This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇബാന്‍, അബ്ബാ (1915 - 2002)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Eban, Abba) |
Mksol (സംവാദം | സംഭാവനകള്‍) (→Eban, Abba) |
||
വരി 4: | വരി 4: | ||
== Eban, Abba == | == Eban, Abba == | ||
- | [[ചിത്രം:Vol4p160_Abba Eban.jpg|thumb|]] | + | [[ചിത്രം:Vol4p160_Abba Eban.jpg|thumb|അബ്ബാ ഇബാന്‍]] |
ഇസ്രയേലിന്റെ സ്ഥാപക നേതാക്കളിൽ ഒരാള്‍. ബഹുഭാഷാപണ്ഡിതനും വാഗ്മിയുമായ അബ്ബാ ഇബാന്‍ 1915-ൽ ദക്ഷിണാഫ്രിക്കയിലെ ഒരു ജൂത കുടുംബത്തിൽ ജനിച്ചു. കേംബ്രിജ് സർവകലാശാലയിൽനിന്ന് പൗരസ്ത്യഭാഷകളിൽ ബിരുദംനേടിയ ഇദ്ദേഹം 1939-ൽ കേംബ്രിജിലെ പൗരസ്ത്യഭാഷാവിഭാഗത്തിൽ ട്യൂട്ടറും ഫെലോയും ആയി നിയമിക്കപ്പെട്ടു. യൂണിവേഴ്സിറ്റി ലേബർപാർട്ടിയുടെയും യൂണിയന്‍കമ്മിറ്റിയുടെയും ചെയർമാനായി പ്രവർത്തിച്ചിരുന്നകാലത്താണ് സയണിസ്റ്റ് നേതാക്കളായ ഖയിം വൈസ്മാന്, മോഷേ ഷാരറ്റ് എന്നിവരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയത്. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് കാലാള്‍പ്പടയിലെ ഒരുദ്യോഗസ്ഥനായിച്ചേർന്ന ഇബാന്‍ 1942-ൽ മേജറായി ഉയർന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന പലസ്തീനിൽ നിയോഗിക്കപ്പെട്ട ഇദ്ദേഹം (1945) ജൂതസന്നദ്ധഭടന്മാരെ ബ്രിട്ടീഷ് സൈന്യത്തിൽ ചേർത്തു പരിശീലിപ്പിക്കുന്നതിൽ വ്യാപൃതനായി. | ഇസ്രയേലിന്റെ സ്ഥാപക നേതാക്കളിൽ ഒരാള്‍. ബഹുഭാഷാപണ്ഡിതനും വാഗ്മിയുമായ അബ്ബാ ഇബാന്‍ 1915-ൽ ദക്ഷിണാഫ്രിക്കയിലെ ഒരു ജൂത കുടുംബത്തിൽ ജനിച്ചു. കേംബ്രിജ് സർവകലാശാലയിൽനിന്ന് പൗരസ്ത്യഭാഷകളിൽ ബിരുദംനേടിയ ഇദ്ദേഹം 1939-ൽ കേംബ്രിജിലെ പൗരസ്ത്യഭാഷാവിഭാഗത്തിൽ ട്യൂട്ടറും ഫെലോയും ആയി നിയമിക്കപ്പെട്ടു. യൂണിവേഴ്സിറ്റി ലേബർപാർട്ടിയുടെയും യൂണിയന്‍കമ്മിറ്റിയുടെയും ചെയർമാനായി പ്രവർത്തിച്ചിരുന്നകാലത്താണ് സയണിസ്റ്റ് നേതാക്കളായ ഖയിം വൈസ്മാന്, മോഷേ ഷാരറ്റ് എന്നിവരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയത്. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് കാലാള്‍പ്പടയിലെ ഒരുദ്യോഗസ്ഥനായിച്ചേർന്ന ഇബാന്‍ 1942-ൽ മേജറായി ഉയർന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന പലസ്തീനിൽ നിയോഗിക്കപ്പെട്ട ഇദ്ദേഹം (1945) ജൂതസന്നദ്ധഭടന്മാരെ ബ്രിട്ടീഷ് സൈന്യത്തിൽ ചേർത്തു പരിശീലിപ്പിക്കുന്നതിൽ വ്യാപൃതനായി. |
09:31, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇബാന്‍, അബ്ബാ (1915 - 2002)
Eban, Abba
ഇസ്രയേലിന്റെ സ്ഥാപക നേതാക്കളിൽ ഒരാള്‍. ബഹുഭാഷാപണ്ഡിതനും വാഗ്മിയുമായ അബ്ബാ ഇബാന്‍ 1915-ൽ ദക്ഷിണാഫ്രിക്കയിലെ ഒരു ജൂത കുടുംബത്തിൽ ജനിച്ചു. കേംബ്രിജ് സർവകലാശാലയിൽനിന്ന് പൗരസ്ത്യഭാഷകളിൽ ബിരുദംനേടിയ ഇദ്ദേഹം 1939-ൽ കേംബ്രിജിലെ പൗരസ്ത്യഭാഷാവിഭാഗത്തിൽ ട്യൂട്ടറും ഫെലോയും ആയി നിയമിക്കപ്പെട്ടു. യൂണിവേഴ്സിറ്റി ലേബർപാർട്ടിയുടെയും യൂണിയന്‍കമ്മിറ്റിയുടെയും ചെയർമാനായി പ്രവർത്തിച്ചിരുന്നകാലത്താണ് സയണിസ്റ്റ് നേതാക്കളായ ഖയിം വൈസ്മാന്, മോഷേ ഷാരറ്റ് എന്നിവരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയത്. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് കാലാള്‍പ്പടയിലെ ഒരുദ്യോഗസ്ഥനായിച്ചേർന്ന ഇബാന്‍ 1942-ൽ മേജറായി ഉയർന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന പലസ്തീനിൽ നിയോഗിക്കപ്പെട്ട ഇദ്ദേഹം (1945) ജൂതസന്നദ്ധഭടന്മാരെ ബ്രിട്ടീഷ് സൈന്യത്തിൽ ചേർത്തു പരിശീലിപ്പിക്കുന്നതിൽ വ്യാപൃതനായി.
1945-ൽ ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ലേബർപാർട്ടി ചെയർമാനായ ഹരോള്‍ഡ് ലാസ്കിയുടെ ക്ഷണം നിരസിച്ച ഇബാന്‍ തുടർന്ന് പലസ്തീനിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള സയനിസ്റ്റ് പ്രസ്ഥാനത്തിൽ പൂർണമായി മുഴുകി. ഇസ്രയേൽ സ്വതന്ത്രരാജ്യമായി നിലവിൽ വന്നതിനു പിന്നിൽ ഇദ്ദേഹത്തിന്റെ അർപ്പണബോധവും നിതാന്ത പരിശ്രമവും ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഇബാന്‍ ലയ്സണ്‍ ഓഫീസറായി പ്രവർത്തിച്ച "യു.എന്‍. സ്പെഷ്യൽ കമ്മിറ്റി ഒണ്‍ പാലസ്തീന്' മുന്നോട്ടുവച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് പാല്സതീനെ അറബ് രാജ്യമെന്നും ജൂതരാജ്യമെന്നും വിഭജിക്കാന്‍ യു.എന്‍. തീരുമാനിക്കുന്നത്. (പലസ്തീന് സംഘർഷത്തെക്കുറിച്ച് പഠിക്കാനും കഴിയുമെങ്കിൽ പരിഹാരം നിർദേശിക്കാനുമാണ് ഈ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.) സ്വതന്ത്രരാജ്യമായി നിലവിൽവന്ന ഇസ്രയേലിന് യു.എന്നിൽ അംഗത്വം ലഭിക്കുന്നതിന് ഇദ്ദേഹത്തിന്റെ വാഗ്വൈഭവം സ്തുത്യർഹമായ പങ്കുവഹിച്ചു; ശക്തമായ വാദമുഖങ്ങള്‍ ഉയർത്തിക്കൊണ്ട് 1949 മേയിൽ യു.എന്നിൽ ഇബാന്‍ അവതരിപ്പിച്ച ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെയാണ് ഇസ്രയേലിന് യു.എന്നിൽ അംഗത്വം ലഭിച്ചത്. ഈ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റാനും ഇദ്ദേഹത്തിനു കഴിഞ്ഞു.
യു.എന്നിൽ ഇസ്രയേലിന്റെ സ്ഥിരം പ്രതിനിധിയായി ഇബാന്‍ നിയമിക്കപ്പെടുന്നത് 1949-ലാണ്. ഇതേ കാലയളവിൽത്തന്നെ യു.എസ്സിലെ ആദ്യത്തെ ഇസ്രയേലി അംബാസഡറായി നിയമിക്കപ്പെട്ടു. അംബാസഡർ എന്ന നിലയിൽ യു.എസ്.-ഇസ്രയേൽ ബന്ധത്തിന് ഒരു പുതിയ ദിശാബോധം നല്കാന് ഇദ്ദേഹത്തിനായി. അമേരിക്കയുമായുള്ള ഇദ്ദേഹത്തിന്റെ പ്രത്യേക അടുപ്പം ഇസ്രയേലിന്റെ വിദേശനയത്തിന്റെ ആധാരശിലയായി മാറി എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
യു.എന്‍. ജനറൽ അസംബ്ലിയുടെ വൈസ്പ്രസിഡന്റായി ഇബാന്‍ തെരഞ്ഞെടുക്കപ്പെടുന്നത് 1953-ലാണ്. 1959-ൽ ഇസ്രയേലിൽ തിരിച്ചെത്തിയ ഇദ്ദേഹം ലേബർ പാർട്ടി സ്ഥാനാർഥിയായി നെസറ്റിലേക്ക് (പാർലമെന്റ്) തിരഞ്ഞെടുക്കപ്പെടുകയും തുടർന്ന് (1959 ഡിസംബർ 17) ബെന്ഗൂരിയന് മന്ത്രിസഭയിൽ വകുപ്പില്ലാമന്ത്രിയായി നിയമിതനാവുകയും ചെയ്തു. 1960 ജൂല. 31-ന് ഇബാന്‍ ഇസ്രയേലിലെ വിദ്യാഭ്യാസ-സാംസ്കാരികവകുപ്പ് മന്ത്രിയായി. ഗ്രാമീണ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് ഇദ്ദേഹം സ്വീകരിച്ച നടപടികള്‍ ശ്രദ്ധേയമായിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് ടെൽ അവീവ്, രാംനാട്ട്ഗാന് എന്നിവിടങ്ങളിൽ സർവകലാശാലകള്‍ സ്ഥാപിക്കപ്പെട്ടത്. ലെവി എഷ്കോളിന്റെ ആദ്യത്തെ മന്ത്രിസഭയിൽ (1963 ജൂണ്‍ 26) ഇബാന്‍ ഉപപ്രധാനമന്ത്രിയെന്ന നിലയിൽ അന്താരാഷ്ട്രകാര്യങ്ങളുടെ ചുമതല വഹിച്ചു. യു.എന്‍., 1963-ൽ ജനീവയിൽ സംഘടിപ്പിച്ച സയന്‍സ് ആന്‍ഡ് ടെക്നോളജി കോണ്‍ഫറന്‍സിന്റെ വൈസ്പ്രസിഡന്റ് ഇദ്ദേഹമായിരുന്നു.
1966-74 കാലയളവിൽ ഇസ്രയേലിന്റെ വിദേശകാര്യമന്ത്രിയായിരുന്നു ഇബാന്‍. വിദേശകാര്യമന്ത്രി എന്ന നിലയിൽ ഇസ്രയേലിനെ അമേരിക്കയും യൂറോപ്യന്‍ ഇക്കോണമിക് കമ്യൂണിറ്റിയുമായി കൂടുതൽ അടുപ്പിക്കുന്നതിന് ഇദ്ദേഹം മുന്‍കൈ എടുത്തു. ഇസ്രയേൽ ഒരു വശത്തും പ്രാന്തവർത്തികളായ അറബിരാഷ്ട്രങ്ങള്‍ മറുവശത്തുമായി നടത്തിയ 1967-ലെ ഷഡ്ദിന യുദ്ധവും 1973-ലെ യോംകിപ്പൂർ യുദ്ധവും അക്കാലത്തെ പ്രധാന സംഭവവികാസങ്ങളാണ്. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം കൈവരുത്താനായി 1967-ലെ ഷഡ്ദിന യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത സ്ഥലങ്ങള്‍ അറബികള്‍ക്കു തിരിച്ചു നല്‍കണമെന്ന പക്ഷക്കാരനായിരുന്നു ഇബാന്‍. അറബികളെ മനസ്സിലാക്കിയ, അവരുമായി സംവദിക്കാന്‍ തയ്യാറായ ഇബാന്‍, നയതന്ത്ര വൃത്തങ്ങളിൽ സമാധാനപ്രിയനായാണ് അടയാളപ്പെട്ടത്. ഇദ്ദേഹത്തിന്റെ മിതവാദ നയം ലേബർ പാർട്ടിയുടെ പുതു നേതൃത്വത്തിന് അസ്വീകാര്യമായതോടെ രാഷ്ട്രീയത്തിൽ അപ്രസക്തനായിമാറിയെങ്കിലും പാർലമെന്റംഗമെന്ന നിലയിൽ 1987 വരെ രാഷ്ട്രീയത്തിൽ തുടർന്നു.
ജോനാതന് പോളാർഡ് ചാരവൃത്തി കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാന് എന്ന നിലയിൽ ഇബാന്‍ സമർപ്പിച്ച റിപ്പോർട്ട് (1987) വിവാദമാവുകയും ഒടുവിൽ ഇദ്ദേഹത്തിന്റെ രാഷ്ട്രീയവനവാസത്തിനു കാരണമാവുകയും ചെയ്തു. ഈ കേസിൽ ലേബർ പാർട്ടി നേതാക്കളായ ഷിമണ്‍ പെരസ്, റബീന്‍ എന്നിവർക്ക് പങ്കുണ്ടെന്നു കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നതിന്റെ തൊട്ടടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം ഇദ്ദേഹത്തിനു സ്ഥാനാർഥിത്വം നിഷേധിക്കുകയുണ്ടായി. ജീവിതസായാഹ്നത്തിൽ ദൃശ്യമാധ്യമ പ്രവർത്തകന്, വിസിറ്റിങ് പ്രാഫസർ എന്നീ നിലകളിൽ അമേരിക്കന്‍ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. 2002 ന. 17-ന് ടെൽ അവീവിൽ ഇദ്ദേഹം അന്തരിച്ചു.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഹീബ്രൂ, അറബി എന്നീ ഭാഷകളിലെ നിരവധി പ്രൗഢലേഖനങ്ങള്ക്കുപുറമേ ദ് മെയ്സ് ഒഫ് ജസ്റ്റിസ് (തൗഫീഖൽ ഹക്കിമിന്റെ അറബിനോവലിന്റെ തർജുമ; 1946), ദ് മോഡേണ്‍ ലിറ്റററി മൂവ്മെന്റ് ഇന്‍ ഈജിപ്ത് (1949), സോഷ്യൽ ആന്‍ഡ് കള്‍ച്ചറൽ പ്രാംബ്ലംസ് ഇന്‍ ദ് മിഡിൽ ഈസ്റ്റ് (1947), ദ് ടോയന്‍ബി ഹെറിസി (1955), വോയ്സ് ഒഫ് ഇസ്രയേൽ (1957), ദ് ടൈഡ് ഒഫ് നാഷണലിസം (1959), ഖയിം വൈസ്മാന്; ദ് കളക്റ്റീവ് ബയോഗ്രഫി (1962),റിയാലിറ്റി ആന്‍ഡ് മിഷന് ഇന്‍ ദ് മിഡിൽ ഈസ്റ്റ് (1965), ദ് ന്യൂ ഡിപ്ലോമസി-ഇന്റർനാഷണൽ അഫയേഴ്സ് ഇന്‍ ദ് മോഡേണ്‍ ഏജ് (1983), ഹെറിറ്റേജ് സിവിലൈസേഷന് ആന്‍ഡ് ദ് ജ്യൂ (1984), ഡിപ്ലോമസ് ഫോർ ദ് നെക്സ്റ്റ് സെഞ്ച്വറി (1998) എന്നീ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.