This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇസെസ് യുദ്ധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഇസെസ് യുദ്ധം == == Issus War == മഹാനായ അലക്സാണ്ടറും പേർഷ്യന്‍ രാജാ...)
അടുത്ത വ്യത്യാസം →
12:39, 7 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇസെസ് യുദ്ധം
Issus War
മഹാനായ അലക്സാണ്ടറും പേർഷ്യന്‍ രാജാവായ ദാരിയൂസ് കകക-ഉം തമ്മിൽ സിലീഷ്യയിലെ ഒരു പ്രാചീന നഗരമായ ഇസെസിൽവച്ച് ബി.സി. 333 ഒക്ടോബറിൽ നടന്ന നിർണായകമായ യുദ്ധം. പർവതനിബിഡമായ ഈ സ്ഥലത്ത് അലക്സാണ്ടറും സൈന്യവും എത്തിയപ്പോള്‍ അവരെ എതിരിടാന്‍ പേർഷ്യന്‍ സൈന്യവുമായി ദാരിയൂസ് കകക തൊട്ടുപിന്നിലുണ്ടായിരുന്നു. തുടർന്നുനടന്ന ഘോരയുദ്ധത്തിൽ അലക്സാണ്ടർ അനായാസമായി വിജയിച്ചു. ഇതിൽ 1,10,000 പേർഷ്യക്കാരും 450 മാസിഡോണിയരും വധിക്കപ്പെട്ടതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പരാജിതനായ ദാരിയൂസ് ബാബിലോണിയയിലേക്കു പലായനം ചെയ്തു. അലക്സാണ്ടറുടെ മറ്റ് ആക്രമണങ്ങള്‍ക്കും വിജയങ്ങള്‍ക്കും ഇസെസിലുണ്ടായ നേട്ടം പ്രചോദകമായി ഭവിച്ചു. നോ. ഗ്രനിക്കസ് യുദ്ധം