This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാന്‍സെന്‍ ബോട്ടില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാന്‍സെന്‍ ബോട്ടില്‍= Nansen Bottle മാതൃകാപരിശോധനയ്ക്കുവേണ്ടി സമുദ...)
അടുത്ത വ്യത്യാസം →

08:30, 11 ഡിസംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാന്‍സെന്‍ ബോട്ടില്‍

Nansen Bottle

മാതൃകാപരിശോധനയ്ക്കുവേണ്ടി സമുദ്രപര്യവേക്ഷകന്‍ സമുദ്രജലം ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം. നോര്‍വീജിയന്‍ സമുദ്രപര്യവേക്ഷകനായ നാന്‍സെന്‍ ഫ്രിജോഫിന്റെ (1861-1930) സ്മരണാര്‍ഥമാണ് പ്രസ്തുത ഉപകരണത്തിന് നാന്‍സെന്‍ ബോട്ടില്‍ എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. 100 ലി. മുതല്‍ 1000 ലി. വരെ ജലസംഭരണ ശേഷിയുള്ള നാന്‍സെന്‍ ബോട്ടിലുകള്‍ പ്രചാരത്തിലുണ്ട്. അഗ്രങ്ങളില്‍ ജലപ്രവാഹത്തിന്റെ സമ്മര്‍ദത്താല്‍ തുറക്കാന്‍ കഴിയും വിധം ഘടിപ്പിച്ചിട്ടുള്ള അടപ്പോടുകൂടിയ ലോഹനിര്‍മിതമായ ഒരു കുഴലാണ് നാന്‍സെന്‍ ബോട്ടിലിന്റെ പ്രധാന ഭാഗം. ദൈര്‍ഘ്യമേറിയ ഒരു ഹൈഡ്രോഗ്രാഫിക് കേബിളില്‍ നിരവധി ബോട്ടിലുകള്‍ ശ്രേണിയായി ഘടിപ്പിച്ചശേഷം സാവധാനം സമുദ്രത്തിലേക്കു താഴ്ത്തിയാണ് പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഹൈഡ്രോഗ്രാഫിക് കേബിളിന്റെ സഹായത്താല്‍ നാന്‍സെന്‍ ബോട്ടിലുകള്‍ ലംബമായി ജലത്തിലേക്കു താഴ്ത്തുമ്പോള്‍ നിറഞ്ഞു പ്രവഹിക്കത്തക്ക മാതൃകയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിട്ടുള്ളത്. ഹൈഡ്രോഗ്രാഫിക് കേബിളിന്റെ സഹായത്താല്‍ ബോട്ടിലുകള്‍ നിശ്ചിത ആഴത്തില്‍ താഴ്ത്തിയ ശേഷം ഒരു ലോഹദണ്ഡ് (മെസെഞ്ചര്‍) കേബിള്‍ വഴി താഴേക്ക് അയയ്ക്കുന്നു. മെസെഞ്ചര്‍ നാന്‍സെന്‍ ബോട്ടിലിലെ 'ട്രിപ്പിങ് ഡിവൈസില്‍' ആഘാതമുണ്ടാക്കുന്നതോടെ ബോട്ടില്‍ കീഴ്മേല്‍ മറിയുകയും അടപ്പുകള്‍ അടയുകയും ചെയ്യുന്നു. സാധാരണയായി ഓരോ നാന്‍സെന്‍ ബോട്ടിലിനൊപ്പം ഓരോ ജോഡി റിവേഴ്സിങ് തെര്‍മോമീറ്ററുകളും ഘടിപ്പിച്ചിട്ടുണ്ടാകും. തെര്‍മോമീറ്ററുകളും ബോട്ടിലുകളും കൃത്യമായി അളവുകള്‍ പ്രദാനം ചെയ്യുമെങ്കിലും കൂടിയ സമയദൈര്‍ഘ്യം ഈ രീതിയുടെ ഒരു പ്രധാന ന്യൂനതയായി കണക്കാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍