This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐസ്‌ലാന്‍ഡിക് ഭാഷയും സാഹിത്യവും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഐസ്‌ലാന്‍ഡിക് ഭാഷയും സാഹിത്യവും == == Icelandic Language and Literature == ഭാഷ. ഇന്...) |
Mksol (സംവാദം | സംഭാവനകള്‍) (→Icelandic Language and Literature) |
||
വരി 5: | വരി 5: | ||
== Icelandic Language and Literature == | == Icelandic Language and Literature == | ||
- | ഭാഷ. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ജെർമാനിക് ഉപവിഭാഗത്തിൽ സ്‌കാന്‍ഡിനേവിയന്‍ ശാഖയിൽപ്പെടുന്ന ഭാഷ. സ്വീഡിഷ്, ഡാനിഷ്, നോർവീജിയന്‍, ഫിന്നിഷ് എന്നിവയാണ് ഈ ശാഖയിലെ മറ്റു ഭാഷകള്‍. ഐസ്‌ലാന്‍ഡിലെ രണ്ടരലക്ഷത്തോളം വരുന്ന ജനങ്ങളെ കൂടാതെ ഉത്തര അമേരിക്കയിൽ കുടിയേറിപ്പാർത്ത 40,000-ത്തോളം പേർ ഈ ഭാഷ സംസാരിക്കുന്നു. ഐസ്‌ലാന്‍ഡിലെ പ്രാചീനഭാഷ നോർവീജിയനായിരുന്നിരിക്കണം. പ്രാചീനകാലത്ത് നോർവീജിയനും ഐസ്‌ലാന്‍ഡിക്കിനും തമ്മിൽ നേരിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ഇക്കാരണത്താൽ ഭാഷാശാസ്‌ത്രജ്ഞന്മാർ ഐസ്‌ലാന്‍ഡിക് ഒരു പടിഞ്ഞാറന്‍ നോർവീജിയന്‍ ഭാഷാഭേദമാണെന്നു കരുതിയിരുന്നു. 13-ാം ശതകത്തിലെ റെക്കോർഡുകളിൽ 10-ഉം 11-ഉം ശതകങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രാചീനപദങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ ലഭ്യമാണ്. മറ്റു സ്‌കാന്‍ഡിനേവിയന്‍ ഭാഷകളിൽ നിന്നും വ്യത്യസ്‌തമായി ഐസ്‌ലാന്‍ഡിക് ഭാഷ വിക്കിങ്ങിലെ ഭാഷയായ പ്രാചീന നോഴ്‌സുമായി സാദൃശ്യം പുലർത്തുന്നു. 9-ാം ശതകത്തിൽ നോർവേയിൽനിന്ന് ഐസ്‌ലാന്‍ഡിൽ കുടിയേറിയ ഒരു ഭാഷയാണ് പ്രാചീന നോഴ്‌സ്. എഡ്ഡാസ്, സാഗാസ് എന്നീ മഹാകാവ്യങ്ങള്‍ പ്രാചീന നോഴ്‌സ് ഭാഷയിലാണ് എഴുതിയിരുന്നതെങ്കിലും ഐസ്‌ലാന്‍ഡിക്കിലെ ജനതയ്‌ക്ക് ഇതു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആയിരാമാണ്ടിനു മുമ്പ് സ്‌കാന്‍ഡിനേവിയയിൽ പ്രചരിച്ചിരുന്ന ഒരേയൊരുഭാഷയായിരുന്നു പ്രാചീന നോഴ്‌സ്. | + | '''ഭാഷ'''. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ജെർമാനിക് ഉപവിഭാഗത്തിൽ സ്‌കാന്‍ഡിനേവിയന്‍ ശാഖയിൽപ്പെടുന്ന ഭാഷ. സ്വീഡിഷ്, ഡാനിഷ്, നോർവീജിയന്‍, ഫിന്നിഷ് എന്നിവയാണ് ഈ ശാഖയിലെ മറ്റു ഭാഷകള്‍. ഐസ്‌ലാന്‍ഡിലെ രണ്ടരലക്ഷത്തോളം വരുന്ന ജനങ്ങളെ കൂടാതെ ഉത്തര അമേരിക്കയിൽ കുടിയേറിപ്പാർത്ത 40,000-ത്തോളം പേർ ഈ ഭാഷ സംസാരിക്കുന്നു. ഐസ്‌ലാന്‍ഡിലെ പ്രാചീനഭാഷ നോർവീജിയനായിരുന്നിരിക്കണം. പ്രാചീനകാലത്ത് നോർവീജിയനും ഐസ്‌ലാന്‍ഡിക്കിനും തമ്മിൽ നേരിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ഇക്കാരണത്താൽ ഭാഷാശാസ്‌ത്രജ്ഞന്മാർ ഐസ്‌ലാന്‍ഡിക് ഒരു പടിഞ്ഞാറന്‍ നോർവീജിയന്‍ ഭാഷാഭേദമാണെന്നു കരുതിയിരുന്നു. 13-ാം ശതകത്തിലെ റെക്കോർഡുകളിൽ 10-ഉം 11-ഉം ശതകങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രാചീനപദങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ ലഭ്യമാണ്. മറ്റു സ്‌കാന്‍ഡിനേവിയന്‍ ഭാഷകളിൽ നിന്നും വ്യത്യസ്‌തമായി ഐസ്‌ലാന്‍ഡിക് ഭാഷ വിക്കിങ്ങിലെ ഭാഷയായ പ്രാചീന നോഴ്‌സുമായി സാദൃശ്യം പുലർത്തുന്നു. 9-ാം ശതകത്തിൽ നോർവേയിൽനിന്ന് ഐസ്‌ലാന്‍ഡിൽ കുടിയേറിയ ഒരു ഭാഷയാണ് പ്രാചീന നോഴ്‌സ്. എഡ്ഡാസ്, സാഗാസ് എന്നീ മഹാകാവ്യങ്ങള്‍ പ്രാചീന നോഴ്‌സ് ഭാഷയിലാണ് എഴുതിയിരുന്നതെങ്കിലും ഐസ്‌ലാന്‍ഡിക്കിലെ ജനതയ്‌ക്ക് ഇതു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആയിരാമാണ്ടിനു മുമ്പ് സ്‌കാന്‍ഡിനേവിയയിൽ പ്രചരിച്ചിരുന്ന ഒരേയൊരുഭാഷയായിരുന്നു പ്രാചീന നോഴ്‌സ്. |
ഐസ്‌ലാന്‍ഡിക്കിനു തെക്കന്‍, വടക്കന്‍ എന്നീ ഭാഷാഭേദങ്ങളുണ്ടെങ്കിലും ഇവയ്‌ക്കു തമ്മിൽ ഗണ്യമായ അന്തരമില്ല. കാർഷിക മത്സ്യബന്ധനവൃത്തികളുമായി ബന്ധപ്പെട്ട പദങ്ങളിൽ മാത്രമാണ് അല്‌പം വ്യത്യാസം ദൃശ്യമാകുന്നത്. ആയിരാമാണ്ടോടടുത്ത് ലത്തീന്‍ അക്ഷരമാല സ്വീകരിച്ചെങ്കിലും കാലക്രമത്തിൽ പല മാറ്റങ്ങളും സ്വനിമവ്യവസ്ഥയിൽ അംഗീകരിച്ചു. | ഐസ്‌ലാന്‍ഡിക്കിനു തെക്കന്‍, വടക്കന്‍ എന്നീ ഭാഷാഭേദങ്ങളുണ്ടെങ്കിലും ഇവയ്‌ക്കു തമ്മിൽ ഗണ്യമായ അന്തരമില്ല. കാർഷിക മത്സ്യബന്ധനവൃത്തികളുമായി ബന്ധപ്പെട്ട പദങ്ങളിൽ മാത്രമാണ് അല്‌പം വ്യത്യാസം ദൃശ്യമാകുന്നത്. ആയിരാമാണ്ടോടടുത്ത് ലത്തീന്‍ അക്ഷരമാല സ്വീകരിച്ചെങ്കിലും കാലക്രമത്തിൽ പല മാറ്റങ്ങളും സ്വനിമവ്യവസ്ഥയിൽ അംഗീകരിച്ചു. | ||
വരി 12: | വരി 12: | ||
ആധുനിക ഐസ്‌ലാന്‍ഡിക്കിൽ കടംകൊണ്ട പദങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. പുതിയ ആശയങ്ങള്‍ പ്രകടമാക്കുന്നത് പുതിയ പദസൃഷ്‌ടിയിലൂടെയാണ്. 19-ാം ശതകത്തിലാണ് ആധുനികരീതിയിലുള്ള ലിപിവ്യവസ്ഥ (orthography) ഐസ്‌ലാന്‍ഡിക്കിൽ രൂപംകൊണ്ടത്. ഐസ്‌ലാന്‍ഡിക് നിവാസികള്‍ ആയിരാമാണ്ടോടടുത്ത് ക്രിസ്‌തുമതം സ്വീകരിച്ചതോടുകൂടി യൂറോപ്യന്‍ നാഗരികത ഈ ദ്വീപിലേക്ക് കടന്നുവന്നു. ബ്രിട്ടീഷ് ദ്വീപുകളിൽനിന്ന് എത്തിച്ചേർന്ന മിഷനറിമാരാണ് ഐസ്‌ലാന്‍ഡുകാരെ ലത്തീന്‍ അക്ഷരമാല പഠിപ്പിച്ചത്. | ആധുനിക ഐസ്‌ലാന്‍ഡിക്കിൽ കടംകൊണ്ട പദങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. പുതിയ ആശയങ്ങള്‍ പ്രകടമാക്കുന്നത് പുതിയ പദസൃഷ്‌ടിയിലൂടെയാണ്. 19-ാം ശതകത്തിലാണ് ആധുനികരീതിയിലുള്ള ലിപിവ്യവസ്ഥ (orthography) ഐസ്‌ലാന്‍ഡിക്കിൽ രൂപംകൊണ്ടത്. ഐസ്‌ലാന്‍ഡിക് നിവാസികള്‍ ആയിരാമാണ്ടോടടുത്ത് ക്രിസ്‌തുമതം സ്വീകരിച്ചതോടുകൂടി യൂറോപ്യന്‍ നാഗരികത ഈ ദ്വീപിലേക്ക് കടന്നുവന്നു. ബ്രിട്ടീഷ് ദ്വീപുകളിൽനിന്ന് എത്തിച്ചേർന്ന മിഷനറിമാരാണ് ഐസ്‌ലാന്‍ഡുകാരെ ലത്തീന്‍ അക്ഷരമാല പഠിപ്പിച്ചത്. | ||
- | സാഹിത്യം. യൂറോപ്പിലെ മറ്റേതൊരു സാഹിത്യവുംപോലെ സമൃദ്ധവും സമ്പന്നവുമാണ് ഐസ്‌ലാന്‍ഡിക് സാഹിത്യം. 10-ാം ശ. മുതല്‌ക്കേ ഐസ്‌ലാന്‍ഡിക്കുകാർ സാഹിത്യത്തിൽ പ്രശസ്‌തിയാർജിച്ചവരാണ്. മധ്യകാലഘട്ടത്തിൽത്തന്നെ കവികളും ചിത്രകാരന്മാരും കഥാകൃത്തുക്കളും യൂറോപ്പ് മുഴുവനും പ്രശസ്‌തരായിരുന്നു. സ്‌കാന്‍ഡിനേവിയന്‍ ഭാഷയിൽ ആദ്യമായി രചിക്കപ്പെട്ട കവിതകള്‍ ഐസ്‌ലാന്‍ഡിക് ഹസ്‌തലിഖിതങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഓള്‍ഡ് നോഴ്‌സ് (Old Norse)സാഹിത്യവും ഐസ്‌ലാന്‍ഡിക്കിൽ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. | + | '''സാഹിത്യം.''' യൂറോപ്പിലെ മറ്റേതൊരു സാഹിത്യവുംപോലെ സമൃദ്ധവും സമ്പന്നവുമാണ് ഐസ്‌ലാന്‍ഡിക് സാഹിത്യം. 10-ാം ശ. മുതല്‌ക്കേ ഐസ്‌ലാന്‍ഡിക്കുകാർ സാഹിത്യത്തിൽ പ്രശസ്‌തിയാർജിച്ചവരാണ്. മധ്യകാലഘട്ടത്തിൽത്തന്നെ കവികളും ചിത്രകാരന്മാരും കഥാകൃത്തുക്കളും യൂറോപ്പ് മുഴുവനും പ്രശസ്‌തരായിരുന്നു. സ്‌കാന്‍ഡിനേവിയന്‍ ഭാഷയിൽ ആദ്യമായി രചിക്കപ്പെട്ട കവിതകള്‍ ഐസ്‌ലാന്‍ഡിക് ഹസ്‌തലിഖിതങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഓള്‍ഡ് നോഴ്‌സ് (Old Norse)സാഹിത്യവും ഐസ്‌ലാന്‍ഡിക്കിൽ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. |
10-ാം ശതകത്തിനുശേഷമുള്ള സാഹിത്യത്തിന്റെ വളർച്ച അസൂയാവഹമാണ്. ഭാഷയുടെ മെച്ചപ്പെട്ട സാഹിത്യപാരമ്പര്യമാണ് ഡാനിഷ് ഭരണകാലം മുതല്‌ക്കേ (14-ാം ശ. മുതൽ 20-ാം ശതകത്തിന്റെ തുടക്കംവരെ) ഐസ്‌ലാന്‍ഡിക്കിനെ ഒരു സാഹിത്യഭാഷയുടെ ഉന്നതനിലവാരത്തിലേക്കുയർത്തിയത്. ക്ലാസിക്കൽ കാലഘട്ടമാണ് ഐസ്‌ലാന്‍ഡിക് സാഹിത്യത്തിന്റെ ഏറ്റവും മെച്ചപ്പെട്ട കാലഘട്ടം എന്നറിയപ്പെടുന്നത്. | 10-ാം ശതകത്തിനുശേഷമുള്ള സാഹിത്യത്തിന്റെ വളർച്ച അസൂയാവഹമാണ്. ഭാഷയുടെ മെച്ചപ്പെട്ട സാഹിത്യപാരമ്പര്യമാണ് ഡാനിഷ് ഭരണകാലം മുതല്‌ക്കേ (14-ാം ശ. മുതൽ 20-ാം ശതകത്തിന്റെ തുടക്കംവരെ) ഐസ്‌ലാന്‍ഡിക്കിനെ ഒരു സാഹിത്യഭാഷയുടെ ഉന്നതനിലവാരത്തിലേക്കുയർത്തിയത്. ക്ലാസിക്കൽ കാലഘട്ടമാണ് ഐസ്‌ലാന്‍ഡിക് സാഹിത്യത്തിന്റെ ഏറ്റവും മെച്ചപ്പെട്ട കാലഘട്ടം എന്നറിയപ്പെടുന്നത്. |
20:15, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐസ്‌ലാന്‍ഡിക് ഭാഷയും സാഹിത്യവും
Icelandic Language and Literature
ഭാഷ. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ജെർമാനിക് ഉപവിഭാഗത്തിൽ സ്‌കാന്‍ഡിനേവിയന്‍ ശാഖയിൽപ്പെടുന്ന ഭാഷ. സ്വീഡിഷ്, ഡാനിഷ്, നോർവീജിയന്‍, ഫിന്നിഷ് എന്നിവയാണ് ഈ ശാഖയിലെ മറ്റു ഭാഷകള്‍. ഐസ്‌ലാന്‍ഡിലെ രണ്ടരലക്ഷത്തോളം വരുന്ന ജനങ്ങളെ കൂടാതെ ഉത്തര അമേരിക്കയിൽ കുടിയേറിപ്പാർത്ത 40,000-ത്തോളം പേർ ഈ ഭാഷ സംസാരിക്കുന്നു. ഐസ്‌ലാന്‍ഡിലെ പ്രാചീനഭാഷ നോർവീജിയനായിരുന്നിരിക്കണം. പ്രാചീനകാലത്ത് നോർവീജിയനും ഐസ്‌ലാന്‍ഡിക്കിനും തമ്മിൽ നേരിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ഇക്കാരണത്താൽ ഭാഷാശാസ്‌ത്രജ്ഞന്മാർ ഐസ്‌ലാന്‍ഡിക് ഒരു പടിഞ്ഞാറന്‍ നോർവീജിയന്‍ ഭാഷാഭേദമാണെന്നു കരുതിയിരുന്നു. 13-ാം ശതകത്തിലെ റെക്കോർഡുകളിൽ 10-ഉം 11-ഉം ശതകങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രാചീനപദങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ ലഭ്യമാണ്. മറ്റു സ്‌കാന്‍ഡിനേവിയന്‍ ഭാഷകളിൽ നിന്നും വ്യത്യസ്‌തമായി ഐസ്‌ലാന്‍ഡിക് ഭാഷ വിക്കിങ്ങിലെ ഭാഷയായ പ്രാചീന നോഴ്‌സുമായി സാദൃശ്യം പുലർത്തുന്നു. 9-ാം ശതകത്തിൽ നോർവേയിൽനിന്ന് ഐസ്‌ലാന്‍ഡിൽ കുടിയേറിയ ഒരു ഭാഷയാണ് പ്രാചീന നോഴ്‌സ്. എഡ്ഡാസ്, സാഗാസ് എന്നീ മഹാകാവ്യങ്ങള്‍ പ്രാചീന നോഴ്‌സ് ഭാഷയിലാണ് എഴുതിയിരുന്നതെങ്കിലും ഐസ്‌ലാന്‍ഡിക്കിലെ ജനതയ്‌ക്ക് ഇതു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആയിരാമാണ്ടിനു മുമ്പ് സ്‌കാന്‍ഡിനേവിയയിൽ പ്രചരിച്ചിരുന്ന ഒരേയൊരുഭാഷയായിരുന്നു പ്രാചീന നോഴ്‌സ്. ഐസ്‌ലാന്‍ഡിക്കിനു തെക്കന്‍, വടക്കന്‍ എന്നീ ഭാഷാഭേദങ്ങളുണ്ടെങ്കിലും ഇവയ്‌ക്കു തമ്മിൽ ഗണ്യമായ അന്തരമില്ല. കാർഷിക മത്സ്യബന്ധനവൃത്തികളുമായി ബന്ധപ്പെട്ട പദങ്ങളിൽ മാത്രമാണ് അല്‌പം വ്യത്യാസം ദൃശ്യമാകുന്നത്. ആയിരാമാണ്ടോടടുത്ത് ലത്തീന്‍ അക്ഷരമാല സ്വീകരിച്ചെങ്കിലും കാലക്രമത്തിൽ പല മാറ്റങ്ങളും സ്വനിമവ്യവസ്ഥയിൽ അംഗീകരിച്ചു.
പ്രാരംഭദശയിലെ ഹസ്‌തലിഖിതങ്ങളിൽ (1150-1200) ഐസ്‌ലാന്‍ഡിക് ഭാഷയിൽ കെൽറ്റിക്, ലത്തീന്‍ ഭാഷകളിൽനിന്നു കടംവാങ്ങിയ ധാരാളം പദങ്ങളുണ്ട്. 13-ാം ശതകത്തിൽ റോമന്‍സ്-ജർമന്‍ വാക്കുകളും 1350-നും 1550-നും ഇടയ്‌ക്ക് ഡാനിഷ്-ജർമന്‍ വാക്കുകളും ഐസ്‌ലാന്‍ഡിക് കടമെടുത്തു. എന്നാൽ അന്യഭാഷാപദങ്ങള്‍ പരിഭാഷപ്പെടുത്തിയും തത്സമയങ്ങള്‍ സൃഷ്‌ടിച്ചുമാണ് പദസമ്പത്ത് വർധിപ്പിച്ചത്. ഇവയിൽ ചിലതുമാത്രമേ ഇന്നു പ്രയോഗത്തിലുള്ളൂ. അടുത്ത രണ്ടു ശതകങ്ങളിൽ ഐസ്‌ലാന്‍ഡിക്കിനെ ഡാനിഷ് വളരെ സ്വാധീനിച്ചെങ്കിലും 1800-ൽ ആരംഭിച്ച ശുദ്ധീകരണം ഈ ഭാഷയെ സമ്പന്നമാക്കി. അന്തർദേശീയ പ്രാധാന്യമുള്ള സാങ്കേതികപദങ്ങള്‍ ഭാഷാന്തരം ചെയ്യപ്പെടുകയും പുതിയ വാക്കുകള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു. ഉദാഹരണമായി ഐസ്‌ലാന്‍ഡിക്കിൽ റേഡിയോയ്‌ക്ക് "ഉത്‌വാർപ്' എന്നും ടെലഫോണിന് "സിമി' എന്നും ഉപയോഗിക്കുന്നു.
ആധുനിക ഐസ്‌ലാന്‍ഡിക്കിൽ കടംകൊണ്ട പദങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. പുതിയ ആശയങ്ങള്‍ പ്രകടമാക്കുന്നത് പുതിയ പദസൃഷ്‌ടിയിലൂടെയാണ്. 19-ാം ശതകത്തിലാണ് ആധുനികരീതിയിലുള്ള ലിപിവ്യവസ്ഥ (orthography) ഐസ്‌ലാന്‍ഡിക്കിൽ രൂപംകൊണ്ടത്. ഐസ്‌ലാന്‍ഡിക് നിവാസികള്‍ ആയിരാമാണ്ടോടടുത്ത് ക്രിസ്‌തുമതം സ്വീകരിച്ചതോടുകൂടി യൂറോപ്യന്‍ നാഗരികത ഈ ദ്വീപിലേക്ക് കടന്നുവന്നു. ബ്രിട്ടീഷ് ദ്വീപുകളിൽനിന്ന് എത്തിച്ചേർന്ന മിഷനറിമാരാണ് ഐസ്‌ലാന്‍ഡുകാരെ ലത്തീന്‍ അക്ഷരമാല പഠിപ്പിച്ചത്.
സാഹിത്യം. യൂറോപ്പിലെ മറ്റേതൊരു സാഹിത്യവുംപോലെ സമൃദ്ധവും സമ്പന്നവുമാണ് ഐസ്‌ലാന്‍ഡിക് സാഹിത്യം. 10-ാം ശ. മുതല്‌ക്കേ ഐസ്‌ലാന്‍ഡിക്കുകാർ സാഹിത്യത്തിൽ പ്രശസ്‌തിയാർജിച്ചവരാണ്. മധ്യകാലഘട്ടത്തിൽത്തന്നെ കവികളും ചിത്രകാരന്മാരും കഥാകൃത്തുക്കളും യൂറോപ്പ് മുഴുവനും പ്രശസ്‌തരായിരുന്നു. സ്‌കാന്‍ഡിനേവിയന്‍ ഭാഷയിൽ ആദ്യമായി രചിക്കപ്പെട്ട കവിതകള്‍ ഐസ്‌ലാന്‍ഡിക് ഹസ്‌തലിഖിതങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഓള്‍ഡ് നോഴ്‌സ് (Old Norse)സാഹിത്യവും ഐസ്‌ലാന്‍ഡിക്കിൽ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.
10-ാം ശതകത്തിനുശേഷമുള്ള സാഹിത്യത്തിന്റെ വളർച്ച അസൂയാവഹമാണ്. ഭാഷയുടെ മെച്ചപ്പെട്ട സാഹിത്യപാരമ്പര്യമാണ് ഡാനിഷ് ഭരണകാലം മുതല്‌ക്കേ (14-ാം ശ. മുതൽ 20-ാം ശതകത്തിന്റെ തുടക്കംവരെ) ഐസ്‌ലാന്‍ഡിക്കിനെ ഒരു സാഹിത്യഭാഷയുടെ ഉന്നതനിലവാരത്തിലേക്കുയർത്തിയത്. ക്ലാസിക്കൽ കാലഘട്ടമാണ് ഐസ്‌ലാന്‍ഡിക് സാഹിത്യത്തിന്റെ ഏറ്റവും മെച്ചപ്പെട്ട കാലഘട്ടം എന്നറിയപ്പെടുന്നത്.
12-ാം ശതകത്തിൽ ഐസ്‌ലാന്‍ഡിക്കിൽ എഴുത്താരംഭിക്കുന്നതിനുമുമ്പ് പുരാണങ്ങളും കഥകളും കുടുംബചരിത്രങ്ങളും നിയമങ്ങളുമെല്ലാം വായ്‌മൊഴിയിലൂടെയാണ് തലമുറകള്‍ക്കു പകർന്നുകൊണ്ടിരുന്നത്. ഇപ്രകാരമുള്ള വിലപ്പെട്ട വായ്‌മൊഴികളെല്ലാംകൂടി സമാഹരിച്ചാണ് 12-ഉം 13-ഉം ശതകങ്ങളിലെഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന എഡ്ഡാസും സാഗാസും തയ്യാറാക്കിയിരുന്നത്. ഇവ രചനയിൽ വളരെ വൈവിധ്യമാർന്നതും പ്രാചീന ദ്വീപുവാസികളുടെ ഇടയിൽ വിലപ്പെട്ടതുമായിരുന്നു. എഡ്ഡാസിൽ പഴയകാലത്തെ മിക്ക കവിതകളും സമാഹൃതമായിട്ടുണ്ട്. എഡ്ഡാസ് രണ്ടുതരത്തിലുണ്ട്. പൊയറ്റിക് എഡ്ഡാസും പ്രാസ് എഡ്ഡാസും. 1643-ൽ പൊയറ്റിക് എഡ്ഡാസിന്റെ എല്ലാ ഹസ്‌തലിഖിതവും കണ്ടുകിട്ടിയിട്ടുണ്ട്. പൊയറ്റിക് എഡ്ഡാസ് പൗരാണികവും വീരോചിതവുമായ ഗാനങ്ങളുടെ സമാഹാരമാണ്. ഇവയിലുപയോഗിച്ചിരുന്ന വൃത്തങ്ങളെ ആധാരമാക്കി അനുപ്രാസബഹുലമായ ഒരു പുതിയ കാവ്യരൂപം തന്നെ ഐസ്‌ലാന്‍ഡിക് സാഹിത്യത്തിൽ ആവിർഭവിക്കാനിടയായി. 13-ാം ശതകത്തിൽ സ്‌നോറിസ്റ്റർലൂഷന്‍ (1178-1241) രചിച്ചതെന്നു പറയപ്പെടുന്ന പ്രാസ്‌എഡ്ഡാസിൽ വിഗ്രഹാരാധനയെ സംബന്ധിച്ച പുരാണങ്ങളും സ്‌കാള്‍ഡിക് കവിതകളുമാണടങ്ങിയിരിക്കുന്നത്.
സാഗാസിൽ 10-ാം ശതകത്തിനുമുമ്പുള്ള സംഭവങ്ങളാണു വിവരിക്കുന്നത്. പുരാതനകാലത്ത് ഐസ്‌ലാന്‍ഡിൽ അധിവസിച്ചിരുന്ന പരമ്പരകളുടെ ജീവിതകഥകളാണ് പ്രധാനമായുമുള്ളത്. ലോകസാഹിത്യത്തിന് ഐസ്‌ലാന്‍ഡിന്റെ ഏറ്റവും വലിയ സംഭാവനയാണ് സാഗാസ്. കൊളംബസിന് ഏകദേശം 500 വർഷംമുമ്പ് വൈക്കിങ്‌സ് അമേരിക്കയിൽ എത്തി എന്നുള്ളതിനു തെളിവ് സാഗാ ഗ്രന്ഥങ്ങളിൽനിന്നുമാണ് ലഭിക്കുന്നത്. ക്രി.പി. 1000-ാമാണ്ട് ദ്വീപുവാസികള്‍ ക്രിസ്‌തുമതം സ്വീകരിച്ചതോടെയുണ്ടായ സംഭവവികാസങ്ങളും സാഗാസിൽ കാണാം. ഇതോടൊപ്പം വളർന്നുവന്ന മറ്റൊരു ശാഖയാണ് സ്‌കാള്‍ഡിക് കവിതകളെന്നറിയപ്പെടുന്നത്. സ്‌കാള്‍ഡിക് കവിതകളും വിവരിക്കുന്നത് 9-ാം ശ. മുതൽ 13-ാം ശ. വരെയുള്ള സംഭവങ്ങളാണ്. പ്രസ്‌തുത കവിതകള്‍ വളരെ സങ്കീർണങ്ങളായ പ്രാസത്തോടും വൃത്തത്തോടും ഇതിഹാസപ്രസിദ്ധമായ ബഹുവാക്യങ്ങളോടും കൂടിയവയാണ്. സമകാലീന സ്‌ക്കാള്‍ഡിക് കവിതകളുടെ രേഖകളും വായ്‌മൊഴിയും വരമൊഴിയുമൊക്കെ ശേഖരിച്ചാണ് ഐസ്‌ലാന്‍ഡിലെ പ്രസിദ്ധ സാഹിത്യകാരനായ സ്റ്റർലൂഷന്‍ ഹെയിംസ്‌ക്രിംഗ്‌ലാ എന്ന വിശിഷ്‌ടഗ്രന്ഥം തയ്യാറാക്കിയത്. പഴയ നോർവീജിയന്‍ രാജാക്കന്മാരുടെ ചരിത്രമാണിതിലെ പ്രതിപാദ്യം.
13-ാം ശതകത്തിനുശേഷം 19-ാം ശതകത്തിന്റെ തുടക്കംവരെ ഐസ്‌ലാന്‍ഡിക് സാഹിത്യത്തിന്റെ വളർച്ചയ്‌ക്ക് അല്‌പം മങ്ങലേറ്റു. എങ്കിലും ഈ കാലയളവിൽ ക്രിസ്‌തീയ കവിതകള്‍ വളരുകയായിരുന്നു. മനുഷ്യന്റെ അനുഭവങ്ങളിലായിരുന്നു ക്രിസ്‌തീയ കവിതകള്‍ കൂടുതലും ശ്രദ്ധ പതിപ്പിച്ചത്. 14-ാം ശതകത്തിന്റെ മധ്യത്തിൽ ഇ. അഗ്രിംസന്റെ കവിതയായ "ദ് ലില്ലി'യിലൂടെയാണ് ക്രിസ്‌തീയ കവിത വളർച്ചയുടെ പടവുകള്‍ കയറുന്നത്. യൂറോപ്പിലെ പല പുണ്യവാളന്മാരുടെയും ജീവിതകഥകള്‍ ഈ കാലഘട്ടത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. എ. ജോണ്‍സനും (1568-1648) റ്റി. ടോർഫാകസും (1636-1719) പുരാതന ഐസ്‌ലാന്‍ഡിക് ചരിത്രത്തെയും സാഹിത്യത്തെയും സംബന്ധിച്ചു ലത്തീനിൽ എഴുതിയിട്ടുണ്ട്. 17-ാം ശതകത്തിലെ കവിയായ എച്ച്. പീറ്റേഴ്‌സന്‍ (1614-74) ഡാനിഷും ജർമനും മോഡലുകളെ അനുകരിച്ച് വികാരഭരിതമായ അനേകം ദേവസ്‌തുതികള്‍ രചിക്കുകയുണ്ടായി. ഇ. ഒലാഫ്‌സണ്‍ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളെഴുതി ദേശീയബോധം ഉണർത്തുവാനുള്ള ശ്രമമാണു നടത്തിയിട്ടുള്ളത്. 18-ാം ശതകത്തിൽ എസ്. പീറ്റേഴ്‌സണ്‍ (1759-1827) ആണ് ആദ്യമായി ഐസ്‌ലാന്‍ഡിക്കിൽ കോമഡികള്‍ രചിച്ചത്. 18-ാം ശ. വരെയുള്ള സാഹിത്യസൃഷ്‌ടികളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിരുന്നത് ആധ്യാത്മിക ചിന്തകളായിരുന്നു. മതപരമായ ഗ്രന്ഥങ്ങള്‍ക്കുപുറമേ "റൈമൂർ' ഒരു സുപ്രധാന സാഹിത്യസൃഷ്‌ടിയായി മാറി. 19-ാം ശ. വരെ എഴുതി സജ്ജമാക്കിയ റൈമൂറിൽ അനേകവിഷയങ്ങളുടെ കവിതാരൂപേണയുള്ള തർജുമകളാണുള്ളത്. എസ്. ബ്രയിഡ്‌ഫ് ജോർജ് (1798-1846), എച്ച്. ജോണ്‍സണ്‍ തുടങ്ങിയവർ റൈമൂർ സാഹിത്യപരമ്പരയിൽ താത്‌പര്യമുള്ളവരായിരുന്നു.
19-ാം ശതകത്തിലാണ് ഐസ്‌ലാന്‍ഡിക് സാഹിത്യത്തിന് ഒരു നവോത്ഥാനമുണ്ടായത്. കവിതയിലെയും ഗദ്യശാഖയിലെയും റൊമാന്റിക് കാലഘട്ടം ഈ ശതകത്തിന്റെ ഒരു സവിശേഷതയായിരുന്നു. റാസ്‌മസ് ക്രിസ്റ്റ്യന്‍ റാസ്‌ക് (1787-1832) ഐസ്‌ലാന്‍ഡിക് സാഹിത്യപരിഷത്തു സ്ഥാപിച്ച് ഭാഷാശാസ്‌ത്രപരമായ ഗവേഷണങ്ങള്‍ക്കു നേതൃത്വം വഹിച്ചു. പത്രപ്രവർത്തനത്തിന്റെ ആരംഭവും ഈ ശതകത്തിലാണ് 1835-ൽ ജോള്‍നീർ (Fjolnir)എന്ന ജേർണലിന്റെ പ്രവർത്തനം ആരംഭിച്ചതോടെ ജെ. ഹാള്‍ഡ്രിംസണ്‍ (1807-45), ജാർനിതൊറാറെന്‍സെന്‍ (1786-1841) തുടങ്ങിയ കവികളുടെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ജോണ്‍ തൊറോഡ്‌സെന്‍ (1818-68), ജി. തോംസെന്‍ (1820-96), എസ്. തോർസ്റ്റെയിന്‍സണ്‍ (1831-1913) എം. ജോച്ചുംസണ്‍ (1835-1920) തുടങ്ങിയവർ 19-ാം ശതകത്തിലെ പ്രസിദ്ധരായ നോവലിസ്റ്റുകളും റൊമാന്റിക് സമീപനത്തിൽ താത്‌പര്യമുള്ളവരുമായിരുന്നു. ജോച്ചുംസണ്‍ എഴുതിയ ആദ്യത്തെ റൊമാന്റിക് നാടകമാണ് 1864-ൽ പ്രസിദ്ധീകരിച്ച സ്‌കുഗ്ഗാ സ്‌പെയിന്‍. ഐസ്‌ലാന്‍ഡിക്കിലെ ആദ്യത്തെ നോവൽ തൊറോഡ് സെന്നിന്റെ ലാഡ് ആന്‍ഡ് ലാസ്സ് 1850-ലാണ് പ്രസിദ്ധീകരിച്ചത്. 1880-ൽ ജി.തോംസണ്‍ ഒരു ചരിത്രനോവൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
19-ാം ശതകത്തിന്റെ അവസാനത്തോടെ റിയലിസത്തിന്റെ അതിപ്രസരം പുതിയ സാഹിത്യസൃഷ്‌ടികളിൽ, പ്രത്യേകിച്ച് നോവലുകളിൽ പ്രതിഫലിച്ചുതുടങ്ങി. ജി. ബ്രാന്‍ഡേയുടെ സാഹിത്യനിരൂപണങ്ങളുടെ സ്വാധീനമാണ് ഐസ്‌ലാന്‍ഡിക്കിൽ റിയലിസം വളരാനിടയാക്കിയത്. ഈ ശതകത്തിലെ റിയലിസ്റ്റായ ജി. പാള്‍സണ്‍ (1852-91) അക്കാലത്തെ സമുദായത്തിന്റെ കാപട്യം മുഴുവന്‍ വെളിച്ചത്തുകൊണ്ടുവന്നു. അങ്ങനെ റിയലിസത്തിനു വലിയ പ്രചാരം ലഭിച്ചു. ഐസ്‌ലാന്‍ഡ് ഒരു നൂറ്റാണ്ടോളം നടത്തിയ നീണ്ട പോരാട്ടത്തിനു ശേഷം 1918-ൽ കൈവരിച്ച ആധിപത്യമാണ് സാഹിത്യത്തിന്റെ വളർച്ചയ്‌ക്ക് കാര്യമായ പ്രചോദനം നല്‌കിയത്.
20-ാം ശതകത്തിന്റെ പ്രാരംഭദശയിൽത്തന്നെ ഐസ്‌ലാന്‍ഡിക് സാഹിത്യകാരന്മാർ നാടകരംഗത്തു നേട്ടങ്ങള്‍ കൈവരിക്കാന്‍ തുടങ്ങി. ജെ. സിഗൂർ ജോണ്‍സണ്‍ (1880-1919) രചിച്ച ഐവിന്‍ഡ് ഒഫ് ദ് ഹിൽസ് (1911), ലോഫ്‌റ്റർ ദ് സോർസെറ്റ് (1915), ഐ. ഐനാർസണ്‍ (1851-1939) രചിച്ച ദ് സ്വോഡ് ആന്‍ഡ് ദ് ക്രാസിയർ (1899), ദ് ഡാന്‍സ് അറ്റ് ഹ്രൂണി (1921) തുടങ്ങിയ നാടകങ്ങളാണ് പ്രസിദ്ധങ്ങളായവ. ഐസ്‌ലാന്‍ഡിക്കിലെ ആദ്യത്തെ സോഷ്യലിസ്റ്റ് എഴുത്തുകാരനായ റ്റി. എർലിങ്‌സണ്‍ (1855-1914) തോറോ എന്ന പേരിൽ ഒരു ഹാസ്യകവിതാസമാഹാരം 1897-ൽ പ്രസിദ്ധീകരിച്ചു. സ്റ്റീഫന്‍ ജി. സ്റ്റീഫന്‍സണ്‍ (1853-1927) കാനഡയിലെ ഐസ്‌ലാന്‍ഡിക് ഇമിഗ്രന്‍സിന്റെ സാഹിത്യപ്രതിനിധിയായിരുന്നു. ഇ. ബെനിഡിക്‌റ്റ്‌സണ്‍ (1864-1940) രചിച്ച കവിതകളിൽ സാമ്പത്തികമായും രാഷ്‌ട്രീയമായും രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ചയാണ് പ്രതിഫലിക്കുന്നത്. ഇദ്ദേഹം ഐസ്‌ലാന്‍ഡിലെ പ്രകൃതി സമ്പത്തിനെയും സാങ്കേതിക വളർച്ചയെയും വളരെയധികം പ്രശംസിക്കുകയുണ്ടായി. ഡി. സ്റ്റീഫന്‍സണ്‍, സ്റ്റീഫന്‍ ഫ്രാഹ്‌വിതാദൽ, റ്റി. ഗുഡ്‌മുണ്ട്‌സണ്‍ മുതലായവരുടെ കവിതകളിൽ മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും സംബന്ധിച്ച സൂക്ഷ്‌മമായ വിശകലനമാണ് കാണാന്‍ കഴിയുന്നത്. ജി. ഗുണ്ണാർസന്‍ (1889) രചിച്ച ദ് മൗണ്ടന്‍ ചർച്ച് (4 വാല്യം, 1923-29), കെ. ഗുഡ്‌മുണ്ട്‌സണ്‍ (ജ. 1902) രചിച്ച ലൈഫ്‌സ് മോർണിങ് (1929), ജി. കമ്പന്‍ (1888-1945) രചിച്ച സ്‌കാള്‍ഹോള്‍ട്ട് (4 വാല്യം, 1930-35), ജി. ഹാഗ്‌ളിന്‍ (1898-) രചിച്ച ക്രിസ്റ്റൂണ്‍ ഫ്രം ഹംറാവിക് (1933), ജി. ഡാനിയൽസണ്‍ (1910) രചിച്ച ദ് ബ്രദേഴ്‌സ് ഒഫ് ഗ്രഷാഗി (1935) എന്നീ നോവലുകളിൽ ഐസ്‌ലാന്‍ഡിന്റെ ഭൂതവർത്തമാനകാലങ്ങളാണ് പ്രതിഫലിച്ചു കാണുന്നത്. റ്റി. തൊർഡാർസണ്‍ (1889) രചിച്ച ലെറ്റേഴ്‌സ് ടു ലൗറാ സാമുദായിക ബോധത്തിന്റെ വളർച്ചയ്‌ക്കു പ്രാധാന്യം കല്‌പിച്ചുകൊണ്ടുള്ളതായിരുന്നു. സമുദായത്തിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ മറ്റു നോവലുകളായ ദ് ഐസ്‌ലാന്‍ഡിക് നൊബിലിറ്റി (1938)യും ദ് സ്റ്റോണ്‍സ് സ്‌പീക്കും (1936) ഇത്തരത്തിലുള്ളവയാണ്. എച്ച്.കെ. ലാക്‌സ്‌നെസ്സ് (1902-) 19-ാം ശതകത്തിലെ യഥാതഥരീതി പിന്തുടർന്നു. ഇദ്ദേഹത്തിന്റെ പ്രധാന നോവലായ ശൽക്കാവൽക്കായിൽ (2 വാല്യം, 1931-32) ഐസ്‌ലാന്‍ഡിലെ തൊഴിലാളി വർഗത്തിന്റെ പഴയകാലങ്ങള്‍ അനുസ്‌മരിപ്പിക്കുന്നു. "സോഷ്യൽ പ്രാട്ടസ്റ്റ്' രേഖപ്പെടുത്തുന്ന നോവലുകളിലൂടെ പ്രശസ്‌തിയാർജിച്ച ലാക്‌സ്‌നെസ്സിന് 1955-ലെ നോബൽപ്രസ് ലഭിക്കുകയുണ്ടായി. ലാക്‌സനെസ്സിന്റെ മൂർച്ചയേറിയ വിമർശനങ്ങളെ ഗഹനമായ മനഃശാസ്‌ത്രവീക്ഷണങ്ങളുമായി ബന്ധപ്പെടുത്തിയ നോവലുകളാണ് ഇന്‍ഡിപെന്‍ഡന്റ് പീപ്പിള്‍ (2 വാല്യം, 1934-35), വേള്‍ഡ്‌ലൈറ്റ് (4 വാല്യം, 1937-40), ദി ആറ്റം സ്റ്റേഷന്‍ (1948) തുടങ്ങിയവ.
1940-കളിലെ സാഹിത്യം നല്‌കിയ ബോധവത്‌കരണത്തിന്റെ ഫലമായിട്ടാണ് 1944-ൽ ഐസ്‌ലാന്‍ഡ് റിപ്പബ്ലിക് രൂപംകൊണ്ടത്. ഈ കാലഘട്ടത്തിലെ റിയലിസ്റ്റ് സാഹിത്യത്തെ പ്രതിനിധീകരിച്ചത് എച്ച്. സ്റ്റീഫന്‍സന്റ(1892-) ചെറുകഥകളും ഒ.ജെ. സിഗൂർഡ്‌സന്റെ (1918) ലിറിക്കൽ നോവലുകളായ ദ് മൗണ്ട് ആന്‍ഡ് ദ് ഡ്രീം (1944), ദ് ക്ലോക്ക്‌വർക്ക് (1955) എന്നിവയുമാണ്. ജൊഹാന്‍സ് ഉർകോട്‌ലും (1899-), ജി. ബൊഡ് വാർസണ്‍ (1904-), എസ്. ജാർടാർസണ്‍ (1906-), എസ്. സ്റ്റെയിനർ (1908-58) തുടങ്ങിയവരുടെ കവിതകള്‍ ഐസ്‌ലാന്‍ഡിക്കിന് കവിതാലോകത്തിൽ ഉന്നതപദവി നേടിക്കൊടുത്തു. ഗദ്യരചയിതാവായ റ്റി. വിൽ ജാൽമ്‌സണും (1925-) നാടകകൃത്തായ എ. ബൊഗാസണും (1917-) ഐസ്‌ലാന്‍ഡിക് സാഹിത്യത്തിന് അംഗീകാരം നേടിക്കൊടുത്തവരാണ്. നോ. എഡ്ഡാ