This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആർക്കോണ്‍== ==Archon== പ്രാചീന ഗ്രീക്ക്‌ നഗരരാഷ്‌ട്രങ്ങളിലെ പ്രമു...)
അടുത്ത വ്യത്യാസം →

00:18, 1 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർക്കോണ്‍

Archon

പ്രാചീന ഗ്രീക്ക്‌ നഗരരാഷ്‌ട്രങ്ങളിലെ പ്രമുഖ ന്യായാധിപന്‍. ആർക്കോണ്‍ എന്ന വാക്കിന്‌ നേതാവ്‌, ഭരണാധികാരി എന്നീ അർഥങ്ങള്‍ കൂടിയുണ്ട്‌. ബി.സി. 1000-നും 682-നും മധ്യേയുള്ള കാലഘട്ടത്തിലാണ്‌ ആർക്കോണ്‍സ്ഥാനം നിലവിൽവന്നതെന്ന്‌ കരുതപ്പെടുന്നു. ആദ്യകാലങ്ങളിൽ ഒരു ആർക്കോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; കാലാവധി ആജീവനാന്തമായിരുന്നു. ഏഴാം ശ.-ത്തോടുകൂടി ആർക്കോണിന്റെ അധികാരാവകാശങ്ങള്‍ ഒമ്പത്‌ ആർക്കോണുമാരിൽ നിക്ഷ്‌പിതമായിത്തീർന്നു. 752-ൽ ഈ ഉദ്യോഗകാലാവധി പത്ത്‌ കൊല്ലത്തേക്കുമാത്രമായി പരിമിതപ്പെടുത്തി; കൂടാതെ രാജവംശജർക്കുമാത്രം അവകാശപ്പെട്ടിരുന്ന ഈ ഉദ്യോഗം പ്രഭുവംശത്തിൽപ്പെട്ടവർക്കും വഹിക്കാമെന്ന നില വന്നു. 683-നു ശേഷം ആർക്കോണ്‍സ്ഥാനം ഒരു കൊല്ലത്തേക്കുമാത്രമാക്കുകയും ചുമതലകള്‍ ഒമ്പത്‌ പേരടങ്ങുന്ന ഒരു സമിതിക്ക്‌ നല്‌കുകയും ചെയ്‌തു. 593-ൽ സോളന്‍ എന്ന ഭരണാധികാരി, ഭൂസ്വത്തുള്ള ഏതു വ്യക്തിയും ഈ സ്ഥാനം അലങ്കരിക്കുന്നതിന്‌ അർഹനായിരിക്കുമെന്ന്‌ വ്യവസ്ഥ ചെയ്‌തു. 477-ൽ ഇത്‌ ആഥന്‍സിലുള്ള ഏതുപൗരനും വഹിക്കാവുന്ന ഒരു പദവിയായി മാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍