This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐക്‌മാന്‍, ക്രിസ്‌ത്യന്‍ (1858 - 1930)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐക്‌മാന്‍, ക്രിസ്‌ത്യന്‍ (1858 - 1930) == == Eijkman, Christiaan == നോബൽ സമ്മാനാർഹനാ...)
അടുത്ത വ്യത്യാസം →
08:20, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐക്‌മാന്‍, ക്രിസ്‌ത്യന്‍ (1858 - 1930)
Eijkman, Christiaan
നോബൽ സമ്മാനാർഹനായ ഡച്ചു ഭിഷഗ്വരന്‍. 1858 ആഗ. 11-നു നിജ്‌കെർക്കിൽ ജനിച്ചു. 1883-ൽ ആംസ്റ്റർഡാം സർവകലാശാലയിൽനിന്നു വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം ഇദ്ദേഹം റോബർട്ട് കോഷ് (Robert Koch) എന്ന പ്രസിദ്ധശാസ്‌ത്രജ്ഞന്റെ കീഴിൽ ഉപരിപരിശീലനം നേടി. ശരീരശാസ്‌ത്രത്തിലായിരുന്നു ആദ്യം ആകൃഷ്‌ടനായതെങ്കിലും ക്രമേണ അണുജീവിവിജ്ഞാനത്തിൽ തത്‌പരനായി. 1886-ൽ ബറിബറിയെക്കുറിച്ച് പഠനം നടത്താനുള്ള സംഘത്തിൽ ചേർന്ന് ഡച്ച് ഈസ്റ്റ് ഇന്‍ഡീസിൽ എത്തി. ഈ പഠനം നടത്താനുള്ള പൂർണ ഉത്തരവാദിത്തം റോബർട്ട് കോഷ് ഐക്‌മാനെ ഏല്‌പിക്കുകയുണ്ടായി. സൂക്ഷ്‌മാണുജീവികളാണ് എല്ലാ രോഗങ്ങള്‍ക്കും നിദാനം എന്നു വിശ്വസിച്ചിരുന്ന അക്കാലത്ത് ബറിബറിയുടെയും കാരണം ഏതെങ്കിലും അണുജീവിയാവാം എന്ന മിഥ്യാധാരണ രോഗത്തിനു പ്രതിവിധി കണ്ടുപിടിക്കുന്നതിന് തടസ്സമായി; സംഘത്തിന് നിരാശയോടെ മടങ്ങേണ്ടിവന്നു. എന്നാൽ ഐക്‌മാന്‍ ബതാവിയാ (ഇപ്പോഴത്തെ ജക്കാർത്താ)യിൽത്തന്നെ താമസിക്കുകയും ബറിബറിയുടെ കാരണം കണ്ടെത്തുകയും ചെയ്‌തു. ഐക്‌മാന്‍ ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ചുവന്ന പരീക്ഷണശാലയിൽ ഉണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് ബറിബറിയോടു സാമ്യമുള്ള ഒരു രോഗം ബാധിച്ചു. വെളുപ്പിച്ച അരി തീറ്റയായി കൊടുത്തതുമൂലമാണ് ഈ രോഗബാധയുണ്ടായതെന്നും തവിടുപോകാത്ത അരി നല്‌കി ഈ രോഗം ഭേദമാക്കാമെന്നും ഗവേഷണം കൊണ്ട് ഐക്‌മാന്‍ മനസ്സിലാക്കി. പോഷകാഹാരക്കുറവുകൊണ്ട് രോഗങ്ങള്‍ ഉണ്ടാകാമെന്ന സത്യം ആദ്യമായി കണ്ടെത്തിയത് ഐക്‌മാനാണ്. ഈ വിജയകരമായ പരീക്ഷണത്തിനുശേഷം അനാരോഗ്യം മൂലം ജക്കാർത്തയിൽനിന്ന് ഇദ്ദേഹം മടങ്ങി; നെതർലന്‍ഡ്‌സിൽ ഉത്രഷ്‌ട് സർവകലാശാലയുടെ ഹൈജീന്‍ പ്രാഫസറായി സ്ഥാനമേറ്റു. 1929-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം ഐക്‌മാനും ഹോപ്‌കിന്‍സും കൂടി പങ്കിട്ടെടുത്തു. ഐക്‌മാന്‍ 1930 ന. 5-ന് ഉത്രഷ്‌ടിൽ നിര്യാതനായി.