This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇഡന്റേറ്റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇഡന്റേറ്റ == == Edentata == ഒരു സസ്‌തനിഗോത്രം (order). ഈ ഗോത്രത്തിലെ അംഗങ്...) |
Mksol (സംവാദം | സംഭാവനകള്‍) (→Edentata) |
||
വരി 4: | വരി 4: | ||
== Edentata == | == Edentata == | ||
- | + | [[ചിത്രം:Vol3p638_Nine-banded_Armadillo.jpg.jpg|thumb|]] | |
ഒരു സസ്‌തനിഗോത്രം (order). ഈ ഗോത്രത്തിലെ അംഗങ്ങള്‍ പശ്ചിമാർധഗോളത്തിൽ ധാരാളമായി കാണപ്പെടുന്നു. ഇഡന്റേറ്റ (Edentata) എന്ന ഇംഗ്ലീഷ് വാക്കിന് "ദന്തരഹിതം' എന്ന അർഥമാണുള്ളതെങ്കിലും ഈ ഗോത്രത്തിലെ ഒരു ഉപഗോത്രമായ വെർമിലിംഗ്വ(Vermilingua)യിലെ അംഗങ്ങള്‍ മാത്രമേ ദന്തരഹിതരായിട്ടുള്ളൂ. ആർമഡില്ലോകളുടെ ഭ്രൂണം, ചില വിലുപ്‌ത-ജീനസുകള്‍ എന്നിവയിലൊഴികെ മറ്റ് ഇഡന്റേറ്റകള്‍ക്ക് ഇനാമലില്ലാത്ത ദന്തങ്ങള്‍ കാണപ്പെടുന്നു. ദന്തവിന്യാസത്തിലെ വിശേഷവത്‌കരണം ഇവയിൽ ദൃശ്യമല്ല. | ഒരു സസ്‌തനിഗോത്രം (order). ഈ ഗോത്രത്തിലെ അംഗങ്ങള്‍ പശ്ചിമാർധഗോളത്തിൽ ധാരാളമായി കാണപ്പെടുന്നു. ഇഡന്റേറ്റ (Edentata) എന്ന ഇംഗ്ലീഷ് വാക്കിന് "ദന്തരഹിതം' എന്ന അർഥമാണുള്ളതെങ്കിലും ഈ ഗോത്രത്തിലെ ഒരു ഉപഗോത്രമായ വെർമിലിംഗ്വ(Vermilingua)യിലെ അംഗങ്ങള്‍ മാത്രമേ ദന്തരഹിതരായിട്ടുള്ളൂ. ആർമഡില്ലോകളുടെ ഭ്രൂണം, ചില വിലുപ്‌ത-ജീനസുകള്‍ എന്നിവയിലൊഴികെ മറ്റ് ഇഡന്റേറ്റകള്‍ക്ക് ഇനാമലില്ലാത്ത ദന്തങ്ങള്‍ കാണപ്പെടുന്നു. ദന്തവിന്യാസത്തിലെ വിശേഷവത്‌കരണം ഇവയിൽ ദൃശ്യമല്ല. | ||
10:29, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇഡന്റേറ്റ
Edentata
ഒരു സസ്‌തനിഗോത്രം (order). ഈ ഗോത്രത്തിലെ അംഗങ്ങള്‍ പശ്ചിമാർധഗോളത്തിൽ ധാരാളമായി കാണപ്പെടുന്നു. ഇഡന്റേറ്റ (Edentata) എന്ന ഇംഗ്ലീഷ് വാക്കിന് "ദന്തരഹിതം' എന്ന അർഥമാണുള്ളതെങ്കിലും ഈ ഗോത്രത്തിലെ ഒരു ഉപഗോത്രമായ വെർമിലിംഗ്വ(Vermilingua)യിലെ അംഗങ്ങള്‍ മാത്രമേ ദന്തരഹിതരായിട്ടുള്ളൂ. ആർമഡില്ലോകളുടെ ഭ്രൂണം, ചില വിലുപ്‌ത-ജീനസുകള്‍ എന്നിവയിലൊഴികെ മറ്റ് ഇഡന്റേറ്റകള്‍ക്ക് ഇനാമലില്ലാത്ത ദന്തങ്ങള്‍ കാണപ്പെടുന്നു. ദന്തവിന്യാസത്തിലെ വിശേഷവത്‌കരണം ഇവയിൽ ദൃശ്യമല്ല.
മിക്ക ഇഡന്റേറ്റകളും എലികളുടെ വലുപ്പമുള്ളവയാണ്. എന്നാൽ ചില ഇഡന്റേറ്റകള്‍ക്ക് വളരെ വലുപ്പവുമുണ്ട്. ഈ ഗോത്രത്തിലെ എല്ലാ ജീവികളും നഖങ്ങളുള്ളവയാണ്; നാല്‌ക്കാലികളുമാണ്. ചിലവ മരങ്ങളിലാണ് വസിക്കുന്നത്. തറയിൽ ജീവിക്കുന്നവയും, ഭൂമിക്കടിയിൽ പുനങ്ങളുണ്ടാക്കിക്കഴിയുന്നവയും വിരളമല്ല. മിക്ക ഇഡന്റേറ്റകളും സർവാഹാരികള്‍ (omnivorous) ആെണ്; ഒരു ചെറിയ വിഭാഗം മാത്രം തികച്ചും കീടഭുക്കുകളും(insectivorous), സെസ്യഭുക്കുകളുമാകുന്നു.
സീനാർത്ര ഉപഗോത്രം (Xenarthra). ഈ ഉപഗോത്രത്തിലെ അംഗങ്ങളിൽ പുറവശത്തെ പിന്‍കശേരുകകള്‍ക്ക് സന്ധിമുഖികള്‍ (articular facets) കൊണപ്പെടുന്നു. ഇവയിലെ തോള്‍, ഊരു(hip) എന്നീ ഭാഗങ്ങളിലെ കശേരുകകള്‍ അന്യോന്യം ചേർന്നിരിക്കുന്നു. അസ്ഥികവച(bony carapace)ത്തിന്റെ വികാസവുമായി ബന്ധപ്പെട്ടാണ് കശേരുകകളുടെ ഈ സംയോജനം നടന്നിട്ടുള്ളത്. ശരീരത്തിന്റെ പുറത്ത് രോമാവരണത്തിന്റെ അഭാവം മിക്ക ഇഡന്റേറ്റകളുടെയും ശ്രദ്ധേയമായ ഒരു സവിശേഷതയാണ്. ഇതിനു പകരമെന്നോണം ശരീരത്തിന്റെ പുറത്ത് ഒരു ശല്‌ക്ക(horny)കവചം വികസിച്ചിരിക്കുന്നു. ഈ കവചം ചർമത്തിൽ കാണുന്ന അസ്ഥിശകലങ്ങളുടെ രൂപം തുടങ്ങി ആർമഡില്ലോകളിൽ കാണപ്പെടുന്ന തരത്തിലുള്ള ചലനക്ഷമതയുള്ള പൃഷ്‌ഠകവചംവരെ വിവിധരൂപത്തിൽ ദൃശ്യമാണ്.
ആർമഡില്ലോകള്‍, എറുമ്പുതീനികള്‍, സ്ലോത്തുകള്‍ തുടങ്ങിയ ജീവികള്‍ ഇഡന്റേറ്റ ഗോത്രത്തിൽ ഉള്‍പ്പെടുന്നു. മനുഷ്യരെപ്പോലെതന്നെ ഇഡന്റേറ്റകളും അപരാസ്‌തനികള്‍ (placental mammals) ആെണ്. ഭ്രൂണം മാതാവിന്റെ ഗർഭപാത്രത്തിലാണ് വളർച്ച മുഴുമിപ്പിക്കുന്നത്. വളർന്നുവരുന്ന ഭ്രൂണത്തിന് പോഷകദ്രവ്യങ്ങള്‍ മാതാവിൽനിന്നും ലഭിക്കുന്നു. ഇഡന്റേറ്റകള്‍ തെ. അമേരിക്കയിലെ ആർജന്റീന മുതൽ വടക്കോട്ട് മധ്യ അമേരിക്കയിലൂടെ തുടർന്ന് തെ. മെക്‌സിക്കോവരെ വ്യാപിച്ചിരിക്കുന്നു. ആർമഡില്ലോയുടെ ഒരു സ്‌പീഷീസ് (Nine-banded Armadillo) യു.എസ്സിന്റെ തെക്കേ അറ്റത്തും കാണപ്പെടുന്നു.
18-ഉം 19-ഉം ശ.-ങ്ങളിലെ ജന്തുശാസ്‌ത്രജ്ഞർ ആഫ്രിക്കന്‍ ആർഡ്‌വാക്കിനെയും പാങ്‌ഗളിനെയും (scaly ant-eater) ഇഡന്റേറ്റയിൽ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഈ രണ്ടിനങ്ങളും ഇഡന്റേറ്റയുടെ പൂർവികപരമ്പരയിൽ നിന്നാണ് ഉദ്‌ഭവിച്ചതെന്നതിന് തെളിവുകളൊന്നുമില്ല. പാങ്‌ഗളിനും ഇഡന്റേറ്റകളും തമ്മിലുള്ള സാദൃശ്യം അവയുടെ ആഹാരക്രമങ്ങളിൽ മാത്രമാണ്. പാങ്‌ഗളിന്റെ ശല്‌ക്കങ്ങള്‍പോലും ആർമഡില്ലോകളുടേതിൽനിന്നും തികച്ചും വിഭിന്നങ്ങളാണ്. ആഹാരരീതികളിലെ സാദൃശ്യം, നീണ്ടമോന്ത, വളരെയധികം നീളമുള്ള നാക്ക്, ദന്തവിന്യാസത്തിന്റെ അപഭ്രഷ്‌ടത (degeneration) എന്നീ സ്വഭാവങ്ങള്‍മൂലമാണ് ഇന്നത്തെ എറുമ്പുതീനികളുമായി ആർഡ്‌വാക്കിനെ ബന്ധപ്പെടുത്തുവാന്‍ ഇടയായത്.
പക്ഷേ, ഈ സ്വഭാവവിശേഷങ്ങള്‍ ഇവ തമ്മിലുള്ള ബന്ധത്തെ സാധൂകരിക്കുന്നില്ല. പാങ്‌ഗളിനുകളെ ഇന്ന് ഫോളിഡോട്ട (Pholidota) എന്ന ഒരു പ്രത്യേക ഗോത്രത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; ആർഡ്‌വാക്കുകളെ ടൂബുലിഡന്റേറ്റ (Tubulidentata) എന്നൊരു ഗോത്രത്തിലും.
വംശചരിത്രം. സീനാർത്രകളിൽ വളരെ നേരത്തേ തന്നെ ശരീരകവചം വികസിച്ചിരുന്നു. ഇതിൽനിന്നും സ്ലോത്തിന്റെ കുടുംബക്കാർ കവചിത-ആർമഡില്ലോകളെപ്പോലെയുള്ള പൂർവികരിൽനിന്നുമാവാം ഉദ്‌ഭവിച്ചതെന്നു കരുതപ്പെടുന്നു. സീനാർത്രകളുടെ ആദികാലചരിത്രത്തിന്റെയും ദിക്‌പരിവർത്തനം നടന്നതിന്റെയും കേന്ദ്രം തെ. അമേരിക്കയായിരുന്നു. സീനാർത്രാഇഡന്റേറ്റകള്‍ വ. അമേരിക്കയിൽ ഉദയം ചെയ്‌തത് പാലിയോസീനിന്റെ ആദ്യഘട്ടത്തിലോ ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനഘട്ടത്തിലോ ആവാനാണ് സാധ്യത. ഇവ നാല്‌ക്കാലികളായ, നഖങ്ങളോടുകൂടിയ യൂത്തീരിയന്‍ സസ്‌തിനികളിൽ നിന്നാവാം ഉദ്‌ഭവിച്ചത്.