This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കീന്‍, എഡ്‌മണ്‍ഡ് (1787 - 1833)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കീന്‍, എഡ്‌മണ്‍ഡ് (1787 - 1833) == == Kean, Edmund == ഇംഗ്ലീഷ് നാടകനടന്‍. ഇദ്ദ...) |
Mksol (സംവാദം | സംഭാവനകള്‍) (→Kean, Edmund) |
||
വരി 4: | വരി 4: | ||
== Kean, Edmund == | == Kean, Edmund == | ||
- | + | [[ചിത്രം:Vol7p526_kean edmund.jpg|thumb|]] | |
ഇംഗ്ലീഷ് നാടകനടന്‍. ഇദ്ദേഹം 1787 നവംബറിൽ ലണ്ടനിൽ ജനിച്ചു. നാടകനടിയായിരുന്ന ആനി കാരേയ്‌ക്കു ലണ്ടനിലെ ഡ്രൂറി ലേന്‍ തിയെറ്ററിനു സമീപത്തുനിന്ന് ലഭിച്ച അനാഥശിശുവാണ് എഡ്‌മണ്‍ഡ് എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വളർത്തമ്മയുടെ ശിക്ഷണത്തിൽ നാടകാഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച എഡ്‌മണ്‍ഡിനു നാലാമത്തെ വയസ്സിൽത്തന്നെ അഭിനയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ഷീന്‍ ജി. നാവെറെയുടെ "സൈമണ്‍' എന്ന ബാലെയിൽ ക്യുപ്പിഡായി അരങ്ങേറിയ എഡ്‌മണ്‍ഡ് പിന്നീട് പല നാടകങ്ങളിലും ബാലനടനായി അഭിനയിച്ചു. അമ്മാവനായ മോസസ് കീനും എഡ്‌മണ്‍ഡിനു വേണ്ടത്ര പ്രാത്സാഹനം നല്‌കിയിരുന്നു. | ഇംഗ്ലീഷ് നാടകനടന്‍. ഇദ്ദേഹം 1787 നവംബറിൽ ലണ്ടനിൽ ജനിച്ചു. നാടകനടിയായിരുന്ന ആനി കാരേയ്‌ക്കു ലണ്ടനിലെ ഡ്രൂറി ലേന്‍ തിയെറ്ററിനു സമീപത്തുനിന്ന് ലഭിച്ച അനാഥശിശുവാണ് എഡ്‌മണ്‍ഡ് എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വളർത്തമ്മയുടെ ശിക്ഷണത്തിൽ നാടകാഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച എഡ്‌മണ്‍ഡിനു നാലാമത്തെ വയസ്സിൽത്തന്നെ അഭിനയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ഷീന്‍ ജി. നാവെറെയുടെ "സൈമണ്‍' എന്ന ബാലെയിൽ ക്യുപ്പിഡായി അരങ്ങേറിയ എഡ്‌മണ്‍ഡ് പിന്നീട് പല നാടകങ്ങളിലും ബാലനടനായി അഭിനയിച്ചു. അമ്മാവനായ മോസസ് കീനും എഡ്‌മണ്‍ഡിനു വേണ്ടത്ര പ്രാത്സാഹനം നല്‌കിയിരുന്നു. | ||
08:07, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കീന്‍, എഡ്‌മണ്‍ഡ് (1787 - 1833)
Kean, Edmund
ഇംഗ്ലീഷ് നാടകനടന്‍. ഇദ്ദേഹം 1787 നവംബറിൽ ലണ്ടനിൽ ജനിച്ചു. നാടകനടിയായിരുന്ന ആനി കാരേയ്‌ക്കു ലണ്ടനിലെ ഡ്രൂറി ലേന്‍ തിയെറ്ററിനു സമീപത്തുനിന്ന് ലഭിച്ച അനാഥശിശുവാണ് എഡ്‌മണ്‍ഡ് എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വളർത്തമ്മയുടെ ശിക്ഷണത്തിൽ നാടകാഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച എഡ്‌മണ്‍ഡിനു നാലാമത്തെ വയസ്സിൽത്തന്നെ അഭിനയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ഷീന്‍ ജി. നാവെറെയുടെ "സൈമണ്‍' എന്ന ബാലെയിൽ ക്യുപ്പിഡായി അരങ്ങേറിയ എഡ്‌മണ്‍ഡ് പിന്നീട് പല നാടകങ്ങളിലും ബാലനടനായി അഭിനയിച്ചു. അമ്മാവനായ മോസസ് കീനും എഡ്‌മണ്‍ഡിനു വേണ്ടത്ര പ്രാത്സാഹനം നല്‌കിയിരുന്നു.
നാടകാഭിനയത്തോടൊപ്പം ഇദ്ദേഹം സർക്കസ് കമ്പനികളിലും പണിയെടുത്തുവന്നു. റിച്ചേഡ്‌സണ്‍സ്‌റ്റ്രാളിങ് കമ്പനി, സാന്‍ഡേഴ്‌സ് സർക്കസ് കമ്പനി എന്നിവയിൽ ഗായകനായും മറ്റും സേവനമനുഷ്‌ഠിക്കുന്നതിനിടയിൽ ഇദ്ദേഹം സംഗീതം, നൃത്തം, വാള്‍പ്പയറ്റ് എന്നിവയിൽ പ്രാഗല്‌ഭ്യം നേടി.
1808-ൽ ഇദ്ദേഹം പ്രസിദ്ധ നാടകനടിയായ മേരി ചേംബേഴ്‌സിനെ വിവാഹം കഴിച്ചു. ഡ്രൂറി ലേന്‍ തിയെറ്റർ 1815-ൽ അവതരിപ്പിച്ച മർച്ചന്റ് ഒഫ് വെനീസ് എന്ന നാടകത്തിൽ ഷൈലക്കിന്റെ ഭാഗം വിജയകരമായി അഭിനയിച്ചതിനെത്തുടർന്ന് എഡ്‌മണ്‍ഡ് ശ്രദ്ധേയനായി. 1817-ൽ അന്നത്തെ പ്രസിദ്ധ ദുരന്തനാടക നടനായിരുന്ന ജോണ്‍ പി. കെംബിള്‍ നാടകരംഗത്തുനിന്നു വിരമിച്ചതോടെ എഡ്‌മണ്‍ഡിന് ആ സ്ഥാനം ലഭിച്ചു. റിച്ചാർഡ് കകക, ഹാംലെറ്റ്, ഒഥെല്ലോ, ഇയാഗോ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിച്ച് എഡ്‌മണ്‍ഡ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ദുരന്തനാടക നടനായി അംഗീകാരം ലഭിച്ച എഡ്‌മണ്‍ഡിന്റെ നാടകാഭിനയശൈലിയെ വില്യം ഹാസ്‌ലിറ്റ്, ചാള്‍സ് ലാംബ്, സാമുവൽ കോളറിഡ്‌ജ് എന്നിവർ വാനോളം പുകഴ്‌ത്തിയിട്ടുണ്ട്. ഫിലിപ്പ് മാസിംഗെറുടെ "എ ന്യൂ വേ റ്റു പേ ഓള്‍ഡ് ഡെറ്റ്‌സ്' എന്ന നാടകത്തിൽ സർ ഗൈൽഡ് ഓവെർറീച്ചിന്റെ ഭാഗം അവതരിപ്പിക്കുന്നതിൽ എഡ്‌മണ്‍ഡ് വളരെയേറെ വിജയിച്ചു. ഷെയ്‌ക്‌സ്‌പിയർ നാടകങ്ങളിലെ ദുരന്തകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ എഡ്‌മണ്‍ഡിനെ അതിശയിക്കുവാന്‍ അക്കാലത്ത് ആരുംതന്നെ ഉണ്ടായിരുന്നില്ല.
1820-ൽ യു.എസ്സിൽ എത്തിയ എഡ്‌മണ്‍ഡ് അഞ്ചുവർഷത്തോളം അമേരിക്കന്‍ നാടകാസ്വാദകരുടെ സവിശേഷശ്രദ്ധയാകർഷിച്ചു. ഒരു വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്ന് എഡ്‌മണ്‍ഡിന് യു.എസ്സിലും ഇംഗ്ലണ്ടിലും ആദ്യകാലങ്ങളിലുണ്ടായിരുന്ന അംഗീകാരവും ജനപിന്തുണയും നഷ്‌ടപ്പെട്ടു.
1833 മാർച്ചിൽ തന്റെ പുത്രനായ ചാള്‍സിനോടൊപ്പം ഒഥല്ലോ നാടകത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഇദ്ദേഹം രോഗബാധിതനാകുകയും 1833 മേയ് 15-നു സറേയിൽ വച്ച് അന്തരിക്കുകയും ചെയ്‌തു.