This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമോസ്‌, ആന്‍ഡ്രൂ (1791 - 1860)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആമോസ്‌, ആന്‍ഡ്രൂ (1791 - 1860)== ==Amos, Andrew== അടിമക്കച്ചവടം ഇന്ത്യയിൽനിന്നു...)
അടുത്ത വ്യത്യാസം →

11:58, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമോസ്‌, ആന്‍ഡ്രൂ (1791 - 1860)

Amos, Andrew

അടിമക്കച്ചവടം ഇന്ത്യയിൽനിന്നു നിർമാർജനം ചെയ്യുന്നതിലും ഇന്ത്യന്‍ ശിക്ഷാനിയമം തയ്യാറാക്കുന്നതിലും ഗണ്യമായ പങ്കുവഹിച്ച ബ്രിട്ടിഷ്‌ നിയമജ്ഞന്‍. ജെയിംസ്‌ ആമോസിന്റെ പുത്രനായി 1791-ൽ ഇംഗ്ലണ്ടിൽ ജനിച്ചു. ബാരിസ്റ്റർ പരീക്ഷ പാസായ ഇദ്ദേഹം 1828 മുതൽ 1837 വരെ ലണ്ടന്‍ സർവകലാശാലയിൽ നിയമവകുപ്പു പ്രാഫസറായി സേവനം അനുഷ്‌ഠിച്ചു. 1838-ൽ ഇന്ത്യയിലെ ഗവർണർജനറലിന്റെ സുപ്രിംകൗണ്‍സിലിൽ ലോ മെംബറായി നിയമിതനായി. ഇന്ത്യയിൽ അടിമക്കച്ചവടം നിർത്തലാക്കുന്നതിൽ ഗവർണർജനറലായ എല്ലന്‍ബറോപ്രഭു (1790-1871)വിനെ ഇദ്ദേഹം സഹായിച്ചു. ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ (1843) ആമോസ്‌ കൗണ്ടികോർട്ട്‌ ജഡ്‌ജിയായും കേംബ്രിഡ്‌ജിലെ നിയമവകുപ്പു പ്രാഫസറായും സേവനമനുഷ്‌ഠിച്ചു. 1860-ൽ ആന്‍ഡ്രൂ ആമോസ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍