This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇബ്‌നു ഇസ്‌ഹാക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ibn Ishak) |
Mksol (സംവാദം | സംഭാവനകള്‍) (→Ibn Ishak) |
||
വരി 5: | വരി 5: | ||
== Ibn Ishak == | == Ibn Ishak == | ||
- | മുഹമ്മദ് നബിയുടെ ജീവചരിത്രഗ്രന്ഥം രചിച്ച അറബി ചരിത്രകാരന്‍. പ്രവാചകന്റെ ജീവിതത്തിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ തത്‌പരനായി, മുഹമ്മദ് ഇബ്‌നു ഇസ്‌ഹാക്ക് കുറേക്കാലം മെദീനയില്‍ താമസിക്കുകയുണ്ടായി. പക്ഷേ ചില പ്രതികൂലസാഹചര്യങ്ങള്‍ നിമിത്തം ഇദ്ദേഹത്തിന് എ.ഡി. 733-ല്‍ അവിടം വിടേണ്ടിവന്നു. മെദീനയില്‍നിന്ന് അലക്‌സാണ്ട്രിയയിലേക്കും അവിടെനിന്ന് കുഫേ, ഹീര, ബാഗ്‌ദാദ് എന്നിവിടങ്ങളിലേക്കും സഞ്ചരിച്ചു. ബാഗ്‌ദാദില്‍ | + | മുഹമ്മദ് നബിയുടെ ജീവചരിത്രഗ്രന്ഥം രചിച്ച അറബി ചരിത്രകാരന്‍. പ്രവാചകന്റെ ജീവിതത്തിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ തത്‌പരനായി, മുഹമ്മദ് ഇബ്‌നു ഇസ്‌ഹാക്ക് കുറേക്കാലം മെദീനയില്‍ താമസിക്കുകയുണ്ടായി. പക്ഷേ ചില പ്രതികൂലസാഹചര്യങ്ങള്‍ നിമിത്തം ഇദ്ദേഹത്തിന് എ.ഡി. 733-ല്‍ അവിടം വിടേണ്ടിവന്നു. മെദീനയില്‍നിന്ന് അലക്‌സാണ്ട്രിയയിലേക്കും അവിടെനിന്ന് കുഫേ, ഹീര, ബാഗ്‌ദാദ് എന്നിവിടങ്ങളിലേക്കും സഞ്ചരിച്ചു. ബാഗ്‌ദാദില്‍ പാര്‍ത്തിരുന്നകാലത്താണ് ദൈവപ്രവാചകന്റെ ജീവചരിത്രഗ്രന്ഥം ((Kitab Sirat Rasul Allah)രചിച്ചത്. ഈ ഗ്രന്ഥം അതേനിലയ്‌ക്ക് അനന്തരതലമുറകള്‍ക്കു ലഭിച്ചതായി അറിവില്ല. ഇദ്ദേഹം മരിച്ച് ഏതാണ്ട് 60 കൊല്ലത്തിനുശേഷം ഇബ്‌നു ഹിഷാം തയ്യാറാക്കിയ പാഠമാണ് പ്രചാരത്തിലെത്തിയത്. ഇബ്‌നു ഇസ്‌ഹാക്കിന്റെ മൂലഗ്രന്ഥംതന്നെ ആധികാരികമല്ലെന്നാണ് അല്‍-നദിം തുടങ്ങിയ അറബി എഴുത്തുകാരുടെ അഭിപ്രായം. 768-ലാണ് ഇസ്‌ഹാക്ക് അന്തരിച്ചതെന്നു കരുതപ്പെടുന്നു. |
08:52, 4 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇബ്‌നു ഇസ്‌ഹാക്ക്
Ibn Ishak
മുഹമ്മദ് നബിയുടെ ജീവചരിത്രഗ്രന്ഥം രചിച്ച അറബി ചരിത്രകാരന്‍. പ്രവാചകന്റെ ജീവിതത്തിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ തത്‌പരനായി, മുഹമ്മദ് ഇബ്‌നു ഇസ്‌ഹാക്ക് കുറേക്കാലം മെദീനയില്‍ താമസിക്കുകയുണ്ടായി. പക്ഷേ ചില പ്രതികൂലസാഹചര്യങ്ങള്‍ നിമിത്തം ഇദ്ദേഹത്തിന് എ.ഡി. 733-ല്‍ അവിടം വിടേണ്ടിവന്നു. മെദീനയില്‍നിന്ന് അലക്‌സാണ്ട്രിയയിലേക്കും അവിടെനിന്ന് കുഫേ, ഹീര, ബാഗ്‌ദാദ് എന്നിവിടങ്ങളിലേക്കും സഞ്ചരിച്ചു. ബാഗ്‌ദാദില്‍ പാര്‍ത്തിരുന്നകാലത്താണ് ദൈവപ്രവാചകന്റെ ജീവചരിത്രഗ്രന്ഥം ((Kitab Sirat Rasul Allah)രചിച്ചത്. ഈ ഗ്രന്ഥം അതേനിലയ്‌ക്ക് അനന്തരതലമുറകള്‍ക്കു ലഭിച്ചതായി അറിവില്ല. ഇദ്ദേഹം മരിച്ച് ഏതാണ്ട് 60 കൊല്ലത്തിനുശേഷം ഇബ്‌നു ഹിഷാം തയ്യാറാക്കിയ പാഠമാണ് പ്രചാരത്തിലെത്തിയത്. ഇബ്‌നു ഇസ്‌ഹാക്കിന്റെ മൂലഗ്രന്ഥംതന്നെ ആധികാരികമല്ലെന്നാണ് അല്‍-നദിം തുടങ്ങിയ അറബി എഴുത്തുകാരുടെ അഭിപ്രായം. 768-ലാണ് ഇസ്‌ഹാക്ക് അന്തരിച്ചതെന്നു കരുതപ്പെടുന്നു.