This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആരോഹണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ആരോഹണം== സംഗീതത്തിൽ സ്വരങ്ങള്‍ക്കു നിർണയിക്കപ്പെട്ടിട്ടുള...)
അടുത്ത വ്യത്യാസം →
Current revision as of 03:55, 27 ഫെബ്രുവരി 2014
ആരോഹണം
സംഗീതത്തിൽ സ്വരങ്ങള്‍ക്കു നിർണയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങള്‍ക്കനുസൃതമായി താഴെനിന്നു മുകളിലേക്ക് ഉയർത്തിപ്പാടുമ്പോഴുണ്ടാകുന്ന സ്വരസഞ്ചാരത്തിന് ആരോഹണം എന്നു പറയുന്നു; മുകളിൽനിന്ന് താഴേക്കുള്ള സ്വരസഞ്ചാരത്തിന് അവരോഹണം എന്നും.
സാധാരണ ആരോഹണാവരോഹണങ്ങളിൽ സ്വരസ്ഥാനങ്ങള്‍ ഒന്നുതന്നെയായിരിക്കും. എന്നാൽ ഭൈരവി, മുഖാരി തുടങ്ങിയ ഭാഷാംഗരാഗങ്ങളിൽ ആരോഹണങ്ങളിൽ വരുന്ന ധൈവതമല്ല അവരോഹണത്തിൽ ഉണ്ടാവുക. ഈ മാറ്റം ഭാഷാംഗരാഗങ്ങളിലുള്ള അന്യസ്വരപ്രകർഷംകൊണ്ടുകൂടിയാകാം. രാഗത്തിന്റെ മാറ്റു കൂട്ടുവാനുള്ള പ്രത്യേകതരം സ്വരപ്രയോഗങ്ങള്‍ അഥവാ വിശേഷസ്വരസഞ്ചാരങ്ങള്‍ ആരോഹണാവരോഹണക്രമത്തെ ബാധിച്ചു എന്നുവരാം. ധനാശി, ശങ്കരാഭരണം, കാംബോജി തുടങ്ങിയ രാഗങ്ങളിൽ ഇത്തരം വിശേഷസ്വരസഞ്ചാരങ്ങള്‍ ആരോഹണാവരോഹണക്രമത്തിന് അനുസൃതമല്ലാതെ സംഭവിക്കാറുണ്ട്. നോ: രാഗങ്ങള്‍; സപ്തസ്വരങ്ങള്‍; ഭാരതീയ സംഗീതം