This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍ഫാന്‍ടിന്‍, ബർതലേമി പ്രാസ്‌പർ (1796-1864)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എന്‍ഫാന്‍ടിന്‍, ബർതലേമി പ്രാസ്‌പർ (1796-1864) == == Enfantin, Berthelemy Prosper == ഫ്രഞ...) |
Mksol (സംവാദം | സംഭാവനകള്‍) (→Enfantin, Berthelemy Prosper) |
||
വരി 4: | വരി 4: | ||
== Enfantin, Berthelemy Prosper == | == Enfantin, Berthelemy Prosper == | ||
- | + | [[ചിത്രം:Vol5p152_Enfantin2.jpg|thumb|ബർതലേമി പ്രാസ്‌പർ എന്‍ഫാന്‍ടിന്‍]] | |
ഫ്രഞ്ച് സാമൂഹികശാസ്‌ത്രജ്ഞന്‍. സെന്റ് സിമോണിയരുടെ നേതാക്കളിൽ പ്രമുഖനായ എന്‍ഫാന്‍ടിന്‍ 1796 ഫെ. 8-ന് പാരിസിൽ ജനിച്ചു. 1813-ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1821-ൽ സെന്റ് പീറ്റേഴ്‌സ് ബർഗിലെ ഒരു ബാങ്കിങ് സ്ഥാപനത്തിൽ ജോലിനോക്കാനെത്തിയ എന്‍ഫാന്‍ടിന്‍ 1823-ൽ പാരിസിലേക്കു മടങ്ങി മറ്റൊരു ജോലിയിൽ പ്രവേശിച്ചു. 1825-ൽ ഇദ്ദേഹം സെന്റ് സൈമണുമായി പരിചയപ്പെട്ടു. തുടർന്ന് സിമോണിസത്തിലാകൃഷ്‌ടനാവുകയും അതിന്റെ പ്രധാന പ്രവർത്തകനാവുകയും ചെയ്‌തു. 1830-ൽ ലെഗ്‌ളോബ് എന്ന ദിനപത്രത്തിൽ ഈ പ്രസ്ഥാനത്തെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുകയും ലിയോണ്‍സ്, ഗ്രനോബിള്‍, നാന്‍സി എന്നിവിടങ്ങളിൽ സിമോണിയന്‍ മിഷനുകള്‍ സ്ഥാപിക്കുകയും ചെയ്‌തു. എന്‍ഫാന്‍ടിന്‍, സെന്റ് അമന്റ് ബസാർഡിനോടൊപ്പം ഈ പ്രസ്ഥാനത്തിന്റെ ഉന്നതമായ നേതൃത്വം വഹിച്ചു. സ്ഥിതിസമത്വസമൂഹത്തിൽ വിവാഹം ദുരിതമാണെന്നു തോന്നുന്നവർക്ക് വിവാഹത്തിനു പകരം തുറന്ന പ്രമം ആകാമെന്ന് എന്‍ഫാന്‍ടിന്‍ അഭിപ്രായപ്പെട്ടു. എന്നാൽ ആ സമൂഹത്തിന് ലിഖിതനിയമത്തിനുപകരം സ്വതന്ത്ര തീരുമാനങ്ങളെ ആധാരമാക്കിയുള്ള ഒരു നിയമസംഹിത വേണമെന്ന് ഇദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. ബസാർഡ് പിന്‍വാങ്ങിയതിനെത്തുടർന്ന് ഈ സദാചാരത്തിന്റെ സംസ്ഥാപനത്തെ ലക്ഷ്യമാക്കി എന്‍ഫാന്‍ടിന്‍ ഒരു പള്ളി സ്ഥാപിച്ചു; ഇദ്ദേഹത്തിന് 40,000-ത്തിലധികം പിന്‍ഗാമികള്‍ ഉണ്ടായി. 1832 മേയിൽ ഗവണ്‍മെന്റ് ഈ പള്ളി നിരോധിക്കുകയും എന്‍ഫാന്‍ടിനെയും ഏതാനും പിന്‍ഗാമികളെയും പ്രാസിക്യൂട്ട് ചെയ്യുകയും ചെയ്‌തു. തുടർന്ന് 40 ശിഷ്യന്മാരോടൊപ്പം ഇദ്ദേഹം പാരിസിനു സമീപം മൊണ്ടാന്റിലെ തന്റെ വസതിയിലേക്ക് മടങ്ങി. അവിടെ സന്ന്യാസജീവിതം നയിക്കാനാണ് തീരുമാനിച്ചത്. 1832 ആഗസ്റ്റിൽ ഇദ്ദേഹം വീണ്ടും തുറുങ്കിലായി. 1833-ൽ ജയിൽ വിമുക്തനായി. എന്‍ഫാന്‍ടിന്‍ ഏതാനും ശിഷ്യന്മാരോടൊപ്പം ഈജിപ്‌തിൽ എത്തി. 1837-ൽ ഫ്രാന്‍സിൽ തിരിച്ചെത്തി. 1839-ൽ "സയിന്റിഫിക് കമ്മിഷന്‍ ഓണ്‍ ആഫ്രിക്ക'യിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അൽജീരിയ സന്ദർശിച്ചു. 1845-ൽ പാരിസ്-ലിയോണ്‍ റെയിൽവേയുടെ ഡയറക്‌ടറായി നിയമിതനായതോടെയാണ് റെയിൽവേയുടെ പ്രവർത്തനത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അവഗാഹം വെളിച്ചത്തുവന്നത്. 1848-ൽ സി. ഡുവെയ് റീദമൊത്ത് ലെ ക്രഡിറ്റ് എന്ന പേരിൽ ഒരു ദിനപത്രം ആരംഭിച്ചു. 1850-ൽ ഇതിന്റെ പ്രവർത്തനം നിലച്ചു. പൊതുമരാമത്തുകള്‍ക്കും വിദ്യാഭ്യാസത്തിനും ചെറുകിടകർഷകർക്കും ന്യായമായ വ്യവസ്ഥയിൽ വായ്‌പാസൗകര്യങ്ങള്‍ ലഭിക്കുന്നതിന് ഗവണ്‍മെന്റ് ബാങ്ക് വായ്‌പകള്‍ അനുവദിക്കണമെന്ന് ഈ പത്രത്തിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടു. (Doctrine de Saint-Simon, 1829); Economic politique et poltique Saint Simonienne 1831; Corresspondance politique, 1835-45; Correspondance Philosophique et Religieuse, 1843-45; Coloniso-tion de I' Algrie 1843; La Vieeternelle, Passe Presente, Future 1861 എന്നിങ്ങനെ നിരവധി പ്രശസ്‌ത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എന്‍ഫാന്‍ടിന്‍ 1864 ആഗ. 31-ന് പാരിസിൽ നിര്യാതനായി. | ഫ്രഞ്ച് സാമൂഹികശാസ്‌ത്രജ്ഞന്‍. സെന്റ് സിമോണിയരുടെ നേതാക്കളിൽ പ്രമുഖനായ എന്‍ഫാന്‍ടിന്‍ 1796 ഫെ. 8-ന് പാരിസിൽ ജനിച്ചു. 1813-ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1821-ൽ സെന്റ് പീറ്റേഴ്‌സ് ബർഗിലെ ഒരു ബാങ്കിങ് സ്ഥാപനത്തിൽ ജോലിനോക്കാനെത്തിയ എന്‍ഫാന്‍ടിന്‍ 1823-ൽ പാരിസിലേക്കു മടങ്ങി മറ്റൊരു ജോലിയിൽ പ്രവേശിച്ചു. 1825-ൽ ഇദ്ദേഹം സെന്റ് സൈമണുമായി പരിചയപ്പെട്ടു. തുടർന്ന് സിമോണിസത്തിലാകൃഷ്‌ടനാവുകയും അതിന്റെ പ്രധാന പ്രവർത്തകനാവുകയും ചെയ്‌തു. 1830-ൽ ലെഗ്‌ളോബ് എന്ന ദിനപത്രത്തിൽ ഈ പ്രസ്ഥാനത്തെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുകയും ലിയോണ്‍സ്, ഗ്രനോബിള്‍, നാന്‍സി എന്നിവിടങ്ങളിൽ സിമോണിയന്‍ മിഷനുകള്‍ സ്ഥാപിക്കുകയും ചെയ്‌തു. എന്‍ഫാന്‍ടിന്‍, സെന്റ് അമന്റ് ബസാർഡിനോടൊപ്പം ഈ പ്രസ്ഥാനത്തിന്റെ ഉന്നതമായ നേതൃത്വം വഹിച്ചു. സ്ഥിതിസമത്വസമൂഹത്തിൽ വിവാഹം ദുരിതമാണെന്നു തോന്നുന്നവർക്ക് വിവാഹത്തിനു പകരം തുറന്ന പ്രമം ആകാമെന്ന് എന്‍ഫാന്‍ടിന്‍ അഭിപ്രായപ്പെട്ടു. എന്നാൽ ആ സമൂഹത്തിന് ലിഖിതനിയമത്തിനുപകരം സ്വതന്ത്ര തീരുമാനങ്ങളെ ആധാരമാക്കിയുള്ള ഒരു നിയമസംഹിത വേണമെന്ന് ഇദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. ബസാർഡ് പിന്‍വാങ്ങിയതിനെത്തുടർന്ന് ഈ സദാചാരത്തിന്റെ സംസ്ഥാപനത്തെ ലക്ഷ്യമാക്കി എന്‍ഫാന്‍ടിന്‍ ഒരു പള്ളി സ്ഥാപിച്ചു; ഇദ്ദേഹത്തിന് 40,000-ത്തിലധികം പിന്‍ഗാമികള്‍ ഉണ്ടായി. 1832 മേയിൽ ഗവണ്‍മെന്റ് ഈ പള്ളി നിരോധിക്കുകയും എന്‍ഫാന്‍ടിനെയും ഏതാനും പിന്‍ഗാമികളെയും പ്രാസിക്യൂട്ട് ചെയ്യുകയും ചെയ്‌തു. തുടർന്ന് 40 ശിഷ്യന്മാരോടൊപ്പം ഇദ്ദേഹം പാരിസിനു സമീപം മൊണ്ടാന്റിലെ തന്റെ വസതിയിലേക്ക് മടങ്ങി. അവിടെ സന്ന്യാസജീവിതം നയിക്കാനാണ് തീരുമാനിച്ചത്. 1832 ആഗസ്റ്റിൽ ഇദ്ദേഹം വീണ്ടും തുറുങ്കിലായി. 1833-ൽ ജയിൽ വിമുക്തനായി. എന്‍ഫാന്‍ടിന്‍ ഏതാനും ശിഷ്യന്മാരോടൊപ്പം ഈജിപ്‌തിൽ എത്തി. 1837-ൽ ഫ്രാന്‍സിൽ തിരിച്ചെത്തി. 1839-ൽ "സയിന്റിഫിക് കമ്മിഷന്‍ ഓണ്‍ ആഫ്രിക്ക'യിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അൽജീരിയ സന്ദർശിച്ചു. 1845-ൽ പാരിസ്-ലിയോണ്‍ റെയിൽവേയുടെ ഡയറക്‌ടറായി നിയമിതനായതോടെയാണ് റെയിൽവേയുടെ പ്രവർത്തനത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അവഗാഹം വെളിച്ചത്തുവന്നത്. 1848-ൽ സി. ഡുവെയ് റീദമൊത്ത് ലെ ക്രഡിറ്റ് എന്ന പേരിൽ ഒരു ദിനപത്രം ആരംഭിച്ചു. 1850-ൽ ഇതിന്റെ പ്രവർത്തനം നിലച്ചു. പൊതുമരാമത്തുകള്‍ക്കും വിദ്യാഭ്യാസത്തിനും ചെറുകിടകർഷകർക്കും ന്യായമായ വ്യവസ്ഥയിൽ വായ്‌പാസൗകര്യങ്ങള്‍ ലഭിക്കുന്നതിന് ഗവണ്‍മെന്റ് ബാങ്ക് വായ്‌പകള്‍ അനുവദിക്കണമെന്ന് ഈ പത്രത്തിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടു. (Doctrine de Saint-Simon, 1829); Economic politique et poltique Saint Simonienne 1831; Corresspondance politique, 1835-45; Correspondance Philosophique et Religieuse, 1843-45; Coloniso-tion de I' Algrie 1843; La Vieeternelle, Passe Presente, Future 1861 എന്നിങ്ങനെ നിരവധി പ്രശസ്‌ത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എന്‍ഫാന്‍ടിന്‍ 1864 ആഗ. 31-ന് പാരിസിൽ നിര്യാതനായി. |
05:28, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എന്‍ഫാന്‍ടിന്‍, ബർതലേമി പ്രാസ്‌പർ (1796-1864)
Enfantin, Berthelemy Prosper
ഫ്രഞ്ച് സാമൂഹികശാസ്‌ത്രജ്ഞന്‍. സെന്റ് സിമോണിയരുടെ നേതാക്കളിൽ പ്രമുഖനായ എന്‍ഫാന്‍ടിന്‍ 1796 ഫെ. 8-ന് പാരിസിൽ ജനിച്ചു. 1813-ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1821-ൽ സെന്റ് പീറ്റേഴ്‌സ് ബർഗിലെ ഒരു ബാങ്കിങ് സ്ഥാപനത്തിൽ ജോലിനോക്കാനെത്തിയ എന്‍ഫാന്‍ടിന്‍ 1823-ൽ പാരിസിലേക്കു മടങ്ങി മറ്റൊരു ജോലിയിൽ പ്രവേശിച്ചു. 1825-ൽ ഇദ്ദേഹം സെന്റ് സൈമണുമായി പരിചയപ്പെട്ടു. തുടർന്ന് സിമോണിസത്തിലാകൃഷ്‌ടനാവുകയും അതിന്റെ പ്രധാന പ്രവർത്തകനാവുകയും ചെയ്‌തു. 1830-ൽ ലെഗ്‌ളോബ് എന്ന ദിനപത്രത്തിൽ ഈ പ്രസ്ഥാനത്തെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുകയും ലിയോണ്‍സ്, ഗ്രനോബിള്‍, നാന്‍സി എന്നിവിടങ്ങളിൽ സിമോണിയന്‍ മിഷനുകള്‍ സ്ഥാപിക്കുകയും ചെയ്‌തു. എന്‍ഫാന്‍ടിന്‍, സെന്റ് അമന്റ് ബസാർഡിനോടൊപ്പം ഈ പ്രസ്ഥാനത്തിന്റെ ഉന്നതമായ നേതൃത്വം വഹിച്ചു. സ്ഥിതിസമത്വസമൂഹത്തിൽ വിവാഹം ദുരിതമാണെന്നു തോന്നുന്നവർക്ക് വിവാഹത്തിനു പകരം തുറന്ന പ്രമം ആകാമെന്ന് എന്‍ഫാന്‍ടിന്‍ അഭിപ്രായപ്പെട്ടു. എന്നാൽ ആ സമൂഹത്തിന് ലിഖിതനിയമത്തിനുപകരം സ്വതന്ത്ര തീരുമാനങ്ങളെ ആധാരമാക്കിയുള്ള ഒരു നിയമസംഹിത വേണമെന്ന് ഇദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. ബസാർഡ് പിന്‍വാങ്ങിയതിനെത്തുടർന്ന് ഈ സദാചാരത്തിന്റെ സംസ്ഥാപനത്തെ ലക്ഷ്യമാക്കി എന്‍ഫാന്‍ടിന്‍ ഒരു പള്ളി സ്ഥാപിച്ചു; ഇദ്ദേഹത്തിന് 40,000-ത്തിലധികം പിന്‍ഗാമികള്‍ ഉണ്ടായി. 1832 മേയിൽ ഗവണ്‍മെന്റ് ഈ പള്ളി നിരോധിക്കുകയും എന്‍ഫാന്‍ടിനെയും ഏതാനും പിന്‍ഗാമികളെയും പ്രാസിക്യൂട്ട് ചെയ്യുകയും ചെയ്‌തു. തുടർന്ന് 40 ശിഷ്യന്മാരോടൊപ്പം ഇദ്ദേഹം പാരിസിനു സമീപം മൊണ്ടാന്റിലെ തന്റെ വസതിയിലേക്ക് മടങ്ങി. അവിടെ സന്ന്യാസജീവിതം നയിക്കാനാണ് തീരുമാനിച്ചത്. 1832 ആഗസ്റ്റിൽ ഇദ്ദേഹം വീണ്ടും തുറുങ്കിലായി. 1833-ൽ ജയിൽ വിമുക്തനായി. എന്‍ഫാന്‍ടിന്‍ ഏതാനും ശിഷ്യന്മാരോടൊപ്പം ഈജിപ്‌തിൽ എത്തി. 1837-ൽ ഫ്രാന്‍സിൽ തിരിച്ചെത്തി. 1839-ൽ "സയിന്റിഫിക് കമ്മിഷന്‍ ഓണ്‍ ആഫ്രിക്ക'യിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അൽജീരിയ സന്ദർശിച്ചു. 1845-ൽ പാരിസ്-ലിയോണ്‍ റെയിൽവേയുടെ ഡയറക്‌ടറായി നിയമിതനായതോടെയാണ് റെയിൽവേയുടെ പ്രവർത്തനത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അവഗാഹം വെളിച്ചത്തുവന്നത്. 1848-ൽ സി. ഡുവെയ് റീദമൊത്ത് ലെ ക്രഡിറ്റ് എന്ന പേരിൽ ഒരു ദിനപത്രം ആരംഭിച്ചു. 1850-ൽ ഇതിന്റെ പ്രവർത്തനം നിലച്ചു. പൊതുമരാമത്തുകള്‍ക്കും വിദ്യാഭ്യാസത്തിനും ചെറുകിടകർഷകർക്കും ന്യായമായ വ്യവസ്ഥയിൽ വായ്‌പാസൗകര്യങ്ങള്‍ ലഭിക്കുന്നതിന് ഗവണ്‍മെന്റ് ബാങ്ക് വായ്‌പകള്‍ അനുവദിക്കണമെന്ന് ഈ പത്രത്തിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടു. (Doctrine de Saint-Simon, 1829); Economic politique et poltique Saint Simonienne 1831; Corresspondance politique, 1835-45; Correspondance Philosophique et Religieuse, 1843-45; Coloniso-tion de I' Algrie 1843; La Vieeternelle, Passe Presente, Future 1861 എന്നിങ്ങനെ നിരവധി പ്രശസ്‌ത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എന്‍ഫാന്‍ടിന്‍ 1864 ആഗ. 31-ന് പാരിസിൽ നിര്യാതനായി.