This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓല)
(ഓല)
വരി 4: വരി 4:
പന, തെങ്ങ്‌, നെല്ല്‌ തുടങ്ങിയ ഏകബീജപത്രി(monocot)കേളുടെ ഇലകള്‍ക്ക്‌ പൊതുവായുള്ള പേര്‌. കേരളത്തിൽ സർവസാധാരണമായ തെങ്ങോലയെ ഉദ്ദേശിച്ചാണ്‌ ഈ വാക്ക്‌ അധികമായി ഉപയോഗിക്കുന്നത്‌. തെങ്ങിന്റെ ഓലകള്‍ തടിയുടെ അഗ്രഭാഗത്ത്‌ കൂട്ടമായി കാണുന്നു. ഓലകള്‍ വളരെ വലുതും പിച്ഛാകാര(pinnate)ത്തിലുള്ള ബഹുപത്രങ്ങളുമാണ്‌. മധ്യഭാഗത്തുള്ള "മടലി'ന്റെ രണ്ടു വശങ്ങളിലുമായി ഓലക്കാലുകള്‍ ക്രമീകരിച്ചിരിക്കുന്നു. മധ്യഭാഗത്തുള്ള ഓലക്കാലുകള്‍ക്ക്‌ ചുവട്ടിലുള്ളവയെക്കാള്‍ വലുപ്പം കൂടുതലാണ്‌. അഗ്രഭാഗത്തേക്കു ചെല്ലുമ്പോള്‍ ക്രമേണ വലുപ്പം കുറഞ്ഞുവരുന്നു. ഓലക്കാലിന്റെ നടുവിൽ കട്ടിയുള്ള ഈർക്കിൽ ഉണ്ട്‌. ഒരു നിശ്ചിത എണ്ണത്തിൽകൂടുതൽ ഓലകള്‍ ഒരേസമയത്ത്‌ തെങ്ങിൽ നില്‌ക്കാറില്ല. പ്രായം കൂടിയ ഓലകള്‍ യഥാക്രമം അടർന്നുവീഴുകയും ക്രമേണ തെങ്ങു വളരുകയും ചെയ്യുന്നു. അഗ്രഭാഗത്ത്‌ കൂട്ടമായി നില്‌ക്കുന്ന ഓലകളെ നാലുവിഭാഗങ്ങളിൽപ്പെടുത്താവുന്നതാണ്‌. ഏറ്റവും അടിഭാഗത്തു കാണുന്ന മൂപ്പേറിയ ഓലകള്‍ തെങ്ങിന്‌ കാര്യമായ ഉപയോഗമില്ലാത്തവയാണ്‌; ഇവ പഴുത്തുണങ്ങി ക്രമേണ അടർന്നുപോകുന്നു. മണ്ടയുടെ നടുവിൽ കാണുന്ന പത്തു പന്ത്രണ്ട്‌ ഓലകള്‍ തേങ്ങാക്കുലകളെ താങ്ങി നിർത്തുന്നവയാണ്‌. ഇവയ്‌ക്കു മുകളിൽ കീറി വേർപെട്ടു തുടങ്ങുന്ന ഇളം പ്രായത്തിലുള്ള ഓലകള്‍ കാണാം. ഈ മടലുകളുടെ കുരലുകളിൽ വിവിധ പ്രായത്തിലുള്ള പൂങ്കുലകളുമുണ്ട്‌. ഏറ്റവും മുകളിലുള്ള, കീറി വേർപെട്ടു തുടങ്ങാത്ത ഓലകളെ കുരുത്തോലകള്‍ എന്നു വിളിക്കുന്നു. നന്നായി വളരുന്ന തെങ്ങിൽ നാല്‌പതോളം ഓലകള്‍ ഉണ്ടായിരിക്കും; പുഷ്‌ടിയുള്ളതും കടും പച്ചനിറമുള്ളതുമായ ധാരാളം ഓലകള്‍ ഉത്‌പാദിപ്പിക്കുന്ന തെങ്ങ്‌ നല്ല കായ്‌ഫലം തരുന്നതാണ്‌. തെങ്ങിന്റെ ഓലകള്‍ ഉത്‌പാദിപ്പിക്കാനുള്ള കഴിവും കേരോത്‌പാദനശേഷിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രായം കൂടുന്തോറും തെങ്ങിലെ ഓലകളുടെ എണ്ണം കൂടിവരികയും മധ്യപ്രായത്തോടെ ഏറ്റവും കൂടുതൽ ഓലകള്‍ വിരിയുകയും ചെയ്യും. ഓലകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. മഴക്കാലങ്ങളിലാണ്‌ കൂടുതൽ ഓലകള്‍ ഉണ്ടാവുന്നത്‌. നല്ല വളാംശമുള്ള മണ്ണിൽ വളരുന്ന തെങ്ങിൽ ധാരാളം ഓലകളുണ്ടായിരിക്കും. ഓലകളുടെ എണ്ണവും സ്വഭാവവും നില്‌പും പരിശോധിച്ചാണ്‌ വിത്തുതേങ്ങയ്‌ക്കുള്ള തെങ്ങുകള്‍ തിരഞ്ഞെടുക്കുന്നത്‌. ഓലചീയൽ, ഓലമഞ്ഞളിപ്പ്‌ മുതലായ രോഗങ്ങള്‍ക്ക്‌ തെങ്ങ്‌ വിധേയമാവുമ്പോള്‍ ഓലയുടെ രൂപത്തിലും നിറത്തിലും പല വ്യത്യാസങ്ങളും പ്രകടമാകുന്നു. വേരു ചീയൽ അഥവാ "വാട്ടം' ബാധിച്ച തെങ്ങിന്റെ ഓലകള്‍ വാടുകയും ക്രമേണ ഉണങ്ങി തടിയുടെ ചുറ്റും തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.

<gallery Caption="ഓലകൊണ്ട്‌ ഉണ്ടാക്കിയ കളിപ്പാട്ടങ്ങള്‍">

-
Image:Vol5p825_kannada1.jpg
+
Image:Vol5p825 kannada1.jpg
Image:Vol5p825_eco_leaf02.jpg
Image:Vol5p825_eco_leaf02.jpg
Image:Vol5p825_post-29048-1269417579.jpg

06:34, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓല

തെങ്ങോല

പന, തെങ്ങ്‌, നെല്ല്‌ തുടങ്ങിയ ഏകബീജപത്രി(monocot)കേളുടെ ഇലകള്‍ക്ക്‌ പൊതുവായുള്ള പേര്‌. കേരളത്തിൽ സർവസാധാരണമായ തെങ്ങോലയെ ഉദ്ദേശിച്ചാണ്‌ ഈ വാക്ക്‌ അധികമായി ഉപയോഗിക്കുന്നത്‌. തെങ്ങിന്റെ ഓലകള്‍ തടിയുടെ അഗ്രഭാഗത്ത്‌ കൂട്ടമായി കാണുന്നു. ഓലകള്‍ വളരെ വലുതും പിച്ഛാകാര(pinnate)ത്തിലുള്ള ബഹുപത്രങ്ങളുമാണ്‌. മധ്യഭാഗത്തുള്ള "മടലി'ന്റെ രണ്ടു വശങ്ങളിലുമായി ഓലക്കാലുകള്‍ ക്രമീകരിച്ചിരിക്കുന്നു. മധ്യഭാഗത്തുള്ള ഓലക്കാലുകള്‍ക്ക്‌ ചുവട്ടിലുള്ളവയെക്കാള്‍ വലുപ്പം കൂടുതലാണ്‌. അഗ്രഭാഗത്തേക്കു ചെല്ലുമ്പോള്‍ ക്രമേണ വലുപ്പം കുറഞ്ഞുവരുന്നു. ഓലക്കാലിന്റെ നടുവിൽ കട്ടിയുള്ള ഈർക്കിൽ ഉണ്ട്‌. ഒരു നിശ്ചിത എണ്ണത്തിൽകൂടുതൽ ഓലകള്‍ ഒരേസമയത്ത്‌ തെങ്ങിൽ നില്‌ക്കാറില്ല. പ്രായം കൂടിയ ഓലകള്‍ യഥാക്രമം അടർന്നുവീഴുകയും ക്രമേണ തെങ്ങു വളരുകയും ചെയ്യുന്നു. അഗ്രഭാഗത്ത്‌ കൂട്ടമായി നില്‌ക്കുന്ന ഓലകളെ നാലുവിഭാഗങ്ങളിൽപ്പെടുത്താവുന്നതാണ്‌. ഏറ്റവും അടിഭാഗത്തു കാണുന്ന മൂപ്പേറിയ ഓലകള്‍ തെങ്ങിന്‌ കാര്യമായ ഉപയോഗമില്ലാത്തവയാണ്‌; ഇവ പഴുത്തുണങ്ങി ക്രമേണ അടർന്നുപോകുന്നു. മണ്ടയുടെ നടുവിൽ കാണുന്ന പത്തു പന്ത്രണ്ട്‌ ഓലകള്‍ തേങ്ങാക്കുലകളെ താങ്ങി നിർത്തുന്നവയാണ്‌. ഇവയ്‌ക്കു മുകളിൽ കീറി വേർപെട്ടു തുടങ്ങുന്ന ഇളം പ്രായത്തിലുള്ള ഓലകള്‍ കാണാം. ഈ മടലുകളുടെ കുരലുകളിൽ വിവിധ പ്രായത്തിലുള്ള പൂങ്കുലകളുമുണ്ട്‌. ഏറ്റവും മുകളിലുള്ള, കീറി വേർപെട്ടു തുടങ്ങാത്ത ഓലകളെ കുരുത്തോലകള്‍ എന്നു വിളിക്കുന്നു. നന്നായി വളരുന്ന തെങ്ങിൽ നാല്‌പതോളം ഓലകള്‍ ഉണ്ടായിരിക്കും; പുഷ്‌ടിയുള്ളതും കടും പച്ചനിറമുള്ളതുമായ ധാരാളം ഓലകള്‍ ഉത്‌പാദിപ്പിക്കുന്ന തെങ്ങ്‌ നല്ല കായ്‌ഫലം തരുന്നതാണ്‌. തെങ്ങിന്റെ ഓലകള്‍ ഉത്‌പാദിപ്പിക്കാനുള്ള കഴിവും കേരോത്‌പാദനശേഷിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രായം കൂടുന്തോറും തെങ്ങിലെ ഓലകളുടെ എണ്ണം കൂടിവരികയും മധ്യപ്രായത്തോടെ ഏറ്റവും കൂടുതൽ ഓലകള്‍ വിരിയുകയും ചെയ്യും. ഓലകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. മഴക്കാലങ്ങളിലാണ്‌ കൂടുതൽ ഓലകള്‍ ഉണ്ടാവുന്നത്‌. നല്ല വളാംശമുള്ള മണ്ണിൽ വളരുന്ന തെങ്ങിൽ ധാരാളം ഓലകളുണ്ടായിരിക്കും. ഓലകളുടെ എണ്ണവും സ്വഭാവവും നില്‌പും പരിശോധിച്ചാണ്‌ വിത്തുതേങ്ങയ്‌ക്കുള്ള തെങ്ങുകള്‍ തിരഞ്ഞെടുക്കുന്നത്‌. ഓലചീയൽ, ഓലമഞ്ഞളിപ്പ്‌ മുതലായ രോഗങ്ങള്‍ക്ക്‌ തെങ്ങ്‌ വിധേയമാവുമ്പോള്‍ ഓലയുടെ രൂപത്തിലും നിറത്തിലും പല വ്യത്യാസങ്ങളും പ്രകടമാകുന്നു. വേരു ചീയൽ അഥവാ "വാട്ടം' ബാധിച്ച തെങ്ങിന്റെ ഓലകള്‍ വാടുകയും ക്രമേണ ഉണങ്ങി തടിയുടെ ചുറ്റും തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.

ഓലകൊണ്ട്‌ പല ഉപയോഗങ്ങളുമുണ്ട്‌. ഉണങ്ങിയ ഓല ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ട്‌ കുതിർത്ത്‌ മെടഞ്ഞ്‌, വീടുമേയാനും വേലികെട്ടാനും മറ്റും ഉപയോഗിക്കുന്നു. താഴ്‌ന്ന വരുമാനക്കാർ വീടിന്റെ ഭിത്തിയും മേൽക്കൂരയുമുണ്ടാക്കാന്‍ തെങ്ങോലയെയാണ്‌ ആശ്രയിക്കുന്നത്‌. ഓലകെട്ടി മറച്ച കുടിലുകള്‍ നമ്മുടെ ഗ്രാമങ്ങളിലെവിടെയും കാണാം. ഉണങ്ങിയ മടലും ഓലക്കാലും വിറകായി കത്തിക്കാം. ഓലക്കാൽകൊണ്ട്‌ വട്ടി, കുട്ട മുതലായവ ഉണ്ടാക്കുന്നു. ഈർക്കിൽ(ലി) ചൂല്‌, കിളിക്കൂട്‌ എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു. ഓലമടലിന്റെ ചുവടുഭാഗം മുറിച്ചെടുത്ത്‌ ചതച്ച്‌ ഭിത്തിയിൽ വെള്ളയടിക്കാനുള്ള നാടന്‍ ബ്രഷ്‌ ഉണ്ടാക്കാറുണ്ട്‌. ഓലപ്പന്തും ഓലപ്പമ്പരവും ഓലപ്പീപ്പീയും ഗ്രാമീണ ബാലന്മാരുടെ കളിക്കോപ്പുകളാണ്‌. കുരുത്തോല തോരണം കെട്ടാനുപയോഗിക്കുന്നു. പനയോലകൊണ്ട്‌ വിശറി, ഓലക്കുട മുതലായവ ഉണ്ടാക്കുന്നു. അടുത്തകാലം വരെ കുട്ടികളെ അക്ഷരം പഠിപ്പിച്ചു തുടങ്ങുന്നതിന്‌ ചീകി വെടിപ്പാക്കിയ പനയോല ഉപയോഗിച്ചിരുന്നു. കടലാസിനു പകരം എഴുതുവാനും പനയോല ഉപയോഗിച്ചിരുന്നു. താളിയോല ഗ്രന്ഥങ്ങള്‍ എന്ന പേരിൽ ഇവ പ്രസിദ്ധമാണ്‌.

നെല്ലോല ഉണക്കിയുണ്ടാക്കുന്ന വയ്‌ക്കോൽ ഒരു നല്ല കാലിത്തീറ്റയാണ്‌. കാർഡ്‌ബോർഡ്‌, കടലാസ്‌ എന്നിവയുണ്ടാക്കുന്നതിനുള്ള അസംസ്‌കൃത പദാർഥമായും "പായ്‌ക്കിങ്ങി'നും വയ്‌ക്കോൽ ഉപയോഗിച്ചുവരുന്നു. "ഓലപ്പാമ്പുകാട്ടുക' (ഭീഷണിപ്പെടുത്തുക), "ഓല എഴുതിമാറുക' (വിവാഹക്കരാർ എഴുതി ഇരുകക്ഷികളും കൈമാറുക) എന്നിങ്ങനെയുള്ള ശൈലികള്‍ മലയാളഭാഷയിൽ ഓലയെ ആസ്‌പദമാക്കി പ്രചരിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍