This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയഡൊബെന്‍സീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: അയഡൊബെന്‍സീന്‍ കീറീയല്വിലില ബെന്‍സീന്‍ എന്ന ആരൊമാറ്റിക് ഹ...)
അടുത്ത വ്യത്യാസം →
06:00, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അയഡൊബെന്‍സീന്‍
കീറീയല്വിലില
ബെന്‍സീന്‍ എന്ന ആരൊമാറ്റിക് ഹൈഡ്രോകാര്‍ബണിന്റെ അയഡിന്‍ വ്യുത്പന്നം. ഫോര്‍മുല, (ഇ6ഒ5ക); ഫിനൈല്‍ അയഡൈഡ് എന്നും ഇതിനു പേരുണ്ട്. നിറമില്ലാത്ത ദ്രവമാണ്. തിളനില 188ബ്ബഇ. വെളിച്ചം തട്ടിയാല്‍ മഞ്ഞളിക്കും. ജലത്തെക്കാള്‍ ഘനത്വം കൂടും (ആ.ഘ. 0ബ്ബഇ-ല്‍ 1.861); ജലത്തില്‍ അലേയവുമാണ്.
രാസസ്വഭാവത്തില്‍ ക്ളോറൊബെന്സീന്, ബ്രോമൊ ബെന്‍സീന്‍ എന്നിവയെ അയഡൊബെന്‍സീന്‍ അനുകരിക്കുന്നു എങ്കിലും അവയെപ്പോലെ നേരിട്ടുള്ള ഹാലൊജനേഷന്‍ വഴി ഇതു നിര്‍മിക്കുവാന്‍ വിഷമമാണ്. എന്നാല്‍ ഫിനൈല്‍ ഡയസോണിയം സള്‍ഫേറ്റും (ുവല്യിഹ റശമ്വീിശൌാ ൌഹുവമലേ) പൊട്ടാസിയം അയഡൈഡും തമ്മില്‍ ജലീയലായനിയില്‍ പ്രവര്‍ത്തിപ്പിച്ച് അയഡൊബെന്‍സീന്‍ അനായാസേന നിര്‍മിക്കാം. ആദ്യം സോഡിയം നൈട്രൈറ്റും സള്‍ഫ്യൂറിക് അമ്ളവും ഉപയോഗിച്ച് അനിലിന്, ഡയസറ്റൈസ് ചെയ്ത് ഫിനൈല്‍ ഡയസോണിയം സള്‍ഫേറ്റ് (ുവല്യിഹ റശമ്വീിശൌാ ൌഹുവമലേ) ഉണ്ടാക്കുന്നു. തുടര്‍ന്നു തണുത്ത ഫിനൈല്‍ ഡയസോണിയം സള്‍ഫേറ്റ് ലായനിയെ സാന്ദ്ര-പൊട്ടാസിയം അയഡൈഡ്കൊണ്ട് ഉപചരിച്ചശേഷം മിശ്രിതം പതുക്കെ നൈട്രജന്റെ വരവ് നില്ക്കുന്നതുവരെ ചൂടാക്കണം.
ഇ6ഒ5ച2.ടഛ4ഒ + ഗക ഇ6ഒ5ക + ഗഒടഛ4 + ച2
അവശേഷിക്കുന്ന ലായനി നീരാവി-സ്വേദനത്തിനു (ലെേമാ റശശെേഹഹമശീിേ) വിധേയമാക്കിയാല്‍ അയഡൊബെന്‍സീന്‍ വേര്തിരിച്ചുകിട്ടും. ഇതിനെ കാസ്റ്റിക്സോഡ (ചമഛഒ) കൊണ്ടു കഴുകി പിന്നീട് ഈര്‍പ്പം നീക്കം ചെയ്തു സ്വേദനം ചെയ്താല്‍ ശുദ്ധമായ അയഡൊബെന്‍സീന്‍ ലഭിക്കുന്നു.
അയഡൊബെന്‍സീന്‍ ക്ളോറൊഫോമില് അലിയിച്ച് തണുപ്പിച്ച് ആ ലായനിയിലൂടെ ശുഷ്കക്ളോറിന് (റ്യൃ രവഹീൃശില) പ്രവഹിപ്പിച്ചാല് അയഡൊബെന്‍സീന്‍ ഡൈ ക്ളോറൈഡ് (ശീറീയല്വിലില റശരവഹീൃശറല) മഞ്ഞനിറത്തിലുള്ള പരലുകളായി വേര്‍തിരിഞ്ഞുവരുന്നു.
ഇ6ഒ5ക + ഇക2 ഇ6ഒ5ക ഇക2.
ഈ പരലുകളെ നേര്‍ത്ത കാസ്റ്റിക് സോഡകൊണ്ട് ഉപചരിച്ചുവച്ചാല് 6-8 മണിക്കൂര്‍കൊണ്ടു സാധാരണ താപനിലയില്‍ത്തന്നെ അയഡോസൊ ബെന്‍സീന്‍ ലഭിക്കുന്നു.
ഇ6ഒ5കഇക2 + 2ചമഛഒ ഇ6ഒ5കഛ + 2ചമഇക + ഒ2ഛ
അയഡോസൊ ബെന്‍സീന്‍ മഞ്ഞനിറത്തിലുള്ള ഒരു ഖരവസ്തുവാണ്. ഇതിനെ നീരാവി സ്വേദനത്തിനു വിധേയമാക്കിയാല്‍ അയഡൊബെന്‍സീന്‍, അയഡോക്സിബെന്സീന് എന്നിവ ലഭിക്കുന്നു.
2ഇ6ഒ5കഛ ഇ6ഒ5ക + ഇ6ഒ5കഛ2
അയഡൊബെന്‍സീന്‍ ആരോമാറ്റിക ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങളുടെ (മൃീാമശേര ഏൃശഴിമൃറ ൃലമഴലി) നിര്‍മാണത്തില്‍ വിപുലമായി പ്രയോജനപ്പെടുന്നു. നോ: അരൈല്‍ ഹാലൈഡുകള്‍; ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍