This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐസോസ്‌പൊണ്‍ഡൈലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐസോസ്‌പൊണ്‍ഡൈലി == == Isospondyli == പരിണാമപരമായി ഉയർന്നു നില്‌ക്കുന...)
അടുത്ത വ്യത്യാസം →
19:50, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐസോസ്‌പൊണ്‍ഡൈലി
Isospondyli
പരിണാമപരമായി ഉയർന്നു നില്‌ക്കുന്ന അസ്ഥിമത്സ്യ(bony fish)ങ്ങളിൽ ആദിമ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു മത്സ്യഗോത്രം. ഗോത്രനാമം വ്യഞ്‌ജിപ്പിക്കുന്ന മാതിരി (isos = equal; spondylous = vertebra)ഒരേ പോലെയുള്ള കശേരുക്കളാണ് ഈ ഗോത്രത്തിൽപ്പെട്ട എല്ലാ മത്സ്യങ്ങള്‍ക്കുമുള്ളത്. ക്ലൂപ്പിയോയ്‌ഡിയ, സ്റ്റോമിയാറ്റോയ്‌ഡിയ, സാമനോയ്‌ഡിയ, ഓസ്റ്റിയോഗ്ലോസോയ്‌ഡിയ, നോട്ടോറ്റീറോയ്‌ഡിയ, മർമൈറോയ്‌ഡിയ, ഗോണോറിങ്കോയ്‌ഡിയ എന്നിങ്ങനെ ഏഴ് ഉപഗോത്രങ്ങള്‍ ഐസോസ്‌പൊണ്‍ഡൈലി ഗോത്രത്തിലുണ്ട്. ക്ലൂപ്പീയിഫോർമീസ് എന്ന് മൊത്തമായറിയപ്പെടുന്ന മത്സ്യങ്ങള്‍ (herrings, sardines, salmon & trouts)ഈ ഗോത്രത്തിൽ ഉള്‍പ്പെടുന്നു.
ഈ ഗോത്രത്തിലെ മത്സ്യങ്ങളുടെ താടിയിൽ മാക്‌സലറി, പ്രീ-മാക്‌സലറി എന്നീ രണ്ടസ്ഥികള്‍ കാണപ്പെടുന്നു. സാധാരണയായി നാല് ശകുലരന്ധ്രങ്ങള്‍ (gill clefts)ഉണ്ടാവും. പത്ര(fin)ങ്ങളിൽ ഒന്നിനുപോലും താങ്ങുമുള്ളുകള്‍ ഉണ്ടാവുകയില്ല. പത്രങ്ങള്‍ക്കു താങ്ങായി വർത്തിക്കുന്ന അസ്ഥിശകലങ്ങള്‍ (rays)മെിക്കവാറും തുടക്കം മുതല്‌ക്കേ ശാഖിതമായിരിക്കും; അപൂർവം ചിലതുമാത്രം, തുടക്കത്തിൽ ശാഖിതമാകാതെ കാണപ്പെടുന്നു. മറ്റ് അസ്ഥിമത്സ്യങ്ങളിൽ നിന്നു വ്യത്യസ്‌തമായി ഇവയിൽ ശകുലരന്ധ്രങ്ങള്‍ക്കു തൊട്ടുപിന്നിലായാണ് ഭുജപത്രങ്ങള്‍ കാണപ്പെടുന്നത്; ശ്രാണീപത്രങ്ങള്‍ ശരീരത്തിന്റെ ഏതാണ്ട് പിന്നറ്റത്തായി കാണുന്നു. ശരീരം ശല്‌കാവൃതമാണെങ്കിലും തലയിൽ ശല്‌കങ്ങള്‍ തീരെയില്ല. പാർശ്വരേഖാബോധേന്ദ്രിയവും (lateral line sense organ), വായു സഞ്ചികളും (air bladders) സാധാരണ കാണാറില്ല. വാൽ "ഹോമോസെർകൽ' (homocercal=വാലിന്റെ താഴത്തെയും മുകളിലത്തെയും പകുതികള്‍ ഒരു പോലെയുള്ളത്) വിഭാഗത്തിൽപ്പെടുന്നു. കേരളത്തിൽ സുലഭമായ ചാള, മത്തി, നെത്തോലി, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങള്‍ ഈ ഗോത്രത്തിൽപ്പെട്ടവയാണ്.