This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആര്യവേള
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ആര്യവേള== കപ്പാറിഡേസി (Capparidaceae) സസ്യകുടുംബത്തിൽ ഉള്‍പ്പെടുന്ന ച...)
അടുത്ത വ്യത്യാസം →
04:03, 27 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആര്യവേള
കപ്പാറിഡേസി (Capparidaceae) സസ്യകുടുംബത്തിൽ ഉള്‍പ്പെടുന്ന ചെറിയ ഒരു ചെടി. ശാസ്ത്രനാമം: ക്ളിയോം വിസ്കോസ (Cleome viscosa). കാട്ടുകടുക് (wild mustard) എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. പൂക്കള്‍ക്ക് ഏതാണ്ട് ചിലന്തിയുടെ ആകൃതിയാകുന്നു; ഇലകള്‍ ലളിതങ്ങളാണ്; പൂവിന്റെ ദളങ്ങള്‍ പൂർണങ്ങളും. ഇലകളോടൊപ്പം നഖങ്ങള്പോലെയുള്ള മുള്ളുകളും കാണാം. മണൽ അധികമുള്ളതും വെയിൽ ധാരാളം കിട്ടുന്നതുമായ പ്രദേശങ്ങളിൽ ഈ ചെടികള്‍ തഴച്ചുവളരുന്നു. വിത്തുകള്‍വഴിയാണ് പുതിയ ചെടികള്‍ ഉണ്ടാകുന്നത്.