This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇനോ (ല്യൂക്കോത്തിയ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇനോ (ല്യൂക്കോത്തിയ) == == Ino == യവനേതിഹാസങ്ങളിലെ ഒരു ദേവി. ഹോമറുട...)
അടുത്ത വ്യത്യാസം →

14:14, 11 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇനോ (ല്യൂക്കോത്തിയ)

Ino

യവനേതിഹാസങ്ങളിലെ ഒരു ദേവി. ഹോമറുടെ ഒഡ്ഡീസ്സിയിൽ ഈ ദേവിയുടെ പേര്‌ ല്യൂക്കോത്തിയ എന്നാണ്‌. സമുദ്രത്തിലെ നുരകളെപ്പോലെ ധവളവർണയായ സ്‌ത്രീ എന്നാണ്‌ "ല്യൂക്കോത്തിയ' എന്ന വാക്കിന്റെ അർഥം. ഫിനിഷ്യയിലെ കാഡ്‌മസ്‌രാജാവിന്റെ പുത്രിയും ബൊയീഷ്യാ രാജാവായ അഥമസ്സിന്റെ രണ്ടാം ഭാര്യയും ആണ്‌ ഇനോ (അഥമസ്സിന്റെ ആദ്യഭാര്യ നെഫേൽ ആയിരുന്നു). സിയൂസിന്റെ പുത്രനായ ഡയോണിയസ്സിനെ വളർത്തിയതിന്റെപേരിൽ അതമസ്സും ഇനോയും ഹേരാദേവിയുടെ കോപത്തിനു പാത്രമായി; അതോടെ അഥമസ്സും ഇനോയും ചിത്തഭ്രമ ബാധിതരായിത്തീർന്നു. അഥമസ്‌ പുത്രന്മാരിലൊരാളായ ലെയാർക്കസിനെ വധിച്ചു. പരിഭ്രാന്തയായ ഇനോ സ്വരക്ഷയ്‌ക്കായി തന്റെ ശേഷിച്ച പുത്രന്‍ മെലിക്കാർട്ടസ്സിനോടൊപ്പം സമുദ്രത്തിൽച്ചാടി. മാതാവിനെയും ശിശുവിനെയും ഡയോണിയസ്‌ ജലദേവതകളായി രൂപാന്തരപ്പെടുത്തി. ല്യൂക്കോത്തിയ എന്ന പേരിൽ ഇനോയും പലേമണ്‍ എന്ന പേരിൽ മെലിക്കാർട്ടസ്സും ജലദേവതകളായി ആരാധിക്കപ്പെട്ടുവരുന്നതായി ഹോമറുടെ ഇലിയഡ്ഡിൽ പരാമർശമുണ്ട്‌. കപ്പൽച്ഛേദത്തിൽപ്പെട്ട ഒഡീസ്യുസിനെ ഇനോ രക്ഷപ്പെടുത്തിയ ഒരു കഥയും പ്രചാരത്തിലിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍