസത്തിൽ നിന്ന്‌ ഇദ്ദേഹത്തിന്‌ മഹാപർവതന്‍ എന്നും ഒരു പേരുണ്ടായിട്ടുണ്ട്‌. നിപ്പൂരിലെ എ-കൂർ എന്ന പ്രസിദ്ധക്ഷേത്രമാണ്‌ ഈ ദേവതയുടെ ആസ്ഥാനം.

വായുദേവത എന്നതിനു പുറമേ മഴയുടെ ദേവതയായും എന്‍ലിൽ ഗണിക്കപ്പെട്ടിരുന്നു. എങ്കിലും ഒരു പ്രമുഖ ജലദേവത എന്ന സർവാരാധ്യത ലഭിച്ചിട്ടില്ല. എന്‍ലിൽ നിപ്പൂരിൽ യുദ്ധത്തിന്റെ ദേവതയായിരുന്നെന്നും പരാമർശങ്ങളുണ്ട്‌. തന്റെ ശത്രുക്കളെ അകപ്പെടുത്തിയിട്ടുള്ള ഒരു വല വഹിച്ചുകൊണ്ട്‌ നിൽക്കുന്ന രീതിയിലാണ്‌ ഈ ദേവത ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. ഗ്രീക്കുദേവനായ സിയൂസിനെപ്പോലെ ഇദ്ദേഹവും പ്രകൃതിശക്തികളുടെയും മനുഷ്യഭാഗധേയങ്ങളുടെയും നിയന്താവായിട്ടാണ്‌ പ്രകീർത്തിക്കപ്പെട്ടിട്ടുള്ളത്‌. മനുഷ്യവംശം നശിപ്പിക്കുന്നതിനായി ഇദ്ദേഹം ഒരു പ്രളയം സൃഷ്‌ടിച്ചുവെന്നൊരു കഥയും പ്രചാരത്തിലുണ്ട്‌.

എന്‍ലിന്റെ പത്‌നിയായ നിന്‍-ലിൽ ബാബിലോണിയക്കാരുടെയും സുമേറിയക്കാരുടെയും ദേവതകളിൽ പ്രമുഖസ്ഥാനം വഹിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B2%E0%B4%BF%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍