This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെലവേര്‍ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡെലവേര്‍ നദി ഉലഹമംമൃല ഞശ്ലൃ വ. കിഴക്കന്‍ യു.എസ്സിലെ ഒരു പ്രധാന നദി. ന്യ...)
അടുത്ത വ്യത്യാസം →

07:05, 2 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡെലവേര്‍ നദി ഉലഹമംമൃല ഞശ്ലൃ വ. കിഴക്കന്‍ യു.എസ്സിലെ ഒരു പ്രധാന നദി. ന്യൂയോര്‍ക്കിലെ കാറ്റ്സ്കില്‍ മലനിരകളില്‍ നിന്നുമുദ്ഭവിക്കുന്ന ഡെലവേര്‍ രു ശാഖകളായൊഴുകി ഹാന്‍കോക്കില്‍ (ഒമിരീരസ) സംഗമിക്കുന്നു. തുടര്‍ന്ന് തെ. കിഴക്കന്‍ ദിശ സ്വീകരിക്കുന്ന നദി സു. 450 കി.മീ. ഒഴുകിയശേഷം ഡെലവേര്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഡെലവേര്‍ നദിയുടെ കിഴക്കന്‍ ശാഖയ്ക്ക് 121 കി.മീറ്ററും പടിഞ്ഞാറന്‍ ശാഖയ്ക്ക് 145 കി.മീറ്ററും നീളമ്ു. ഏകദേശം 31,100 ച.കി.മീ. പ്രദേശത്തെ നദി ജലസിക്തമാക്കുന്നു. നെവര്‍ സിങ്ക് (ചല്ലൃ ടശിസ), കലികൂന്‍ (ഇമഹഹശരീീി), മോങ്ഗൊപ് (ങീിഴമൌു), ലിഹൈ (ഘലവശഴവ), ഷൂയ്ല്‍കില്‍ (ടരവ്യൌശഹ ഗശഹഹ), മസ്കനറ്റ്കോങ് (ങൌരീിെല ഇീിഴ) തുടങ്ങിയവയാണ് ഡെലവേറിന്റെ പ്രധാന പോഷകനദികള്‍. ചെസപീക്, ഡെലവേര്‍ കനാലുകള്‍ നദിയെ ചെസപീക് ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നു. ഒരു പ്രധാന ജലപാതയായ ഡെലവേര്‍ നദിയില്‍ നിന്നും വന്‍തോതില്‍ ജലവൈദ്യുതോര്‍ജം ഉത്പാദിപ്പിക്കുന്ന്ു. നദിചുറ്റിവളഞ്ഞു പോകുന്ന ഭാഗത്തെ പ്രകൃതിരമണീയമായ ഭൂപ്രദേശം 'ഡെലവേര്‍ വാട്ടര്‍ ഗാപ്' (ഉലഹമംമൃല ണമലൃേ ഴമു) എന്ന പേരില്‍ അറിയപ്പെടുന്നു. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിവിടം. ഇടുങ്ങിയ ഈ താഴ്വര പ്രദേശത്തിന് ഏകദേശം 4 കി.മീ. നീളമ്ു. ഡെലവേര്‍ നദി കിറ്റാറ്റിനി ഉന്നത തടങ്ങളെ (ഗശമേേശ്യിിേ ൃശറഴല) മുറിച്ചു കടക്കുന്നതിന്റെ ഫലമായി രൂപമെടുത്തിരിക്കുന്ന ഈ മലയിടുക്കിന് ഇരുവശത്തുമായി കാണപ്പെടുന്ന ചെങ്കുത്തായ ഭൂപ്രദേശത്തിന്റെ ഉയരം സു. 365 മീ.യാണ്. 275 മീ. യാണ് 'ഗാപി'ന്റെ ശ.ശ. വീതി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍