This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഫീഡ്ര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ephedra) |
Mksol (സംവാദം | സംഭാവനകള്‍) (→Ephedra) |
||
വരി 7: | വരി 7: | ||
ഒരു ഔഷധച്ചെടി. കോണിഫെറോഫൈറ്റ സസ്യവിഭാഗത്തിലെ നീറ്റേൽസ് ഉപവിഭാഗത്തിൽ നെറ്റേസീ കുടുംബത്തിൽപ്പെടുന്ന ഒരു ജീനസ്സിലെ കുറ്റിച്ചെടികളാണിവ. ഈ ജീനസ്സിൽപ്പെടുന്ന ചെടികള്‍ക്ക് ഇലകളില്ല എന്ന പ്രത്യേകതയുണ്ട്. തണ്ടിൽ ചെറുശല്‌ക്കങ്ങള്‍ പോലെ കാണപ്പെടുന്നവയെ ഇലയായി കണക്കാക്കാവുന്നതാണ്. പച്ചനിറത്തിൽ, മെലിഞ്ഞു നീണ്ടതാണ് ഇവയുടെ തണ്ടുകള്‍. പുഷ്‌പങ്ങള്‍ ശ്രദ്ധിക്കപ്പെടത്തക്കവണ്ണം വലുപ്പമുള്ളവയല്ല. വിത്തുകള്‍ക്കു തിളങ്ങുന്ന ചുവപ്പുനിറമാണ്. പല ബന്ധങ്ങള്‍ ചേർന്നുണ്ടാകുന്ന തണ്ടിന്റെ സന്ധികളിൽ അണ്ഡാകാരത്തിലുള്ള പ്രത്യുത്‌പാദനാവയവങ്ങളിലാണ് വിത്തുകള്‍ പാകമാകുന്നത്. വിത്തുകള്‍മൂലവും "കന്നുകള്‍'(suckers) മുഖേനയും തണ്ടു മുറിച്ചു നടുന്നതിലൂടെയും വംശവർധനവു സംഭവിക്കുന്നു. അപൂർവമായി മാത്രമേ ഇവ കൃഷിചെയ്യപ്പെടുന്നുള്ളൂ. | ഒരു ഔഷധച്ചെടി. കോണിഫെറോഫൈറ്റ സസ്യവിഭാഗത്തിലെ നീറ്റേൽസ് ഉപവിഭാഗത്തിൽ നെറ്റേസീ കുടുംബത്തിൽപ്പെടുന്ന ഒരു ജീനസ്സിലെ കുറ്റിച്ചെടികളാണിവ. ഈ ജീനസ്സിൽപ്പെടുന്ന ചെടികള്‍ക്ക് ഇലകളില്ല എന്ന പ്രത്യേകതയുണ്ട്. തണ്ടിൽ ചെറുശല്‌ക്കങ്ങള്‍ പോലെ കാണപ്പെടുന്നവയെ ഇലയായി കണക്കാക്കാവുന്നതാണ്. പച്ചനിറത്തിൽ, മെലിഞ്ഞു നീണ്ടതാണ് ഇവയുടെ തണ്ടുകള്‍. പുഷ്‌പങ്ങള്‍ ശ്രദ്ധിക്കപ്പെടത്തക്കവണ്ണം വലുപ്പമുള്ളവയല്ല. വിത്തുകള്‍ക്കു തിളങ്ങുന്ന ചുവപ്പുനിറമാണ്. പല ബന്ധങ്ങള്‍ ചേർന്നുണ്ടാകുന്ന തണ്ടിന്റെ സന്ധികളിൽ അണ്ഡാകാരത്തിലുള്ള പ്രത്യുത്‌പാദനാവയവങ്ങളിലാണ് വിത്തുകള്‍ പാകമാകുന്നത്. വിത്തുകള്‍മൂലവും "കന്നുകള്‍'(suckers) മുഖേനയും തണ്ടു മുറിച്ചു നടുന്നതിലൂടെയും വംശവർധനവു സംഭവിക്കുന്നു. അപൂർവമായി മാത്രമേ ഇവ കൃഷിചെയ്യപ്പെടുന്നുള്ളൂ. | ||
- | [[ചിത്രം:Vol5p218_Ephedra V.jpg|thumb|]] | + | [[ചിത്രം:Vol5p218_Ephedra V.jpg|thumb|എഫീഡ്ര സിനിക്ക]] |
വരണ്ടതും ക്ഷാരഗുണമുള്ളതുമായ പൂഴിമണ്ണിൽ എഫീഡ്ര സമൃദ്ധമായി വളരുന്നു. യൂറോപ്പിന്റെ തെക്കു ഭാഗം, വടക്കേ ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 30 സ്‌പീഷീസുണ്ടാകും. യു.എസ്സിൽ ടെക്‌സാസ്, ന്യൂമെക്‌സിക്കോ, അരിസോണ, തെക്കന്‍ കാലിഫോർണിയ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന എഫീഡ്ര സ്‌പീഷീസ് "മോർമന്‍ റ്റീ', "ജോയിന്റെ ഫെർ' എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ ഒന്നുമുതൽ ഒന്നേമുക്കാൽ മീറ്റർ വരെ ഉയരത്തിൽ ഇടതിങ്ങി വളരുന്നു. | വരണ്ടതും ക്ഷാരഗുണമുള്ളതുമായ പൂഴിമണ്ണിൽ എഫീഡ്ര സമൃദ്ധമായി വളരുന്നു. യൂറോപ്പിന്റെ തെക്കു ഭാഗം, വടക്കേ ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 30 സ്‌പീഷീസുണ്ടാകും. യു.എസ്സിൽ ടെക്‌സാസ്, ന്യൂമെക്‌സിക്കോ, അരിസോണ, തെക്കന്‍ കാലിഫോർണിയ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന എഫീഡ്ര സ്‌പീഷീസ് "മോർമന്‍ റ്റീ', "ജോയിന്റെ ഫെർ' എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ ഒന്നുമുതൽ ഒന്നേമുക്കാൽ മീറ്റർ വരെ ഉയരത്തിൽ ഇടതിങ്ങി വളരുന്നു. | ||
ഏഷ്യയിൽ കാണപ്പെടുന്ന രണ്ട് സ്‌പീഷീസുകളായ എഫീഡ്ര സിനിക്ക, എ. ഇക്വിസിറ്റൈന എന്നിവയിൽ നിന്നാണ് എഫെഡ്രിന്‍ എന്ന ഔഷധം നിർമിക്കുന്നത്. | ഏഷ്യയിൽ കാണപ്പെടുന്ന രണ്ട് സ്‌പീഷീസുകളായ എഫീഡ്ര സിനിക്ക, എ. ഇക്വിസിറ്റൈന എന്നിവയിൽ നിന്നാണ് എഫെഡ്രിന്‍ എന്ന ഔഷധം നിർമിക്കുന്നത്. |
09:11, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഫീഡ്ര
Ephedra
ഒരു ഔഷധച്ചെടി. കോണിഫെറോഫൈറ്റ സസ്യവിഭാഗത്തിലെ നീറ്റേൽസ് ഉപവിഭാഗത്തിൽ നെറ്റേസീ കുടുംബത്തിൽപ്പെടുന്ന ഒരു ജീനസ്സിലെ കുറ്റിച്ചെടികളാണിവ. ഈ ജീനസ്സിൽപ്പെടുന്ന ചെടികള്‍ക്ക് ഇലകളില്ല എന്ന പ്രത്യേകതയുണ്ട്. തണ്ടിൽ ചെറുശല്‌ക്കങ്ങള്‍ പോലെ കാണപ്പെടുന്നവയെ ഇലയായി കണക്കാക്കാവുന്നതാണ്. പച്ചനിറത്തിൽ, മെലിഞ്ഞു നീണ്ടതാണ് ഇവയുടെ തണ്ടുകള്‍. പുഷ്‌പങ്ങള്‍ ശ്രദ്ധിക്കപ്പെടത്തക്കവണ്ണം വലുപ്പമുള്ളവയല്ല. വിത്തുകള്‍ക്കു തിളങ്ങുന്ന ചുവപ്പുനിറമാണ്. പല ബന്ധങ്ങള്‍ ചേർന്നുണ്ടാകുന്ന തണ്ടിന്റെ സന്ധികളിൽ അണ്ഡാകാരത്തിലുള്ള പ്രത്യുത്‌പാദനാവയവങ്ങളിലാണ് വിത്തുകള്‍ പാകമാകുന്നത്. വിത്തുകള്‍മൂലവും "കന്നുകള്‍'(suckers) മുഖേനയും തണ്ടു മുറിച്ചു നടുന്നതിലൂടെയും വംശവർധനവു സംഭവിക്കുന്നു. അപൂർവമായി മാത്രമേ ഇവ കൃഷിചെയ്യപ്പെടുന്നുള്ളൂ.
വരണ്ടതും ക്ഷാരഗുണമുള്ളതുമായ പൂഴിമണ്ണിൽ എഫീഡ്ര സമൃദ്ധമായി വളരുന്നു. യൂറോപ്പിന്റെ തെക്കു ഭാഗം, വടക്കേ ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 30 സ്‌പീഷീസുണ്ടാകും. യു.എസ്സിൽ ടെക്‌സാസ്, ന്യൂമെക്‌സിക്കോ, അരിസോണ, തെക്കന്‍ കാലിഫോർണിയ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന എഫീഡ്ര സ്‌പീഷീസ് "മോർമന്‍ റ്റീ', "ജോയിന്റെ ഫെർ' എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ ഒന്നുമുതൽ ഒന്നേമുക്കാൽ മീറ്റർ വരെ ഉയരത്തിൽ ഇടതിങ്ങി വളരുന്നു.
ഏഷ്യയിൽ കാണപ്പെടുന്ന രണ്ട് സ്‌പീഷീസുകളായ എഫീഡ്ര സിനിക്ക, എ. ഇക്വിസിറ്റൈന എന്നിവയിൽ നിന്നാണ് എഫെഡ്രിന്‍ എന്ന ഔഷധം നിർമിക്കുന്നത്.