This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവജീവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നവജീവന്‍= മഹാത്മാഗാന്ധി സ്ഥാപിച്ച പത്രം. അഹിംസാത്മകമായ സമരം...)
അടുത്ത വ്യത്യാസം →

08:04, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നവജീവന്‍

മഹാത്മാഗാന്ധി സ്ഥാപിച്ച പത്രം. അഹിംസാത്മകമായ സമരം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. 1919 ഒ. 7-ന് പ്രഥമ ലക്കം പുറത്തുവന്നു. ഹിന്ദിയിലും ഗുജറാത്തിയിലുമായിരുന്നു ആദ്യ പ്രസിദ്ധീകരണം. മലയാളത്തിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാന്ധിയന്‍ രചനകളുടെ പ്രസിദ്ധീകരണാര്‍ഥം അഹമ്മദാബാദില്‍ രൂപീകരിച്ചിരുന്ന നവജീവന്‍ ട്രസ്റ്റാണ് ഇത് നടത്തിയിരുന്നത്.

മദ്യനിരോധനം, ഹരിജനോദ്ധാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ മൗലികചിന്തകള്‍ ആദ്യം വെളിച്ചം കണ്ടത് ഇതിലൂടെയായിരുന്നു.

1933 ഫെ. 11-ന് ഗാന്ധിജി ഹരിജന്‍ എന്ന വാരിക തുടങ്ങിയതോടെ നവജീവന്‍ നിര്‍ത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍