This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫേസസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എഫേസസ്‌ == == Ephesus == ഏഷ്യാമൈനറിലെ ലിബിയയിലുണ്ടായിരുന്ന പ്രാചീന...)
(Ephesus)
വരി 4: വരി 4:
== Ephesus ==
== Ephesus ==
-
 
+
[[ചിത്രം:Vol5p218_Ac_artemisephesus.jpg|thumb|ആർട്ടിമിസ്‌ ദേവാലയത്തിന്റെ അവശിഷ്‌ടങ്ങള്‍]]
ഏഷ്യാമൈനറിലെ ലിബിയയിലുണ്ടായിരുന്ന പ്രാചീന അയോണിയന്‍ നഗരം. ഏഷ്യയിലെ 12 അയോണിയന്‍ കോളനികളിൽ ഏറ്റവും പ്രമുഖമായ ഈ നഗരം കെയ്‌സ്റ്റർ നദീതീരത്തു സ്ഥിതിചെയ്‌തിരുന്നു. ബി.സി. 1000-ത്തോടടുപ്പിച്ചായിരിക്കണം ഇതു സ്ഥാപിക്കപ്പെട്ടതെന്നു അനുമാനിക്കാവുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ട്‌. ഇത്‌ ബി.സി. ആറാം ശതകത്തിൽ ലീഡിയയിലെ ക്രാസസ്സിന്റെയും പിന്നീടു പേർഷ്യയുടെ സൈറസ്സിന്റെയും രാജവാഴ്‌ചയിൽ വർത്തിച്ചു. ബി.സി. 4-ാം ശതകത്തിന്റെ ആരംഭത്തിൽ ഈ നഗരം ആഥന്‍സിനു കപ്പം കൊടുത്തിരുന്നതായും വീണ്ടും പേർഷ്യയുടെ അധികാരത്തിൽ വന്നുചേർന്നതായും കാണുന്നു. മഹാനായ അലക്‌സാണ്ടർ പേർഷ്യ കീഴടക്കിയതോടെ മാസിഡോണിയയുടെയും തുടർന്നു സെല്യൂസിസ്സുകളുടെയും മേല്‌ക്കോയ്‌മയ്‌ക്കു വിധേയമായി. പിന്നീട്‌ ഇത്‌ ഏഷ്യയിലെ റോമന്‍ പ്രവിശ്യയുടെ തലസ്ഥാനമായിത്തീർന്നു. ഈ നഗരത്തിന്റെ പതനം പ്രധാനമായും ഇതിലെ തുറമുഖം എക്കലടിഞ്ഞ്‌ ഉപയോഗശൂന്യമായി പരിണമിച്ചതുമൂലമായിരുന്നു.

എഫേസസ്‌ നഗരം ആർട്ടിമിസ്‌ (ഡയാന) ദേവതയുടെ ആരാധനാകേന്ദ്രം എന്ന നിലയിൽ അതിപ്രശസ്‌തമായിത്തീർന്നു. ഇവിടെയുള്ള ആർട്ടിമിസ്‌ ദേവാലയം പ്രാചീന ലോകത്തിലെ ഏഴ്‌ അദ്‌ഭുതങ്ങളിൽ ഒന്നായി എണ്ണപ്പെട്ടിരുന്നു. ക്രിസ്‌തുമതത്തിന്റെ അതിപ്രാചീന ആസ്ഥാനങ്ങളിൽ ഒന്നായിരുന്ന ഈ നഗരം സെന്റ്‌ പോള്‍ മൂന്ന്‌ പ്രാവശ്യം സന്ദർശിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കന്യാമറിയവും വിശുദ്ധ ലൂക്കോസും തങ്ങളുടെ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയത്‌ ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ദാർശനികനായ ഹെറാക്ലിറ്റസിന്റെ ജന്മസ്ഥലം എന്ന നിലയിലും ഈ നഗരത്തിനു പ്രസിദ്ധിയുണ്ട്‌. ഒരു തിയെറ്റർ, ഒരു സ്റ്റേഡിയം, സംഗീത കാവ്യമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്ന വിശാലമായ ഒരു ശാല  (odeum) എന്നിവയുടെയും ആർട്ടിമിസ്‌ ദേവാലയത്തിന്റെയും ഭഗ്നാവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. ഈ നഗരം ഉത്‌ഖനനം നടത്തിയവരിൽ ജെ.ടി. വുഡ്‌, ഡി.ജി. ഹോഗർത്ത്‌ എന്നിവരുടെ പേരുകള്‍ പ്രത്യേക സ്‌മരണയർഹിക്കുന്നു.

10:00, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എഫേസസ്‌

Ephesus

ആർട്ടിമിസ്‌ ദേവാലയത്തിന്റെ അവശിഷ്‌ടങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AB%E0%B5%87%E0%B4%B8%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍