This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Colonies)
(ചരിത്രം)
വരി 10: വരി 10:
പ്രാചീനകാലംമുതല്‍ തന്നെ കോളനികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 16-ാം ശതകത്തിന്റെ പ്രാരംഭം മുതല്‍ക്കാണ് കോളനികള്‍ ഇന്നു നാം അറിയുന്ന രൂപത്തിലെത്തിയത്. യൂറോപ്പിലെ ജനങ്ങള്‍ കടലിലൂടെ ആഫ്രിക്കയുടെ തെക്കേ കടലോരം കടക്കുകയും അമേരിക്ക കണ്ടുപിടിക്കുകയും ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം വ്യാപകമായി. ഇംഗ്ളണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ മുതലായ രാജ്യങ്ങള്‍ അന്യരാജ്യങ്ങള്‍ കണ്ടുപിടിക്കാനും ആക്രമിച്ചു കീഴടക്കാനും താമസസ്ഥലങ്ങള്‍ ഉറപ്പിക്കാനും മറ്റും ശ്രമിച്ചതിന്റെ ഫലമായാണ് കോളനികള്‍ ഇന്നറിയുന്ന രീതിയില്‍ രൂപം കൊണ്ടു തുടങ്ങിയത്. കോളനികളുടെ ചരിത്രത്തെ ചരിത്രകാരന്മാര്‍ ഏതാണ്ട് അഞ്ചുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 1450-1763 (ഒന്നാംഘട്ടം), 1764-1875 (രണ്ടാംഘട്ടം), 1876-1914 (മൂന്നാം ഘട്ടം), 1915-39 (നാലാം ഘട്ടം). 1939 മുതല്‍ക്കുള്ള കാലം അഞ്ചാംഘട്ടത്തിലാണ് പല കോളനികളും സ്വതന്ത്രരാഷ്ട്രങ്ങളായിത്തീര്‍ന്നത്.

 +
 +
പ്രാചീനകാലത്തുതന്നെ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഏഷ്യയിലെ ചില പ്രദേശങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇറ്റലിയിലെ കച്ചവടക്കാര്‍ അവരുടെ കപ്പലുകളില്‍ അലക്സാണ്ഡ്രിയാ, ഇന്നത്തെ ട്രാബ്സോണ്‍, ഇസ്താന്‍ബുള്‍, ലെബനോണ്‍, ബെയ്റൂട്ട് എന്നീ പ്രദേശങ്ങളില്‍ ചെന്ന്, അവരുടെ പ്രദേശത്തെ ഉത്പന്നങ്ങളെ പൂര്‍വപ്രദേശങ്ങളിലെ ഉത്പന്നങ്ങളുമായി കൈമാറിയിരുന്നു. ജനീവയിലെയും വെനീസിലെയും ആളുകളും മറ്റും ഈ കച്ചവടരംഗത്ത് ആധിപത്യം നേടാനുള്ള ശ്രമത്തില്‍ വെനീസാണ് വിജയിച്ചത്. വെനീസ് ഈജിപ്തുമായി ചേര്‍ന്ന് കുറേക്കാലം പൂര്‍വരാജ്യങ്ങളുമായി കച്ചവടം നടത്തുകയുണ്ടായി. പാശ്ചാത്യരാജ്യങ്ങളില്‍ അന്നു പ്രിയമേറിയിരുന്ന കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, കറുവാപ്പട്ട മുതലായവ ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. 1453-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പില്‍ (ഇസ്താന്‍ബുള്‍) പിടിച്ചുവെങ്കിലും ഈ വ്യാപാരനയബന്ധം നിര്‍ബാധം തുടര്‍ന്നു. വെനീസിലെ വ്യാപാരികള്‍ ഇവയെ കപ്പല്‍മാര്‍ഗമായും മറ്റും യൂറോപ്പിലെ തെക്കന്‍ രാജ്യങ്ങളിലും ജര്‍മനിയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും എത്തിച്ചിരുന്നു. ഈ കുത്തകയെ ഇല്ലാതാക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ആഗ്രഹിച്ചിരുന്നുവെങ്കിലും ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് അക്കാലത്ത് പരിമിതമായിരുന്നു. 15-ാം ശതകത്തോടെ ഭൂമി ഉരുണ്ടതാണെന്ന ധാരണ പ്രചരിക്കുകയും ടോളമി ഭൂമിശാസ്ത്രസംബന്ധമായി ശേഖരിച്ചിരുന്ന വിവരങ്ങള്‍ യൂറോപ്പിനു ലഭിക്കുകയും ചെയ്തു. മാര്‍ക്കോ പോളോയുടെ യാത്രാവിവരണങ്ങളും അവിടെ പരിചിതമായിരുന്നു. ഒപ്പം കപ്പലോടിക്കുന്നതിനു സഹായകമാകുന്ന ചില ഉപകരണങ്ങളും അവര്‍ക്കു ലഭിക്കുകയും ചെയ്തു.
 +
 +
===പോര്‍ച്ചുഗലിന്റെ കോളനികള്‍===
 +
 +
സമുദ്രാന്തരങ്ങളില്‍ യാത്ര ചെയ്യാന്‍ ആദ്യമായി മുതിര്‍ന്നത് പോര്‍ച്ചുഗീസുകാരായിരുന്നു. പോര്‍ച്ചുഗലിന് നീളമേറിയ കടലോരവും ധാരാളം കപ്പലുകളും ഉണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായി അവര്‍ക്കു ലഭിച്ചിരുന്ന വിവരങ്ങള്‍ തികച്ചും ശരിയായിരുന്നില്ലെങ്കിലും അവര്‍ അവയെ ഉപയോഗിച്ചു സമുദ്രാന്തര പര്യടനങ്ങള്‍ ആരംഭിക്കുകയും അധികം താമസിയാതെ അവര്‍ മുന്‍പന്തിയിലെത്തി നേതാക്കളാവുകയും ചെയ്തു. സുഗന്ധദ്രവ്യങ്ങള്‍,  ആനക്കൊമ്പ്, സ്വര്‍ണം, അടിമകള്‍ മുതലായവയ്ക്കുവേണ്ടിയുമായിരുന്നു അവര്‍ സമുദ്രയാത്ര നടത്തിയിരുന്നത്. പോര്‍ച്ചുഗലിന്റെ ഹെന്റി രാജകുമാരന്‍ തന്നെ ഒരു നാവികനായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി മൊറോക്കോയ്ക്കു സമീപമുള്ള മദീന ദ്വീപുകള്‍, വടക്കേ അത്ലാന്തിക്കിലെ അസോഴ്സ എന്നിവ പിടിക്കുകയും അവയെ പോര്‍ച്ചുഗലിന്റെ കോളനികളാക്കുകയും ചെയ്തു. കൂടാതെ ആഫ്രിക്കയിലൂടെ സീറാലിയോണ്‍ വരെ സഞ്ചരിക്കുകയും ചെയ്തു. കേപ്വെര്‍ഡ് ദ്വീപുകള്‍ കണ്ടുപിടിച്ച അദ്ദേഹം ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്താന്‍ ലക്ഷ്യമിട്ടെങ്കിലും അതു സാധിക്കാനാവാതെ 1460-ല്‍ നിര്യാതനായി.  പിന്നെ പോര്‍ച്ചുഗലിലെ ജോണ്‍ II ഈ ശ്രമങ്ങള്‍ തുടര്‍ന്നുപോന്നു. അദ്ദേഹം 1945-ല്‍ മരിച്ചപ്പോള്‍ രാജാവായി അധികാരമേറ്റ മാനുവല്‍ I കൂടുതല്‍ ജാഗ്രതയോടെ വിദേശരാജ്യങ്ങളെ കണ്ടെത്താനും അവയുടെമേല്‍ സ്വാധീനമോ ആധിപത്യമോ പുലര്‍ത്താനുമുള്ള യത്നങ്ങള്‍ തുടര്‍ന്നു. 1498-ല്‍ വാസ്കോദ ഗാമ ഇന്ത്യയിലെത്തി. വളരെയേറെ സാധനങ്ങളുമായി ഗാമ പോര്‍ച്ചുഗലിലേക്കു മടങ്ങിച്ചെന്നു. പെഡ്രോ ആല്‍വാറിസ് കബ്രാള്‍ 1500-ല്‍ ബ്രസീലിന്റെ തീരത്ത് എത്തി. മഡഗാസ്കര്‍ അദ്ദേഹം കണ്ടുപിടിച്ചു. മാനുവല്‍ രാജാവിന് കച്ചവടക്കാരുടെ സൗകര്യത്തിന് തുറമുഖസൗകര്യവും മറ്റും നേടണമെന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 1505-ല്‍ ആവുന്നത്ര പ്രദേശങ്ങള്‍ പിടിച്ചെടുത്തു. ഇത് നടപ്പില്‍ വരുത്തിയത് അദ്ദേഹത്തിന്റെ വൈസ്രോയിമാരായിരുന്ന ഫ്രാന്‍സിസ്കോ ഡെ ആല്‍മെയ്ഡാ (1505-09), അല്‍ഫോന്‍സോ ഡെ അല്‍ബുക്കര്‍ക്ക് (1509-15) എന്നിവരായിരുന്നു. അല്‍ബുക്കര്‍ക്ക് 1510-ല്‍ ഗോവ കീഴടക്കി, പൂര്‍വദേശങ്ങളെ പ്രവര്‍ത്തനകേന്ദ്രമാക്കി; 1511-ല്‍ മലാക്കയും മലയയും പിന്നീട് ഇറാനിലെ ഹോര്‍മസും കൈവശപ്പെടുത്തി. ഏഡന്‍ കീഴടക്കാന്‍ അല്‍ബുക്കര്‍ക്കിനു കഴിഞ്ഞില്ല. മാനുവലിന്റെ ആളുകള്‍ മലാക്കാ കടലിടുക്കുവഴി ഈസ്റ്റ് ഇന്‍ഡീസിലും സയാമിലും ചൈനയിലെ കാന്റണിലും കടന്നുചെന്നു. ബ്രസീലിന്റെ തീരപ്രദേശങ്ങളിലും പോര്‍ച്ചുഗല്‍ ആധിപത്യം നേടിയെങ്കിലും കുറേക്കാലം അതിനെ ഉപയോഗപ്പെടുത്തിയിരുന്നില്ല.

15:10, 6 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോളനികള്‍

Colonies

മറ്റൊരു രാജ്യത്തിന്റെ മേല്‍ക്കോയ്മയ്ക്കും നിയന്ത്രണത്തിനും വിധേയമായ ഭൂപ്രദേശം. രാഷ്ട്രീയ സ്വാതന്ത്യ്രമില്ലാത്ത, വലുതോ ചെറുതോ ആയ ഭൂപ്രദേശമായിരിക്കും ഇത്.

സാമൂഹികമായും സാമ്പത്തികമായും ഒരു കോളനിയില്‍, അവിടം കോളനിവത്കരിച്ച ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന സ്ഥിതിവിശേഷമാണ് കോളനിവാഴ്ച (colonialism). 15-ാം നൂറ്റാണ്ടുമുതല്‍ 20-ാം നൂറ്റാണ്ടുവരെ യൂറോപ്യന്‍ ശക്തികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കോളനികള്‍ സ്ഥാപിച്ച കാലഘട്ടത്തെയാണ് 'കോളനിവാഴ്ച' എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ വലിയ ഒരു കോളനിയായിരുന്നു ഇന്ത്യ. നെതര്‍ലന്‍ഡ്സ്, ഈസ്റ്റ് ഇന്‍ഡീസ്, കോങ്ഗോ ഡെമൊക്രാറ്റിക് റിപ്പബ്ലിക് എന്നിവയും വളരെ വിസ്തീര്‍ണമുള്ള കോളനികളായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്കറിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന സെയ്ഷെല്‍സിന് 444 ച.കി.മീ. വിസ്തീര്‍ണമേയുള്ളൂ. തെക്കന്‍ ശാന്തസമുദ്രത്തിലെ മറ്റൊരു കോളനിയായ പിറ്റ്കേണ്‍ദ്വീപ് 4.6 ച.കി.മീ. വിസ്തീര്‍ണം മാത്രമുള്ളതാണ്. അമേരിക്കയുടെ ഒരു കോളനിയായ സമോവാ ദ്വീപുകള്‍ക്ക് 197 ച.കി.മീ. വിസ്തീര്‍ണമേയുളളൂ. കോളോണിയ (colonia) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് കോളനി എന്ന വാക്കിന്റെ നിഷ്പത്തി.

ചരിത്രം

പ്രാചീനകാലംമുതല്‍ തന്നെ കോളനികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 16-ാം ശതകത്തിന്റെ പ്രാരംഭം മുതല്‍ക്കാണ് കോളനികള്‍ ഇന്നു നാം അറിയുന്ന രൂപത്തിലെത്തിയത്. യൂറോപ്പിലെ ജനങ്ങള്‍ കടലിലൂടെ ആഫ്രിക്കയുടെ തെക്കേ കടലോരം കടക്കുകയും അമേരിക്ക കണ്ടുപിടിക്കുകയും ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം വ്യാപകമായി. ഇംഗ്ളണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ മുതലായ രാജ്യങ്ങള്‍ അന്യരാജ്യങ്ങള്‍ കണ്ടുപിടിക്കാനും ആക്രമിച്ചു കീഴടക്കാനും താമസസ്ഥലങ്ങള്‍ ഉറപ്പിക്കാനും മറ്റും ശ്രമിച്ചതിന്റെ ഫലമായാണ് കോളനികള്‍ ഇന്നറിയുന്ന രീതിയില്‍ രൂപം കൊണ്ടു തുടങ്ങിയത്. കോളനികളുടെ ചരിത്രത്തെ ചരിത്രകാരന്മാര്‍ ഏതാണ്ട് അഞ്ചുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 1450-1763 (ഒന്നാംഘട്ടം), 1764-1875 (രണ്ടാംഘട്ടം), 1876-1914 (മൂന്നാം ഘട്ടം), 1915-39 (നാലാം ഘട്ടം). 1939 മുതല്‍ക്കുള്ള കാലം അഞ്ചാംഘട്ടത്തിലാണ് പല കോളനികളും സ്വതന്ത്രരാഷ്ട്രങ്ങളായിത്തീര്‍ന്നത്.

പ്രാചീനകാലത്തുതന്നെ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഏഷ്യയിലെ ചില പ്രദേശങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇറ്റലിയിലെ കച്ചവടക്കാര്‍ അവരുടെ കപ്പലുകളില്‍ അലക്സാണ്ഡ്രിയാ, ഇന്നത്തെ ട്രാബ്സോണ്‍, ഇസ്താന്‍ബുള്‍, ലെബനോണ്‍, ബെയ്റൂട്ട് എന്നീ പ്രദേശങ്ങളില്‍ ചെന്ന്, അവരുടെ പ്രദേശത്തെ ഉത്പന്നങ്ങളെ പൂര്‍വപ്രദേശങ്ങളിലെ ഉത്പന്നങ്ങളുമായി കൈമാറിയിരുന്നു. ജനീവയിലെയും വെനീസിലെയും ആളുകളും മറ്റും ഈ കച്ചവടരംഗത്ത് ആധിപത്യം നേടാനുള്ള ശ്രമത്തില്‍ വെനീസാണ് വിജയിച്ചത്. വെനീസ് ഈജിപ്തുമായി ചേര്‍ന്ന് കുറേക്കാലം പൂര്‍വരാജ്യങ്ങളുമായി കച്ചവടം നടത്തുകയുണ്ടായി. പാശ്ചാത്യരാജ്യങ്ങളില്‍ അന്നു പ്രിയമേറിയിരുന്ന കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, കറുവാപ്പട്ട മുതലായവ ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. 1453-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പില്‍ (ഇസ്താന്‍ബുള്‍) പിടിച്ചുവെങ്കിലും ഈ വ്യാപാരനയബന്ധം നിര്‍ബാധം തുടര്‍ന്നു. വെനീസിലെ വ്യാപാരികള്‍ ഇവയെ കപ്പല്‍മാര്‍ഗമായും മറ്റും യൂറോപ്പിലെ തെക്കന്‍ രാജ്യങ്ങളിലും ജര്‍മനിയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും എത്തിച്ചിരുന്നു. ഈ കുത്തകയെ ഇല്ലാതാക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ആഗ്രഹിച്ചിരുന്നുവെങ്കിലും ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് അക്കാലത്ത് പരിമിതമായിരുന്നു. 15-ാം ശതകത്തോടെ ഭൂമി ഉരുണ്ടതാണെന്ന ധാരണ പ്രചരിക്കുകയും ടോളമി ഭൂമിശാസ്ത്രസംബന്ധമായി ശേഖരിച്ചിരുന്ന വിവരങ്ങള്‍ യൂറോപ്പിനു ലഭിക്കുകയും ചെയ്തു. മാര്‍ക്കോ പോളോയുടെ യാത്രാവിവരണങ്ങളും അവിടെ പരിചിതമായിരുന്നു. ഒപ്പം കപ്പലോടിക്കുന്നതിനു സഹായകമാകുന്ന ചില ഉപകരണങ്ങളും അവര്‍ക്കു ലഭിക്കുകയും ചെയ്തു.

പോര്‍ച്ചുഗലിന്റെ കോളനികള്‍

സമുദ്രാന്തരങ്ങളില്‍ യാത്ര ചെയ്യാന്‍ ആദ്യമായി മുതിര്‍ന്നത് പോര്‍ച്ചുഗീസുകാരായിരുന്നു. പോര്‍ച്ചുഗലിന് നീളമേറിയ കടലോരവും ധാരാളം കപ്പലുകളും ഉണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായി അവര്‍ക്കു ലഭിച്ചിരുന്ന വിവരങ്ങള്‍ തികച്ചും ശരിയായിരുന്നില്ലെങ്കിലും അവര്‍ അവയെ ഉപയോഗിച്ചു സമുദ്രാന്തര പര്യടനങ്ങള്‍ ആരംഭിക്കുകയും അധികം താമസിയാതെ അവര്‍ മുന്‍പന്തിയിലെത്തി നേതാക്കളാവുകയും ചെയ്തു. സുഗന്ധദ്രവ്യങ്ങള്‍, ആനക്കൊമ്പ്, സ്വര്‍ണം, അടിമകള്‍ മുതലായവയ്ക്കുവേണ്ടിയുമായിരുന്നു അവര്‍ സമുദ്രയാത്ര നടത്തിയിരുന്നത്. പോര്‍ച്ചുഗലിന്റെ ഹെന്റി രാജകുമാരന്‍ തന്നെ ഒരു നാവികനായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി മൊറോക്കോയ്ക്കു സമീപമുള്ള മദീന ദ്വീപുകള്‍, വടക്കേ അത്ലാന്തിക്കിലെ അസോഴ്സ എന്നിവ പിടിക്കുകയും അവയെ പോര്‍ച്ചുഗലിന്റെ കോളനികളാക്കുകയും ചെയ്തു. കൂടാതെ ആഫ്രിക്കയിലൂടെ സീറാലിയോണ്‍ വരെ സഞ്ചരിക്കുകയും ചെയ്തു. കേപ്വെര്‍ഡ് ദ്വീപുകള്‍ കണ്ടുപിടിച്ച അദ്ദേഹം ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്താന്‍ ലക്ഷ്യമിട്ടെങ്കിലും അതു സാധിക്കാനാവാതെ 1460-ല്‍ നിര്യാതനായി. പിന്നെ പോര്‍ച്ചുഗലിലെ ജോണ്‍ II ഈ ശ്രമങ്ങള്‍ തുടര്‍ന്നുപോന്നു. അദ്ദേഹം 1945-ല്‍ മരിച്ചപ്പോള്‍ രാജാവായി അധികാരമേറ്റ മാനുവല്‍ I കൂടുതല്‍ ജാഗ്രതയോടെ വിദേശരാജ്യങ്ങളെ കണ്ടെത്താനും അവയുടെമേല്‍ സ്വാധീനമോ ആധിപത്യമോ പുലര്‍ത്താനുമുള്ള യത്നങ്ങള്‍ തുടര്‍ന്നു. 1498-ല്‍ വാസ്കോദ ഗാമ ഇന്ത്യയിലെത്തി. വളരെയേറെ സാധനങ്ങളുമായി ഗാമ പോര്‍ച്ചുഗലിലേക്കു മടങ്ങിച്ചെന്നു. പെഡ്രോ ആല്‍വാറിസ് കബ്രാള്‍ 1500-ല്‍ ബ്രസീലിന്റെ തീരത്ത് എത്തി. മഡഗാസ്കര്‍ അദ്ദേഹം കണ്ടുപിടിച്ചു. മാനുവല്‍ രാജാവിന് കച്ചവടക്കാരുടെ സൗകര്യത്തിന് തുറമുഖസൗകര്യവും മറ്റും നേടണമെന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 1505-ല്‍ ആവുന്നത്ര പ്രദേശങ്ങള്‍ പിടിച്ചെടുത്തു. ഇത് നടപ്പില്‍ വരുത്തിയത് അദ്ദേഹത്തിന്റെ വൈസ്രോയിമാരായിരുന്ന ഫ്രാന്‍സിസ്കോ ഡെ ആല്‍മെയ്ഡാ (1505-09), അല്‍ഫോന്‍സോ ഡെ അല്‍ബുക്കര്‍ക്ക് (1509-15) എന്നിവരായിരുന്നു. അല്‍ബുക്കര്‍ക്ക് 1510-ല്‍ ഗോവ കീഴടക്കി, പൂര്‍വദേശങ്ങളെ പ്രവര്‍ത്തനകേന്ദ്രമാക്കി; 1511-ല്‍ മലാക്കയും മലയയും പിന്നീട് ഇറാനിലെ ഹോര്‍മസും കൈവശപ്പെടുത്തി. ഏഡന്‍ കീഴടക്കാന്‍ അല്‍ബുക്കര്‍ക്കിനു കഴിഞ്ഞില്ല. മാനുവലിന്റെ ആളുകള്‍ മലാക്കാ കടലിടുക്കുവഴി ഈസ്റ്റ് ഇന്‍ഡീസിലും സയാമിലും ചൈനയിലെ കാന്റണിലും കടന്നുചെന്നു. ബ്രസീലിന്റെ തീരപ്രദേശങ്ങളിലും പോര്‍ച്ചുഗല്‍ ആധിപത്യം നേടിയെങ്കിലും കുറേക്കാലം അതിനെ ഉപയോഗപ്പെടുത്തിയിരുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍