This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റണി, എ.കെ.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആന്റണി, എ.കെ. (ജ. 1940 - )) |
Mksol (സംവാദം | സംഭാവനകള്‍) (→ആന്റണി, എ.കെ. (ജ. 1940 - )) |
||
വരി 5: | വരി 5: | ||
കേന്ദ്രപ്രതിരോധവകുപ്പ് മന്ത്രിയും മുന്‍കേരള മുഖ്യമന്ത്രിയും. 1940 ഡി. 28-ന് ആലപ്പുഴയിലെ ചേർത്തലയിൽ ജനിച്ചു. അറയ്ക്കപ്പറമ്പിൽ കുര്യന് ആന്റണി എന്നാണ് പൂർണമായ പേര്. പിതാവ് അറയ്ക്കപ്പറമ്പിൽ കുര്യന്പിള്ളയും മാതാവ് ഏലിയാമ്മയും. സ്കൂള്‍പഠനം ചേർത്തല ഗവ. ഹൈസ്കൂളിലും കലാശാലാ വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളജിലും ആയിരുന്നു. 1961-ൽ ബാച്ചിലർ ബിരുദവും 1965-ൽ ബി.എൽ. ബിരുദവും (എറണാകുളം ലോ കോളജിൽനിന്ന്) നേടി. | കേന്ദ്രപ്രതിരോധവകുപ്പ് മന്ത്രിയും മുന്‍കേരള മുഖ്യമന്ത്രിയും. 1940 ഡി. 28-ന് ആലപ്പുഴയിലെ ചേർത്തലയിൽ ജനിച്ചു. അറയ്ക്കപ്പറമ്പിൽ കുര്യന് ആന്റണി എന്നാണ് പൂർണമായ പേര്. പിതാവ് അറയ്ക്കപ്പറമ്പിൽ കുര്യന്പിള്ളയും മാതാവ് ഏലിയാമ്മയും. സ്കൂള്‍പഠനം ചേർത്തല ഗവ. ഹൈസ്കൂളിലും കലാശാലാ വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളജിലും ആയിരുന്നു. 1961-ൽ ബാച്ചിലർ ബിരുദവും 1965-ൽ ബി.എൽ. ബിരുദവും (എറണാകുളം ലോ കോളജിൽനിന്ന്) നേടി. | ||
1957-ൽ കേരളത്തിൽ അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരെ വിദ്യാർഥിസമരം നയിച്ചുകൊണ്ടാണ് രാഷ്ട്രീയരംഗത്ത് പ്രതിഷ്ഠ നേടിയത്. അന്ന് 16 വയസ്സുകാരനായിരുന്ന ആന്റണി ആദർശനിഷ്ഠയോടെ കടുത്ത പ്രതിസന്ധികളിൽപ്പോലും നിശ്ചയദാർഢ്യം വിടാതെ വിദ്യാർഥി പ്രക്ഷോഭത്തിലും തുടർന്ന് കോണ്‍ഗ്രസ്സിന്റെ ശക്തിയും കെട്ടുറപ്പും വർധിപ്പിക്കുന്നതിനുള്ള വെളുത്തുള്ളിക്കായൽ സമരം തുടങ്ങിയുള്ള സമരങ്ങളിലും പങ്കെടുത്തു. 1967-ൽ കാസർകോടു മുതൽ തിരുവനന്തപുരം വരെ പട്ടിണിയാത്ര സംഘടിപ്പിച്ചു. 1970-ൽ 29-ാമത്തെ വയസ്സിൽ ഇദ്ദേഹം പ്രദേശ് കോണ്‍ഗ്രസ് നേതാവായി. 1970-ൽ ചേർത്തല നിന്നും നിയമസഭാ സാമാജികനായും 1973-ൽ കെ.പി.സി.സി. പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. | 1957-ൽ കേരളത്തിൽ അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരെ വിദ്യാർഥിസമരം നയിച്ചുകൊണ്ടാണ് രാഷ്ട്രീയരംഗത്ത് പ്രതിഷ്ഠ നേടിയത്. അന്ന് 16 വയസ്സുകാരനായിരുന്ന ആന്റണി ആദർശനിഷ്ഠയോടെ കടുത്ത പ്രതിസന്ധികളിൽപ്പോലും നിശ്ചയദാർഢ്യം വിടാതെ വിദ്യാർഥി പ്രക്ഷോഭത്തിലും തുടർന്ന് കോണ്‍ഗ്രസ്സിന്റെ ശക്തിയും കെട്ടുറപ്പും വർധിപ്പിക്കുന്നതിനുള്ള വെളുത്തുള്ളിക്കായൽ സമരം തുടങ്ങിയുള്ള സമരങ്ങളിലും പങ്കെടുത്തു. 1967-ൽ കാസർകോടു മുതൽ തിരുവനന്തപുരം വരെ പട്ടിണിയാത്ര സംഘടിപ്പിച്ചു. 1970-ൽ 29-ാമത്തെ വയസ്സിൽ ഇദ്ദേഹം പ്രദേശ് കോണ്‍ഗ്രസ് നേതാവായി. 1970-ൽ ചേർത്തല നിന്നും നിയമസഭാ സാമാജികനായും 1973-ൽ കെ.പി.സി.സി. പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. | ||
- | |||
- | |||
1977 ഏ. 27-ന് കേരള മുഖ്യമന്ത്രിയായി അവരോധിതനായി. എന്നാൽ 1978 ഒ. 26-ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ സ്ഥാനാർഥിത്വ തീരുമാനത്തിലുള്ള പ്രതിഷേധ സൂചകമായി ആ സ്ഥാനം രാജിവച്ചു. തുടർന്ന് 1985 മുതൽ 1991 വരെയും 1991 മുതൽ 95 വരെയും ഇദ്ദേഹം എം.പി ആയി സേവനം അനുഷ്ഠിച്ചു. 1995 മാ. 22-ന് വീണ്ടും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ആന്റണി 1996 മേയ് 19 വരെ അധികാരത്തിൽ തുടർന്നു. സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ ഒട്ടേറെ ജനഹിതകരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ചെങ്കൽചൂള കോളനി നവീകരണം, തൊഴിലില്ലായ്മ വേതനം നടപ്പിലാക്കൽ, സർക്കാർ ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവന്‍സ് നല്കൽ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടപ്പിലാക്കിയവയാണ്. 1996 മുതൽ 2001 മേയ് വരെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നു. 2001 ഏപ്രിലിലെ പൊതു തെരഞ്ഞെടുപ്പിൽ ആന്റണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിൽ വീണ്ടും വരികയും 2004 ജൂല. വരെ ഇദ്ദേഹം മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. 2004-ൽ കേന്ദ്രസഹ മന്ത്രിയായ ഇദ്ദേഹം ഇപ്പോള്‍ (2010) കേന്ദ്ര പ്രതിരോധവകുപ്പുമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. | 1977 ഏ. 27-ന് കേരള മുഖ്യമന്ത്രിയായി അവരോധിതനായി. എന്നാൽ 1978 ഒ. 26-ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ സ്ഥാനാർഥിത്വ തീരുമാനത്തിലുള്ള പ്രതിഷേധ സൂചകമായി ആ സ്ഥാനം രാജിവച്ചു. തുടർന്ന് 1985 മുതൽ 1991 വരെയും 1991 മുതൽ 95 വരെയും ഇദ്ദേഹം എം.പി ആയി സേവനം അനുഷ്ഠിച്ചു. 1995 മാ. 22-ന് വീണ്ടും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ആന്റണി 1996 മേയ് 19 വരെ അധികാരത്തിൽ തുടർന്നു. സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ ഒട്ടേറെ ജനഹിതകരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ചെങ്കൽചൂള കോളനി നവീകരണം, തൊഴിലില്ലായ്മ വേതനം നടപ്പിലാക്കൽ, സർക്കാർ ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവന്‍സ് നല്കൽ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടപ്പിലാക്കിയവയാണ്. 1996 മുതൽ 2001 മേയ് വരെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നു. 2001 ഏപ്രിലിലെ പൊതു തെരഞ്ഞെടുപ്പിൽ ആന്റണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിൽ വീണ്ടും വരികയും 2004 ജൂല. വരെ ഇദ്ദേഹം മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. 2004-ൽ കേന്ദ്രസഹ മന്ത്രിയായ ഇദ്ദേഹം ഇപ്പോള്‍ (2010) കേന്ദ്ര പ്രതിരോധവകുപ്പുമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. |
10:47, 31 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആന്റണി, എ.കെ. (ജ. 1940 - )
കേന്ദ്രപ്രതിരോധവകുപ്പ് മന്ത്രിയും മുന്‍കേരള മുഖ്യമന്ത്രിയും. 1940 ഡി. 28-ന് ആലപ്പുഴയിലെ ചേർത്തലയിൽ ജനിച്ചു. അറയ്ക്കപ്പറമ്പിൽ കുര്യന് ആന്റണി എന്നാണ് പൂർണമായ പേര്. പിതാവ് അറയ്ക്കപ്പറമ്പിൽ കുര്യന്പിള്ളയും മാതാവ് ഏലിയാമ്മയും. സ്കൂള്‍പഠനം ചേർത്തല ഗവ. ഹൈസ്കൂളിലും കലാശാലാ വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളജിലും ആയിരുന്നു. 1961-ൽ ബാച്ചിലർ ബിരുദവും 1965-ൽ ബി.എൽ. ബിരുദവും (എറണാകുളം ലോ കോളജിൽനിന്ന്) നേടി. 1957-ൽ കേരളത്തിൽ അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരെ വിദ്യാർഥിസമരം നയിച്ചുകൊണ്ടാണ് രാഷ്ട്രീയരംഗത്ത് പ്രതിഷ്ഠ നേടിയത്. അന്ന് 16 വയസ്സുകാരനായിരുന്ന ആന്റണി ആദർശനിഷ്ഠയോടെ കടുത്ത പ്രതിസന്ധികളിൽപ്പോലും നിശ്ചയദാർഢ്യം വിടാതെ വിദ്യാർഥി പ്രക്ഷോഭത്തിലും തുടർന്ന് കോണ്‍ഗ്രസ്സിന്റെ ശക്തിയും കെട്ടുറപ്പും വർധിപ്പിക്കുന്നതിനുള്ള വെളുത്തുള്ളിക്കായൽ സമരം തുടങ്ങിയുള്ള സമരങ്ങളിലും പങ്കെടുത്തു. 1967-ൽ കാസർകോടു മുതൽ തിരുവനന്തപുരം വരെ പട്ടിണിയാത്ര സംഘടിപ്പിച്ചു. 1970-ൽ 29-ാമത്തെ വയസ്സിൽ ഇദ്ദേഹം പ്രദേശ് കോണ്‍ഗ്രസ് നേതാവായി. 1970-ൽ ചേർത്തല നിന്നും നിയമസഭാ സാമാജികനായും 1973-ൽ കെ.പി.സി.സി. പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
1977 ഏ. 27-ന് കേരള മുഖ്യമന്ത്രിയായി അവരോധിതനായി. എന്നാൽ 1978 ഒ. 26-ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ സ്ഥാനാർഥിത്വ തീരുമാനത്തിലുള്ള പ്രതിഷേധ സൂചകമായി ആ സ്ഥാനം രാജിവച്ചു. തുടർന്ന് 1985 മുതൽ 1991 വരെയും 1991 മുതൽ 95 വരെയും ഇദ്ദേഹം എം.പി ആയി സേവനം അനുഷ്ഠിച്ചു. 1995 മാ. 22-ന് വീണ്ടും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ആന്റണി 1996 മേയ് 19 വരെ അധികാരത്തിൽ തുടർന്നു. സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ ഒട്ടേറെ ജനഹിതകരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ചെങ്കൽചൂള കോളനി നവീകരണം, തൊഴിലില്ലായ്മ വേതനം നടപ്പിലാക്കൽ, സർക്കാർ ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവന്‍സ് നല്കൽ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടപ്പിലാക്കിയവയാണ്. 1996 മുതൽ 2001 മേയ് വരെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നു. 2001 ഏപ്രിലിലെ പൊതു തെരഞ്ഞെടുപ്പിൽ ആന്റണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിൽ വീണ്ടും വരികയും 2004 ജൂല. വരെ ഇദ്ദേഹം മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. 2004-ൽ കേന്ദ്രസഹ മന്ത്രിയായ ഇദ്ദേഹം ഇപ്പോള്‍ (2010) കേന്ദ്ര പ്രതിരോധവകുപ്പുമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു.