This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോട്ടൂര്‍ നമ്പിയാര് (18-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോട്ടൂര്‍ നമ്പിയാര് (18-ാം ശ.) == മലയാള കവി. ഉത്തരകേരളത്തിലെ ചി...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോട്ടൂര്‍ നമ്പിയാര് (18-ാം ശ.) == മലയാള കവി. ഉത്തരകേരളത്തിലെ ചി...) |
Current revision as of 05:27, 25 ഡിസംബര്‍ 2014
കോട്ടൂര്‍ നമ്പിയാര് (18-ാം ശ.)
മലയാള കവി. ഉത്തരകേരളത്തിലെ ചിറയ്ക്കല്‍ താലൂക്കില്‍ കരിവെള്ളൂര്‍ ദേശത്ത് കോട്ടൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപം 18-ാം ശതകത്തില്‍ ജീവിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാനകൃതിയാണ് സംസ്കൃതപദപ്രധാനമായ കുചേലകഥ. കൈകൊട്ടിക്കളിപ്പാട്ടുകളുടെ കൂട്ടത്തില്‍ പ്രത്യേക സ്ഥാനമുള്ള ഇതിന്റെ രചനാരീതി അത്യന്തം സരളവും ഹൃദ്യവുമാണ്. സുഭദ്രാഹരണം, കൈകൊട്ടിക്കളിപ്പാട്ട്, നളചരിതം കോല്‍ക്കളിപ്പാട്ട് എന്നിവയാണ് മറ്റുകൃതികള്‍.