This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുവൊ മൊജൊ (1892 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുവൊ മൊജൊ (1892 - 1978) == == Guo Moruo /Kuo Mo-Jo == ഒരു ചൈനീസ്‌ സാഹിത്യകാരനും ചരിത്...)
(Guo Moruo /Kuo Mo-Jo)
വരി 4: വരി 4:
== Guo Moruo /Kuo Mo-Jo ==
== Guo Moruo /Kuo Mo-Jo ==
-
 
+
[[ചിത്രം:Vol7p798_sar 7_guo_moruo.jpg|thumb|]]
ഒരു ചൈനീസ്‌ സാഹിത്യകാരനും ചരിത്രകാരനും. 1892-ൽ ചൈനയിൽ ജനിച്ചു. ചെങ്‌ദുവിലെ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1913-ൽ ഇദ്ദേഹം ജപ്പാനിലെത്തി. 1914-ൽ ടോക്കിയോവിലെ ഫസ്റ്റ്‌ ഹയർ സ്‌കൂളിൽ വിദ്യാർഥിയായി പ്രവേശിച്ചു. 1915 മുതൽ 18 വരെ ഒകയാമയിലെ സിക്‌സ്‌ത്ത്‌ ഹയർ സ്‌കൂളിൽ പഠനം തുടർന്നു. 1916-ൽ സാടോ ടോമികോ എന്ന ജാപ്പനീസ്‌ യുവതിയെ വിവാഹം ചെയ്‌തു. 1918 മുതൽ 23 വരെ ഫുക്കുവൊക്കായിലെ ക്യൂഷൂ സർവകലാശാലയിൽ വൈദ്യപഠനം നടത്തി. ഇക്കാലത്ത്‌ ഇദ്ദേഹം വിദേശഭാഷകളിലും സാഹിത്യത്തിലും ഗഹനമായ പഠനങ്ങള്‍ നടത്തുകയുണ്ടായി. സ്‌പിനോസ, ഗൊയ്‌ഥെ, വാള്‍ട്ട്‌ വിറ്റ്‌മാന്‍, ടാഗൂർ തുടങ്ങിയവരുടെ കൃതികളിൽ ഇദ്ദേഹം സവിശേഷ താത്‌പര്യം പ്രകടിപ്പിച്ചു. 1921-ൽ നിരവധി മറ്റു ഭാഷാ രചനകളുടെ തർജുമകളും ഉള്‍പ്പെടുത്തിയ തന്റെ ആദ്യകവിതാസമാഹാരമായ നൂ-ഷെൽ പ്രസിദ്ധീകരിച്ചു. 1921-ൽത്തന്നെയാണ്‌ ഇദ്ദേഹം "ഛ്വാങ്‌-ഝാവൊഷെ' അഥവാ ക്രിയേഷന്‍ സൊസൈറ്റി എന്ന സാഹിത്യസംഘടന സ്ഥാപിക്കുന്നതിന്‌ മുന്‍കൈയെടുത്തത്‌. 1920-കളിൽ ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങളിൽ വലിയ മാറ്റം സംഭവിച്ചു. ജനാധിപത്യ വീക്ഷണം കൈവെടിഞ്ഞ്‌ ഇദ്ദേഹം മാർക്‌സിസത്തിന്റെ അനുഭാവിയായി. അതോടെ ക്രിയേഷന്‍ സൊസൈറ്റിയുടെ പ്രവർത്തനത്തിലും മാറ്റമുണ്ടായി. അങ്ങനെ അത്‌ റൊമാന്റിസിസത്തിൽ നിന്നു മാർക്‌സിസത്തിലേക്കുള്ള യുവചൈനീസ്‌ ബുദ്ധിജീവികളുടെ പരിവർത്തനത്തിന്റെ പ്രതിബിംബമായിത്തീർന്നു.

10:10, 28 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുവൊ മൊജൊ (1892 - 1978)

Guo Moruo /Kuo Mo-Jo

1927-ലെ "നന്‍ഛങ്‌' കലാപത്തിൽ പങ്കെടുത്ത കുവൊ മൊജൊ അതിന്റെ പരാജയത്തെത്തുടർന്ന്‌ കൂമിന്‍താങ്‌ ദേശീയപാർട്ടി ഗവണ്‍മെന്റിന്റെ അറസ്റ്റിൽനിന്ന്‌ രക്ഷനേടുവാന്‍ ജപ്പാനിലേക്കു പോയി. തുടർന്നു പത്തുവർഷക്കാലം സ്വതന്ത്രകൃതികളുടെ രചനയിലും പരിഭാഷയിലും വ്യാപൃതനായി ടോക്കിയോയുടെ പ്രാന്തമായ ഇച്ചിക്കാവയിൽ താമസിച്ചു. 1937-ൽ ചൈനാ-ജപ്പാന്‍ യുദ്ധാരംഭത്തോടെ നാട്ടിലേക്കു മടങ്ങി ദേശസ്‌നേഹോത്തേജകമായ സാഹിത്യരചനയിലേർപ്പെട്ടു. 1949-ൽ ജനകീയ ചൈനീസ്‌ റിപ്പബ്ലിക്‌ സ്ഥാപിതമായതോടെ ഇദ്ദേഹം അവിടത്തെ പ്രമുഖ വ്യക്തിയായിത്തീർന്നു. "ആള്‍ ചൈനാ ഫെഡറേഷന്‍ ഒഫ്‌ റൈട്ടേഴ്‌സ്‌ ആന്‍ഡ്‌ ആർട്ടിസ്റ്റ്‌സി'ന്റെ ചെയർമാനായും ചൈനീസ്‌ അക്കാദമി ഒഫ്‌ സയന്‍സസിന്റെ പ്രസിഡന്റായും ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ കൃതികളിൽ ജാപ്പനീസ്‌ കഥകളുടെയും പാശ്ചാത്യ സാഹിത്യത്തിന്റെയും സ്വാധീനത തെളിഞ്ഞുകാണുന്നു. നൂ-ഷെന്‍ (1921), സിങ്കുങ്ങ്‌ (1923) എന്നീ കവിതാസമാഹാരങ്ങള്‍, കന്‍ലന്‍ (1926) എന്ന ലഘൂപന്യാസം, ലോ-യെഹ്‌ (1928) എന്ന ലഘുനോവൽ, ഛൂയ്യാന്‍ (1942), ത്‌സായ്‌ വെന്‍-ഛി (1959), വുത്‌സെ-ത്യന്‍ (1962), തിസിയതിസ്യാവൊ-ഷെങ്‌ തുടങ്ങിയ നാടകങ്ങളും ഗൊയ്‌ഥെയുടെ വെർതേഴ്‌സ്‌ ലെയ്‌ഡന്റെ പരിഭാഷയും (1922) ഒന്‍പതു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ആത്മകഥയുമാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. 1978 ജൂണ്‍ 12-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍