This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദുചൂഡന്‍ (1923 - 92)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദുചൂഡന്‍ (1923 - 92)) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദുചൂഡന്‍ (1923 - 92)) |
||
വരി 1: | വരി 1: | ||
== ഇന്ദുചൂഡന്‍ (1923 - 92) == | == ഇന്ദുചൂഡന്‍ (1923 - 92) == | ||
- | [[ചിത്രം:Vol4p108_Neelakandan.jpg|thumb|]] | + | [[ചിത്രം:Vol4p108_Neelakandan.jpg|thumb|ഇന്ദുചൂഡന്‍]] |
കേരളീയനായ പക്ഷിനിരീക്ഷകനും, ഗ്രന്ഥകാരനും. യഥാർഥനാമധേയം. കെ.കെ. നീലകണ്‌ഠന്‍. 1923, ഏപ്രിലിൽ പാലക്കാട് ജില്ലയിലെ കാവശ്ശേരിയിലായിരുന്നു ജനനം. 1944-ൽ മദ്രാസ് ക്രിസ്‌ത്യന്‍ കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. മധുരയിലെ അമേരിക്കന്‍ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഇന്ദുചൂഡന്‍ പിന്നീട് മദ്രാസ് ലൊയോള കോളജ്, പാലക്കാട് വിക്‌ടൊറിയ കോളജ്, ചിറ്റൂർ ഗവണ്‍മെന്റ് കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിക്കുകയുണ്ടായി. തലശ്ശേരി ബ്രച്ചന്‍ കോളജിൽ പ്രിന്‍സിപ്പൽ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. | കേരളീയനായ പക്ഷിനിരീക്ഷകനും, ഗ്രന്ഥകാരനും. യഥാർഥനാമധേയം. കെ.കെ. നീലകണ്‌ഠന്‍. 1923, ഏപ്രിലിൽ പാലക്കാട് ജില്ലയിലെ കാവശ്ശേരിയിലായിരുന്നു ജനനം. 1944-ൽ മദ്രാസ് ക്രിസ്‌ത്യന്‍ കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. മധുരയിലെ അമേരിക്കന്‍ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഇന്ദുചൂഡന്‍ പിന്നീട് മദ്രാസ് ലൊയോള കോളജ്, പാലക്കാട് വിക്‌ടൊറിയ കോളജ്, ചിറ്റൂർ ഗവണ്‍മെന്റ് കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിക്കുകയുണ്ടായി. തലശ്ശേരി ബ്രച്ചന്‍ കോളജിൽ പ്രിന്‍സിപ്പൽ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. |
08:23, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ദുചൂഡന്‍ (1923 - 92)
കേരളീയനായ പക്ഷിനിരീക്ഷകനും, ഗ്രന്ഥകാരനും. യഥാർഥനാമധേയം. കെ.കെ. നീലകണ്‌ഠന്‍. 1923, ഏപ്രിലിൽ പാലക്കാട് ജില്ലയിലെ കാവശ്ശേരിയിലായിരുന്നു ജനനം. 1944-ൽ മദ്രാസ് ക്രിസ്‌ത്യന്‍ കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. മധുരയിലെ അമേരിക്കന്‍ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഇന്ദുചൂഡന്‍ പിന്നീട് മദ്രാസ് ലൊയോള കോളജ്, പാലക്കാട് വിക്‌ടൊറിയ കോളജ്, ചിറ്റൂർ ഗവണ്‍മെന്റ് കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിക്കുകയുണ്ടായി. തലശ്ശേരി ബ്രച്ചന്‍ കോളജിൽ പ്രിന്‍സിപ്പൽ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ചെറുപ്പകാലം മുതൽതന്നെ ഇന്ദുചൂഡന്‍ പക്ഷി നിരീക്ഷണത്തിൽ അതീവ തത്‌പരനായിരുന്നു; ആറു ദശാബ്‌ദത്തോളം നീണ്ടുനിന്ന പക്ഷി പഠന യ്‌തനത്തിനിടയിൽ നിരവധി ആനുകാലികങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറിൽപ്പരം ശാസ്‌ത്രലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്.
1958-ൽ, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥം ഇന്ദുചൂഡനെ പക്ഷി നിരീക്ഷണരംഗത്ത് ഏറെ ശ്രദ്ധേയനാക്കി. കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള മലയാളത്തിലെ ആധികാരികമായ ആദ്യത്തെ കൃതിയായി ഇത് പരിഗണിക്കപ്പെടുന്നു. കേരളത്തിൽ കണ്ടുവരുന്ന ഏകദേശം 261 തരം പക്ഷികളെപ്പറ്റി ഇതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 1986-ൽ പ്രസിദ്ധീകരിച്ച പുല്ലുതൊട്ട് പൂനാര വരെ എന്ന കൃതിക്ക് ഏറ്റവും നല്ല ശാസ്‌ത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി വകുപ്പിന്റെ അവാർഡും, കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ് പ്രസും ലഭിക്കുകയുണ്ടായി. കുട്ടികള്‍ക്കുവേണ്ടി 1979-ൽ രചിച്ച പക്ഷികളും മനുഷ്യരും എന്ന ഗ്രന്ഥം 1980-ലെ കേരള സർക്കാരിന്റെ ബാലസാഹിത്യത്തിനുള്ള അവാർഡും, 1981-ലെ കൈരളി ചിൽഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ അവാർഡും നേടി. 1987-ൽ പ്രസിദ്ധീകരിച്ച പക്ഷികളുടെ അദ്‌ഭുത പ്രപഞ്ചം 1993-ലെ എ ബുക്ക് ഒഫ് കേരള ബേഡ്‌സ്, 1986-ലെ എക്‌സ്റ്റിങ്‌റ്റ് ആന്‍ഡ് വാനിഷിങ് ബേഡ്‌സ്, കോള്‍സ് ഒഫ് ദി മലബാർ ജംഗിള്‍ ഔള്‍ലെറ്റ് എന്നിവ ഇന്ദുചൂഡന്റെ കൃതികളിൽ പ്രധാനപ്പെട്ടവയാണ്.
ഇന്ദുചൂഡന്‍ രചിച്ച ഭൂരിഭാഗം ലേഖനങ്ങളും ബേർഡ് ഇത്തോളജി അഥവാ പക്ഷികളുടെ ചേഷ്‌ടിത പഠന ശാസ്‌ത്ര ശാഖയിൽപ്പെടുന്നവയാണ്. പക്ഷികളുടെ പ്രജനനം, ശബ്‌ദം എന്നിവയെപ്പറ്റിയും ഇദ്ദേഹം വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ, പെലിക്കന്‍ പക്ഷിയുടെ ഏറ്റവും വലിയ പ്രത്യുത്‌പാദന കേന്ദ്രം കർണാടകയിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ അരെഡ് ആണ് എന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്. തീപ്പൊരിക്കച്ചന്‍, കാടുമുഴക്കി എന്നീ പക്ഷികളുടെ ശബ്‌ദങ്ങളെക്കുറിച്ച് ഇന്ദുചൂഡന്‍ നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയമാണ്. തവിട്ടുപാറ്റപിടിയന്‍, ചിന്നമുണ്ടി, കമ്പിവാലന്‍, കത്രികപ്പക്ഷി തുടങ്ങിയവയുടെ പ്രജനനം കേരളത്തിൽ ആദ്യമായി നിരീക്ഷിച്ചത് ഇദ്ദേഹമാണ്. 1991-ൽ കാവശ്ശേരിയിലെ തന്റെ വീട്ടുമുറ്റത്തെ മാവിന്‍മുകളിൽ കൂട് കെട്ടിയിരുന്ന തേന്‍കൊതിച്ചിപ്പരുന്തുകളുടെ പ്രജനനത്തെക്കുറിച്ച് ഇദ്ദേഹം എഴുതിയ ലേഖനം 1993-ൽ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിൽ പ്രസിദ്ധീകരിച്ചു. ഇതായിരുന്നു ഇന്ദുചൂഡന്റെ ഏറ്റവും അവസാനത്തെ രചന.
കേരള നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്‍ഡ്, പ്രകൃതി സംരക്ഷണ സമിതി ഉപാധ്യക്ഷന്‍ എന്നീ നിലകളിലും ഇന്ദുചൂഡന്‍ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വന്യജീവി സംരക്ഷണ ബോർഡ്, വിശ്വ പ്രകൃതി നിധി(World Wide Fund for Nature)യുടെ കേരള സംസ്ഥാന കമ്മിറ്റി എന്നിവയിലും ഇദ്ദേഹം അംഗമായിരുന്നു. 1992 ജൂണ്‍ 14-ന് ഇന്ദുചൂഡന്‍ അന്തരിച്ചു.