This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർച്ചർ മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആർച്ചർ മത്സ്യം== ==Archer Fish== വായിൽനിന്നും വെള്ളം ശക്തിയായി ചീറ്റി...)
അടുത്ത വ്യത്യാസം →

00:31, 1 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർച്ചർ മത്സ്യം

Archer Fish

വായിൽനിന്നും വെള്ളം ശക്തിയായി ചീറ്റിപ്പായിച്ച്‌, പറന്നുനടക്കുന്ന ചെറുപ്രാണികളെ താഴെവീഴ്‌ത്തി ഭക്ഷിക്കുന്ന ഒരു മത്സ്യം. ടോക്‌സോറ്റിഡേ കുടുംബത്തിലെ അംഗമായ ഇവയിൽ ഏറ്റവും ശ്രദ്ധേയമായ സ്‌പീഷീസ്‌ ടോക്‌സോട്ടസ്‌ ജാക്കുലേറ്റർ (Toxotes jaculator) ആണ്‌. ആർച്ചർ മത്സ്യങ്ങള്‍ ഫിലിപ്പീന്‍സ്‌, ഇന്തോ-ചൈന, തായ്‌ലന്‍ഡ്‌, മലയ, ബർമ, ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ശുദ്ധജലത്തിലും ലവണജലത്തിലും ജീവിക്കാന്‍ കഴിവുള്ളവയാണ്‌ ആർച്ചർ മത്സ്യങ്ങള്‍.

സാധാരണയായി 15-18 സെ.മീ.-ൽ കൂടുതൽ നീളത്തിൽ ഇവ വളരാറില്ല; വായ്‌ഭാഗം കൂർത്തിരിക്കും; കീഴ്‌ച്ചുണ്ട്‌ വെളിയിലേക്ക്‌ അല്‌പം തള്ളിനില്‌ക്കുന്നു; വിസ്‌താരമേറിയ വായുടെ അടിത്തട്ടിൽ ഒരു ചാലുണ്ട്‌; ചെകിളകള്‍ ബലമായി അടയ്‌ക്കുമ്പോള്‍ ഈ ചാലിൽ വെള്ളം നിറയുന്നു; അതിനുശേഷം നീണ്ടുപരന്ന നാക്ക്‌ ചാലിന്റെ മുകളിൽ ചേർത്തുവയ്‌ക്കുന്നു; അപ്പോള്‍ ഈ ചാൽ ഒരു കുഴലായി രൂപാന്തരപ്പെടും. വായുവിൽ പറന്നു നടക്കുന്ന ഇരയുടെ നേരെ ചുണ്ട്‌ മുകള്‍പ്പരപ്പിലേക്കുയർത്തി ഉന്നംപിടിച്ച്‌ നാക്ക്‌ കീഴ്‌പോട്ട്‌ ബലമായമർത്തി അഗ്രഭാഗം സ്വതന്ത്രമാക്കുന്നു. കുഴലിനുള്ളിൽ മർദവ്യത്യാസം സംഭവിക്കുന്നതുമൂലം വെള്ളം ഇരയുടെ നേർക്ക്‌ ചീറ്റിപ്പായുന്നു. അസാധാരണ കാഴ്‌ചശക്തിയുള്ള ആർച്ചർ മത്സ്യങ്ങളുടെ ഉന്നം പ്രായേണ പിഴയ്‌ക്കാറില്ല. ഉദ്ദേശം 1.5 മീ. വരെ ഉയരത്തിൽ വെള്ളം പായിക്കാന്‍ ഇവയ്‌ക്കു കഴിയും. സ്വാദേറിയ ഒരു ഭക്ഷ്യമത്സ്യമാണിത്‌. ടോ. ബ്ലൈത്തി (T. chatareus), ടോ. കറ്റാറിയസ്‌ (T. blythiii) െഎന്നില മറ്റു ചില സ്‌പിഷീസുകളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍