This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധന്യാസി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ധന്യാസി എട്ടാം മേളകര്‍ത്താ രാഗമായ ഹനുമത്തോഡിയുടെ ജന്യരാഗം. കഥകളിയില...) |
|||
വരി 1: | വരി 1: | ||
- | ധന്യാസി | + | =ധന്യാസി= |
എട്ടാം മേളകര്‍ത്താ രാഗമായ ഹനുമത്തോഡിയുടെ ജന്യരാഗം. കഥകളിയിലും നൃത്തനാടകങ്ങളിലും ഉപയോഗിക്കുന്ന പ്രധാന രാഗങ്ങളിലൊന്നാണിത്. കഥകളിയില്‍ ധനാശിരാഗം എന്ന പേരിലും ഈ രാഗം പ്രസിദ്ധമാണ്. ആകസ്മിക സംഭവങ്ങള്‍ കഥയില്‍ വരുമ്പോഴും അദ്ഭുതം തുടങ്ങിയ ഭാവങ്ങള്‍ വര്‍ണിക്കുമ്പോഴും കഥകളില്‍ ഏറ്റവും കൂടുതല്‍ യോജ്യമായി അനുഭവപ്പെടുന്നത് ധന്യാസി(ധനാശി)രാഗമാണ്. | എട്ടാം മേളകര്‍ത്താ രാഗമായ ഹനുമത്തോഡിയുടെ ജന്യരാഗം. കഥകളിയിലും നൃത്തനാടകങ്ങളിലും ഉപയോഗിക്കുന്ന പ്രധാന രാഗങ്ങളിലൊന്നാണിത്. കഥകളിയില്‍ ധനാശിരാഗം എന്ന പേരിലും ഈ രാഗം പ്രസിദ്ധമാണ്. ആകസ്മിക സംഭവങ്ങള്‍ കഥയില്‍ വരുമ്പോഴും അദ്ഭുതം തുടങ്ങിയ ഭാവങ്ങള്‍ വര്‍ണിക്കുമ്പോഴും കഥകളില്‍ ഏറ്റവും കൂടുതല്‍ യോജ്യമായി അനുഭവപ്പെടുന്നത് ധന്യാസി(ധനാശി)രാഗമാണ്. | ||
- | + | ആരോഹണം : സ ഗ മ പ നി സ | |
- | + | അവരോഹണം: സ നി ധ പ മ ഗ രി സ | |
- | + | ഗ, നി എന്നിവയാണ് ധന്യാസിയുടെ ജീവസ്വരങ്ങള്‍. ശുദ്ധഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധ മധ്യമം, ശുദ്ധ ധൈവതം, കൈശികി നിഷാദം എന്നിവ ധന്യാസി രാഗത്തിലെ വികൃതിസ്വരങ്ങളാണ്. കോമള ഗാന്ധാരം, കോമള ഋഷഭം, കോമള ധൈവതം, കോമള നിഷാദം എന്നിവയും ഈ രാഗത്തില്‍ ഉള്‍പ്പെടുന്ന സ്വരങ്ങളാണ്. വിരുത്തം, പദ്യം, ശ്ളോകം എന്നിവ ആലപിക്കുന്നതിന് ഏറ്റവും ഉത്തമ രാഗമായി പരിഗണിക്കുന്നത് ധന്യാസിയെയാണ്. ഏതുകാലത്തും പാടാവുന്ന രാഗമെന്ന പ്രത്യേകതയും ഇതിനുണ്ട്. എങ്കിലും പകല്‍-ആദ്യയാമം ധന്യാസി പാടാന്‍ ഉത്തമകാലമാണ്. സംഗീതക്കച്ചേരികളില്‍ 'മംഗള'ങ്ങള്‍ ചിട്ടപ്പെടുത്താന്‍ ധന്യാസിരാഗം ധാരാളമായി ഉപയോഗിക്കാറുണ്ട്. ഭക്തിരസത്തിന് പ്രാധാന്യമുള്ള അവസരങ്ങളില്‍ ഈ രാഗം ഉചിതമാണ്. | |
- | + | പുരന്ദരദാസകൃതിയായ 'ഗജവദന'; ത്യാഗരാജകൃതികളായ 'ധ്യാനമെ', 'രാമാഭിരാമ', 'സംഗീതജ്ഞാനമു'; മുത്തുസ്വാമിദീക്ഷിതരുടെ കൃതിയായ 'മംഗള ദേവതയ'; ശ്യാമശാസ്ത്രി കൃതിയായ 'മീനലോചന' തുടങ്ങിയവ ഈ രാഗത്തിലുള്ളവയാണ്. | |
- | + | ധന്യാസിയിലെ പഞ്ചമത്തില്‍നിന്ന് സ്ഥായി താഴേക്കു മാറുമ്പോള്‍ ജനിക്കുന്ന മാരധനാശി എന്ന രാഗം കഥകളിയില്‍ ഉപയോഗിക്കാറുണ്ട്. ധന്യാസിയിലെ നിഷാദത്തെ ആധാരഷഡ്ജമായി സ്വീകരിച്ചുകൊണ്ട് ശ്രുതി മാറ്റിയാല്‍ സാളകഭൈരവി രാഗം ഉണ്ടാകും. | |
(വി.എന്‍. അനില്‍) | (വി.എന്‍. അനില്‍) |
Current revision as of 08:05, 6 മാര്‍ച്ച് 2009
ധന്യാസി
എട്ടാം മേളകര്‍ത്താ രാഗമായ ഹനുമത്തോഡിയുടെ ജന്യരാഗം. കഥകളിയിലും നൃത്തനാടകങ്ങളിലും ഉപയോഗിക്കുന്ന പ്രധാന രാഗങ്ങളിലൊന്നാണിത്. കഥകളിയില്‍ ധനാശിരാഗം എന്ന പേരിലും ഈ രാഗം പ്രസിദ്ധമാണ്. ആകസ്മിക സംഭവങ്ങള്‍ കഥയില്‍ വരുമ്പോഴും അദ്ഭുതം തുടങ്ങിയ ഭാവങ്ങള്‍ വര്‍ണിക്കുമ്പോഴും കഥകളില്‍ ഏറ്റവും കൂടുതല്‍ യോജ്യമായി അനുഭവപ്പെടുന്നത് ധന്യാസി(ധനാശി)രാഗമാണ്.
ആരോഹണം : സ ഗ മ പ നി സ
അവരോഹണം: സ നി ധ പ മ ഗ രി സ
ഗ, നി എന്നിവയാണ് ധന്യാസിയുടെ ജീവസ്വരങ്ങള്‍. ശുദ്ധഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധ മധ്യമം, ശുദ്ധ ധൈവതം, കൈശികി നിഷാദം എന്നിവ ധന്യാസി രാഗത്തിലെ വികൃതിസ്വരങ്ങളാണ്. കോമള ഗാന്ധാരം, കോമള ഋഷഭം, കോമള ധൈവതം, കോമള നിഷാദം എന്നിവയും ഈ രാഗത്തില്‍ ഉള്‍പ്പെടുന്ന സ്വരങ്ങളാണ്. വിരുത്തം, പദ്യം, ശ്ളോകം എന്നിവ ആലപിക്കുന്നതിന് ഏറ്റവും ഉത്തമ രാഗമായി പരിഗണിക്കുന്നത് ധന്യാസിയെയാണ്. ഏതുകാലത്തും പാടാവുന്ന രാഗമെന്ന പ്രത്യേകതയും ഇതിനുണ്ട്. എങ്കിലും പകല്‍-ആദ്യയാമം ധന്യാസി പാടാന്‍ ഉത്തമകാലമാണ്. സംഗീതക്കച്ചേരികളില്‍ 'മംഗള'ങ്ങള്‍ ചിട്ടപ്പെടുത്താന്‍ ധന്യാസിരാഗം ധാരാളമായി ഉപയോഗിക്കാറുണ്ട്. ഭക്തിരസത്തിന് പ്രാധാന്യമുള്ള അവസരങ്ങളില്‍ ഈ രാഗം ഉചിതമാണ്.
പുരന്ദരദാസകൃതിയായ 'ഗജവദന'; ത്യാഗരാജകൃതികളായ 'ധ്യാനമെ', 'രാമാഭിരാമ', 'സംഗീതജ്ഞാനമു'; മുത്തുസ്വാമിദീക്ഷിതരുടെ കൃതിയായ 'മംഗള ദേവതയ'; ശ്യാമശാസ്ത്രി കൃതിയായ 'മീനലോചന' തുടങ്ങിയവ ഈ രാഗത്തിലുള്ളവയാണ്.
ധന്യാസിയിലെ പഞ്ചമത്തില്‍നിന്ന് സ്ഥായി താഴേക്കു മാറുമ്പോള്‍ ജനിക്കുന്ന മാരധനാശി എന്ന രാഗം കഥകളിയില്‍ ഉപയോഗിക്കാറുണ്ട്. ധന്യാസിയിലെ നിഷാദത്തെ ആധാരഷഡ്ജമായി സ്വീകരിച്ചുകൊണ്ട് ശ്രുതി മാറ്റിയാല്‍ സാളകഭൈരവി രാഗം ഉണ്ടാകും.
(വി.എന്‍. അനില്‍)