This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആഫ്രിക്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആദിവാസികള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→കല) |
||
വരി 212: | വരി 212: | ||
===കല === | ===കല === | ||
+ | ആഫ്രിക്കയെ അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ കലാസമ്പ്രദായങ്ങളെ മൊത്തത്തിൽ ആഫ്രിക്കന്‍ കലയെന്നു പറയുന്നു. സങ്കേതങ്ങള്‍, ശൈലികള്‍, പ്രയോഗരീതികള്‍ എന്നിവയുടെ വൈചിത്യ്രവും ആഫ്രിക്കാ വന്‍കരയിൽ നടന്നിട്ടുള്ള സാംസ്‌കാരിക പ്രവാഹങ്ങളുടെ വൈവിധ്യവും നിമിത്തം ആഫ്രിക്കന്‍കലയുടെ ശാസ്‌ത്രീയമായ വർഗീകരണം എളുപ്പമല്ല. സ്വഭാവാധിഷ്‌ഠിതമായ വിശകലനത്തെക്കാള്‍ ദേശഭേദമനുസരിച്ചുള്ള പ്രതിപാദനം ആണ് ആഫ്രിക്കന്‍കലയെ സംബന്ധിച്ചിടത്തോളം കൂടുതൽ ഇണങ്ങുന്നത്. | ||
+ | ശൈലീപ്രഭാവം പ്രകാശിപ്പിക്കുന്ന ബംബാറാ (Bambara) കലയുടെ പ്രഭവസ്ഥാനം സുഡാന്‍ ആണ്. ഇവിടുത്തെ മറ്റ് രണ്ട് മികച്ച കലകളാണ് ഡോഗോണ്‍ (Dogon), സെനുഫോ (Senufo) എന്നിവ. ബംബാറാ കലാപാരമ്പര്യത്തിൽ ലോഹപ്പണിക്ക് വളരെ പ്രാധാന്യമുണ്ട്. അവിടെ കൊത്തിയെടുക്കുന്ന സുന്ദരമായ ലോഹപ്രതിമകള്‍ക്ക് നുനുമാനി (Nunumani) എന്നാണ് പേർ. നിത്യോപയോഗത്തിനുള്ള ഉപകരണങ്ങള്‍പോലും കലാശില്‌പാലംകൃതങ്ങളാണ്. മാന്ത്രികക്രിയകള്‍ക്കുവേണ്ടി നിർമിക്കപ്പെടുന്ന പ്രത്യേകതരം പാവകള്‍ സന്താനസൗഭാഗ്യത്തിന്റെ പ്രതീകമായി പെണ്‍കുട്ടികള്‍ക്ക് നല്‌കാറുമുണ്ട്. ബംബാറാ പ്രതിമകളുടെ ഒരു സവിശേഷത അവയുടെ കേശാലങ്കാരശൈലിയാണ്. ഡോഗോണ്‍ ഉന്നതനിലവാരം പുലർത്തുന്ന ഒരിനം പൗരാണികകലയാണ്. പ്രതീകാത്മകതയാണ് ഇതിന്റെ സാങ്കേതികസ്വഭാവം. സെനുഫോ കലാകാരന്മാർ കലയുടെ വിവിധമാധ്യമങ്ങളിൽ പ്രാവീണ്യം നേടിയവരാണ്. ശില്‌പവിദ്യയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്ന മാധ്യമവും സെനുഫോ ശില്‌പമാതൃകയാണ്. ഉദാ. പൊറോപിയ (Poropia), വനിയുഗോ (Waniougo), കൊറുബ്ലാ (Korubla) പൊയ്‌മുഖങ്ങള്‍. സെനുഫോ കലാകാരന്മാർ നല്ല കർഷകർകൂടിയാണ്. | ||
+ | |||
+ | ഗിനിപ്രദേശം കലാപാരമ്പര്യത്തിൽ മികച്ചുനില്‌ക്കുന്നു. ഉന്നതകലാരൂപങ്ങള്‍ ഇവിടെ കാണാവുന്നതാണ്. ഇവിടത്തെ കലാവിഭാഗത്തിന്റെ സാരഥ്യം വഹിക്കുന്നത് യോറുബാ (Yoruba), അഷന്തി (Ashanti), ബവുളെ (Baule), അഗ്നി (Agni) എന്നീ വർഗക്കാരാണ്. എന്നാൽ എടുത്തുപറയത്തക്ക വൈവിധ്യം മുന്തിനില്‌ക്കുന്നത് കോംഗോയിലും പ്രാന്തപ്രദേശങ്ങളിലുമാണ്. ബാമിലേകെ കലയുടെ ആകർഷകമായ മാതൃകകളും ഫാജ്‌ശില്‌പവിദ്യയുടെ മഹിമയും ബാകുബാകലയുടെ പാരമ്പര്യസിദ്ധികളും ബാലുബാകലയുടെ ഔൽകൃഷ്‌ട്യവും ഗിനിയന്‍കലകളുടെ പ്രത്യേകതകളായി പറയാം. | ||
+ | |||
+ | ആധ്യാത്മികസ്വാധീനം. മതവും ജീവിതക്രമങ്ങളും കലയിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി പല കലാസൃഷ്‌ടികളും ഉടലെടുത്തിട്ടുണ്ട്. ഇരട്ടപ്രസവിച്ച കുട്ടികളിൽ ഒന്നു മരിക്കുന്നപക്ഷം അതിന്റെ സ്‌മരണക്കായി ഒരു ശില്‌പം നിർമിച്ച് ആരാധിക്കുന്ന ഒരാചാരം ആഫ്രിക്കയിൽ ചിലയിടത്തു നിലവിലിരിക്കുന്നു; ഈ ആചാരം ഒരു പ്രസ്ഥാനമായി വളർന്ന് ആഫ്രിക്കന്‍ കലയുടെ വളർച്ചയ്‌ക്ക് വഴിതെളിച്ചിട്ടുണ്ട്. അഷാന്തികല ആധുനിക ഘാനാജനതയുടെ കലാരൂപമാണ്. അന്ധവിശ്വാസങ്ങളിൽ അങ്ങേയറ്റം അടിയുറച്ചവരാണ് അഷാന്തികള്‍. ലോഹംകൊണ്ടുള്ള കലാരൂപങ്ങളാണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. സ്വർണവും ചെമ്പും ഓടും അഷാന്തികലാകാരന്മാരുടെ കൈയിൽ ഉദാത്തമായ കലാസൃഷ്‌ടികളായി പരിണമിക്കുന്നു. സ്വസ്‌തികം, സെയ്‌ന്റ് ആന്‍ഡ്രൂസ് കുരിശ്, പിരമിഡ് എന്നിവ ചില ഉദാഹരണങ്ങളാണ്. ബവുളെ കലാരൂപങ്ങളിൽ പ്രതിമകള്‍ക്കാണ് പ്രാധാന്യം. പ്രയോജനത്തെക്കാളേറെ സൗന്ദര്യത്തിനാണ് പ്രാമുഖ്യം നല്‌കപ്പെടുന്നത്. വാകാസോന (Wakasona), ഗു (Gu) എന്നിവ ഇതിനുദാഹരണങ്ങളാണ്. ബാമിലേകെകല പ്രധാനമായും പ്രകടനാത്മകമാണെന്നു പറയാം. കൊത്തുപണികൊണ്ട് അലങ്കരിച്ച വാതിലുകളും സ്‌തൂപങ്ങളും കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുവാന്‍ ഇവർ ഉപയോഗിക്കുന്നു. പ്രഭുത്വവും ആഢ്യത്വവും സ്‌ഫുരിപ്പിക്കുന്നതാണ് ബാകുബാകല. രാജപ്രതിമകളാണ് ഇതിൽ കൂടുതലായും അറിയപ്പെടുന്ന ശില്‌പങ്ങള്‍. ഇവർക്കു ദന്തശില്‌പനിർമിതിയിലുള്ള വൈദഗ്‌ധ്യവും സവിശേഷപ്രാധാന്യമർഹിക്കുന്നു. | ||
+ | |||
+ | പ്രഭുമന്ദിരങ്ങളും പുരാതനഭരണകേന്ദ്രങ്ങളും ആണ് പശ്ചിമാഫ്രിക്കയിലെയും മധ്യാഫ്രിക്കയിലെയും കലാകേന്ദ്രങ്ങളായി പരിണമിച്ചിട്ടുള്ളത്. പ്രതിമകളും പീഠങ്ങളും സിംഹാസനങ്ങളും വാദ്യോപകരണങ്ങളും മോടിപിടിപ്പിച്ച വസ്‌ത്രങ്ങളും പുരാതനരാജകീയപ്രഭാവത്തിന്റെ വിളംബരങ്ങളാണ്. | ||
+ | |||
+ | മതത്തിന്റെ മണ്ഡലത്തിലാണ് കല ഏറ്റവും അധികം സ്ഥാനം പിടിച്ചിട്ടുള്ളത്. പരേതരുടെ പ്രതിമകള്‍ നിർമിക്കുന്ന പതിവ് ഇതിനു സാക്ഷ്യം വഹിക്കുന്നു. ഇവിടത്തെ മാന്ത്രികവിദ്യയ്‌ക്കും കലാവിദ്യകള്‍ക്കും തമ്മിൽ സാജാത്യവും പരസ്‌പരബന്ധവും ഉണ്ട്. മനുഷ്യശരീരം വിചിത്രമായ രീതിയിൽ അലങ്കരിക്കുന്ന പതിവും ആഫ്രിക്കയിൽ പ്രചരിച്ചിട്ടുണ്ട്. തടിയും വിലപ്പെട്ട ലോഹങ്ങളും ചേർത്തുണ്ടാക്കുന്ന ശില്‌പങ്ങള്‍ക്ക് ഇതരകലാരൂപങ്ങളെക്കാള്‍ സാർവജനീനത്വം നേടാന്‍ സാധിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ദാരുശില്‌പങ്ങളെ മോടിപിടിപ്പിക്കുവാന്‍ സ്‌നിഗ്‌ധശിലകളും ഉപയോഗിക്കാറുണ്ട്. ടെറാക്കോട്ടമാതൃകകള്‍ വ്യാപകമായ തോതിൽ കണ്ടുവരുന്നു. ദന്തത്തിന്റെ പ്രചാരം ഒട്ടും കുറവല്ല. കലാകേന്ദ്രങ്ങള്‍ തമ്മിൽ സാമാന്യത്തിലേറെ അകലം ഉണ്ടെങ്കിലും കലാരൂപങ്ങള്‍ക്ക് തമ്മിൽ പലകാര്യങ്ങളിലും അദ്‌ഭുതകരമായ സാദൃശ്യം കാണുന്നു. പിത്തള, ഓട്, ചെമ്പ് എന്നിവ വാർക്കുന്നതിൽ ആഫ്രിക്കക്കാർക്ക് അസാമാന്യമായ കഴിവുണ്ട്. | ||
+ | |||
+ | ആഫ്രിക്കന്‍കലയെപ്പറ്റി വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഡോ. ഷൈന്‍ഫർട്ട് ആണ് ആദ്യമായി ഇതിനൊരുമ്പെട്ട യൂറോപ്യന്‍. 1871-ൽ മധ്യാഫ്രിക്കയിൽവച്ച് അദ്ദേഹത്തെ ഹഠാദാകർഷിച്ച ശില്‌പമാതൃകകളാണ് ഇതിന് ഷൈന്‍ഫർട്ടിനെ പ്രരിപ്പിച്ചത്. ആഫ്രിക്കന്‍ കലാകാരന്മാരുടെയും കരകൗശലവിദഗ്‌ധന്മാരുടെയും സംഭാവനകള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്‌തതിന്റെ ഫലമായി 1875-ൽ ആഫ്രിക്കന്‍ കലാമാതൃകകള്‍ (Artes Africane) എന്ന ഗ്രന്ഥം പ്രസിദ്ധംചെയ്യുവാന്‍ ഷൈന്‍ഫർട്ടിനു സാധിച്ചു. ഷൈന്‍ഫർട്ടിനുശേഷം ലിയോഫ്രാബെനിയസ് ഈ മാർഗത്തിൽ അന്വേഷണം തുടരുകയും ആഫ്രിക്കന്‍പൊയ്‌മുഖങ്ങളെപ്പറ്റി ശ്രദ്ധേയമായ പഠനംനടത്തുകയും ചെയ്‌തു. എന്നാൽ ഗിലാമെ അപലിനെയർ, ബ്ലെയിസ്‌സെന്‍ട്രാർസ് എന്നീ എഴുത്തുകാരുടെയും ഫാവിസ്റ്റ്, ക്യൂബിസ്റ്റ് ചിത്രകാരന്മാരുടെയും ശ്രമഫലമായാണ് ആഫ്രിക്കന്‍കല ലോകശ്രദ്ധ ആകർഷിച്ചത്. | ||
+ | |||
+ | 1918-നുശേഷം ആഫ്രിക്കന്‍കലയെപ്പറ്റി അറിയുവാനുള്ള ഔത്സുക്യം യൂറോപ്യന്‍രാജ്യങ്ങളിൽ പ്രകടമായിത്തുടങ്ങി. 1919-ൽ ഡെവാംബെസ് ഗാലറി (Devambez gallery) ആഫ്രിക്കന്‍ കലാരൂപങ്ങളുടെ ഒരു പ്രദർശനം ആദ്യമായി സംഘടിപ്പിച്ചു. 1920 ഏ.-ൽ ആഷ്‌കന്‍ എന്ന കാലികപ്രസിദ്ധീകരണത്തിൽ നീഗ്രാ കലയെപ്പറ്റിയുള്ള വിമർശനങ്ങള്‍ പ്രസിദ്ധീകൃതമായി. പ്രമുഖ കലാവിമർശകനായ പാള്‍ ഗിലാമെ ആഫ്രിക്കന്‍കല 20-ാം ശ.-ത്തിന് നവജീവന്‍ പകരാന്‍തക്കവച്ചം ശക്തമാണ് എന്ന് അഭിപ്രായപ്പെട്ടു. | ||
+ | |||
+ | ആഫ്രിക്കന്‍കലയുടെ വൈവിധ്യപൂർണമായ രചനാരീതികള്‍ കലാവിദഗ്‌ധർക്കു പഠനവിഷയമായിട്ടുണ്ട്. കലർപ്പില്ലാത്ത ശില്‌പവിദ്യാമാതൃക എന്ന നിലയിലാണ് ആധുനികകലാകാരന്മാർ ആഫ്രിക്കന്‍കലയെ വീക്ഷിക്കുന്നത്. പ്രകൃതിയെ അനുകരിക്കുന്നതിനല്ല, പ്രത്യുത ലളിതമായ പ്രതീകാത്മകരൂപങ്ങള്‍കൊണ്ട് ജനസാമാന്യത്തിന്റെ ജീവിതാവിഷ്‌കരണം ഭംഗിയായി നിർവഹിക്കുന്നതിനാണ് ആഫ്രിക്കന്‍കലാകാരന്മാർ ശ്രമിച്ചിട്ടുള്ളത്. അന്യാപദേശസങ്കേതങ്ങളും ആഫ്രിക്കന്‍കലയിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അതിപ്രാചീനമായ ആഫ്രിക്കന്‍കലയെപ്പറ്റിയും മണ്‍മറഞ്ഞുപോയ മഹത്തായ സംസ്‌കാരങ്ങളെപ്പറ്റിയും കൂടുതൽ അറിയുന്നതിന് ഗവേഷകർ ഇന്നും ഉത്‌ഖനനങ്ങളും പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. | ||
+ | |||
===സംഗീതം === | ===സംഗീതം === | ||
==ഭൗതിക ഭൂമിശാസ്‌ത്രം == | ==ഭൗതിക ഭൂമിശാസ്‌ത്രം == |
09:01, 2 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ആഫ്രിക്ക
Africa
ഇന്ത്യയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന വിശാല വന്‍കര.
മനുഷ്യന്റെ ഉത്‌പത്തി ആഫ്രിക്കയിലാണെന്ന് കരുതപ്പെടുന്നു. വിസ്‌തീർണം 30,348110 ച.കി.മീ; ജനസംഖ്യ 934,283,427 (2008). വ. അക്ഷാ. 37മ്പ21' മുതൽ തെ. അക്ഷാംശം 34മ്പ51' വരെയും. പ. രേഖാ. 17മ്പ32' മുതൽ കി. രേഖാ. 51മ്പ24' വരെയും ആഫ്രിക്ക വ്യാപിച്ചുകിടക്കുന്നു. ഈ വന്‍കരയുടെ ഏതാണ്ട് മധ്യത്തുകൂടിയാണ് ഭൂമധ്യരേഖ കടന്നുപോകുന്നത്. തെക്കുവടക്ക് നീളം 8,000 കി. മീറ്ററാണ്. ഏറ്റവും കൂടിയ വീതി 7,400 കി. മീറ്ററും, ഏറ്റവും കുറഞ്ഞ വീതി 3200 കി. മീറ്ററുമാണ്. വടക്കുകിഴക്കരികിൽ സിനായ് ഉപദ്വീപ് ആഫ്രിക്കയെ ഏഷ്യാവന്‍കരയുമായി ബന്ധിപ്പിക്കുന്നു; ഇപ്പോള്‍ ഈ ഭാഗം സൂയസ് തോടുമൂലം വേർതിരിക്കപ്പെട്ടിരിക്കുന്നു. വ.പ. അരികിൽ ജിബ്രാള്‍ട്ടർ ജലസന്ധിമൂലം യൂറോപ്പിൽനിന്നം വ്യതിരിക്തമായിരിക്കുന്നു. ഈ ജലസന്ധിയുടെ വീതി കേവലം 14 കി.മീ. ആണ്. മെഡിറ്ററേനിയന്‍ കടൽ തരണംചെയ്‌ത് പ്രാചീനകാലം മുതൽ തന്നെ ആഫ്രിക്കയിലും യൂറോപ്പിലുമുള്ള ജനതകള്‍ പരസ്‌പരബന്ധം പുലർത്തിപ്പോന്നിരുന്നു. എന്നാൽ വന്‍കരയുടെ ബാക്കി ഉള്‍ഭാഗങ്ങള്‍ ഒട്ടുമുക്കാലും അടുത്തകാലം വരെ പുറംലോകവുമായി ബന്ധമില്ലാത്ത നിലയാണ് തുടർന്നുപോന്നത്.
ഭൗതിക ഭൂമിശാസ്‌ത്രം
ഭൂവിജ്ഞാനം
അതിപ്രാചീനങ്ങളായ ആഗ്നേയവും (igneous) കായാന്തരിതവും (metamorphic) ആയ ശിലാസമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഉറപ്പുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ഗ്രാനൈറ്റ്, നയിസുകള്‍, ഷിസ്റ്റുകള്‍ തുടങ്ങിയവയുടെ ബാഹുല്യമുള്ള ശിലാഘടനയാണ് ഈ വന്‍കരയുടെ ഏറിയ ഭാഗത്തും കാണുന്നത്. വടക്കുപടിഞ്ഞാറരികിലെ അറ്റ്‌ലസ് നിരകളിൽ ടെർഷ്യറി ശിലകളും തെക്കേഅറ്റത്തുള്ള കേപ്‌പ്രാവിന്‍സിൽ ട്രയാസിക് കാലത്തെ ശിലകളും കാണപ്പെടുന്നു. പ്രാചീനശിലാസമൂഹങ്ങളുടേതായ വന്‍കരഭാഗം, പുരാതനകാലത്ത് ഒന്നായികിടക്കുകയും പിന്നീട് "വന്‍കരാവിസ്ഥാപന'ത്തിന്റെ ഫലമായി ചിന്നിച്ചിതറിപ്പോവുകയും ചെയ്‌ത ഗോണ്ട്‌വാനാ വന്‍കരയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ശിലാഘടനയിലും ജീവാശ്‌മ വിതരണത്തിലും ഈ വന്‍കരഭാഗത്തോട് സാദൃശ്യം പുലർത്തുന്നവയാണ് തെ. അമേരിക്ക, ദക്ഷിണ ഏഷ്യ, ആസ്‌റ്റ്രലിയ, അന്റാർട്ടിക്ക എന്നീ വന്‍കരകളിലെ ഉറച്ചഭാഗങ്ങള്‍. പ്രീകാംബ്രിയന്‍ കാലം മുതൽതന്നെ ജലമണ്ഡലത്തിനു മുകളിലായി നിലനിന്നുപോരുന്ന ഈ വിശാല ഭൂഖണ്ഡത്തിന് കുറഞ്ഞത് 60 കോടി വർഷങ്ങളുടെയെങ്കിലും പഴക്കമുണ്ടായിരിക്കുമെന്നു കരുതപ്പെടുന്നു. തുടർച്ചയായ പ്രാത്ഥാന (upheaval) പ്രക്രിയകളുടെ ഫലമായി വന്‍കരയുടെ ചിലഭാഗങ്ങള്‍ ആയിരക്കണക്കിനു മീറ്ററുകള്‍ ഉയർത്തപ്പെട്ടപ്പോള്‍ മറ്റു ചില ഭാഗങ്ങള്‍ പൊട്ടിപ്പിളർന്ന് വിള്ളലുകളും ഭ്രംശസാനുക്കളും സൃഷ്‌ടിക്കപ്പെട്ടു. ആഫ്രിക്കയിലെ ഗ്രറ്റ് റിഫ്‌റ്റ്‌വാലി ക്രിറ്റേഷ്യസ് യുഗത്തിലോ, ടെർഷ്യറി യുഗത്തിന്റെ അന്ത്യഘട്ടത്തിലോ രൂപംപ്രാപിച്ചതാകണം. റഡോള്‍ഫ്, ന്യാസ, തങ്കനീക്ക, ആൽബർട്ട് എന്നീ വിസ്‌തൃത തടാകങ്ങള്‍ പ്രസ്‌തുത ഭ്രംശസാനുവിന്റെ ഭാഗങ്ങളാണ്. ഇതിനു നിദാനമായ ഭൂഭ്രംശപ്രക്രിയകളോടനുബന്ധിച്ച് ഈജിപ്‌ത് പ്രദേശത്ത് വ്യാപകമായ ലാവാപ്രവാഹം ഉണ്ടായി. കി. ആഫ്രിക്കയിലെ കിലിമന്‍ജാറോ (6,015 മീ.), കെനിയ (5,243 മീ.), മീരു (4,587 മീ.) എന്നീ കെട്ടടങ്ങിയ അഗ്നിപർവതങ്ങളും ഈ കാലഘട്ടത്തിൽ രൂപം പ്രാപിച്ചവയാണ്. തണുത്തുറഞ്ഞ ലാവാപടലങ്ങളെ ക്വാർട്ടർനറി യുഗത്തിലും തുടർന്നുള്ള കാലഘട്ടത്തിലുമായി രൂപംകൊണ്ട നദീജന്യനിക്ഷേപങ്ങള്‍ മൂടിയിരിക്കുന്നു. ചാഡ്, കോംഗോ, നൈജർ എന്നീ നദീതടങ്ങളിൽ ഈ വിധമുണ്ടായ എക്കൽപ്രദേശങ്ങള്‍ കാണാം. സൂക്ഷ്‌മനിരീക്ഷണത്തിൽ ആഫ്രിക്കയുടെ ഉള്‍ഭാഗം വിസ്‌തൃതമായ ഒരു പീഠപ്രദേശമാണെന്നു വ്യക്തമാകും. അധികം നിമ്‌നോന്നതമല്ലാത്ത ഈ പീഠഭൂമിയിൽ അങ്ങിങ്ങായി കടുപ്പംകൂടിയ ശിലാഖണ്ഡങ്ങള്‍ യുഗാന്തരങ്ങളായുള്ള അപരദനത്തെ അതിജീവിച്ച് എഴുന്നുനില്‌ക്കുന്നു. തെക്കും കിഴക്കും ഭാഗങ്ങളിലെ ശരാശരി ഉയരം 370 മീ-ൽ കൂടുതലാണ്; 1,000-1,200 മീ. ഉയരമുള്ള വിസ്‌തൃതമേഖലകള്‍ ധാരാളമായുണ്ട്. വന്‍കരയുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ താരതമ്യേന ഉയരം കുറഞ്ഞവയാണ്; സാധാരണ ഉയരം 175-350 മീ. 1000 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങള്‍ നന്നേ വിരളമാണ്. ഉയർന്ന ഭൂഭാഗങ്ങളാണ് വെള്ളക്കാരായ കുടിപാർപ്പുകാരെ ആകർഷിച്ചത്. ഉയരംമൂലം കാലാവസ്ഥ സമീകരിക്കപ്പെട്ടിരിക്കുന്നതാണ് ഇതിനു കാരണം. ആഫ്രിക്കാവന്‍കരയിൽ വിസ്‌തൃതമായ താഴ്‌വാരങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. സഹാറയുടെ പടിഞ്ഞാറേ പകുതിയിൽ, അങ്ങിങ്ങായുള്ള ചുരുക്കം മരുപ്പച്ചകളൊഴിച്ചാൽ സമുദ്രതീരത്തുനിന്ന് 800 കി.മീ. വരെമാത്രമേ നിരന്നപ്രദേശങ്ങള്‍ കാണാനുള്ളു. നദീതീരങ്ങള്‍പോലും നിമ്‌നോന്നതങ്ങളായി കാണപ്പെടുന്നു. മടക്കുപർവതങ്ങള്‍ ആകപ്പാടെ രണ്ടുപ്രദേശങ്ങളിലേ ഉള്ളൂ; അറ്റ്‌ലസ്‌മേഖലയിലും കേപ്‌പ്രാവിന്‍സിലും. പ്രമുഖഗുഹകളും ഗുഹാവ്യവസ്ഥകളും പേരും പ്രദേശവും ആഴം (മീറ്ററിൽ) അള്‍ജീരിയ 323 മെഡഗാസ്‌കർ ലഭ്യമല്ല അപ്പോകാലിപ്‌സ് പോട്ടുഹോള്‍ - ദക്ഷിണാഫ്രിക്ക 85 അള്‍ജീറിയ (ഇഫ്‌ളിസ്) 1159 അള്‍ജീറിയ 805 ടുണീഷ്യ 267 കെനിയ (ലെവിയതാനി) 465 എത്യോപ്യ (ടീള'ഡാമൃ) ലഭ്യമല്ല മൊറോക്കോ 713
അപവാഹം
ആഫ്രിക്കന്‍ പീഠഭൂമിയെ കിഴക്കും തെക്കും ഭാഗങ്ങള്‍ ചേർന്ന ഉന്നതപ്രദേശം, വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ ചേർന്ന നിമ്‌നപ്രദേശം എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്. ഈ രണ്ടു പ്രദേശങ്ങളും തന്നെ ഏതാണ്ട് ദ്രാണി(trough) യുടെ ആകൃതിയിലുള്ളവയാകയാൽ ആന്തരാപവാഹ(internal drainage)ത്തിന് വഴിയൊരുക്കുന്നു. ആഫ്രിക്കയിലെ അപവാഹക്രമങ്ങളിൽ ഏറ്റവും വലുത് കോംഗോനദീവ്യൂഹമാണ്. 4,669 കി.മീ. നീളമുള്ള കോംഗോയുടെയും പോഷകനദികളുടെയും ആകെ ആവാഹക്ഷേത്രത്തിന്റെ വിസ്‌തീർണം 3,648,000 ച. കി.മീ. ആണ്. മധ്യരേഖാപ്രദേശമായതിനാൽ ആണ്ടു മുഴുവന്‍ ലഭിക്കുന്ന മഴ ഈ നദികളെ ജലസമൃദ്ധമാക്കുന്നു. സ്റ്റാന്‍ലി (244 മീ.), ലിവിങ്‌സ്റ്റണ്‍ (215 മീ.) എന്നീ വെള്ളച്ചാട്ടങ്ങള്‍ ഈ നദീവ്യൂഹത്തിന്റെ ഭാഗങ്ങളാണ്. ജലവ്യാപ്‌തത്തിന്റെ കാര്യത്തിൽ ലോകനദികളിൽ ഒന്നാം സ്ഥാനം കോംഗോയ്‌ക്കാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ (6,650 കി.മീ.) ഏറിയകൂറും മരുപ്രദേശങ്ങളിലൂടെയാണ് ഒഴുകുന്നത്. ഈ നദിയുടെയും ഉപനദികളുടെയും പ്രഭവം മധ്യരേഖയോടടുത്ത് മഴകൂടുതലുള്ള പ്രദേശങ്ങളിൽ നിന്നാകയാൽ ജലവ്യാപ്‌തത്തിനു കുറവു നേരിടുന്നില്ലെങ്കിലും ഇവയുടെ താഴ്‌വരപ്രദേശത്തിന്റെ വിസ്‌തീർണം താരതമ്യേന കുറവാണ് (2,841,600 ച.കി.മീ.). ഖാർത്തൂമിനും അസ്വാനും ഇടയ്‌ക്കുള്ള നദീഭാഗത്ത് നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. മിക്കയിടങ്ങളിലും ജലസേചനം ലക്ഷ്യമാക്കി അണക്കെട്ടുകള്‍ നിർമിച്ചിട്ടുണ്ട്. എന്നാലും നദീമാർഗത്തിലെ ശേഷംഭാഗങ്ങള്‍ വന്‍കപ്പലുകള്‍ക്കുപോലും ഗതാഗതക്ഷമമാണ്. നൈൽനദിയിലെ ജലലഭ്യതയിൽ പ്രഭവപ്രദേശത്തുള്ള വിക്‌ടോറിയതടാകം മുഖ്യമായ പങ്കുവഹിക്കുന്നു. 4,160 കി.മീ. നീളമുള്ള നൈജർ ആണ് മൂന്നാമത്തെ നദി. ഫൂട്ടാജാലോണ്‍ നിരകളിൽനിന്ന് ഉദ്‌ഭവിച്ച് ഗിനി ഉള്‍ക്കടലിൽ പതിക്കുന്ന നൈജറിന് സാമാന്യം വിസ്‌തൃതമായ ഒരു ഡെൽറ്റാ പ്രദേശമുണ്ട്. സാംബസി നദി (2,720 കി.മീ.) അതിലുള്ള വിക്‌ടോറിയ വെള്ളച്ചാട്ടം (109 മീ.) മൂലം ലോക പ്രസിദ്ധിയാർജിച്ചിരിക്കുന്നു; ഈ വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെയായുള്ള റെയിൽപാലം നദികള്‍ക്ക് കുറുകേയുള്ള റെയിൽപാലങ്ങളിൽ ഏറ്റവും നീളം കൂടിയതാണ്. മറ്റൊരു പ്രധാന നദിയായ ഓറഞ്ച് (2,080 കി.മീ.) ദക്ഷിണാഫ്രിക്കന്‍ പീഠപ്രദേശത്തുകൂടി ഒഴുകി അത്‌ലാന്തിക്കിൽ പതിക്കുന്നു. സഹാറാപ്രദേശത്തെ ചാഡ്‌തടാകം ഒരിക്കലും വറ്റാത്ത ഒരു ജലശേഖരമാണ്; തന്‍മൂലം ഇത് വളരെ പ്രാധാന്യം അർഹിക്കുന്നു.ഉത്തരാഫ്രിക്കയിലെ മരുപ്രദേശത്തുള്ള നദികള്‍ ആന്തരാപവാഹക്രമത്തിലുള്ളതും ഇടയ്‌ക്കിടെ വറ്റിപ്പോകുന്നവയുമാണ്. സാംബസി, ഓറഞ്ച് എന്നീ തടങ്ങള്‍ക്കിടയിലായി ഒഴുകുന്ന ലിംപോപോ, പശ്ചിമാഫ്രിക്കയിലെ വോള്‍ട്ട, സെനഗാള്‍ എന്നിവയാണ് മറ്റു മൂന്നു നദീവ്യൂഹങ്ങള്‍. കോംഗോ മുതൽ ഓറഞ്ചുവരെയുള്ള നദീവ്യൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവ നന്നേ ചെറുനദികളാണ്. എന്നാൽ പ്രാദേശികാടിസ്ഥാനത്തിൽ ഇവയ്‌ക്കും പ്രാധാന്യമുണ്ട്.
കാലാവസ്ഥ
ഉഷ്‌ണമേഖലാകാലാവസ്ഥയാണ് ആഫ്രിക്കയുടെ ഏറിയഭാഗത്തും അനുഭവപ്പെടുന്നത്; ചുരുക്കം പ്രദേശങ്ങളിൽ ഉപോഷ്‌ണകാലാവസ്ഥയും നിലവിലുണ്ട്. മെഡിറ്ററേനിയന്‍ തീരത്തുള്ള മൊറോക്കോ, അൽജീരിയ, ടൂണിഷ്യ എന്നീ രാജ്യങ്ങളിലും തെക്കരികിലെ കേപ്‌പ്രാവിന്‍സ് തീരങ്ങളിലും മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ്. ഇവിടെ ശീതകാലത്താണ് മഴ ലഭിക്കുന്നത്. വേനല്‌ക്കാലത്ത് ഉഷ്‌ണാധിക്യവും വരള്‍ച്ചയും അനുഭവപ്പെടുന്നു. വാർഷികവൃഷ്‌ടിപാതം 35-75 സെ.മീ. ആണ്. മാധ്യതാപനില 13മ്പ38മ്പഇ-ഉം. പൊതുവേ സമീകൃതമായ കാലാവസ്ഥയാണുള്ളതെന്നു പറയാം. സഹാറയും കാലാഹാരിയും തികച്ചും മരുഭൂമികളാണ്. ഗ്രീഷ്‌മകാലത്തെ മാധ്യതാപനില 33മ്പ40മ്പഇ ആണ്; വാർഷിക വർഷപാതം 12 സെ.മീ-ൽ കുറവും. കോംഗോതടവും പരിസരങ്ങളും മധ്യരേഖാവനപ്രദേശങ്ങളാണ്. വാർഷികവർഷപാതം 150-175 സെ.മീറ്ററും, ശരാശരി താപനില 27മ്പഇ-ൽ കൂടുതലും ആയിരിക്കും. മധ്യരേഖാവനപ്രദേശങ്ങളെ ചുറ്റി, ഉഷ്‌ണമേഖലാപുൽപ്രദേശങ്ങള്‍ കാണുന്നു. "സവന്ന' എന്നറിയപ്പെടുന്ന ഈ പുൽമേടുകള്‍ വ. അക്ഷാ. 13മ്പ മുതൽ തെ. അക്ഷാ. 16മ്പ വരെ വ്യാപിച്ചുകാണുന്നു. ശീതകാലം വരള്‍ച്ചയുള്ളതും ശുഷ്‌കവുമായിരിക്കും; വാർഷിക വർഷപാതം 75-150 സെ.മീ. ആണ്. വന്‍കരയുടെ തെക്കുകിഴക്കരികിൽ മൊസാംബിക് സമതലത്തിലും അതോടുചേർന്നുള്ള ദക്ഷിണാഫ്രിക്കന്‍ തീരപ്രദേശത്തും സാമാന്യമായി മഴ ലഭിക്കുന്ന ഉപോഷ്‌ണകാലാവസ്ഥയാണുള്ളത്. ഇവിടെ ഉഷ്‌ണകാലത്തു മാത്രമാണ് മഴ ലഭിക്കുന്നത്. ശരാശരി വർഷപാതം 75-125 സെ.മീ. വരും. സമുദ്രനിരപ്പിൽനിന്ന് 700 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇത്തരം കാലാവസ്ഥ അനുഭവപ്പെടുന്നത്. 700-1,500 മീ. വരെ ഉയരമുള്ള "വെൽഡ്' എന്നറിയപ്പെടുന്ന ഉന്നതപ്രദേശങ്ങളിൽ സമശീതോഷ്‌ണ കാലാവസ്ഥയാണുള്ളത്. ഇവിടെ വേനല്‌ക്കാലത്തു മാത്രം 50-100 സെ.മീ. മഴ ലഭിക്കുന്നു.
സസ്യജാലം
കാലാവസ്ഥയിലെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് മധ്യരേഖാമാതൃകയിലുള്ള മഴക്കാടുകള്‍, ഉയരത്തിൽ വളരുന്ന പുല്ലുകളും കുറ്റിക്കാടുകളും ചേർന്ന സവന്നപുൽമേടുകള്‍, മരൂരുഹങ്ങള്‍ (xerophytes), മെഡിറ്ററേനിയന്‍ വനങ്ങള്‍ തുടങ്ങിയ മിക്കയിനം സസ്യപ്രകൃതികളും ഈ വന്‍കരയിൽ കാണുന്നു. മൊത്തം വിസ്‌തൃതിയിൽ 13 ശ.മാ. വനങ്ങളും, ഇതിൽത്തന്നെ പകുതിയിലേറെ മധ്യരേഖാമാതൃകയിലുള്ള മഴക്കാടുകളുമാണ്. നിരന്തരമായ ഭൂവുപയോഗംമൂലം വന്‍കരയിലെ മിക്ക ഭാഗങ്ങളിലും നൈസർഗിക പ്രകൃതിയിൽ സാരമായ വ്യതിയാനമുണ്ടായിട്ടുണ്ട്. മഴക്കാടുകളുടെ സീമാന്തപ്രദേശങ്ങളിൽ "സവന്ന' വ്യാപിച്ചുകാണുന്നു. മധ്യരേഖയുടെ ഇരുവശത്തും അതിനിബിഡങ്ങളായ മഴക്കാടുകളാണ്. റബർ തുടങ്ങിയ കറമരങ്ങളും മഹാഗണി, ഗാബൂണ്‍, എബണി തുടങ്ങിയ സമ്പദ്‌പ്രധാനങ്ങളായ വൃക്ഷങ്ങളും എച്ചപ്പനകളും ഈ വനങ്ങളിൽ സമൃദ്ധമായി വളരുന്നു. കോളാകുരുക്കള്‍ കാപ്പി, കൊക്കോ എന്നിവയും ഈയിനം വനങ്ങളിലെ മുഖ്യവിഭവങ്ങളിൽപെടുന്നു. സവന്നപ്രദേശത്തെ സവിശേഷസസ്യങ്ങള്‍ 2-4 മീ. ഉയരത്തിൽ വളരുന്ന പുൽവർഗങ്ങള്‍ (Peninsetuon, Andropogon, Imperata, Hyparrhenia) ആണ്. എച്ചപ്പന, എബണി ഇറോക്കോ (Iroko), അക്കേഷ്യ എന്നീയിനം വൃക്ഷങ്ങളും ധാരാളമായി കാണപ്പെടുന്നു. വന്‍കരയുടെ കിഴക്കേതീരത്തും, മഡഗാസ്‌കർ ദ്വീപിലും കണ്ടൽവനങ്ങള്‍ കാണാം. ഉത്തരതീരത്തും തെക്കരികിലുമുള്ള മെഡിറ്ററേനിയന്‍ പ്രദേശങ്ങളിൽ ഒലീവ്, കോർക്ക് ഓട്ട് തുടങ്ങിയവയും ഫലവൃക്ഷങ്ങളും സമൃദ്ധമാണ്. മരുപ്രദേശങ്ങളിൽ മരൂരുഹങ്ങളും മുള്‍ച്ചെടികളുമാണുള്ളത്. മരുപ്പച്ചകളിൽ ഈന്തപ്പന ധാരാളമായി വളരുന്നു.
ജന്തുവർഗങ്ങള്‍
ആഫ്രിക്കാവന്‍കരയെ ജന്തുഭൂമിശാസ്‌ത്ര(Zoogeography)പരമായി വിവിധ മേഖലകളായി തിരിച്ചിട്ടുണ്ട്. മഡഗാസ്‌കർ, മൗറിഷ്യസ്, റീയൂണിയന്‍, റോഡ്രിഗ്‌സ്, സീഷെൽസ് എന്നീ ദീപുകളും സഹാറാമരുഭൂമിക്കു തെക്കുഭാഗത്തായുള്ള വന്‍കരപ്രദേശവും ചേർന്ന് എത്യോപ്യന്‍മേഖല എന്നറിയപ്പെടുന്നു. സഹാറാ കടന്നുപറ്റാനാകാത്ത പ്രതിബന്ധമായി നിലനില്‌ക്കുന്നതിനാൽ ആഫ്രിക്കാവന്‍കരയിലെ ജന്തുജാലം ചില സവിശേഷവിതരണരീതി പ്രകടമാക്കുന്നു. കിഴക്കന്‍മേഖല തെ. അമേരിക്കയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മഡഗാസ്‌കറിലെ ജന്തുജാലം ഇന്ത്യന്‍ ജന്തുജാലവുമായി ബന്ധപ്പെട്ട സ്ഥിതിയാണ് പ്രകടമാക്കുന്നത്. ആഫ്രിക്ക-ഇന്ത്യാവന്‍കരഭാഗങ്ങള്‍ തമ്മിൽ ബന്ധപ്പെട്ടുകിടന്നിരുന്നു എന്ന വാദഗതിയെ സഹായിക്കുന്ന ഒരു പ്രത്യേകതയായി ഇത് നിലകൊള്ളുന്നു. എന്നാൽ മിക്ക ജന്തുഭൂമിശാസ്‌ത്രകാരന്മാരും മഡഗാസ്‌കറേയും അടുത്ത ദ്വീപുകളേയും ആഫ്രിക്കയിൽനിന്നു മാറ്റി മലഗസി എന്ന ഒരു പ്രത്യേകമേഖലയായി കണക്കാക്കിവരുന്നു.
ആഫ്രിക്കയിലെ വനപ്രദേശങ്ങള്‍ ഷഡ്‌പദങ്ങളുടെയും പക്ഷികളുടെയും വന്‍ജന്തുക്കളുടെയും ആവാസകേന്ദ്രങ്ങളാണ്. ആന, നീർക്കുതിര, കാണ്ടാമൃഗം, മനുഷ്യക്കുരങ്ങുകള്‍, കുരങ്ങുകള്‍ എന്നിവ നദികളോട് അടുത്താണ് കാണപ്പെടുക. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ് ഷഡ്‌പദങ്ങളുടെ ബാഹുല്യമുള്ളത്. ആഫ്രിക്കന്‍ "ഉറക്കരോഗ'(Sleeping sickness)ത്തിന്റെ കാരണക്കാരായ ട്രിപ്പനോസോമ (Trypanosoma) എന്ന സൂക്ഷ്‌മ ജീവികളുടെ വാഹകരായ ഈച്ചകള്‍ (Tsetse fly) ആഫ്രിക്കയിലെ പ്രധാനപ്പെട്ട രോഗഹേതുകജീവികളിൽപ്പെടുന്നു. മഞ്ഞപ്പനി, മലമ്പനി എന്നിവ ഉണ്ടാക്കുന്ന അനോഫെലിസ് കൊതുകുകളും കുറവല്ല. ആഫ്രിക്കയിൽ കാണപ്പെടുന്ന പ്രധാന കശേരുകികളുടെ സംക്ഷിപ്‌തവിവരണം താഴെകൊടുക്കുന്നു. സസ്‌തനികള്‍. ആഫ്രിക്ക തികച്ചും ശ്രദ്ധേയങ്ങളായ വിവിധയിനം സസ്‌തനികളുടെ ആവാസകേന്ദ്രമാണ്. ഗൊറില്ല, ചിമ്പാന്‍സി, വിവിധയിനം ബാബൂണുകള്‍, ലീമറുകള്‍ എന്നീ വാനരവർഗങ്ങള്‍ ഇവിടെ കണ്ടുവരുന്നു. എത്യോപ്യന്‍ ഭാഗത്താണിവ അധികമായുള്ളത്. ഇവിടെ പ്രമേറ്റ്‌ക(Primate)ളുടെ 25 ജീനസ്സുകളുണ്ട്. ഇന്നു ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പുരാതനമായ രണ്ട് ഇന്‍സെക്‌റ്റിവോറ (Insectivora) കുടുംബങ്ങള്‍ ആഫ്രിക്കയിലാണുള്ളത്; ക്രസോക്ലോറിഡെയും(Chrysochloridae, ഉദാ. കേപ് ഗോള്‍ഡന്‍ മോള്‍-Chrysochloris), പെട്രാമെഗാലിഡെയും (Petromegalidae, ഉദാ. ഓട്ടർ ഷ്‌റൂകള്‍). ഇക്വസ് സീബ്ര (Equus zebra) എന്ന് ശാസ്‌ത്രനാമമുള്ള വരയന്‍കുതിര (സീബ്ര) ആഫ്രിക്കയിൽ ധാരാളമായി കാണപ്പെടുന്ന ഒരു സസ്‌തനിയാണ്. അതുപോലെതന്നെ കാണ്ടാമൃഗങ്ങളും ഇവിടെ സുലഭമാണ്. ആർട്ടിയോഡാക്‌ടില (Artiodactyla) വർഗത്തിലെ നിരവധി ജീവികളെ ആഫ്രിക്കയിൽ കാണാം. എത്യോപ്യന്‍ മേഖലയിലാണ് ഇവ അധികമായുള്ളത്. ഈ വർഗത്തിലുള്‍പ്പെടുന്ന ഒട്ടകം, ആന്റിലോപ്പ്, ആടുമാടുകള്‍, ജിറാഫ്, ഓകാപി, ഹിപ്പൊപൊട്ടാമസ് എന്നിവയാണ് പ്രധാനമായും ഇവിടെയുള്ളത്. ഇവയിൽ ജിറാഫ്, ഓകാപി, ഹിപ്പൊപൊട്ടാമസ് എന്നിവ തികച്ചും ആഫ്രിക്കന്‍ ജന്തുക്കളാണ്; മറ്റൊരിടത്തും ഇവ നൈസർഗികമായി കാണപ്പെടുന്നില്ല. ആഫ്രിക്കന്‍ ഒട്ടകങ്ങളും ആടുമാടുകളും മെഡിറ്ററേനിയന്‍ മേഖലയിലാണ് കൂടുതലായുള്ളത്. ആഫ്രിക്കയിൽ കാണപ്പെടുന്ന ആന്റിലോപ്പുകളിൽ പ്രധാനപ്പെട്ടവ ഈലന്‍ഡ് (Taurotragus), ന്യൂ (Gnu-Connochaetes), അഡാക്‌സ് (Addax), ബെയ്‌സ (Oryx), കുഡു (Strepsiceros), ഡുയ്‌ക്കർ (Cepho ophus), എന്നിവയാണ്. ഗസലുകള്‍ പ്രധാനമായും വ. ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളിലാണുള്ളത്. ഹിപ്പൊപൊട്ടാമസിന്റെ നിരവധി സ്‌പീഷീസുകളെ ആഫ്രിക്കയിൽ കാണാം. മധ്യാഫ്രിക്കയിലെ തടാകങ്ങളിലും വന്‍നദികളിലും കാണപ്പെടുന്നത് ഹിപ്പൊപൊട്ടാമസ് ആംഫീബിയസ് (H. amphibius) എന്ന ഇനമാണ്. ഹി. ലൈബീരിയെന്‍സിസ് (H. liberiensis)എന്ന ഇനം ലൈബീരിയയിലും ആഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങളിലും കാണപ്പെടുന്നു. ആഫ്രിക്കന്‍ ആനകള്‍ ലോക്‌സോഡോണ്ട (Loxodonita) എന്ന ജീനസിൽ ഉള്‍പ്പെടുന്നു. സെനഗാള്‍, എത്യോപ്യ എന്നിവിടങ്ങള്‍ തുടങ്ങി ഗുഡ്‌ഹോപ്പ് മുനമ്പുവരെ ഇവയെ കണ്ടെത്താന്‍ കഴിയും. ഇഡന്റേറ്റ(Edentata)കളിൽ നീണ്ടവാലുള്ള പാങ്‌ഗൊളിന്‍ (Pangolin), ആർഡ്‌വാർക്ക് എന്നിവ ശ്രദ്ധേയങ്ങളാണ്. കാർണിവോറ(Carnivora) കുടുംബത്തിൽ റാക്കൂണുകള്‍ (Raccoons) ഒഴികെ ബാക്കിയെല്ലാറ്റിന്റെയും പ്രതിനിധികള്‍ ആഫ്രിക്കയിലുണ്ട്. സിംഹം, പുള്ളിപ്പുലി എന്നിവ ഇവിടെ സുലഭമാണ്. ഏത്യോപ്യന്‍ മേഖലയിൽ കഴുതപ്പുലി(Hyaena)കളും കാണപ്പെടുന്നു. കാനിഡേ (Canidae) കുടുംബത്തിന്റെ പ്രതിനിധികളായ കുറുനരി(Canis mesomelas) , പട്ടി (Cape hunting dog-Lycaon pictus) എന്നിവയും കുറവല്ല. പ്രാബോസിഡിയ (Proboscidea)കളുമായി സാദൃശ്യമുള്ള ഒരു പ്രത്യേകയിനം മുയൽ(Rock rabbit-Hyrax) ആഫ്രിക്കാവന്‍കരയിൽ മൊത്തത്തിൽ കാണപ്പെടുന്ന ഒരു ജീവിയാണ്. എലി, അച്ചാന്‍, മുള്ളന്‍പന്നി എന്നിവയെപ്പോലുള്ള മൂന്നിനം (Myomorphic, Sciuromorphic, Hystricomorphic) കരളുന്ന ജീവികളും (rodents) ആഫ്രിക്കയിൽ സുലഭമാണ്. പക്ഷികള്‍. ആഫ്രിക്കയിലെ മണലാരണ്യങ്ങളിൽ ഒട്ടകപ്പക്ഷി ധാരാളമായുണ്ട്. പക്ഷികളിലെ ബ്യുഫാഗിഡേ , ഫൈലെപിറ്റിഡേ എന്നീ കുടുംബങ്ങളുടെ പ്രതിനിധികള്‍ ആഫ്രിക്കയിലാണ് കൂടുതലാ യുള്ളത്. ഫ്‌ളെമിംഗോ കൊക്കുകള്‍, സ്റ്റോർക്കുകള്‍ , ഐബിസ് എന്നിവയും ആഫ്രിക്കയിൽ കാണപ്പെടുന്ന പക്ഷികളാണ്. ഈ വന്‍കരയിൽ മാത്രമായുള്ള ചില പ്രത്യേകതരം കഴുകനുമുണ്ട്. ഇഴജന്തുക്കള്‍. ഇഴജന്തുക്കളുടെ വിവിധയിനങ്ങള്‍ ആഫ്രിക്കയിൽ കണ്ടുവരുന്നു. ചീങ്കച്ചിയുടെ രണ്ടിനങ്ങള്‍ ഇവിടെയുണ്ട്; നൈൽ ചീങ്കച്ചിയും , പരന്ന മുന്‍ഭാഗമുള്ള ചീങ്കച്ചിയും . എമിഡിഡേ , ടെസ്റ്റുഡൈനിഡേ എന്നീ കുടുംബങ്ങളിൽപെട്ട ആമകളെ സഹാറമരുഭൂമിയിലൊഴികെ മറ്റെല്ലായിടത്തും കണ്ടുവരുന്നു. പല്ലിവർഗത്തിൽപെട്ട ഉരഗങ്ങളും ആഫ്രിക്കയിൽ ധാരാളമായുണ്ട്. മെഡിറ്ററേനിയന്‍ മേഖല മുതൽ കിഴക്കന്‍ ആഫ്രിക്കവരെയുള്ള സ്ഥലങ്ങളിൽ സാധാരണ പല്ലികള്‍ സുലഭമാണ്. വിശറിപോലെ കാലുകളുള്ള പല്ലികള്‍ ഉത്തരാഫ്രിക്കയിലാണ് അധികമായുള്ളത്. ഓന്തുകളും ആഫ്രിക്കയിൽ കുറവല്ല. ഓന്തുകളുടെ ഏതാണ്ട് അമ്പതോളം സ്‌പീഷീസുകള്‍ ഇവിടെയുണ്ട്; പകുതിയും മലഗസിമേഖലയിലാണുള്ളത്. ഏഷ്യയിൽ കാണപ്പെടുന്ന പത്തിയുള്ള മൂർഖന്‍പാമ്പുകള്‍ ആഫ്രിക്കാവന്‍കരയിലും സുലഭമാണ്. അണലികളിൽ പഫ് അഡർ എന്നീയിനവും പെരുമ്പാമ്പുകളിൽ റോക്ക്‌പൈത്തണും ആണ് ആഫ്രിക്കയിലുള്ളത്. ആംഫീബിയകള്‍. ആംഫീബിയകള്‍ (ഉഭയജീവികള്‍) എത്യോപ്യന്‍മേഖലയിലാണ് ധാരാളമായുള്ളത്. സീനോപസ് , ഹൈമനോകൈറസ് , സ്യൂഡിമെനോകൈറസ് എന്നിവ ഇവിടെ കാണപ്പെടുന്നുണ്ട്. ബ്യൂഫോണിഡകളിൽ നെക്‌റ്റോഫ്രനോയ്‌ഡ്‌സ് , നെക്‌റ്റോഫ്രന്‍ വെർനേറിയ എന്നിവയാണിവിടെയുള്ളത്. തവളകളുടെ കൂട്ടത്തിൽ ആർത്രാലെപ്‌റ്റിനേ , ആസ്റ്റെലോസ്‌റെറ്റിനേ എന്നീ ഉപകുടുംബാംഗങ്ങള്‍ മൊത്തത്തിൽ ആഫ്രിക്കക്കാരാണെന്നുതന്നെ പറയാം. ലോകത്തിലേക്കും വലിയ തവള എന്നറിയപ്പെടുന്ന റാനാ ഗോലിയാത്ത് ആഫ്രിക്കയിലാണുള്ളത്; 30 സെ.മീ. നീളവും അഞ്ചു കി. ഗ്രാമോളം ഭാരവുമുള്ള ഭീമാകാരന്‍ തവളയാണിത്. മത്സ്യങ്ങള്‍. ലോകത്തിന്റെ മറ്റൊരിടത്തും ഫോസിലുകളായിപ്പോലും ലഭ്യമല്ലാത്ത ചില അവികസിതമത്സ്യജാതികളെ ആഫ്രിക്കയിൽ കണ്ടെത്താന്‍ കഴിയും. ബിച്ചിർ , പാന്‍ഡോഡോണ്ട് (ജമിറീറീിേപറക്കുന്ന മത്സ്യം), ഫ്രാക്‌റ്റോലെയ്‌മിഡ് എന്നിവ ഇക്കൂട്ടത്തിൽപെടും. പുഫ്‌ഫുസമത്സ്യങ്ങളിൽ പെട്ട പ്രാട്ടോപ്‌ടെറസ് ആഫ്രിക്കയിൽ കാണപ്പെടുന്നു. ചിച്ച്‌ലിഡുകള്‍, ലാബരിന്ത് മത്സ്യങ്ങള്‍, കാർപ്പുകള്‍, ചില അശല്‌ക്കമത്സ്യങ്ങള്‍ എന്നിവയും ആഫ്രിക്കയിലെ മത്സ്യ ഇനങ്ങളിൽപ്പെടുന്നു.
മച്ച്
ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ മച്ചൊലിപ്പുമൂലം ഫലപുഷ്‌ടി കുറഞ്ഞിരിക്കുന്നു. വരള്‍ച്ച ബാധിക്കുന്ന പ്രദേശങ്ങളിൽ ഈർപ്പം കുറവായതിനാലും സോഡിയം ലവണങ്ങളുടെ ആധിക്യംമൂലവും ഉർവരത കുറഞ്ഞുകാണുന്നു. പൊതുവേ കാലാവസ്ഥയ്‌ക്കനുയോജ്യമായ മച്ചാണുള്ളത്. മഴകൂടുതലുള്ള പ്രദേശങ്ങളിൽ ചുവപ്പും തവിട്ടും നിറത്തിലുള്ള പശിമരാശിമച്ചും, വരണ്ടപ്രദേശങ്ങളിൽ തവിട്ടുനിറമുള്ള പരുക്കന്‍ മച്ചുമാണുള്ളത്. സാമാന്യമായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ചെസ്റ്റ്‌നട്ട്, ചെർണോസോം എന്നീയിനങ്ങളിൽപ്പെടുന്ന മച്ചുമുണ്ട്. അപൂർവമായി കാണപ്പെടുന്ന എക്കൽതടങ്ങളും ലാവാപ്രദേശങ്ങളുമാണ് ഫലഭൂയിഷ്‌ഠമായ സ്ഥലങ്ങള്‍.
സമ്പദ്‌വ്യവസ്ഥ
കൃഷി
ആഫ്രിക്കന്‍ ജനതയിൽ ഏറിയഭാഗവും ജീവസന്ധാരണം ലക്ഷ്യമാക്കി പ്രാകൃത കൃഷിസമ്പ്രദായത്തിൽ ഏർപ്പെടുന്നവരാണ്. ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ സ്ഥാനാന്തരകൃഷി നിലവിലിരിക്കുന്നു. ചളിപ്രദേശങ്ങളിൽ ചേന, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗങ്ങളാണ് പ്രധാന കൃഷി; ചോളം, മില്ലറ്റ് തുടങ്ങിയ രണ്ടാംതരം ധാന്യങ്ങളും വാഴയുമാണ് മറ്റു വിളകള്‍. എച്ചപ്പന, എച്ചക്കുരുക്കള്‍, പരുത്തി, റബർ, കാപ്പി, തേയില, കശുമാവ്, കൊക്കോ തുടങ്ങിയ നാണ്യവിളകള്‍ വികസിച്ചുവരുന്നു; ഇവയുടെ കയറ്റുമതി ഗണ്യമായി വർധിച്ചിട്ടുണ്ട്. കെനിയ, താന്‍സാനിയ, റൊഡേഷ്യ, കോംഗോ എന്നീ രാജ്യങ്ങളിലാണ് തോട്ടക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുള്ളത്. ഉഷ്‌ണമേഖലയ്‌ക്കു പുറത്ത് കൃഷി നന്നേ ചുരുങ്ങിയ തോതിലേയുള്ളു. മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള അൽജീരിയ, മൊറോക്കൊ, ടുണിഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കരിമ്പ്, നാരകം, മുന്തിരി, ഗോതമ്പ്, ബാർലി, പുകയില എന്നിവ സമൃദ്ധമായി വളരുന്നു. ഈജിപ്‌തിലെ നൈൽതടം ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങളിലൊന്നാണ്. ഈജിപ്‌ത് മുന്തിയ ഇനം പരുത്തിക്ക് അന്താരാഷ്‌ട്രപ്രശസ്‌തി നേടിയിരിക്കുന്നു. മരുഭൂമികളുടെ സീമാന്തപ്രദേശങ്ങള്‍ ഒന്നാംതരം മേച്ചിൽപുറങ്ങളാണ്. ഇവിടങ്ങളിൽ കന്നുകാലിവളർത്തൽ അഭിവൃദ്ധിപ്പെട്ടുവരുന്നു.
വനസമ്പത്ത്
സ്ഥാനാന്തരകൃഷിക്കായി കാടുവെട്ടിത്തെളിക്കുന്നത് ആഫ്രിക്കന്‍വനങ്ങള്‍ക്ക് ഗണ്യമായ നാശം വരുത്തിയിട്ടുണ്ട്. ഉഷ്‌ണമേഖലാവനങ്ങളിൽ മഹാഗണി, ഈട്ടി, എബണി തുടങ്ങിയ തടിത്തരങ്ങളും വിറകുവൃക്ഷങ്ങളും സമൃദ്ധമാണ്. എച്ചപ്പനകള്‍, എച്ചക്കുരുക്കള്‍, റബർ, പശമരങ്ങള്‍ തുടങ്ങിയവയും ധാരാളമുണ്ട്. ഈ വനങ്ങളിലെ പ്രത്യേകയിനം വൃക്ഷങ്ങളുടെ പുറന്തൊലി ഊറയ്‌ക്കിട്ട് ഒന്നാംതരം ചായങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. മെഡിറ്ററേനിയന്‍ തീരത്തെ വനങ്ങളിലെ പ്രധാന വൃക്ഷം "കോർക്ക്‌ഓക്ക്' ആണ്. ദക്ഷിണാഫ്രിക്കന്‍ വനങ്ങളിൽ ഈടും ബലവുമുള്ള വിവിധയിനം വൃക്ഷങ്ങള്‍ സുലഭമായുണ്ട്. വനവിഭവങ്ങളുടെ കയറ്റുമതിക്ക് ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്‌തത ഗണ്യമായ തടസ്സം സൃഷ്‌ടിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം കോംഗോ, നൈജീരിയ, ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളിൽ തടിവ്യവസായം പുരോഗമിച്ചിട്ടുണ്ട്; കടലാസ് നിർമാണവും പള്‍പ്പ്‌വ്യവസായവും വികസിച്ചുവരുന്നു.
മത്സ്യബന്ധനം
ആഫ്രിക്കന്‍തീരങ്ങളിൽ വന്‍കരയോരങ്ങള്‍ നന്നേ ഇടുങ്ങിയവയാണ്. ഇതുമൂലം മത്സ്യസമ്പത്ത് കുറവായിരിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ തീരത്തുമാത്രമാണ് സാമാന്യമായ തോതിൽ മത്സ്യബന്ധനം നടക്കുന്നത്. കോംഗോതടപ്രദേശത്തുനിന്ന് "തിലോപ്പിയ' എന്ന വിശേഷയിനം മത്സ്യം ലഭിക്കുന്നു.
ധാതുസമ്പത്ത്
ഏറ്റവും കൂടുതൽ സ്വർണം ഉത്‌പാദിപ്പിക്കുന്ന വന്‍കരയാണിത്. വജ്രത്തിന്റെ കാര്യത്തിലും ആഫ്രിക്ക ഒന്നാംസ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടർഷ്രാന്‍ഡ്, ജൊഹാനെസ് ബർഗ് എന്നിവിടങ്ങളാണ് പ്രമുഖ സ്വർണഖനനകേന്ദ്രങ്ങള്‍. മുന്‍ സോഷ്യലിസ്റ്റ് രാഷ്‌ട്രങ്ങളെ ഒഴിവാക്കിയുള്ള പരിഗണനയിൽ ലോക ഉത്‌പാദനത്തിൽ ആകെ സ്വർണത്തിന്റെ 96 ശ.മാ.വും, വജ്രത്തിന്റെ 63 ശ.മാ.വും ആഫ്രിക്കയിൽനിന്നാണ് കിട്ടുന്നത്. കോബാള്‍ട്ട് (69 ശ.മാ.) മാന്‍ഗനീസ് (37 ശ.മാ.), ക്രാമൈറ്റ് (34 ശ.മാ.), ചെമ്പ് (24 ശ.മാ.), ടിന്‍ (15 ശ.മാ.), ആസ്‌ബെസ്റ്റോസ് (19 ശ.മാ.) എന്നിവയാണ് മറ്റു പ്രധാന ധാതുക്കള്‍. സഹാറാപ്രദേശത്തുനിന്ന് ധാതുഎച്ച ഉത്‌പാദിപ്പിക്കപ്പെടുന്നു.
വ്യവസായം
രണ്ടാംലോകയുദ്ധത്തിനുശേഷമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിൽ വ്യവസായപുരോഗതിയുണ്ടായത്. വന്‍കരയുടെ വടക്കും തെക്കും അരികുകളിലുള്ള രാജ്യങ്ങളിൽ അന്നത്തെ ഭരണാധിപന്മാരായിരുന്ന യൂറോപ്യന്മാർ ധാതുസമ്പത്തിനെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍ വികസിപ്പിച്ചു. ഇപ്പോള്‍ ആഫ്രിക്കയിലെ മിക്ക കോളനികളും സ്വാതന്ത്യ്രം പ്രാപിച്ചതിനെത്തുടർന്ന് അതത് രാജ്യങ്ങളിലെ വ്യവസായവത്‌കരണം ദ്രുതഗതിയിൽ പുരോഗമിച്ചുവരുന്നു. വൈദ്യുതോർജമാണ് വൈയവസായികശക്തിയുടെ ആധാരമായി വർത്തിക്കുന്നത്. ലോകത്തിലെ മൊത്തം വൈദ്യുതോർജത്തിന്റെ 40 ശ.മാ.-ത്തിനുള്ള സാധ്യത ആഫ്രിക്കയിലാണ്. ഇതിന്റെ നേരിയ അംശം മാത്രമേ ചൂഷണ വിധേയമായിട്ടുള്ളു.
വാണിജ്യവും ഗതാഗതവും
കൊക്കോ ഉത്‌പാദനത്തിൽ ലോകത്തിലെ ഒന്നാംസ്ഥാനം ആഫ്രിക്കയ്‌ക്കാണ്; പശ്ചിമാഫ്രിക്കയാണ് ഉത്‌പാദനകേന്ദ്രം. പനയെച്ച, പരുത്തി, നിലക്കടല എന്നിവയാണ് മറ്റു കാർഷികവിഭവങ്ങള്‍. ഇവയും ധാതുക്കളും വന്‍തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നു. വിസ്‌തൃതങ്ങളായ മരുഭൂമികളും ദുഷ്‌പ്രാപ്യങ്ങളായ വനങ്ങളുംമൂലം വന്‍കരയിലെ ഗതാഗതസൗകര്യങ്ങള്‍ ഇന്നും അപര്യാപ്‌തമായി തുടരുന്നു. വന്‍തോതിലുള്ള ഉത്‌പാദനത്തിന്റെ അഭാവവും വിപണനസാധ്യതകളെ മന്ദീഭവിപ്പിക്കുന്നു. ധാതുക്കളുടെ കൂട്ടത്തിൽ സ്വർണവും വജ്രവുമാണ് മുന്‍പന്തിയിൽ നില്‌ക്കുന്നത്. ലോകവിപണിയിലെ 2/3 ഭാഗം സ്വർണവും റാന്‍ഡ്, ജൊഹാനെസ്‌ബർഗ് എന്നിവിടങ്ങളിൽനിന്നും കയറ്റി അയയ്‌ക്കപ്പെടുന്നു. അതുപോലെതന്നെ മൊത്തം ചെമ്പിന്റെ 25 ശ.മാ.വും സാംബിയ, കോംഗോയിലെ കട്ടാംഗ എന്നിവിടങ്ങളിൽനിന്നും ലഭിക്കുന്നു. സഹാറാപ്രദേശത്തുനിന്ന് പൈപ്പുലൈനുകള്‍ സ്ഥാപിച്ച് എച്ചവിപണനം വികസിപ്പിച്ചുവരുന്നു.
ചരിത്രം
അതിപ്രാചീനകാലം മുതല്‌ക്കുതന്നെ ആഫ്രിക്കയിൽ ജനവാസമുണ്ടായിരുന്നതിനു മതിയായ തെളിവുകളുണ്ട്. ബ്രാക്കണ്‍ഹിൽ എന്ന സ്ഥലത്ത്, നിയാണ്ടർതൽ മനുഷ്യന്റേതെന്നു കരുതപ്പെടുന്ന അവശിഷ്‌ടങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു (1921). തുടർന്ന് കെനിയ മുതൽ ട്രാന്‍സ്‌വാള്‍ വരെയുള്ള പ്രദേശങ്ങളിൽനിന്നും പ്രാചീന മനുഷ്യവർഗങ്ങളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. തക്കതായ തെളിവുകളുടെ അഭാവംമൂലം ആഫ്രിക്കയിലെ അതിപ്രാചീനവർഗത്തിന്റെ ചരിത്രത്തെപ്പറ്റിയുള്ള അറിവ് വളരെ പരിമിതമാണ്. ശിലാവശിഷ്‌ടങ്ങളോ, മറ്റു രേഖകളോ ലഭ്യമല്ലാത്തതുകൊണ്ട് ആഫ്രിക്കയുടെ പ്രാചീനചരിത്രസാമഗ്രികള്‍ ആഫ്രിക്കേതരരായ പര്യവേക്ഷകരുടെയും വ്യാപാരികളുടെയും കുറിപ്പുകളും ആഫ്രിക്കന്‍ഗോത്രങ്ങളുടെ പാരമ്പര്യകഥകളും മാത്രമാണ്. പര്യവേക്ഷകരും വ്യാപാരികളും ഭൂമിശാസ്‌ത്രത്തിലാണ്, ചരിത്രത്തിലല്ല താത്‌പര്യം പ്രദർശിപ്പിച്ചിരുന്നത്. അതുപോലെതന്നെ പല വിവരങ്ങളും വാണിജ്യരഹസ്യങ്ങളായി അവർ സൂക്ഷിച്ചുപോന്നു. അടിമവ്യാപാരികള്‍ വ്യാപാരമനോഭാവത്തോടെ മാത്രമാണ് ആഫ്രിക്കന്‍ ജീവിതത്തെ സമീപിച്ചതും വീക്ഷിച്ചതും. ഡേവിഡ് ലിവിങ്‌സ്റ്റണിനു ശേഷം (1841) ഈ വീക്ഷണത്തിൽ മാറ്റമുണ്ടായി. പ്രാചീനകാലത്തെ അപേക്ഷിച്ച് മധ്യകാലത്തെയും ആധുനികകാലത്തെയും കുറിച്ച് അന്വേഷണം നടത്താനാണ് ചരിത്രകാരന്മാർ കൂടുതൽ ശ്രദ്ധചെലുത്തിയത്. ഉത്തരാഫ്രിക്കയിലെ ഈജിപ്‌ഷ്യന്‍സംസ്‌കാരം (നോ: ഈജിപ്‌ത്) വളർന്നു വികസിച്ച കാലഘട്ടം മുതലാണ് ആഫ്രിക്കയിലെ യഥാർഥചരിത്രകാലം ആരംഭിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആഫ്രിക്കാവന്‍കരയെ സൗകര്യാർഥം എട്ടുവിഭാഗങ്ങളായി തിരിച്ചാണ് അതിന്റെ ചരിത്രം പ്രതിപാദിക്കുന്നത്.
ഉത്തരാഫ്രിക്ക
ഇന്നത്തെ മൊറോക്കോ, അൽജീരിയ, ടൂണിഷ്യ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന വ. പ. ആഫ്രിക്ക ബെർബറി (മഗ്‌രിബ്) എന്നറിയപ്പെട്ടിരുന്നു; ബെർബർ വർഗക്കാരായിരുന്നു ഇവിടത്തെ ആദിവാസികള്‍. ബി.സി. ഒന്‍പതാം ശ.-ത്തിൽ ഫിനീഷ്യർ ഇവിടെ കുടിയേറിപ്പാർക്കുകയും കാർത്തേജ് എന്ന നഗരരാഷ്‌ട്രം സ്ഥാപിക്കുകയും ചെയ്‌തു. ബി.സി. 630-ൽ ഗ്രീക്കുകാർ സിരനേക്കയിൽ ഒരു കോളനി സ്ഥാപിച്ചു. തുടർന്ന് ഫിനീഷ്യരും ഗ്രീക്കുകാരും അധീനപ്രദേശങ്ങളുടെ അതിർത്തി സംബന്ധിച്ച് തുടർച്ചയായ യുദ്ധത്തിലേർപ്പെട്ടു. ബി.സി. 300-നോടടുപ്പിച്ച് കാർത്തേജിന് റോമുമായി യുദ്ധത്തിലേർപ്പെടേണ്ടിവന്നു. പ്യൂണിക്‌യുദ്ധങ്ങളെത്തുടർന്ന് (ബി.സി. 264-146) കാർത്തേജ് റോമാസാമ്രാജ്യത്തിൽ ലയിച്ചു. റോമാക്കാർ കാർത്തേജിന്റെ വികസനത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റോമന്‍ ആധിപത്യത്തിന്റെ ഭഗ്നാവശിഷ്‌ടങ്ങള്‍ ഇന്നും ഇവിടെ കാണാനുണ്ട്. എ.ഡി. 429-ൽ സ്‌പെയിനിൽനിന്നും അധിനിവേശംനടത്തിയ വാന്‍ഡൽ വർഗക്കാർ ഒരു ശതകത്തോളം ഉത്തരാഫ്രിക്ക ഭരിച്ചു. ആറാം ശ.-ത്തിൽ വാന്‍ഡലുകളെ തുരത്തി ബൈസാന്റിയന്‍ ചക്രവർത്തിമാർ ആധിപത്യം നേടി. ഇവർ ഉത്തരാഫ്രിക്കയിൽ ക്രിസ്‌തുമതം പ്രചരിപ്പിച്ചു. ഈജിപ്‌ത് താവളമാക്കിയിരുന്ന മുസ്‌ലിങ്ങള്‍ ഏഴാം ശ.-ത്തിൽ ഈ പ്രദേശം കീഴടക്കുകയും ഇസ്‌ലാംമതം പ്രചരിപ്പിക്കുകയും ചെയ്‌തു. 788-ൽ ഇദ്രിസ്‌വംശം ഫെസ് കേന്ദ്രമാക്കി ഭരണമാരംഭിച്ചു. മധ്യമഗ്‌രിബിൽ ഖാരിജികളുടേതായ ഭരണകൂടം നിലവിൽവന്നു. എ.ഡി. ഒന്‍പതാം ശ.-ത്തിന്റെ ആരംഭത്തോടെ ഖൈറുവാന്‍ ആസ്ഥാനമാക്കി അഖ്‌ലാബിദുകള്‍ അധികാരത്തിലെത്തി. അവർക്കുശേഷം ഷിയാവിഭാഗക്കാരായ ഫാത്തിമിയ്യവംശം ശക്തമായിത്തീർന്നു. ഇവർ തലസ്ഥാനം കെയ്‌റോയിലേക്കു മാറ്റി (972). ഇക്കാലത്ത് ടൂണിഷ്യ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. അറബികളുടെ കുടിയേറ്റത്തോടെ ബെർബർ വംശജർ ഉള്‍നാടുകളിലേക്കു കുടിയേറിപ്പാർത്തു. ക്രമേണ അറബിസംസ്‌കാരവും ഭാഷയും ഇവിടെ പ്രബലമായിത്തീർന്നു. പതിനൊന്നാം ശ.-ത്തിൽ ഉത്തരാഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്ത് അൽമൊറാവിദുകളും (അൽമുറബ്‌ബിതുകള്‍) മധ്യമഗ്‌രിബിൽ ഹമ്മാദിദുകളും ശക്തിയാർജിച്ചു. അൽ മൊറാവിദുകളെ ഒരു നൂറ്റാണ്ടിനുള്ളിൽ ബെർബർവംശജർതന്നെയായ അൽമൊഹാദുകള്‍ (അൽമുവഹിദുകള്‍) കീഴടക്കി. ക്രസ്‌തവാക്രമണങ്ങളെ ചെറുക്കുവാനും മഗ്‌രിബ് മേഖലയൊന്നാകെ ഏകശാസനത്തിന്‍കീഴിൽകൊണ്ടുവരുവാനും അൽമൊഹാദുകള്‍ക്കു കഴിഞ്ഞു. ഇവരുടെ പതനത്തെത്തുടർന്ന് മൊറോക്കോയിൽ മാരിനിദുകളും പ. അൽജീരിയയിൽ അബ്‌ദുൽവാദിദുകളും ടൂണിഷ്യയിൽ ഹാഫ്‌സിദുകളും അധികാരത്തിലെത്തി; തുർക്കികളുടെ ആക്രമണകാലം (1514) വരെ ഇവർ ഭരണം തുടർന്നു. അൽമൊഹാദുകളുടെ ശക്തി ക്ഷയിച്ചകാലത്ത് സ്‌പെയിനും പോർത്തുഗലും ആഫ്രിക്കയിൽ അധികാരമുറപ്പിക്കാന്‍ ശ്രമിച്ചു. പോർത്തുഗീസുകാർ അത്‌ലാന്തിക് തീരത്തും സ്‌പെയിന്‍കാർ മെഡിറ്ററേനിയന്‍ തീരത്തും കോട്ടകള്‍ സ്ഥാപിച്ചു. എന്നാൽ അവർക്കു തുർക്കികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടിവന്നു. 1514-ലാണ് തുർക്കികള്‍ ബെർബറി പ്രദേശത്തെത്തിയത്. കടൽക്കൊള്ളയായിരുന്നു അവരുടെ ലക്ഷ്യം. തന്‍മൂലം തുർക്കികള്‍ തീരപ്രദേശങ്ങളിൽ മാത്രമേ അധിനിവേശം നടത്തിയുള്ളൂ. ആഭ്യന്തരകാര്യങ്ങള്‍ തദ്ദേശീയരുടെ ചുമതലയിൽ വിട്ടുകൊടുത്തുകൊണ്ടുള്ള ആധിപത്യമാണ് ഇവർ പുലർത്തിയത്; എങ്കിലും ഒട്ടോമന്‍ അധീശാധികാരം നാമമാത്രമായി അംഗീകരിച്ചിരുന്നു. യൂറോപ്യന്‍രാജ്യക്കാർ സംഘടിതമായി എതിർത്തിട്ടും തുർക്കികള്‍ 19-ാം ശ. വരെ തങ്ങളുടെ ആധിപത്യം നിലനിർത്തി. മാരിനിദുകളുടെ പതനശേഷം മൊറോക്കോയിൽ സാദി (ഹസാനി) വംശക്കാർ അധികാരത്തിലെത്തി. ഇവർക്ക് അധികാരം നിലനിർത്തുവാനായി നന്നേ ക്ലേശിക്കേണ്ടിവന്നു; സുൽത്താന്‍ അഹമ്മദ് അൽ മന്‍സൂറിന്റെ നൈജർ ആക്രമണം (1590-91) അദ്ദേഹത്തെ പ്രശസ്‌തനാക്കിയെങ്കിലും ഫലം പരാജയമായിരുന്നു. 17-ാം ശ.-ത്തിൽ അലാവി (ഫിലാലി) വംശം ശക്തമായി. മൗലെ ഇസ്‌മായിൽ (1672-1727) ആയിരുന്നു ഈ വംശത്തിലെ ശക്തനായ ഭരണാധികാരി. അലാവി ഭരണം 20-ാം ശ. വരെ നാമമാത്രമായി തുടർന്നു. 1847-ൽ ഫ്രഞ്ചുകാർ അൽജീരിയയിൽ ആധിപത്യം ഉറപ്പിച്ചു. 1881-ൽ ടൂണിഷ്യയും ഫ്രഞ്ച് സംരക്ഷിതപ്രദേശമായി. 1912-ൽ മൊറോക്കോയുടെ ദക്ഷിണഭാഗങ്ങള്‍ ഫ്രഞ്ചുകാർക്കും ഉത്തരഭാഗങ്ങള്‍ സ്‌പെയിന്‍കാർക്കും ലഭിച്ചു. 1911-ൽ ഇറ്റലി തുർക്കികളിൽനിന്ന് ട്രിപ്പോളി കൈയടക്കി; ട്രിപ്പോളി, ഫെസാന്‍, സിരനേക്ക എന്നീ മൂന്നു പ്രദേശങ്ങളും ലിബിയ എന്ന പഴയപേരിൽ സംയോജിപ്പിക്കപ്പെട്ടെങ്കിലും സിരനേക്കയിൽ ഇറ്റലിക്ക് ബെദൂയിന്‍അറബികളുടെ എതിർപ്പു നേരിടേണ്ടിവന്നു. 1951-ൽ ഇദ്രീസിന്റെ നേതൃത്വത്തിൽ ലിബിയ സ്വതന്ത്രമായി. 1956-ൽ മൊറോക്കോ, ടൂണിഷ്യ എന്നിവയും 1962-ൽ അൽജീരിയയും സ്വാതന്ത്യ്രം നേടി.
സഹാറാ-സുഡാന്‍
അസ് സഹാറാ (= പരന്ന മരുപ്രദേശം) എന്ന അറബിപദത്തിൽ നിന്നാണ് "സഹാറ'യുടെ നിഷ്‌പത്തി; "കറുത്ത മനുഷ്യരുടെ നാട്' എന്നർഥം വരുന്ന ബിലാദ് അസ് സുദാന്‍ എന്ന പദസമുച്ചയം ലോപിച്ച് സുഡാന്‍ ആയിത്തീർന്നു. പില്‌ക്കാലത്ത് മരുപ്രദേശമായിത്തീർന്ന സഹാറയിൽനിന്ന് ജനങ്ങള്‍ മെഡിറ്ററേനിയന്‍ തീരത്തേക്കും സുഡാനിലേക്കും നൈൽ നദീതടത്തിലേക്കും കുടിയേറിപ്പാർത്തു. നൈൽതടത്തിലെ ജനത ബി.സി. 4,000-നും 3,000-നും ഇടയ്‌ക്ക് തനതായ സംസ്‌കാരം പടുത്തുയർത്തി. എന്നാൽ സഹാറയ്‌ക്കു തെക്ക് സാംസ്‌കാരികാഭിവൃദ്ധി മന്ദഗതിയിലായിരുന്നു. സുഡാനിൽ രൂപമെടുത്ത കുഷ് എന്ന സ്വതന്ത്രരാജ്യം ബി.സി. എട്ടാം ശ.-ത്തിൽ ഈജിപ്‌ത് ആക്രമിച്ച്, അവിടം ഭരിച്ച 25-ാം രാജവംശമായിത്തീർന്നു. ബി.സി. ഏഴാം ശ.-ത്തിൽ അസീറിയക്കാരോടു പരാജയപ്പെട്ടതിനെത്തുടർന്ന് കുഷ്‌രാജ്യം സുഡാനിൽ മാത്രമായി ഒതുങ്ങി; എ.ഡി. 350-ൽ ചരിത്രാവശേഷമായിത്തീർന്നു. സുഡാനിലെ ലിബിയന്‍ ബെർബർവർഗക്കാരിൽ ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ, യഹൂദർ തുടങ്ങിയവരുടെ സാംസ്‌കാരികസ്വാധീനം അല്‌പമാത്രമായേ പ്രതിഫലിച്ചുള്ളൂ. സഹാറ തരണംചെയ്‌ത് സുഡാനിൽ എത്തിയ ഇവർ സ്വർണപ്പൊടി, ഒട്ടകപ്പക്ഷിയുടെ തൂവലുകള്‍ ആദിയായവ സംഭരിച്ച് മെഡിറ്ററേനിയന്‍ തീരത്തു വിപണനം ചെയ്‌തുപോന്നു. ഇവർ അടിമക്കച്ചവടത്തിലും ഏർപ്പെട്ടിരുന്നു. ലിബിയയിൽനിന്നു കുടിയേറിയ ബെർബർവർഗക്കാർ എ.ഡി. അഞ്ചാം ശ.-ത്തിൽ മാന്‍ഡിന്‍ഗോ ഭാഷ സംസാരിക്കുന്ന നീഗ്രാകളുടെ പ്രദേശത്ത് ആധിപത്യം നേടി, ഘാന എന്ന രാജ്യം സ്ഥാപിച്ചു. പിന്നീട് നീഗ്രാവംശജർ ബെർബർവർഗക്കാരെ നിഷ്‌കാസനം ചെയ്‌ത് ഘാനയിലെ ഭരണാധികാരികളായി. ഏഴാം ശ.-ത്തിൽ അറബികള്‍ മഗ്‌രിബിൽ എത്തിച്ചേർന്നകാലത്തും ഘാന "സ്വർണഭൂമി' എന്ന നിലയിൽ പ്രശസ്‌തിയാർജിച്ചിരുന്നു. മഗ്‌രിബ് പ്രദേശങ്ങളിൽ എ.ഡി. 7-11 ശ.-ങ്ങളിൽ ഇസ്‌ലാംമതം പ്രബലമായി; എന്നാൽ ന്യൂബിയന്‍ പ്രദേശത്ത് ക്രിസ്‌തുമതത്തിനായിരുന്നു സ്വാധീനം. 14-ാം ശ.-ത്തോടുകൂടി ഈ ക്രസ്‌തവസ്വാധീനം അവസാനിച്ചു. മുസ്‌ലിംവർത്തകരുടെയും ബെദൂയിന്‍ ഗോത്രക്കാരുടെയും അധിനിവേശം കി. സുഡാനിലെ സാമൂഹിക-രാഷ്‌ട്രീയസംവിധാനത്തിൽ സാരമായ മാറ്റം വരുത്തി. 16-19 ശ.-ങ്ങളിൽ തെ. സുഡാനിൽ സെന്നാർ എന്ന സ്വതന്ത്രരാജ്യം നിലവിലിരുന്നു. സുഡാന്റെ പശ്ചിമമധ്യഭാഗങ്ങളിൽ മഗ്‌രിബ് പ്രദേശത്തുകൂടിയും ചെങ്കടൽഭാഗത്തുകൂടിയും കുടിയേറിപ്പാർത്ത മുസ്‌ലിങ്ങള്‍ ഇസ്‌ലാംമതം പ്രചരിപ്പിച്ചു. സനാജ ബെർബർവർഗക്കാരുടെ ആക്രമണത്തോടെ (1076) ഘാനയിലെ നീഗ്രാഭരണത്തിന് ഉലച്ചിൽ തട്ടി. രാജ്യത്തിനുള്ളിലെ പല പ്രദേശങ്ങളും സ്വതന്ത്രങ്ങളായി. പ. സുഡാനിൽ അധികാരത്തിലെത്തിയ മാന്‍ഡിന്‍ഗോസമൂഹത്തിൽപ്പെട്ട സുന്‍ഡിയാറ്റകള്‍ ഘാന നശിപ്പിക്കുകയും, മാലിരാജ്യത്തിന്റെ അടിസ്ഥാനമുറപ്പിക്കുകയും ചെയ്‌തു. മന്‍സാ മൂസ (1307-32) മാലിയെ ശക്തവും വിസ്‌തൃതവുമായ ഒരു സാമ്രാജ്യമാക്കിത്തീർത്തു; മാലി, ടിംബക്‌ടു, ഗാവോ എന്നീ പ്രദേശങ്ങള്‍ വാണിജ്യാഭിവൃദ്ധിയിലൂടെ സമ്പന്നങ്ങളായി. ടിംബക്‌ടു ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കേന്ദ്രമായിത്തീർന്നു. 15-ാം ശ.-ത്തിൽ മാലിസാമ്രാജ്യം ക്ഷയോന്മുഖമായതോടെ ഗാവോ ഒരു സാമ്രാജ്യശക്തിയായി വളർന്നു. എങ്കിലും ഈ സാമ്രാജ്യം ദീർഘകാലം നിലനിന്നില്ല. മൊറോക്കോയിലെ അഹമ്മദ് അൽ മന്‍സൂർ 1590-91-ൽ ഗാവോ, ടിംബക്‌ടു, ഷെനേ എന്നീ പ്രദേശങ്ങള്‍ കൈയടക്കി. 15-ാം ശ. മുതല്‌ക്കേ പോർത്തുഗീസുകാരും അവരുടെ എതിരാളികളായ മറ്റു യൂറോപ്യന്‍ശക്തികളും പശ്ചിമാഫ്രിക്കയിൽ വാണിജ്യസംരംഭത്തിലേർപ്പെട്ടിരുന്നു. ബെർബറിപ്രദേശത്തെ ആധിപത്യത്തിനായി പോർച്ചുഗലും സ്‌പെയിനും തമ്മിലും മൊറോക്കോയും ഒട്ടോമന്‍ തുർക്കികളും തമ്മിലും മത്സരം നടന്നു. തുർക്കികളുടെ സ്വാധീനഫലമായി ഇദ്രീസ് അലൂമ (1580-1617) ബോർണുവിനെ ശക്തമായ ഒരു രാഷ്‌ട്രമാക്കി. മുസ്‌ലിം കേന്ദ്രമായ ഹാസ മറ്റൊരു പ്രമുഖരാഷ്‌ട്രമായി; അവർ ദക്ഷിണ പശ്ചിമഭാഗങ്ങളിലേക്ക് തങ്ങളുടെ സാമ്പത്തിക-സാംസ്‌കാരിക സ്വാധീനം വ്യാപിപ്പിച്ചു. 19-ാം ശ.-ത്തോടുകൂടി ഫ്രഞ്ചുകാർ സെനഗാളിലും ഇംഗ്ലീഷുകാർ ഗോള്‍ഡ്‌കോസ്റ്റിലും സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. സുഡാനിലെ ജനങ്ങളിൽ പാശ്ചാത്യ മേൽകോയ്‌മക്കെതിരായി രാഷ്‌ട്രീയബോധം ഉണർന്നു. ഈജിപ്‌തിലെ മുഹമ്മദ്‌അലിയുടെ പിന്തുടർച്ചക്കാർ സുഡാനിൽ അധികാരമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. നൈജീരിയയിലെ ഫുലാനികള്‍ ഹാസയിലെ ഭരണാധികാരികള്‍ക്കെതിരായി തിരിഞ്ഞതിനെത്തുടർന്ന് ആ പ്രദേശത്ത് സൊകോട്ടോ, ഗാണ്ടോ എന്നീ രണ്ടു രാജ്യവിഭാഗങ്ങള്‍ രൂപംകൊണ്ടു (1804-10). ഇവയുടെ വികാസത്തിന് കിഴക്കുഭാഗത്ത് ബോർണു ഒരു തടസ്സമായിരുന്നതിനാൽ ദക്ഷിണഭാഗത്തെ യോറുബാലാന്‍ഡിലേക്ക് അവർ ശക്തി വ്യാപിപ്പിച്ചു. പടിഞ്ഞാറ് മസീനയിലും ഫുലാനികള്‍ ഒരു രാഷ്‌ട്രം സ്ഥാപിച്ചു. 1863-ൽ മസീന, ബംബാറ എന്നീ രാജ്യങ്ങള്‍ കീഴടക്കിയ ഉമർ അൽഹജ് ഫ്യൂട്ട കേന്ദ്രമാക്കി ഭരണമാരംഭിച്ചു. സെനഗാള്‍ മുതൽ ടിംബക്‌ടുവരെ തന്റെ രാജ്യം വികസിപ്പിക്കുകയും ചെയ്‌തു. ക്രമേണ ബലഹീനമായിത്തീർന്ന ഈ സാമ്രാജ്യത്തെ ഫ്രഞ്ചുകാർ 1879 മുതൽ നിരന്തരം ആക്രമിച്ചുപോന്നു. സെനഗാള്‍ കേന്ദ്രമാക്കിയായിരുന്നു ഫ്രഞ്ചുകാരുടെ നീക്കങ്ങള്‍. 1788 മുതല്‌ക്കേ ബ്രിട്ടീഷ്-ഫ്രഞ്ച് താത്‌പര്യങ്ങള്‍ സുഡാനിൽ ശക്തി പ്രാപിച്ചിരുന്നു. ബ്രിട്ടിഷ് താത്‌പര്യങ്ങളെ ഫ്രഞ്ചുകാർ എതിർത്തതിനെത്തുടർന്ന് അവർ തമ്മിലുള്ള സംഘട്ടനം അനിവാര്യമായി. ബ്രിട്ടീഷുകാർ നൈജീരിയ കീഴടക്കി. സൊക്കോട്ടയുടെയും ചാഡ്‌തടാകത്തിന്റെയും സമീപപ്രദേശങ്ങള്‍വരെ അവരുടെ അധീനതയിലായി (1896-1906). നൈൽതീരത്തുവച്ച് ഈജിപ്‌തിന്റെ സഹകരണത്തോടെ അവർ മഹ്‌ദികളെയും തോല്‌പിച്ചു (1898). അപ്പർവോള്‍ട്ട, ചാഡ്, മാന്‍ഡിന്‍ഗോ എന്നീ പ്രദേശങ്ങളിലെ തദ്ദേശീയാധിപത്യം അവസാനിപ്പിക്കുവാന്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും സഹകരിച്ചു പ്രവർത്തിച്ചു. 20-ാം ശ.-ത്തിന്റെ ആരംഭത്തോടെ സഹാറയുടെ ഭൂരിഭാഗവും യൂറോപ്യന്‍ശക്തികള്‍ കൈയടക്കി. പശ്ചിമാഫ്രിക്കന്‍ കോളനികളെ മഗ്‌രിബ് പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു. 1917-ഓടുകൂടി സുഡാന്‍ പൂർണമായും ബ്രിട്ടിഷ് ആധിപത്യത്തിലായി.
ഗിനി
കറുത്തമനുഷ്യർ എന്നർഥമുള്ള അഗിനോ എന്ന ബെർബർ വാക്കിൽനിന്നാണ് ഗിനി എന്ന പദം നിഷ്‌പന്നമായത്. 14-ാം ശ.-ത്തിൽ യൂറോപ്പിൽ പ്രചരിച്ചിരുന്ന ഭൂപടങ്ങള്‍ ഗിനിപ്രദേശം ഉള്‍ക്കൊണ്ടുകാണുന്നു. പോർത്തുഗീസുകാരും അവരെത്തുടർന്നെത്തിയ ഇതര യൂറോപ്യന്‍രാജ്യക്കാരും പശ്ചിമാഫ്രിക്കയിലെ തീരപ്രദേശങ്ങളുമായുള്ള വാണിജ്യകാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ഈ തീരപ്രദേശങ്ങള്‍ക്കും ഉള്‍ഭാഗത്തുള്ള വനപ്രദേശങ്ങള്‍ക്കും അവർ പൊതുവേ ഗിനി എന്നു പറഞ്ഞുവന്നു. ഗിനിപ്രദേശത്തിന്റെ 11-ാം ശ.-ത്തിനുമുമ്പുള്ള ചരിത്രം അജ്ഞാതമാണ്. വന്‍കരയുടെ വടക്കും വ. പടിഞ്ഞാറും ഭാഗങ്ങളിൽനിന്ന് ഈ പ്രദേശത്തേക്ക് കുടിയേറ്റമുണ്ടായി. ഇക്കൂട്ടർ 13-ാം ശ.-ത്തിൽ അക്കാന്‍രാജ്യങ്ങള്‍ സ്ഥാപിച്ചുവെന്ന് കരുതാം. 14-ാം ശ.-ത്തോടുകൂടി ബോണോ, ബാന്‍ഡ എന്നീ രാജ്യങ്ങള്‍ വാണിജ്യാഭിവൃദ്ധിയിലെത്തി. പില്‌ക്കാലത്ത് ഗിനിയുടെ ദക്ഷിണഭാഗങ്ങളിൽ സുഡാന്‍ പ്രദേശത്തുനിന്നുണ്ടായ കുടിയേറ്റംമൂലം ജനാധിവാസം വർധിച്ചു. വന്‍തോതിലുണ്ടായ ഈ കുടിയേറ്റത്തിന്റെ കാരണം വ്യക്തമല്ല. 15-ാം ശ. മുതൽ യൂറോപ്യന്‍സ്വാധീനം പ്രബലപ്പെട്ടു. 1445-ൽ പോർത്തുഗീസ് വ്യാപാരസംഘങ്ങള്‍ സെനഗാളിലെത്തി; തുടർന്ന് പോർത്തുഗീസ് ഗിനി സ്ഥാപിക്കപ്പെട്ടു. 17-ാം ശ.-ത്തിന്റെ ആദ്യപകുതിയിൽ അടിമക്കച്ചവടത്തിനായി ഡച്ചുകാരും തുടർന്ന് ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഈ ഭാഗത്ത് എത്തിച്ചേർന്നു. എന്നാൽ സെനഗാള്‍ പ്രദേശത്ത് ഫ്രഞ്ചുകാരാണ് ശക്തരായിത്തീർന്നത്. ഗിനിയിൽ വാണിജ്യത്തിനും ധനസമ്പാദനത്തിനുമുള്ള സൗകര്യങ്ങള്‍ അടിമവ്യാപാരത്തിനായി ശക്തിവർധിപ്പിച്ചുപോന്ന പാശ്ചാത്യരെ ഭരണഭാരം കൈയേല്‌ക്കുവാന്‍ പ്രാത്സാഹിപ്പിച്ചു. സമർഥമായ ചൂഷണം ലക്ഷ്യമാക്കി അവർ ഗിനിപ്രദേശത്ത് ഒട്ടേറെ രാജ്യങ്ങള്‍ സൃഷ്‌ടിച്ചു. ബെനി, ഓയോ, ഫോണ്‍, അകാവാമു ആദിയായവ ഇക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. 18-ാം ശ.-ത്തിൽ അഷാന്തികള്‍ തീരപ്രദേശങ്ങളിലെ പാശ്ചാത്യരുമായി നേരിട്ട് വാണിജ്യബന്ധം പുലർത്തുവാന്‍ ശ്രമമാരംഭിച്ചു. അടിമവ്യാപാരം നിരോധിക്കപ്പെട്ടത് പാശ്ചാത്യവാണിജ്യത്തിനു കനത്ത പ്രഹരമായിരുന്നു. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമൊഴിച്ചുള്ളവർ ആഫ്രിക്കയുടെ പശ്ചിമതീരം വിട്ടൊഴിഞ്ഞു; ഇവരാകട്ടെ ഉള്‍നാടന്‍ പ്രദേശങ്ങളുമായുള്ള വാണിജ്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്‌തു. വ്യാപാരികളെത്തുടർന്ന് മിഷനറിമാരും പര്യവേക്ഷകരും ഈ ഭാഗത്തെത്തിച്ചേർന്നു. ഇത് അഷാന്തികളുമായുള്ള സംഘട്ടനത്തിൽ കലാശിച്ചു (നോ: അഷാന്തി). ഫ്രഞ്ചുകാരുടെയും ജർമന്‍കാരുടെയും സ്വാധീനം ഈ പ്രദേശങ്ങളിൽ വർധിച്ചുവന്നതോടെ ഇംഗ്ലീഷുകാർ ആഫ്രിക്കയിലെ ഉള്‍നാടുകളിൽ ശക്തിപ്രകടനം നടത്തുവാന്‍ നിർബന്ധിതരായി. ഫ്രഞ്ചുകാർ എട്ടുകോളനികളടങ്ങിയ ഫ്രഞ്ച് വെസ്റ്റ് ആഫ്രിക്കന്‍ ഫെഡറേഷന്‍ രൂപവത്‌കരിക്കുകയും ജർമന്‍കാർ ടോഗോ, കാമറൂണ്‍ എന്നീ കോളനികള്‍ സ്ഥാപിക്കുകയും ചെയ്‌തു. ഇംഗ്ലീഷുകാർ ഗാംബിയ, സിയെറാ ലിയോണ്‍, ഗോള്‍ഡ്‌കോസ്റ്റ്, നൈജീരിയ എന്നീ പ്രദേശങ്ങള്‍ കൈയടക്കി. ഒന്നാം ലോകയുദ്ധാനന്തരം ജർമന്‍കോളനികള്‍ മാന്‍ഡേറ്റ് ഭരണത്തിലായതോടെ പോർത്തുഗീസ് ഗിനിയും ലൈബീരിയയുമൊഴിച്ചുള്ള പശ്ചിമാഫ്രിക്ക മുഴുവന്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും അധീനതയിലായി. രണ്ടാം ലോകയുദ്ധത്തിനുശേഷം പശ്ചിമാഫ്രിക്കയിലെ കോളനികള്‍ ഒന്നൊന്നായി സ്വതന്ത്രമായിത്തീർന്നു.
മധ്യആഫ്രിക്ക
മധ്യആഫ്രിക്കയിലെ ആദിവാസികളിൽ ഭൂരിപക്ഷവും ബന്തുഭാഷ സംസാരിക്കുന്നവരാണ്. ഇവർ സാംബസി തടത്തിൽനിന്നു സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചവരാണെന്ന് അനുമാനിക്കപ്പെടുന്നു. ഈ ജനവർഗത്തെപ്പറ്റിയുള്ള ആദ്യത്തെ പരാമർശം 10-ാം ശ.-ത്തിനുശേഷമുള്ള അറബി യാത്രാവിവരണങ്ങളിൽ കാണാം. ഇവരുമായി അറബികള്‍ വാണിജ്യബന്ധത്തിലേർപ്പെട്ടിരുന്നു. ആന്‍ഗോളയിലും മൊസാംബിക്കിലുമെത്തിച്ചേർന്ന് പോർത്തുഗീസുകാർ കോംഗോ, കൊക്കോംഗോ, ലൊ ആന്‍ഗോ, എന്‍ദോന്‍ഗോ കൂബ തുടങ്ങിയ ബന്തുരാജ്യങ്ങളുമായി ബന്ധം പുലർത്തി. സാംബസി, ലിംപോപോ എന്നീ നദികള്‍ക്കിടയിലായി മോണോ മൊടാപാ എന്നീ രാഷ്‌ട്രങ്ങളും പോർത്തുഗീസുകാർ കണ്ടെത്തി. അയൽഗോത്രങ്ങളുടെ തുടർച്ചയായ ആക്രമണം ഈ രാഷ്‌ട്രത്തെ നശിപ്പിച്ചു. 1700-ഓടുകൂടി റോസ്‌വി ജനവർഗം ഈ പ്രദേശത്ത് മംബോ സാമ്രാജ്യം സ്ഥാപിച്ചു. 1830-ഓടുകൂടി ഈ സാമ്രാജ്യവും നശിപ്പിക്കപ്പെട്ടു. സാംബെസിയുടെ വ.പ. ഭാഗം മുതൽ കോംഗോനദിയുടെ പ്രഭവസ്ഥാനംവരെയുള്ള പ്രദേശങ്ങളിൽ അശക്തങ്ങളായ ചില രാജ്യങ്ങള്‍ നിലവിലുണ്ടായിരുന്നു. 15-ഉം 16-ഉം ശ.-ങ്ങളിൽ വ.കി. കോംഗോയിൽ ലൂബസാമ്രാജ്യം നിലവിലിരുന്നു. ഇതിന്റെ സമീപപ്രദേശങ്ങളിലുണ്ടായിരുന്ന മറ്റു ചില സാമ്രാജ്യങ്ങളാണ് ലുണ്ട (16-ഉം, 17-ഉം നൂറ്റാണ്ട്), കാസെംബെ (18-ാം നൂറ്റാണ്ട്), ലോസി (19-ാം നൂറ്റാണ്ട്) എന്നിവ. ലോവർ കോംഗോയിലും മൊസാംബിക്കിലുമെത്തിയ പോർത്തുഗീസുകാർ തദ്ദേശീയരെ ക്രിസ്‌തുമതം വിശ്വാസികളാക്കി തങ്ങളുടെ സ്വാധീനത വർധിപ്പിക്കുവാനും, അവിടത്തെ ഭരണാധികാരികളെ പോർത്തുഗീസ് രാജാവിന്റെ സാമന്തന്മാരാക്കുവാനും വിഫലശ്രമം നടത്തി. തുടർന്ന് പോർത്തുഗീസുകാർ തീരദേശപട്ടണങ്ങളിൽ വാണിജ്യമുറപ്പിച്ചും, ആന്‍ഗോളയെയും മൊസാംബിക്കിനെയും അടിമകളെ സംഭരിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയും നയപരിപാടികളിൽ മാറ്റംവരുത്തി. ബ്രസീലിലെ തോട്ടങ്ങളിലേക്ക് ആവശ്യമായ അടിമകളെ ലുവാണ്ട, ബെന്‍ഗ്വെല എന്നീ തുറമുഖങ്ങളിൽനിന്നും കയറ്റി അയച്ചുവന്നു. ഉള്‍നാടുകളിൽ വ്യാപാരികളും മിഷനറിമാരും തങ്ങളുടെ പ്രവർത്തനം തുടർന്നു. 19-ാം ശ.-ത്തിൽ മധ്യാഫ്രിക്കയിൽ പാശ്ചാത്യരുടെ അധിനിവേശ കേന്ദ്രങ്ങള്‍ വർധിച്ചു. ദക്ഷിണബന്തുഗോത്രക്കാർ ഉത്തരപ്രദേശങ്ങളിൽ പല ഭാഗങ്ങളും കൈയടക്കി; തുടർന്ന് പാശ്ചാത്യരും ഈ ഭാഗങ്ങളിൽ ജനപദങ്ങള്‍ സ്ഥാപിച്ചു. ഇക്കാലത്ത് തെ. റൊഡേഷ്യയിലെ സ്വർണഖനികളെക്കുറിച്ചുള്ള അറിവ് ബാഹ്യലോകത്തിനു ലഭിച്ചു. മധ്യാഫ്രിക്കയിൽ പര്യടനം നടത്തിയ ഡേവിഡ് ലിവിങ്‌സ്റ്റന്റെ (1813-73) പര്യവേക്ഷണങ്ങള്‍ ദൂരവ്യാപകങ്ങളായ ഫലങ്ങളുളവാക്കി. മിഷനറി പ്രവർത്തനങ്ങളിലൂടെ ആഫ്രിക്കയിലെ ജനങ്ങളെ കിരാതത്വത്തിൽനിന്നു മോചിപ്പിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ലിവിങ്‌സ്റ്റന്റെ പര്യവേക്ഷണങ്ങള്‍ എച്ച്.എം. സ്റ്റാന്‍ലി (1841-1904)യുടെ പര്യടനത്തിനു വഴിതെളിയിച്ചു. സ്റ്റാന്‍ലി കണ്ടെത്തിയ കോംഗോനദീതടപ്രദേശത്ത് ബൽജിയം രാജാവായ ലിയോപോള്‍ഡ് കക കോംഗോ ഫ്രീസ്റ്റേറ്റ് എന്ന കോളനി സ്ഥാപിച്ചു. ആഫ്രിക്കയിലെ സാമ്രാജ്യവികസനത്തിൽ പരസ്‌പരധാരണ ഉണ്ടാക്കാന്‍ നടത്തിയ ബെർലിന്‍ സമ്മേളനങ്ങള്‍ (1884-85) പാശ്ചാത്യശക്തികള്‍ക്ക് കൂടുതൽ കോളനികള്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തേജനം നല്‌കി. പോർത്തുഗൽ, ബൽജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ മധ്യാഫ്രിക്കയിൽ കോളനികള്‍ സ്ഥാപിച്ചു. ബൽജിയം രാജാവിന്റെ സ്വകാര്യസമ്പത്തായി ഗണിക്കപ്പെട്ടിരുന്ന കോംഗോ 1908-ൽ ഗവണ്മെന്റിനു കൈമാറപ്പെട്ടു. ഫ്രഞ്ച് ഇക്വറ്റോറിയൽ ആഫ്രിക്കയിലെ ഗാബോണ്‍, ഫ്രഞ്ച് കോംഗോ, ഉബാങ്കി ഷാരി, ചാഡ് എന്നീ കോളനികള്‍ ഒരു ഫെഡറേഷനായിത്തീർന്നു. പോർത്തുഗീസുകാർ ആന്‍ഗോള മൊസാംബിക്ക് എന്നിവിടങ്ങളിലേക്ക് ചുരുങ്ങി. തിപ്പെടേണ്ടിവന്നു. ബ്രിട്ടീഷുകാർക്കും ഈ പ്രദേശത്ത് അനേകം കോളനികള്‍ സ്ഥാപിച്ചു.
തെക്കേആഫ്രിക്ക
ഈ പ്രദേശത്തിന്റെ പ്രാചീനചരിത്രം അജ്ഞാതമാണ്. വേട്ടയാടിയും കാലിവളർത്തിയും പ്രാകൃതജീവിതം നയിച്ചുപോന്ന ബുഷ്‌മെന്‍, ഹട്ടന്‍ടോട്ട് എന്നീ വർഗക്കാരായിരുന്നു ഇവിടത്തെ ആദിവാസികള്‍. 15-ാം ശ.-ത്തോടെ താരതമ്യേന പരിഷ്‌കൃതരും ബന്തുഭാഷക്കാരുമായ നീഗ്രാകള്‍ ഈ പ്രദേശത്തേക്ക് കുടിയേറ്റം നടത്തി. 18-ാം ശ.-ത്തോടെ ഇവിടെ ലെംബ, വെന്‍ഡ, ടോംഗോ, എന്‍ഗൂനി എന്നിങ്ങനെ നാല് ബന്തുജനപദങ്ങള്‍ രൂപംകൊണ്ടു. 17-ാം ശ.വരെ സാരമായ തോതിൽ പാശ്ചാത്യാധിനിവേശം ഉണ്ടായില്ല; തീരപ്രദേശങ്ങള്‍ വ്യാപാരത്തിന് അനുയോജ്യമായിരുന്നുമില്ല. 17-ാം ശ.-ത്തിൽ ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനി ഗുഡ്‌ഹോപ്‌മുനമ്പു ചുറ്റി ഈസ്റ്റിന്‍ഡീസിലേക്ക് നാവികയാത്രകള്‍ നടത്തി; മുനമ്പിനു സമീപത്ത് ഒരു താവളമുണ്ടാക്കാന്‍ ഡച്ച് ഗവണ്മെന്റ് ജാന്‍വാന്‍ റീബെക്കിനെ നിയോഗിച്ചു (1652). പില്‌ക്കാലത്ത് കേപ്‌കോളനി എന്നറിയപ്പെട്ട ഈ താവളം 1814-ൽ ബ്രിട്ടീഷധീനതയിലായി. അവിടെയുള്ള ബ്രിട്ടീഷുകാർക്ക് കൂടുതൽ സ്ഥലസൗകര്യം ലഭിക്കുന്നതിനും ചിന്നിച്ചിതറിക്കിടന്നിരുന്ന ബൂർസമൂഹങ്ങളെയും മറ്റു തദ്ദേശീയരെയും ശക്തമായ ഭരണത്തിന്‍കീഴിൽ കൊണ്ടു വരുന്നതിനും മിഷനറി പ്രവർത്തനങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിനും ബ്രിട്ടീഷുകാർ നടപടികളെടുത്തു. തൊട്ടരികിലുള്ള ബന്തുപ്രദേശവും ബ്രിട്ടിഷ് അധീനതയിലാക്കി. ഈ നടപടിമൂലം യൂറോപ്യന്മാർക്ക് കൂടുതൽ ഭൂമി ലഭ്യമായി. 1839-ലെ ബൂർയുദ്ധത്തെത്തുടർന്ന് നേറ്റാള്‍ റിപ്പബ്ലിക് സ്ഥാപിതമായി. എന്നാൽ 1843-ൽ ബ്രിട്ടീഷുകാർ നേറ്റാളിനെ കേപ്‌കോളനിയിൽ ലയിപ്പിച്ചു. 1852-ൽ ട്രാന്‍സ്‌വാളിലെ കുടിയേറ്റക്കാർക്ക് സ്വയംഭരണം അനുവദിക്കപ്പെട്ടു. 1854-ൽ വാൽ-ഓറഞ്ചിനും സ്വയംഭരണം നല്‌കി. കേപ്‌കോളനിയിലും ചില വ്യവസ്ഥകളോടെ പ്രാതിനിധ്യഭരണം നടപ്പിലായി (1852). 1856-ൽ നേറ്റാള്‍ ഒരു പ്രത്യേക കോളനിയായിത്തീർന്നു. ട്രാന്‍സ്‌വാള്‍ പിന്നീട് സൗത്ത് ആഫ്രിക്കന്‍ റിപ്പബ്ലിക്കായി; വാൽ-ഓറഞ്ച്, ഓറഞ്ച് ഫ്രീസ്റ്റേറ്റുമായി. മുകളിൽ പരാമൃഷ്‌ടമായ രണ്ടു ബൂർ റിപ്പബ്ലിക്കുകളും രണ്ടു ബ്രിട്ടിഷ് കോളനികളും ബന്തുമേഖലകളിലേക്കു വ്യാപിച്ചു. 1897-ൽ സുലൂലാന്‍ഡ് ബ്രിട്ടിഷ് അധീനതയിലായി. ഓറഞ്ച് ഫ്രീസ്റ്റേറ്റും ബസുട്ടോലാന്‍ഡും തമ്മിലുള്ള യുദ്ധങ്ങളുടെ ഫലമായി ബസുട്ടോലാന്‍ഡ് കേപ്‌കോളനിയിൽ ലയിച്ചു (1871). 1877-ൽ ട്രാന്‍സ്‌വാള്‍ നയപരമായ കാരണങ്ങളാൽ ബ്രിട്ടിഷ് പ്രദേശങ്ങളിൽ ലയിപ്പിക്കപ്പെട്ടതിനെത്തുടർന്ന് അവിടെ സ്വയംഭരണത്തിനുവേണ്ടി വിപ്ലശ്ശവം പൊട്ടിപ്പുറപ്പെട്ടു. 1881-ൽ ബ്രിട്ടിഷ് പരമാധികാരം അംഗീകരിക്കുന്ന ഒരു സ്വയം ഭരണവ്യവസ്ഥ അവിടെ നടപ്പിലാക്കി. 1884-85-ൽ ബ്രിട്ടീഷുകാർ ബെച്വാനാലാന്‍ഡ് കൈയടക്കുവാന്‍ നിർബന്ധിതരായി. സ്വർണഖനികള്‍ കണ്ടെത്തിയതോടെ ട്രാന്‍സ്‌വാള്‍ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമായി; എന്നാൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എതിർപ്പുകളെ ട്രാന്‍സ്‌വാളിലെ ഭരണകൂടത്തിനു നേരിടേണ്ടിവന്നു. കേപ്‌കോളനിയിലെ പ്രധാനമന്ത്രി ആയിരുന്ന സെസിൽ റോഡ്‌സ് ദക്ഷിണാഫ്രിക്കയെ ഏകീകരിച്ച് ബ്രിട്ടിഷ് പാർലമെന്ററി രീതിയിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കുവാനുള്ള നീക്കമാരംഭിച്ചിരുന്നു; ഈ നീക്കത്തിന് ഇംഗ്ലണ്ടിൽ യഥാസ്ഥിതിക കക്ഷിയുടെ പിന്തുണ ലഭിച്ചു. കേപ്‌കോളനിക്ക് അധീശത്വം വന്നുചേരാവുന്ന ഈ നീക്കത്തെ ബൂർ റിപ്പബ്ലിക്കുകളായ ട്രാന്‍സ്‌വാളും നേറ്റാളും എതിർത്തു. തുടർന്നുണ്ടായ യുദ്ധത്തിൽ ട്രാന്‍സ്‌വാളിനോടു പരാജയപ്പെട്ട് റോഡ്‌സ് മന്ത്രിസ്ഥാനം രാജിവച്ചു. എന്നാൽ ട്രാന്‍സ്‌വാള്‍ വീണ്ടും യുദ്ധോദ്യുക്തമായി. ഓറഞ്ച് ഫ്രീസ്റ്റേറ്റും ട്രാന്‍സ്‌വാളിന്റെ പക്ഷം ചേർന്നു. ഇങ്ങനെയുണ്ടായ ദക്ഷിണാഫ്രിക്കന്‍ യുദ്ധത്തിൽ ആദ്യവർഷത്തെ പരാജയങ്ങള്‍ക്കുശേഷം 1900-ൽ ബ്രിട്ടിഷ് സേന ബൂർ റിപ്പബ്ലിക്കുകളുടെ തലസ്ഥാനങ്ങളിൽ പ്രവേശിച്ചു എങ്കിലും രണ്ടുവർഷത്തെ അതിരൂക്ഷമായ ഒളിപ്പോരിനു ശേഷമേ ബൂർറിപ്പബ്ലിക്കുകള്‍ സന്ധിക്കു സമ്മതിച്ചുള്ളൂ (ബറീനിറിംഗ് സന്ധി-1902). തുടർന്ന് ബൂർറിപ്പബ്ലിക്കുകള്‍ ബ്രിട്ടിഷ് കോളനികളായി. 1906-ൽ ട്രാന്‍സ്‌വാളിന് ആഭ്യന്തരസ്വയംഭരണം നല്‌കി. 1907-ൽ ഓറഞ്ച് ഫ്രീസ്റ്റേറ്റിനും ഭരണസ്വാതന്ത്യ്രം നല്‌കപ്പെട്ടു. ബ്രിട്ടിഷ് ഹൈക്കമ്മീഷണറായിരുന്ന സെൽബോണ്‍പ്രഭു നാലു കോളനികളിലെ രാഷ്‌ട്രീയ നേതാക്കളുമായി കൂടിയാലോചിച്ച് 1910-ലെ ദക്ഷിണാഫ്രിക്കാ ആക്‌റ്റിനു രൂപംനല്‌കി. അവശേഷിച്ച ബന്തുപ്രദേശങ്ങള്‍ ബെസൂട്ടോലാന്‍ഡ്, ബച്വാനാലാന്‍ഡ്, സ്വാസീലാന്‍ഡ് എന്നീ ബ്രിട്ടിഷ് സംരക്ഷിത പ്രദേശങ്ങളായിത്തീർന്നു.
കിഴക്കേആഫ്രിക്ക
എ.ഡി. ഒന്നാം ശ.-ത്തിലെ സഞ്ചാരകൃതിയായ പെരിപ്‌ളസ് ഒഫ് ദി എറിത്രിയന്‍ സീയിൽ ആഫ്രിക്കയുടെ കിഴക്കേതീരത്തെപ്പറ്റി പരാമർശമുണ്ട്. അറേബ്യയും കിഴക്കന്‍ ആഫ്രിക്കയും തമ്മിൽ വാണിജ്യബന്ധം പുലർത്തിയിരുന്നുവെന്ന് ഈ ഗ്രന്ഥം സൂചിപ്പിക്കുന്നു. ടോളമി (എ.ഡി. 2-ാം ശ.) പെരിപ്‌ളസിലെ വിവരണങ്ങളെ ശരിവയ്‌ക്കുന്നു. ആഫ്രിക്കയുടെ കിഴക്കന്‍തീരത്തിലെ നഗരങ്ങളിൽ റോം, ഈജിപ്‌ത് എന്നിവിടങ്ങളിലെ നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. താന്‍സാനിയന്‍ തീരത്ത് ദ്വീപുകളിൽ കണ്ടെത്തിയിട്ടുള്ള വാസ്‌തുശില്‌പാവശിഷ്‌ടങ്ങള്‍ ഇസ്‌ലാമിന്റെ ആവിർഭാവത്തിനും മുമ്പുണ്ടായിരുന്നവയായി കരുതപ്പെടുന്നു. മധ്യകാലഘട്ടത്തിലെ അറബി ഭൂമിശാസ്‌ത്രകാരന്മാർ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തെ വാണിജ്യകേന്ദ്രങ്ങളെപ്പറ്റി വിവരിച്ചുകാണുന്നു. 13-15 ശ.-ത്തിൽ ആഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങളിൽ അറബിസംസ്‌കാരം പ്രാബല്യത്തിലിരുന്നു. ഇബ്‌നുബത്തൂത്ത ഈ പ്രദേശം സന്ദർശിച്ചതായി (1332) രേഖപ്പെടുത്തിയിട്ടുണ്ട്; സ്വർണ വ്യാപാരകേന്ദ്രമായ കിൽവ(താന്‍സാനിയ)യിലെ മുസ്‌ലിങ്ങളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. അറബികുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള മിശ്രവിവാഹത്തിന്റെ ഫലമായി ഒരു അറബി-ആഫ്രിക്കന്‍ സംസ്‌കാരം (സ്വാഹിലി) നിലവിൽ വന്നു. ഇന്ത്യയും അറേബ്യയും ഈ പ്രദേശങ്ങളുമായി വാണിജ്യബന്ധവും സാംസ്‌കാരിക സമ്പർക്കവും പുലർത്തി; ചൈനയും വാണിജ്യം നടത്തിയിരുന്നു. സ്വർണം, ദന്തം, ആമത്തോട് ആദിയായവയായിരുന്നു അവിടെനിന്നുള്ള വിപണനവസ്‌തുക്കള്‍. അടിമവ്യാപാരവും നിലവിലിരുന്നു. 15-ാം ശ.-ത്തിന്റെ അന്ത്യത്തിൽ വാസ്‌കോ ദെ ഗാമ തന്റെ ഇന്ത്യായാത്രയ്‌ക്കിടയിൽ മൊസാംബിക്, മൊംബാസ, മാലിന്‍ഡി എന്നിവിടങ്ങളിൽ സന്ദർശിച്ചു; മാലിന്‍ഡിയുമായി സൗഹാർദം സ്ഥാപിക്കുകയും ചെയ്‌തു. ഇത് കിൽവയുടെ ശക്തിക്ഷയത്തിനു വഴിതെളിച്ചു. 1502-ൽ വാസ്‌കോ ദെ ഗാമ കിൽവാ ഭരണാധികാരിയെ പോർത്തുഗൽ രാജാവിന്റെ സാമന്തനാക്കി; വർഷംതോറും കപ്പം നല്‌കിക്കൊള്ളാമെന്നു വാഗ്‌ദാനവും ചെയ്യിച്ചു. ഈ വാഗ്‌ദാനം നടപ്പിലാക്കാന്‍വേണ്ടി 1505-ൽ ഫ്രാന്‍സിസ് കോ അൽമേഡാ സൈന്യസമേതം ആഫ്രിക്കയുടെ കിഴക്കേ തീരത്തെത്തി. സെഫാലയും കിൽവയും പോർത്തുഗീസുകാർക്കു കീഴടങ്ങി. മൊംബാസ കീഴടക്കിയശേഷം അൽമേഡാ ചെങ്കടൽതീരത്തുള്ള സോകോത്ര ദ്വീപുവരെ ജൈത്രയാത്ര തുടർന്നു. പരസ്‌പരം കലഹത്തിലായിരുന്ന തദ്ദേശീയ നാടുവാഴികള്‍ക്ക് പോർത്തുഗീസാക്രമണം ഫലപ്രദമായി നേരിടാനായില്ല. അവരിൽ പലരും പോർത്തുഗീസ് പക്ഷത്തുചേർന്നു. എന്നാൽ ആഫ്രിക്കയുടെ കിഴക്കന്‍തീരങ്ങളിൽ ഭരണം നടത്തണമെന്ന് പോർത്തുഗീസുകാർക്ക് ആഗ്രഹമില്ലായിരുന്നു; ഇന്ത്യാസമുദ്രത്തിലെ വാണിജ്യ കുത്തകയായിരുന്നു അവരുടെ ലക്ഷ്യം. മൊസാംബിക്, സെഫാല, സാന്‍സിബാർ, പെംബ, മാലിന്‍ഡി എന്നിവിടങ്ങളിലെ താവളങ്ങള്‍ മാത്രമേ അവർക്ക് ഇതിനായി ആവശ്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യയിലേക്ക് ആഫ്രിക്കന്‍ തീരം സ്‌പർശിക്കാതെ യാത്രചെയ്യാമെന്നു വന്നതോടെ മൊസാംബിക്കിനു വടക്കുള്ള താവളങ്ങളെ അവർ അവഗണിച്ചു. പൂർവആഫ്രിക്കന്‍ താവളങ്ങളുടെ ഭരണം ഗോവാ കേന്ദ്രമാക്കിയും തദ്ദേശീയ ഭരണാധികാരികളുടെ സഹായത്തോടെയും അവർ നടത്തിവന്നു. 1585-ൽ മിരാലബെ എന്ന തുർക്കിസാഹസികന്‍ കിഴക്കന്‍തീരം ആക്രമിച്ചുവെങ്കിലും പോർത്തുഗീസുകാർ ഈ ആക്രമണത്തെ പരാജയപ്പെടുത്തി. 1587-നുശേഷം സിംബാഗോത്രക്കാരുടെ ആക്രമണംമൂലം കിൽവ, മാലിന്‍ജി തുടങ്ങിയ പ്രദേശങ്ങളിൽ വമ്പിച്ച നാശനഷ്‌ടങ്ങളുണ്ടായി. ഇതിനെത്തുടർന്ന് പോർത്തുഗീസുകാർ മാലിന്‍ഡിക്കടുത്ത് ജീസസ് കോട്ട നിർമിച്ച്, ശക്തമായ ഒരു താവളമുണ്ടാക്കി. 1631-ൽ മൊംബാസാസുൽത്താന്‍ പോർത്തുഗീസുകാർക്കെതിരായി വിപ്ലശ്ശവമാരംഭിച്ചു. ഒമാനിലെ സേന മൊംബാസയിലേക്കു മുന്നേറി. തീരപ്രദേശങ്ങള്‍ ഒമാനിനു കീഴടങ്ങി. പോർത്തുഗീസുകാർ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തി. 1741-ൽ ഒമാനിലുണ്ടായ അധികാരമാറ്റത്തെത്തുടർന്ന് ആഫ്രിക്കയിലെ കിഴക്കന്‍തീര നഗരങ്ങള്‍ സ്വതന്ത്രങ്ങളായി. ഇക്കാലത്ത് അടിമവ്യാപാരം ലക്ഷ്യമാക്കി ഫ്രഞ്ചുകാരും വന്‍കരയുടെ കിഴക്കേതീരത്തെത്തിയിരുന്നു. കിൽവയിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഒമാന്റെ ശ്രമം വിജയിച്ചില്ല. സാന്‍സിബാർ ഒമാനോട് കൂറുപുലർത്തിയിരുന്നു. 19-ാം ശ.-ത്തിൽ അടിമക്കച്ചവടം നിരോധിക്കുവാനെന്നപേരിൽ ബ്രിട്ടിഷുകാരും ഈ പ്രദേശത്തെത്തിച്ചേർന്നു. ഈ കാലഘട്ടത്തിൽ ഫ്രഞ്ചുകാരും അമേരിക്കക്കാരും, ജർമന്‍കാരും സാന്‍സിബാർ സുൽത്താനുമായി വ്യാപാരക്കരാറുകളിലേർപ്പെട്ടു. എങ്കിലും സാന്‍സിബാറിൽ ബ്രിട്ടിഷ് സ്വാധീനം വർധിച്ചു. അന്നത്തെ സുൽത്താനായിരുന്ന സെയ്‌ദിന്റെ പിന്‍ഗാമികളായ മജീദും ബർഗാഷും ബ്രിട്ടിഷുകാരുമായി മൈത്രീബന്ധം സ്ഥാപിച്ചു. ബർഗാഷ് ആഫ്രിക്കന്‍ തീരത്തെ നഗരങ്ങളിലും സാന്‍സിബാറിലും അടിമക്കച്ചവടം നിരോധിച്ചു. യൂറോപ്യന്‍രാജ്യങ്ങള്‍ സാന്‍സിബാർ താവളമാക്കിക്കൊണ്ട് ആഫ്രിക്കയുടെ ഉള്‍പ്രദേശത്തേക്കു കടക്കുവാനാരംഭിച്ചപ്പോള്‍ ബ്രിട്ടീഷുകാർ സുൽത്താനെക്കൊണ്ട് കിഴക്കന്‍ ആഫ്രിക്കയുടെ മേൽ അധീശത്വവാദം ഉന്നയിപ്പിച്ചു. കിഴക്കന്‍ ആഫ്രിക്കയുടെ അധികാരപരിധി സംബന്ധിച്ച് ജർമനിയും ബ്രിട്ടനും തമ്മിൽ തർക്കമുണ്ടായി. കിഴക്കന്‍ ആഫ്രിക്കയിലെ ഉസ്‌മാംബ്ര പ്രദേശത്ത് ജർമനി സ്വാധീനം സ്ഥാപിച്ചിരുന്നു. ഈ പ്രദേശം ഒന്നടങ്കമുള്ള വ്യാപാരക്കുത്തക സാന്‍സിബാർസുൽത്താന്‍ ബ്രിട്ടീഷുകാർക്കു നേരത്തേ വാഗ്‌ദാനം ചെയ്‌തിരുന്നു. കിഴക്കന്‍ ആഫ്രിക്കയിൽ സാന്‍സിബാർ സുൽത്താന്റെ അധികാരവ്യാപ്‌തി നിർണയിക്കുവാനും, ബാക്കിയുള്ള ഭാഗം ബ്രിട്ടിഷ്-ജർമന്‍ മേഖലകളാക്കി വിഭജിക്കുവാനും, ഉഭയ സമ്മതപ്രകാരം ഒരതിർത്തിക്കമ്മിഷനെ നിയമിക്കുകയും തീരുമാനം നടപ്പിലാക്കുകയും ചെയ്‌തു. ഈ ഒത്തുതീർപ്പിന്റെ ഫലമായി സാന്‍സിബാറിന്റെ മേലുള്ള അധീശാധികാരം ബ്രിട്ടനു ലഭിച്ചു. ബ്രിട്ടിഷ് മേഖല (കെനിയ) ബ്രിട്ടന്റെ കോളനിയായി. ജർമന്‍ സ്വാധീനമേഖല ആ രാജ്യത്തിന്റെ കോളനിയായിത്തുടർന്നു. ബ്രിട്ടിഷ് പ്രദേശങ്ങളെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള ചുമതല ആദ്യം ഇമ്പീരിയൽ ബ്രിട്ടിഷ് ഈസ്റ്റ് ആഫ്രിക്കാ കമ്പനിക്കായിരുന്നു. പിന്നീട് ഈ അധികാരം ബ്രിട്ടിഷ് ഗവണ്മെന്റ് ഏറ്റെടുത്തു. ഒന്നാംലോക യുദ്ധത്തിനുശേഷം ജർമന്‍കോളനി തങ്കനീക്ക എന്ന പേരിൽ ബ്രിട്ടിഷ്‌കോളനിയായി. റുവാണ്ടാ-ഉറുണ്ടി ബൽജിയത്തിനു നല്‌കപ്പെട്ടു. ബുഗാണ്ട ബ്രിട്ടിഷ് സംരക്ഷിതപ്രദേശമായി; 1894-ൽ ഇതിനെ ഉഗാണ്ടാ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശാലമാക്കി. ദക്ഷിണഭാഗത്തുള്ള പോർത്തുഗീസ് പ്രദേശങ്ങളുടെ അധീശാധികാരം അംഗീകരിക്കപ്പെട്ടു.
ആഫ്രിക്കയുടെ വിഭജനം
19-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളിൽ യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ സജീവശ്രദ്ധ ആഫ്രിക്കയിലേക്കു തിരിഞ്ഞു. ആഫ്രിക്കന്‍ പ്രദേശങ്ങള്‍ പങ്കിടാനുള്ള തീരുമാനങ്ങളെടുത്ത ബർലിന്‍സമ്മേളനത്തിനു ശേഷം ഫ്രാന്‍സ് ടൂണിസ് കൈവശമാക്കി (1881). നാമമാത്രമായി തുർക്കിക്കധീനമായിരുന്ന ഈജിപ്‌തിലെ ഭരണാധികാരിയെ മാറ്റാനുള്ള ശ്രമം, ഈജിപ്‌ത് കൈയടക്കുന്ന പരിപാടിയോളമെത്തി. എന്നാൽ ബ്രിട്ടിഷ് പട്ടാളം ഈജിപ്‌തിൽ അധികാരം സ്ഥാപിച്ചത് ഫ്രഞ്ചുകാർക്കിഷ്‌ടമായില്ല. സൂയസ് തോടിന്റെ ഉടമാവകാശം ഭാഗിച്ചുകിട്ടുകയായിരുന്നു അവരുടെ ആവശ്യം; കോളനികളും അവർക്ക് ആവശ്യമായിരുന്നു. കോംഗോപ്രദേശത്ത് ബൽജിയത്തിലെ രാജാവ് തന്റെ അധികാരവ്യാപ്‌തിക്കു ശ്രമിക്കുമ്പോള്‍തന്നെ ഫ്രഞ്ചുകാർ ഗാബോണ്‍കോളനി സ്ഥാപിച്ചു. നൈജർ പ്രദേശവുമായുള്ള ഫ്രഞ്ചുവാണിജ്യം പ്രാത്സാഹിപ്പിക്കപ്പെട്ടു. ഈ രാജ്യങ്ങള്‍ക്കെതിരായി ബ്രിട്ടീഷുകാരും പോർത്തുഗീസുകാരും ചില കരാറുകളിലേർപ്പെട്ടു. ജർമനിയിലെ ബിസ്‌മാർക്കും (1815-98) ആഫ്രിക്കയിൽ കോളനികള്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചിരുന്നു. ആന്‍ഗ്രാ പെക്വിന ജർമനിയുടെ സംരക്ഷിതപ്രദേശമാക്കി. ടോഗോലാന്‍ഡും കാമറൂണും കീഴടക്കാനുള്ള ശ്രമവും ആരംഭിച്ചു. ആന്‍ഗോളയ്‌ക്കും കേപ്‌കോളനിക്കുമിടയ്‌ക്കുള്ള മുഴുവന്‍പ്രദേശവും ജർമന്‍ സംരക്ഷിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. ബെർലിന്‍ സമ്മേളന വ്യവസ്ഥയനുസരിച്ച് കോംഗോ ബൽജിയത്തിന്റേതായി; പോർത്തുഗീസ് അവകാശവാദം തിരസ്‌കരിക്കപ്പെട്ടു. നൈജർ പ്രദേശം ബ്രിട്ടിഷ് അധീനതയിലായി. ബ്രിട്ടീഷുകാർ ഈജിപ്‌ത് അധിനിവേശിച്ചതിനെത്തുടർന്ന് അവരും ഫ്രഞ്ചുകാരും സൊമാലിലാന്‍ഡിൽ കോളനികള്‍ സ്ഥാപിച്ചു. നൈൽനദിക്കു കിഴക്ക് ഇറ്റലി മാത്രമാണ് പ്രതിയോഗികളായി ശേഷിച്ചത്; അവർ സൊമാലിലാന്‍ഡിലും എറിത്രിയയിലും കോളനികളുണ്ടാക്കിയിരുന്നു. എത്യോപ്യയുടെമേൽ ഇറ്റലി സംരക്ഷണാവകാശം സമ്പാദിച്ചിരുന്നു. ബ്രിട്ടന്‍ ഇറ്റലിയുമായി ഉഭയനന്മയെ ലാക്കാക്കിയുള്ള ധാരണകളുണ്ടാക്കി. ഒത്തുതീർപ്പിന്റെ ഫലമായി കാമറൂണ്‍, ടോഗോലാന്‍ഡ് എന്നീ ജർമന്‍ കോളനികള്‍ക്കും സമീപസ്ഥങ്ങളായ ബ്രിട്ടിഷ് പ്രദേശങ്ങള്‍ക്കുമിടയ്‌ക്കുള്ള അതിർത്തി നിർണയിക്കപ്പെട്ടു. ചാഡ്‌പ്രദേശം ഈ ശക്തികള്‍ പങ്കിട്ടെടുത്തു. മഡഗാസ്‌കറിൽ ഫ്രഞ്ചുകാർ സംരക്ഷണാവകാശം നേടി; ദഹോമി കൈയടക്കുകയും ചെയ്‌തു. പിന്നീടുണ്ടായ ഒത്തുതീർപ്പനുസരിച്ച് പശ്ചിമാഫ്രിക്കയിലെ ഫ്രഞ്ച്-ഇംഗ്ലിഷ് അധീനപ്രദേശങ്ങളുടെ അതിർത്തികള്‍ നിർണയിക്കപ്പെട്ടു. ഏതാനും വർഷങ്ങള്‍ക്കു ശേഷം ആംഗ്ലോ-ഫ്രഞ്ച് കൊളോനിയൽ മത്സരം അവസാനിക്കുകയും യൂറോപ്യന്‍ശക്തികള്‍ പുതിയ കൂട്ടുകെട്ടുകള്‍ ആരംഭിക്കുകയും ചെയ്‌തു (1904). 1912-ൽ മൊറോക്കോ ഫ്രഞ്ചു സംരക്ഷിത പ്രദേശമായി. അടുത്ത വർഷം സമീപത്തുള്ള സ്‌പെയിനിന്റെവക പ്രദേശങ്ങളുടെ അതിർത്തികള്‍ സുനിശ്ചിതമാക്കി. വെഴ്‌സെയിൽസ് സന്ധി (1919) പ്രകാരം ജർമന്‍കോളനികള്‍ സഖ്യകക്ഷികള്‍ക്കു മാന്‍ഡേറ്റായി ലഭിച്ചു. ടോഗോലാന്‍ഡും കാമറൂണും ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും പങ്കിട്ടെടുത്തു. ജർമന്‍ ഈസ്റ്റാഫ്രിക്കയിലെ മിക്കഭാഗങ്ങളും ബ്രിട്ടനു ലഭിച്ചു; ചിലഭാഗങ്ങള്‍ ബൽജിയത്തിനു നല്‌കി. ജർമന്‍ സൗത്ത് വെസ്റ്റ് ആഫ്രിക്ക, ദക്ഷിണാഫ്രിക്കയിൽ ലയിച്ചു. ഒന്നാം ലോകയുദ്ധാനന്തരം സ്വതന്ത്രമായിക്കഴിഞ്ഞിരുന്ന എത്യോപ്യയെ 1935-ൽ ഇറ്റലി ആക്രമിക്കുകയും അവിടെ ലീഗ് ഒഫ് നേഷന്‍സിന്റെ ഹിതത്തിനു വിപരീതമായി അധികാരം സ്ഥാപിക്കുകയും ചെയ്‌തു (1936).
ആഫ്രിക്ക, സ്വാതന്ത്യ്രത്തിലേക്ക്
ഒന്നാം ലോകയുദ്ധാനന്തരം, ജർമന്‍ കോളനികള്‍ സഖ്യകക്ഷികള്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടതൊഴിച്ചാൽ, കോളനികളുടെ അതിർത്തികളിൽ വലിയ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടില്ല; കോളനികളിൽ പുതിയ രാഷ്‌ട്രങ്ങള്‍ രൂപമെടുത്തുവെന്നതാണ് മുഖ്യസംഭവവികാസം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആഫ്രിക്കാവന്‍കരയിൽ വലിയ യുദ്ധങ്ങളിലേർപ്പെടേണ്ട ആവശ്യമുണ്ടായില്ല. 1941-ൽ ബ്രിട്ടന്റെ സഹായത്തോടെ എത്യോപ്യ ഇറ്റലിയിൽനിന്നു വിമുക്തമായി. കോളനികളുടെ ഭരണകാര്യത്തിൽ അധീശശക്തികള്‍ ശ്രദ്ധിച്ചുതുടങ്ങിയതോടെ യൂറോപ്യന്‍ രീതിയിലുള്ള ഭരണവ്യവസ്ഥകള്‍ നിലവിൽവന്നു. ബ്രിട്ടീഷുകാർ നൈജീരിയയിലും മറ്റും പരോക്ഷഭരണരീതി നടപ്പിലാക്കിയതിനെത്തുടർന്ന്, മറ്റു പാശ്ചാത്യശക്തികളും ചില വ്യത്യാസങ്ങളോടെ ആ രീതി സ്വീകരിച്ചു. ഇങ്ങനെ കോളനികളുടെ സാമ്പത്തികവളർച്ചയ്‌ക്കും വിദ്യാഭ്യാസ വികസനത്തിനുമുള്ള സാധ്യതകളുണ്ടായി. വിദ്യാഭ്യാസ പുരോഗതിയും രാഷ്‌ട്രനിർമാണപദ്ധതികളും ദേശീയ ബോധത്തിന്റെ വളർച്ചയ്‌ക്കും സ്വാതന്ത്യ്രാഭിവാഞ്‌ഛയ്‌ക്കും കാരണമായി. ഈജിപ്‌ത്, ഫ്രഞ്ച് നോർത്തആഫ്രിക്ക, സെനഗള്‍ എന്നിവിടങ്ങളിൽ യൂറോപ്യന്‍ മാതൃകയിലുള്ള ദേശീയപ്രസ്ഥാനങ്ങള്‍ രൂപമെടുത്തു. ജനസംഖ്യ(2004) (മതിപ്പുകണക്ക്) രാജ്യം വിസ്‌തീർണം (ആയിരക്കണക്കിൽ) തലസ്ഥാനം (ച.കി.മീ.) കടപ്പാട്:അന്താരാഷ്‌ട്ര
ജനസംഖ്യാപട്ടിക 1. ബുറുണ്ടി 27,834 6,200 ബുജുംബുര 2. കൊമോറോ 1,862 727 മൊറോണി 3. ജിബൂട്ടി 23,200 700 ജിബൂട്ടി 4. എറിത്രിയ 93,679 4,400 അസ്‌മാര 5. എത്യോപ്യ 11,04,300 72,400 ആഡിസ് അബാബ 6. കെനിയ 5,82,646 32,400 നെയ്‌റോബി 7. മഡഗാസ്‌കർ 5,87,041 17,500 അന്റാനറീവോ 8. മാലാവി 1,18,484 11,900 ലിലോങ്‌വേ 9. മൗറീഷ്യസ് 2,040 1,200 പോർട് ലൂയിസ് 10. മൊസാംബിക് 7,99,380 19,200 മാപുതോ 11. റുവാണ്ട 26,338 8,400 കിഗാളി 12. സിഷെൽസ് 455 100 വിക്‌റ്റോറിയ 13. സൊമാലിയ 6,37,657 8,300 മൊഗാദിഷു 14. ഉഗാണ്ട 2,41,038 26,100 കംപാല 15. സാംബിയ 7,52,614 10,900 ലുസാക 16. സിംബാബ്‌വേ 3,90,759 12,700 ഹരാരെ 17. അങ്‌ഗോള 12,46,700 13,300 ലുവാണ്ട 18. കാമറൂണ്‍ 4,75,440 16,100 യാവുണ്ട 19. സെന്‍ട്രൽ ആഫ്രിക്കന്‍ റിപ്പബ്ലിക് 6,22,436 3,700 ബാന്‍ഗി 20. ഛാഡ് 12,84,000 9,500 എഞ്ചാമേന 21. കോങ്‌ഗോ റിപ്പബ്ലിക് 3,41,821 3,800 ബ്രാസ്‌വിൽ 22. കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് 23,44,885 58,300 കിന്‍ഷാസ 23. ഇക്വറ്റോറിയൽഗിനി 28,051 500 മലാബോ 24. ഗാബണ്‍ 2,67,667 1,400 ലിബെർവീൽ 25. സാവോടോം ആന്‍ഡ് പ്രിന്‍സിപ് 1,001 200 സലോടോം 26. അൽജീരിയ 23,81,741 32,300 അൽജിയേഴ്‌സ് 27. ഈജിപ്‌ത് 9,97,739 73,400 കെയ്‌റോ 28. ലിബിയ 17,75,500 5,600 ട്രിപ്പളി 29. മൊറോക്കോ 4,58,730 30,600 റാബാത് (പടിഞ്ഞാറന്‍ സഹാറ ഒഴികെ) 30. സുഡാന്‍ 25,05,815 39,100 ഖാർട്ടം 31. ടുണീഷ്യ 1,54,530 10,100 ടൂണിസ് 32. ബോട്‌സ്വാന 5,81,730 1,700 ഗാബെറൂണ്‍ 33. ലിസോതോ 30,355 1,800 മസേരു 34. നമീബിയ 8,24,269 1,900 വിന്ധോക്ക് 35. ദക്ഷിണാഫ്രിക്ക 12,24,691 46,900 പ്രിട്ടോറിയ 36. സ്വാസീലന്‍ഡ് 17,400 1,200 എംബാബാന 37. ബെനീന്‍ 1,12,622 7,300 പോർടോനോവോ 38. ബുർകിനാഫസേ 2,74,122 1,360 വാഗഭൂഗു 39. കേപ് വെർദേ 4,033 500 പ്രയ 40. ഐവറി കോസ്റ്റ് 3,20,783 16,900 യാമൂസൂക്രാ 41. ഗാംബിയ 10,689 1,500 ബാന്‍ജൂൽ 42. ഘാന 2,38,537 21,400 ആക്രാ 43. ഗിനി 2,45,857 9,200 കൊണാക്രി 44. ഗിനി-ബിസാവു 36,125 1,500 ബിസാവു 45. ലൈബീരിയ 99,067 3,500 മണ്‍റോവിയ 46. മാലി 12,48,574 13,400 ബമാക്കോ 47. മൗറിറ്റാനിയ 10,30,700 3000 ന്വാക്‌ഷോട്ട് 48. നൈജർ 11,86,408 12,400 നിയോമ 49. നൈജീരിയ 3,56,669 1,37,300 അബുജ 50. സെനഗാള്‍ 1,96,190 10,900 ഡാക്കർ 51. സിയെറാ ലിയോണ്‍ 73,326 5,200 ഫ്രീടൗണ്‍ 52. ടോഗോ 56,785 5,600 ലോമ 53. താന്‍സാനിയ 9,45,037 36,100 ദാർ-എസ്-സലാം
മറ്റു സ്ഥലങ്ങളിൽ അധീശശക്തികളോടുള്ള എതിർപ്പ് പ്രകടമായി; കോംഗോ, കെനിയ, നൈജീരിയ എന്നിവിടങ്ങളിൽ വ്യത്യസ്‌തരീതിയിലുള്ള പ്രതിഷേധപ്രകടനങ്ങളുണ്ടായി. ക്രമേണ ഇവ ദേശീയപ്രസ്ഥാനങ്ങളായി വളർന്നു. രണ്ടാംലോകയുദ്ധത്തിനുശേഷം പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ദേശീയനേതാക്കള്‍ രംഗത്തുവന്നതോടുകൂടി ആഫ്രിക്കന്‍ സ്വാതന്ത്യ്രപ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്യ്രം നേടുകയും ചെയ്‌തു. ആഫ്രിക്കയിലെ ഇന്നത്തെ രാഷ്‌ട്രസംവിധാനം പട്ടികയായി ചേർത്തിരിക്കുന്നു.
ജനങ്ങളും സംസ്‌കാരവും
ജനവിതരണം
നിബിഡവനങ്ങളും വന്‍മരുഭൂമികളും കുറ്റിക്കാടുകളും നിറഞ്ഞ ഈ വന്‍കരയുടെ നല്ലൊരുഭാഗം വാസയോഗ്യമല്ല. വന്‍കരകളുടെ കൂട്ടത്തിൽ അന്റാർട്ടിക്കയും ആസ്റ്റ്രലിയയും കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ജനസാന്ദ്രത ആഫ്രിക്കയിലാണ്. നൈൽ നദീതടത്തിൽ മാത്രമാണ് നിബിഡമായി ജനവാസമുള്ളത്. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള ചുരുക്കം നഗരങ്ങളേ ഈ വന്‍കരയിലുള്ളു. കെയ്‌റോ, അലക്‌സാണ്ട്രിയ, കാസാബ്ലാന്‍ക, ജോഹാനെസ് ബർഗ് എന്നിവ ഇക്കൂട്ടത്തിൽ മുന്തിനില്‌ക്കുന്നു, ജനങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം: 1. സഹാറയ്‌ക്കു വടക്കുള്ള ഹമിറ്റിക്-സെമിറ്റിക് വർഗം. 2. നീഗ്രായ്‌ഡ് വർഗം. സഹാറയ്‌ക്ക് തെക്കായി കാണപ്പെടുന്ന ഇക്കൂട്ടരിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്: സുഡാനിലെ നീഗ്രാകളും ബന്തുവർഗക്കാരും. 3. യൂറോപ്യന്‍ കുടിയേറ്റക്കാരും സങ്കരവർഗക്കാരും. ദക്ഷിണ ആഫ്രിക്ക, റൊഡേഷ്യ, അൽജീരിയ എന്നിവിടങ്ങളിലാണ് ഇക്കൂട്ടരുടെ ബാഹുല്യമുള്ളത്. കറുത്തവർഗക്കാരുടേയും മറ്റിനത്തിലുള്ളവരുടേയും സങ്കരവിഭാഗങ്ങള്‍ നൈലിന്റെ പ്രഭവപ്രദേശങ്ങളിലും പൂർവാഫ്രിക്കയിലും കാണപ്പെടുന്നു. മധ്യരേഖാവനങ്ങളിലെ പിഗ്മികള്‍, കാലാഹാരി മരുഭൂമിയിലും തെ.പ. ആഫ്രിക്കയിലുമുള്ള ബുഷ്‌മെന്‍, തെ.പ. ആഫ്രിക്കയിലെ ഹട്ടന്‍ഗോട്ടുകള്‍ എന്നിവർ സ്വകീയമായ വർഗ സ്വഭാവങ്ങളുള്ളവരാണ്. ഏഷ്യന്‍വംശജരായ ധാരാളം ആളുകള്‍ ഈ വന്‍കരയിൽ കുടിയേറിയിട്ടുണ്ട്. നോ: ആഫ്രിക്കന്‍ ആദിവാസികള്‍
വിദ്യാഭ്യാസം
യുനെസ്‌കൊ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (2007) പ്രകാരം ആഗോളതലത്തിൽ (ആഫ്രിക്കയും, ദക്ഷിണേഷ്യയുമാണ്) ഏറ്റവും താഴ്‌ന്ന സാക്ഷരതാനിരക്കുള്ള പ്രദേശങ്ങള്‍. സാക്ഷരതയിൽ സ്‌ത്രീകള്‍ വളരെ പിന്നാക്കമാണ്. സ്വാതന്ത്യ്രപ്രാപ്‌തിക്കു ശേഷം ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളോരോന്നും വിദ്യാഭ്യാസാഭിവൃദ്ധിക്കായി തീവ്രയത്‌നം നടത്തി. ബ്രിട്ടിഷ്, ഫ്രഞ്ച്, ഡച്ച്, പോർത്തുഗീസ്, ഇസ്‌ലാമിക രീതികളിൽനിന്ന് ആവിഷ്‌കൃതമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ് നിലവിലുള്ളത്. ഈ വന്‍കരയിലെ വിദ്യാഭ്യാസവികസനത്തിന് ക്രസ്‌തവ മിഷനറിമാർ ഗണ്യമായ സംഭാവന നല്‌കിയിട്ടുണ്ട്. 57% കുട്ടികള്‍ സ്‌കൂളിൽ പോകുന്നു. ഇതിൽ മൂന്നിലൊരാള്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നില്ലത്ര. പ്രാഥമിക വിദ്യാഭ്യാസ നിരക്കിൽ ഒന്നാം സ്ഥാനം സെയ്‌ഷിൽസിനാണ് (99%) ഏറ്റവും കുറവ് ബർക്കിനാഫാസോയിലാണ് (36%). നിർബന്ധിതവിദ്യാഭ്യാസം നിയമംമൂലം പ്രാബല്യത്തിലുണ്ടെങ്കിലും, മിക്ക ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും അതു പൂർണമായും പ്രാവർത്തികമായിട്ടില്ല. ഉപരിപഠനസൗകര്യം എല്ലാ ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും സുലഭമല്ല. രാഷ്‌ട്രങ്ങളിൽ വിദേശങ്ങളിൽനിന്ന് അധ്യാപകരെ നിയമിക്കുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നു. നല്ലൊരു വിഭാഗം യുവാക്കള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പ. യൂറോപ്യന്‍രാഷ്‌ട്രങ്ങള്‍, യു.എസ്., റഷ്യ എന്നിവിടങ്ങളിലും ഇന്ത്യയിലും എത്തിച്ചേരുന്നു. യുനെസ്‌കോയുടേയും മറ്റ് അന്താരാഷ്‌ട്ര സംഘടനകളുടേയും തീവ്രശ്രമത്തിലൂടെ വിദ്യാഭ്യാസനിലവാരം-വിശിഷ്യ, സാങ്കേതികരംഗത്ത്-സാരമായി വികസിച്ചു വരുന്നു.
മതം
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള മതം ഇസ്‌ലാമാണ്. ക്രിസ്‌തുമതത്തിനാണ് രണ്ടാം സ്ഥാനം. വന്‍കരയിലെ ചില പ്രത്യേകവിഭാഗങ്ങളിൽ മാത്രം യഹൂദന്മാരും ഹിന്ദുക്കളും നിവസിക്കുന്നു. തദ്ദേശീയ ജനതയിൽ നല്ലൊരു വിഭാഗം ഇന്നും പ്രാകൃതമതങ്ങളിൽ വിശ്വസിക്കുന്നവരാണ്.
ബന്തു, സുഡാനീസ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന മധ്യാഫ്രിക്കന്‍ ജനതയിലെ ഭൂരിപക്ഷവും തദ്ദേശീയ മതങ്ങളിൽ വിശ്വസിക്കുന്നവരാണ്; പർവതങ്ങള്‍, പാറകള്‍ തുടങ്ങിയവയ്‌ക്കുപോലും ഇവർ ദിവ്യത്വം കല്‌പിച്ച് അവയെ ആരാധിക്കുന്നു. കാലാഹാരിപ്രദേശത്തെ ബുഷ്‌മെന്‍ ചന്ദ്രനെ ദൈവമായികരുതുന്നു. ഹട്ടന്‍ ടോട്ടുള്‍ക്ക് മഴയുടെ അധിഷ്‌ഠാനമൂർത്തിയായ ഒരു ദേവനുണ്ട്. പരേതാത്മാക്കള്‍ മനുഷ്യരിൽ സ്വാധീനം ചെലുത്തുന്നുവെന്ന വിശ്വാസംമൂലം ആഫ്രിക്കന്‍ ജനതയ്‌ക്കിടയിൽ മന്ത്രവാദങ്ങള്‍ക്കും പിതൃപൂജ തുടങ്ങിയ ആചാരങ്ങള്‍ക്കും വളരെ പ്രചാരമുണ്ട്.
ഉത്തരാഫ്രിക്കയിലെ രാജ്യങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷമാണുള്ളത്. എ.ഡി. ഏഴാം ശ. മുതല്‌ക്കേ ഇസ്‌ലാം മതം ആഫ്രിക്കയിൽ പ്രചരിച്ചിരുന്നു. ക്രിസ്‌തുശിഷ്യനായ മർക്കോസ് ഒന്നാം നൂറ്റാണ്ടിൽ ഈജിപ്‌തിലെ അലക്‌സാണ്ട്രിയയിലെത്തി ക്രിസ്‌തുമതം പ്രചരിപ്പിച്ചതായി രേഖയുണ്ട്. മുസ്‌ലിം അധിനിവേശത്തെത്തുടർന്ന് ക്രിസ്‌ത്യാനികള്‍ ഈജിപ്‌തിന്റെ തെക്കു ഭാഗത്തും എത്യോപ്യയിലുമായി ഒതുങ്ങി. പോർത്തുഗീസുകാരുടെ ആഗമനത്തോടെയാണ് പിന്നീട് ക്രിസ്‌തുമതം പ്രചരിച്ചത്. യൂറോപ്യന്‍ അധീശത്വം നിലനിന്നിരുന്നകാലത്ത് രണ്ടുകോടിയിലധികം ആളുകളെ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചിട്ടുണ്ട്. സ്വതന്ത്ര ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ മിഷനറി പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കയിലേക്കു കുടിയേറിയ ഇന്ത്യന്‍വംശജരാണ് ഹിന്ദുമതവിശ്വാസികള്‍. ദക്ഷിണ ആഫ്രിക്കയിൽ ഏതാണ്ട് 2 ലക്ഷത്തോളം യഹൂദന്മാരുണ്ട്. നോ: ആഫ്രിക്കന്‍ കല; ആഫ്രിക്കന്‍ ഭാഷള്‍, ആഫ്രിക്കന്‍ സാഹിത്യം; ആഫ്രിക്കന്‍ സംഗീതം (പ്രാഫ. പി.സി. അഗർവാള്‍; സ.പ.)
ആദിവാസികള്‍
ആഫ്രിക്കന്‍ ആദിവാസികളെ രണ്ടായി തരംതിരിക്കാം. സഹാറമരുഭൂമിക്കു തെക്കുള്ള പ്രദേശങ്ങളെ അധിവസിക്കുന്നവരാണ് നീഗ്രായ്‌ഡ് (ഈ പദം വംശീയ സ്വഭാവമുള്ള ഒന്നായാണ് ഇന്ന് സാമൂഹിക ശാസ്‌ത്രകാരന്മാർ പരിശോധിക്കുന്നത്) ജനവർഗങ്ങള്‍. സഹാറായ്‌ക്കു വടക്കുഭാഗത്തുള്ളവർ കാക്കസോയ്‌ഡ് വർഗത്തിൽപ്പെട്ടവരാണ്; ഇവർ ഉത്തര ആഫ്രിക്കന്‍ ജനവർഗങ്ങള്‍ എന്ന് പൊതുവായ പേരിൽ അറിയപ്പെടുന്നു. ആഫ്രിക്കന്‍ ആദിവാസികളുടെ പഠനത്തിന് ഉത്തരആഫ്രിക്ക, തെക്കേ ആഫ്രിക്ക എന്ന വർഗീകരണം സഹായകമാകും.
ഉത്തര ആഫ്രിക്ക. ഉത്തര ആഫ്രിക്കയിലെ ആദിവാസികളെ ഹമിറ്റിക്ക്, സെമിറ്റിക്ക് എന്നീ വിഭാഗങ്ങളായി തിരിക്കാം. ഹമിറ്റിക്ക് വർഗത്തിലെ ഉപവിഭാഗങ്ങളാണ് ബെർബർ, കുഷിറ്റിക്ക് എന്നിവ. ബെർബർ ഒരു കാക്കസോയ്‌ഡ് വർഗമാണ്. ഈ വർഗക്കാർ സംസാരിക്കുന്ന ഭാഷയുടെ പേരും ബെർബർ എന്നു തന്നെ. ബെർബർജനതയുടെ ഉപജീവനമാർഗം കൃഷിയും കാലിവളർത്തലുമാണ്. ഇസ്‌ലാംമതത്തിന്റെ സ്വാധീന ഫലമായി ബെർബർ ജനവിഭാഗങ്ങള്‍ ഇസ്‌ലാം ആചാരാനുഷ്‌ഠാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ബെർബർ വിഭാഗത്തിൽപ്പെട്ടവയാണ് കബിലെ, സിവാന്‍, ടിബു, ത്വാരെഗ് എന്നീ ജനവർഗങ്ങള്‍. ഉത്തര അൽജീരിയയിൽ വസിക്കുന്നവരാണ് കബിലെ. കൃഷി, കാലിവളർത്തൽ എന്നിവയാണ് മുഖ്യതൊഴിലുകള്‍. ഇവർ ബെർബർ വിഭാഗത്തിന്റേതായ ആചാരങ്ങള്‍ അനുഷ്‌ഠിച്ചുവരുന്നു. മക്കത്തായമാണ് ദായക്രമം. സിവി എന്ന ബെർബർ ഭാഷ സംസാരിക്കുന്നവരാണ് സിവാന്‍ ജനവർഗം. ഇവർ വടക്കുപടിഞ്ഞാറന്‍ ഈജിപ്‌തിലെ സിവാ പ്രദേശത്തെ അധിവസിക്കുന്നു. ടിബെസ്റ്റിപ്രദേശത്തു വസിക്കുന്നവരാണ് ടിബു. പടിഞ്ഞാറന്‍ സഹാറാപ്രദേശത്തു വസിക്കുന്നവരാണ് ത്വാരെഗ് ജനവർഗം. ഈ വർഗത്തിന് പ്രത്യേകമായ ചില ആചാരങ്ങളും സാമൂഹ്യഭരണക്രമങ്ങളും ഉണ്ട്. ദക്ഷിണ സഹാറയിലെ ഒട്ടകഗതാഗതം ഇവരുടെ കുത്തകയായിരുന്നു. ഇവർക്ക് സ്വന്തമായ സംസാരഭാഷയുണ്ട്.
കുഷിറ്റിക്ക് ജനവർഗത്തിന്റെ ഉപവിഭാഗങ്ങളാണ് ബെജാ, ദനാകിൽ, ഗല്ലാ, സൊമാലി എന്നിവ. സുഡാന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും ഈജിപ്‌തിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും വസിക്കുന്ന ബെജാവർഗത്തിന്റെ മുഖ്യതൊഴിൽ കാലിവളർത്തലാണ്. ഇസ്‌ലാംമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും തനതായ ആചാരാനുഷ്‌ഠാനങ്ങള്‍ പുലർത്തിവരുന്നു. ഉത്തര എത്യോപ്യ, ഫ്രഞ്ച് സൊമാലിലാന്‍ഡ് എന്നീ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് ദനാകിൽ വർഗം. സൊമാലിവർഗത്തോടു സാദൃശ്യമുള്ള ഇവർ ഇസ്‌ലാംമതം സ്വീകരിച്ചവരാണ്. ദക്ഷിണഎത്യോപ്യ, ഉത്തരകെനിയ എന്നിവിടങ്ങളിൽ വസിക്കുന്ന ഗല്ലാ വിഭാഗക്കാരുടെ ആദ്യകാലത്തെ തൊഴിൽ കാലിവളർത്തലായിരുന്നു. പിന്നീട് കൃഷിയും സ്വീകരിച്ചുവന്നു. മത്സ്യബന്ധനവും വേട്ടയാടലും അങ്ങിങ്ങായുണ്ട്. കിഴക്കന്‍ എത്യോപ്യ, സൊമാലിലാന്‍ഡ് എന്നിവിടങ്ങളിൽ വസിക്കുന്ന മറ്റൊരു ജനവർഗമാണ് സൊമാലി. ആഫ്രിക്കയിൽ സെമിറ്റിക്കുഭാഷ സംസാരിക്കുന്ന കബാബിഷ് ജനവർഗം സുഡാന്‍ റിപ്പബ്ലിക്കിലെ ഏറ്റവും പ്രമുഖമായ അറബിഗോത്രമാണ്. തെക്കേ ആഫ്രിക്ക. തെക്കേ ആഫ്രിക്കയെ സുഡാനിക്, നീലോട്ടിക്, ബന്തു, പിഗ്മി, ഖൊയ്‌സാന്‍ എന്നിങ്ങനെ വിഭജിക്കാം.
സുഡാനിക് ജനതയിൽ അനേകം ഉപവിഭാഗങ്ങളുണ്ട്. അവയിൽ പ്രധാനമായവ അകാന്‍, അഷാന്തി, അസാന്‍ദെ, ബന്‍മാന, ഇദോ, ഇവ്, ഫുലാനി, ഹാസ, ഇബീബിയോ, ഇബോ, മലിന്‍കെ, മംഗ്‌ബെടു, മൊസ്സി, നുയെ, സരകൊളെ, സംഘായ്, തിവ്, വെയ്, യോറുബ എന്നിവയാണ്. അകാന്‍ വർഗക്കാർക്ക് സാമ്പത്തിക-രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളിൽ ഇവർക്ക് യോറുബ വർഗവുമായി സാദൃശ്യമുണ്ട്. അഷാന്തിവർഗം രാഷ്‌ട്രീയമായ പാരമ്പര്യമുള്ള ഒരു ജനതയാണ്. 1807-1900 കാലത്ത് ബ്രിട്ടീഷുകാർ ഇവരെ ആക്രമിച്ചുകീഴടക്കി. ഒന്നു മുതൽ 9 വരെ മില്യണ്‍ ജനസംഖ്യയുള്ള അസാന്‍ദെ വടക്കുകിഴക്കന്‍ കോംഗോപ്രദേശത്തും സുഡാനിലും വസിക്കുന്നു. തെക്കുകിഴക്കന്‍ സുഡാന്‍പ്രദേശത്തെ പ്രമുഖജനവർഗമായ ബന്‍മാന വംശജരിൽ ഒരു വിഭാഗം ഇസ്‌ലാംമതം സ്വീകരിക്കുകയുണ്ടായി. കൃഷി, കാലിവളർത്തൽ, മത്സ്യബന്ധനം എന്നിവയാണ് മുഖ്യതൊഴിലുകള്‍. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു പ്രമുഖ ജനവർഗമായ "ഇദോ' ഗോത്രത്തിന് വളരെ വിപുലമായ രാഷ്‌ട്രീയ-സാമൂഹിക സംഘടനകളുണ്ട്. ഇവ് വിഭാഗത്തിനും സ്വന്തമായ രാഷ്‌ട്രീയ-സാമൂഹിക സംവിധാനങ്ങളുണ്ട്. 40 ലക്ഷത്തോളംവരുന്ന ഫുലാനി ഒരു ഭരണവർഗമാണ്. ഉത്തര നൈജീരിയ, മാലി, നൈജർ, മൗറിറ്റാനിയ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള ഒരു ജനവർഗമാണ് ഹാസ. നൈജീരിയയിൽ വസിക്കുന്ന മറ്റു പ്രമുഖ ഗോത്രങ്ങളാണ് ഇബോ, ഇബീബിയോ, കനൂറി എന്നിവ. സുഡാന്‍, സെനഗാള്‍, ഗിനി എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള മലിന്‍കെ, കോംഗോപ്രദേശത്തുള്ള മംഗ്‌ബെടു, ഐവറികോസ്റ്റ്, ഘാന എന്നിവിടങ്ങളിലെ മൊസ്സി, പ. സുഡാനിലെ സരകൊളെ എന്നിവയും സുഡാനിക് വർഗങ്ങളിൽപെടുന്നു. തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലും ദഹോമിപ്രദേശത്തും വസിക്കുന്ന "യോറുബ' വർഗം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ഈ വർഗം അനവധി സംസ്ഥാനങ്ങളിലായാണ് വസിക്കുന്നത്. കൃഷിയാണ് മുഖ്യതൊഴിൽ. നീലോട്ടിക് വിഭാഗത്തിൽപെട്ട ജനവർഗങ്ങളാണ് അകോളി, അനുക്, ദിങ്കാ, കിപ്‌സിഗി, ലാംഗോ, മസായ്, നന്‍ടി, നൂയെർ, ഷില്ലൂക്, സുക് എന്നിവ. മസായ്, ഷില്ലൂക് എന്നീ വർഗങ്ങളുടെ ജനസംഖ്യ ഒരു ലക്ഷത്തിൽ കൂടുതലാണ്.
ബന്തുഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ പൊതുവേ ബന്തു എന്ന പേരിൽ അറിയപ്പെടുന്നു. ബന്തുവർഗത്തിന് അനേകം ഉപവിഭാഗങ്ങളുണ്ട്. ഇവയിൽ ചിലത് പ്രാധാന്യമർഹിക്കുന്നു. ഉഗാണ്ടയിലെ ഏറ്റവും പ്രമുഖ ജനവർഗമാണ് ഗന്‍ത. 1862-ൽ 40 ലക്ഷത്തോളം ഉണ്ടായിരുന്ന ഇക്കൂട്ടരുടെ സംഖ്യ 1930 ആയപ്പോഴേക്ക് 8 ലക്ഷമായി കുറഞ്ഞു. രാജഭരണം നിലവിലിരുന്ന ഈ ഗോത്രത്തിൽ രാജാവിനെ സഹായിക്കാനായി ഭരണത്തലവന്മാരും നിയമജ്ഞരും ഉണ്ടായിരുന്നു. നികുതിപിരിവിനുവേണ്ടി സെന്‍സസ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. രാജാവ് മരണമടയുമ്പോള്‍ നൂറുകണക്കിന് മറ്റാളുകളെയും തീവച്ച് കൊല്ലുക പതിവുണ്ടായിരുന്നു. അനവധി ആചാരാനുഷ്‌ഠാനങ്ങള്‍ പുലർത്തിവന്നിരുന്ന ഒരു ഗോത്രമാണ് ഗന്‍ത.
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രമുഖ ജനവർഗമാണ് ഗുനി. ഗുനിക്കുതന്നെ ചില ഉപവിഭാഗങ്ങളുണ്ട്. യുദ്ധോപകരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയുടെ കാര്യത്തിൽ ഈ ജനവർഗത്തിന് മറ്റു വർഗങ്ങളുടേതിൽനിന്ന് വ്യത്യാസങ്ങളുണ്ട്. ഇവരുടേതായ ഭാഷയും ആചാരങ്ങളുമുണ്ട്. കൃഷിയും കന്നുകാലിവളർത്തലുമാണ് മുഖ്യതൊഴിൽ. ഉഗാണ്ടയിലെ മറ്റൊരു ഗോത്രമാണ് കൊളെ. പ്രഭുക്കന്മാരും അവർക്കു താഴെ അടിയാന്മാരും ഉള്ള ഒരു ജനവർഗമാണിത്. പ്രഭുക്കന്മാർ കൃഷിപ്പണികളിൽ ഏർപ്പെടുന്നു. മണ്‍പാത്രനിർമാണം, ഇരുമ്പ്-തടി ഉപകരണങ്ങള്‍, ഉപ്പ് എന്നിവയുടെ നിർമാണം എന്നിവ അടിയാന്മാരുടെ ചുമതലയാണ്. കന്നുകാലികള്‍ രാജാവിന്റെ സമ്പത്താണ്. രാജാവ് അവയെ പ്രഭുക്കന്മാർക്ക് വീതിച്ചുകൊടുക്കും. കന്നുകാലികളുടെ ശരീരത്തിൽ ചെറിയ അമ്പുകള്‍കൊണ്ട് മുറിവേല്‌പിച്ച് ആ രക്തം കുടിക്കുന്ന പതിവ് ഇവരുടെ ഇടയിലുണ്ട്; മൃഗചർമങ്ങള്‍ വസ്‌ത്രങ്ങളായി ഉപയോഗിക്കുന്നു. പാൽപാത്രങ്ങളും മറ്റും കഴുകിവൃത്തിയാക്കുന്നതിന് ഗോമൂത്രം ഉപയോഗിച്ചിരുന്നു. കന്നുകാലികളെ ചുറ്റിപ്പറ്റി അനേകം ആചാരങ്ങള്‍ നിലനിർത്തിയിരുന്ന ഒരു ഗോത്രമാണ് കൊളെ. പടിഞ്ഞാറന്‍ താങ്കനീക്കയിൽ 10 ലക്ഷത്തോളംവരുന്ന ഒരു ജനവർഗമുണ്ട് (ന്യാംവെസി). ന്യാംവെസി ഗോത്രത്തിന്റെ മുഖ്യതൊഴിൽ കൃഷിയാണ്. ഉഗാണ്ടയിലെ ഉന്യോരോ ജില്ലയിലെ മറ്റൊരു പ്രബലവർഗമാണ് ന്യോറോ. കൊളെ ജനവർഗത്തിന്റെ സംസ്‌കാരത്തോടു സാദൃശ്യമുള്ള മറ്റൊരു ജനവർഗമാണ് റുവാണ്ടാബുറുണ്ടി പ്രദേശത്തു വസിക്കുന്ന റുവാണ്ടാ.
ദക്ഷിണമൊസാംബിക്കിൽ ടോംഗാ എന്നൊരു വർഗം ഉണ്ട്. ടോംഗാ വർഗം അയൽഗോത്രങ്ങളെ നശിപ്പിച്ചും ആക്രമിച്ചും ആണ് സമ്പന്നവിഭാഗമായി തീർന്നത്. നീഗ്രിറ്റോ, നീഗ്രില്ലോ എന്നീ പേരുകളിൽ അറിയപ്പെടുന്ന പിഗ്മികളെ കിഴക്കന്‍പിഗ്മികള്‍, മധ്യപിഗ്മികള്‍, പശ്ചിമപിഗ്മികള്‍ എന്നു മൂന്നായി വിഭജിച്ചിട്ടുണ്ട്. പിഗ്മികളും ബന്തുഭാഷ സംസാരിക്കുന്നു. ഇവർ വനവിഭവങ്ങള്‍ ശേഖരിച്ച് കൈമാറ്റം ചെയ്‌ത് കാർഷികവിഭവങ്ങള്‍ സംഭരിക്കുന്നു. ഖോയ്‌സാന്‍ഭാഷ സംസാരിക്കുന്ന ഗോത്രങ്ങളെ ബുഷ്‌മെന്‍, ഹട്ടന്‍ടോട്ടുകള്‍, ദാമ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. കലഹാരി മരുഭൂമിയിലും ബെച്ച്വാനാലാന്‍ഡിലും തെക്കന്‍ ആന്‍ഗോളയിലും നിവസിക്കുന്നവരാണ് ബുഷ്‌മെന്‍ വർഗം. ആദിവാസികളിൽ ഏറ്റവും പ്രാചീനരെന്നു കരുതപ്പെടുന്ന ഇവരുടെ ഭാഷ, ശരീരപ്രകൃതി, സംസ്‌കാരം എന്നിവ മറ്റുള്ളവരുടേതിൽനിന്ന് ഭിന്നമാണ്. കുരുമുളകുതിരിപോലത്തെ തലമുടിയും ഉയർന്ന നെറ്റിയും ഇവരുടെ പ്രത്യേകതകളാണ്. തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിൽ വസിക്കുന്ന ഒരു ജനവർഗമാണ് ഹട്ടന്‍ടോട്ടുകള്‍. ശരീരപ്രകൃതിയിൽ ബുഷ്‌മെന്‍വർഗത്തോട് സാദൃശ്യമുണ്ടെങ്കിലും വിഭിന്നസംസ്‌കാരവും ആചാരാനുഷ്‌ഠാനങ്ങളും ഉള്ളവരാണ് ഇവർ. തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെതന്നെ മറ്റൊരു ജനവിഭാഗമാണ് ദാമ.
കല
ആഫ്രിക്കയെ അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ കലാസമ്പ്രദായങ്ങളെ മൊത്തത്തിൽ ആഫ്രിക്കന്‍ കലയെന്നു പറയുന്നു. സങ്കേതങ്ങള്‍, ശൈലികള്‍, പ്രയോഗരീതികള്‍ എന്നിവയുടെ വൈചിത്യ്രവും ആഫ്രിക്കാ വന്‍കരയിൽ നടന്നിട്ടുള്ള സാംസ്‌കാരിക പ്രവാഹങ്ങളുടെ വൈവിധ്യവും നിമിത്തം ആഫ്രിക്കന്‍കലയുടെ ശാസ്‌ത്രീയമായ വർഗീകരണം എളുപ്പമല്ല. സ്വഭാവാധിഷ്‌ഠിതമായ വിശകലനത്തെക്കാള്‍ ദേശഭേദമനുസരിച്ചുള്ള പ്രതിപാദനം ആണ് ആഫ്രിക്കന്‍കലയെ സംബന്ധിച്ചിടത്തോളം കൂടുതൽ ഇണങ്ങുന്നത്. ശൈലീപ്രഭാവം പ്രകാശിപ്പിക്കുന്ന ബംബാറാ (Bambara) കലയുടെ പ്രഭവസ്ഥാനം സുഡാന്‍ ആണ്. ഇവിടുത്തെ മറ്റ് രണ്ട് മികച്ച കലകളാണ് ഡോഗോണ്‍ (Dogon), സെനുഫോ (Senufo) എന്നിവ. ബംബാറാ കലാപാരമ്പര്യത്തിൽ ലോഹപ്പണിക്ക് വളരെ പ്രാധാന്യമുണ്ട്. അവിടെ കൊത്തിയെടുക്കുന്ന സുന്ദരമായ ലോഹപ്രതിമകള്‍ക്ക് നുനുമാനി (Nunumani) എന്നാണ് പേർ. നിത്യോപയോഗത്തിനുള്ള ഉപകരണങ്ങള്‍പോലും കലാശില്‌പാലംകൃതങ്ങളാണ്. മാന്ത്രികക്രിയകള്‍ക്കുവേണ്ടി നിർമിക്കപ്പെടുന്ന പ്രത്യേകതരം പാവകള്‍ സന്താനസൗഭാഗ്യത്തിന്റെ പ്രതീകമായി പെണ്‍കുട്ടികള്‍ക്ക് നല്‌കാറുമുണ്ട്. ബംബാറാ പ്രതിമകളുടെ ഒരു സവിശേഷത അവയുടെ കേശാലങ്കാരശൈലിയാണ്. ഡോഗോണ്‍ ഉന്നതനിലവാരം പുലർത്തുന്ന ഒരിനം പൗരാണികകലയാണ്. പ്രതീകാത്മകതയാണ് ഇതിന്റെ സാങ്കേതികസ്വഭാവം. സെനുഫോ കലാകാരന്മാർ കലയുടെ വിവിധമാധ്യമങ്ങളിൽ പ്രാവീണ്യം നേടിയവരാണ്. ശില്‌പവിദ്യയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്ന മാധ്യമവും സെനുഫോ ശില്‌പമാതൃകയാണ്. ഉദാ. പൊറോപിയ (Poropia), വനിയുഗോ (Waniougo), കൊറുബ്ലാ (Korubla) പൊയ്‌മുഖങ്ങള്‍. സെനുഫോ കലാകാരന്മാർ നല്ല കർഷകർകൂടിയാണ്.
ഗിനിപ്രദേശം കലാപാരമ്പര്യത്തിൽ മികച്ചുനില്‌ക്കുന്നു. ഉന്നതകലാരൂപങ്ങള്‍ ഇവിടെ കാണാവുന്നതാണ്. ഇവിടത്തെ കലാവിഭാഗത്തിന്റെ സാരഥ്യം വഹിക്കുന്നത് യോറുബാ (Yoruba), അഷന്തി (Ashanti), ബവുളെ (Baule), അഗ്നി (Agni) എന്നീ വർഗക്കാരാണ്. എന്നാൽ എടുത്തുപറയത്തക്ക വൈവിധ്യം മുന്തിനില്‌ക്കുന്നത് കോംഗോയിലും പ്രാന്തപ്രദേശങ്ങളിലുമാണ്. ബാമിലേകെ കലയുടെ ആകർഷകമായ മാതൃകകളും ഫാജ്‌ശില്‌പവിദ്യയുടെ മഹിമയും ബാകുബാകലയുടെ പാരമ്പര്യസിദ്ധികളും ബാലുബാകലയുടെ ഔൽകൃഷ്‌ട്യവും ഗിനിയന്‍കലകളുടെ പ്രത്യേകതകളായി പറയാം.
ആധ്യാത്മികസ്വാധീനം. മതവും ജീവിതക്രമങ്ങളും കലയിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി പല കലാസൃഷ്‌ടികളും ഉടലെടുത്തിട്ടുണ്ട്. ഇരട്ടപ്രസവിച്ച കുട്ടികളിൽ ഒന്നു മരിക്കുന്നപക്ഷം അതിന്റെ സ്‌മരണക്കായി ഒരു ശില്‌പം നിർമിച്ച് ആരാധിക്കുന്ന ഒരാചാരം ആഫ്രിക്കയിൽ ചിലയിടത്തു നിലവിലിരിക്കുന്നു; ഈ ആചാരം ഒരു പ്രസ്ഥാനമായി വളർന്ന് ആഫ്രിക്കന്‍ കലയുടെ വളർച്ചയ്‌ക്ക് വഴിതെളിച്ചിട്ടുണ്ട്. അഷാന്തികല ആധുനിക ഘാനാജനതയുടെ കലാരൂപമാണ്. അന്ധവിശ്വാസങ്ങളിൽ അങ്ങേയറ്റം അടിയുറച്ചവരാണ് അഷാന്തികള്‍. ലോഹംകൊണ്ടുള്ള കലാരൂപങ്ങളാണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. സ്വർണവും ചെമ്പും ഓടും അഷാന്തികലാകാരന്മാരുടെ കൈയിൽ ഉദാത്തമായ കലാസൃഷ്‌ടികളായി പരിണമിക്കുന്നു. സ്വസ്‌തികം, സെയ്‌ന്റ് ആന്‍ഡ്രൂസ് കുരിശ്, പിരമിഡ് എന്നിവ ചില ഉദാഹരണങ്ങളാണ്. ബവുളെ കലാരൂപങ്ങളിൽ പ്രതിമകള്‍ക്കാണ് പ്രാധാന്യം. പ്രയോജനത്തെക്കാളേറെ സൗന്ദര്യത്തിനാണ് പ്രാമുഖ്യം നല്‌കപ്പെടുന്നത്. വാകാസോന (Wakasona), ഗു (Gu) എന്നിവ ഇതിനുദാഹരണങ്ങളാണ്. ബാമിലേകെകല പ്രധാനമായും പ്രകടനാത്മകമാണെന്നു പറയാം. കൊത്തുപണികൊണ്ട് അലങ്കരിച്ച വാതിലുകളും സ്‌തൂപങ്ങളും കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുവാന്‍ ഇവർ ഉപയോഗിക്കുന്നു. പ്രഭുത്വവും ആഢ്യത്വവും സ്‌ഫുരിപ്പിക്കുന്നതാണ് ബാകുബാകല. രാജപ്രതിമകളാണ് ഇതിൽ കൂടുതലായും അറിയപ്പെടുന്ന ശില്‌പങ്ങള്‍. ഇവർക്കു ദന്തശില്‌പനിർമിതിയിലുള്ള വൈദഗ്‌ധ്യവും സവിശേഷപ്രാധാന്യമർഹിക്കുന്നു.
പ്രഭുമന്ദിരങ്ങളും പുരാതനഭരണകേന്ദ്രങ്ങളും ആണ് പശ്ചിമാഫ്രിക്കയിലെയും മധ്യാഫ്രിക്കയിലെയും കലാകേന്ദ്രങ്ങളായി പരിണമിച്ചിട്ടുള്ളത്. പ്രതിമകളും പീഠങ്ങളും സിംഹാസനങ്ങളും വാദ്യോപകരണങ്ങളും മോടിപിടിപ്പിച്ച വസ്‌ത്രങ്ങളും പുരാതനരാജകീയപ്രഭാവത്തിന്റെ വിളംബരങ്ങളാണ്.
മതത്തിന്റെ മണ്ഡലത്തിലാണ് കല ഏറ്റവും അധികം സ്ഥാനം പിടിച്ചിട്ടുള്ളത്. പരേതരുടെ പ്രതിമകള്‍ നിർമിക്കുന്ന പതിവ് ഇതിനു സാക്ഷ്യം വഹിക്കുന്നു. ഇവിടത്തെ മാന്ത്രികവിദ്യയ്‌ക്കും കലാവിദ്യകള്‍ക്കും തമ്മിൽ സാജാത്യവും പരസ്‌പരബന്ധവും ഉണ്ട്. മനുഷ്യശരീരം വിചിത്രമായ രീതിയിൽ അലങ്കരിക്കുന്ന പതിവും ആഫ്രിക്കയിൽ പ്രചരിച്ചിട്ടുണ്ട്. തടിയും വിലപ്പെട്ട ലോഹങ്ങളും ചേർത്തുണ്ടാക്കുന്ന ശില്‌പങ്ങള്‍ക്ക് ഇതരകലാരൂപങ്ങളെക്കാള്‍ സാർവജനീനത്വം നേടാന്‍ സാധിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ദാരുശില്‌പങ്ങളെ മോടിപിടിപ്പിക്കുവാന്‍ സ്‌നിഗ്‌ധശിലകളും ഉപയോഗിക്കാറുണ്ട്. ടെറാക്കോട്ടമാതൃകകള്‍ വ്യാപകമായ തോതിൽ കണ്ടുവരുന്നു. ദന്തത്തിന്റെ പ്രചാരം ഒട്ടും കുറവല്ല. കലാകേന്ദ്രങ്ങള്‍ തമ്മിൽ സാമാന്യത്തിലേറെ അകലം ഉണ്ടെങ്കിലും കലാരൂപങ്ങള്‍ക്ക് തമ്മിൽ പലകാര്യങ്ങളിലും അദ്‌ഭുതകരമായ സാദൃശ്യം കാണുന്നു. പിത്തള, ഓട്, ചെമ്പ് എന്നിവ വാർക്കുന്നതിൽ ആഫ്രിക്കക്കാർക്ക് അസാമാന്യമായ കഴിവുണ്ട്.
ആഫ്രിക്കന്‍കലയെപ്പറ്റി വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഡോ. ഷൈന്‍ഫർട്ട് ആണ് ആദ്യമായി ഇതിനൊരുമ്പെട്ട യൂറോപ്യന്‍. 1871-ൽ മധ്യാഫ്രിക്കയിൽവച്ച് അദ്ദേഹത്തെ ഹഠാദാകർഷിച്ച ശില്‌പമാതൃകകളാണ് ഇതിന് ഷൈന്‍ഫർട്ടിനെ പ്രരിപ്പിച്ചത്. ആഫ്രിക്കന്‍ കലാകാരന്മാരുടെയും കരകൗശലവിദഗ്‌ധന്മാരുടെയും സംഭാവനകള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്‌തതിന്റെ ഫലമായി 1875-ൽ ആഫ്രിക്കന്‍ കലാമാതൃകകള്‍ (Artes Africane) എന്ന ഗ്രന്ഥം പ്രസിദ്ധംചെയ്യുവാന്‍ ഷൈന്‍ഫർട്ടിനു സാധിച്ചു. ഷൈന്‍ഫർട്ടിനുശേഷം ലിയോഫ്രാബെനിയസ് ഈ മാർഗത്തിൽ അന്വേഷണം തുടരുകയും ആഫ്രിക്കന്‍പൊയ്‌മുഖങ്ങളെപ്പറ്റി ശ്രദ്ധേയമായ പഠനംനടത്തുകയും ചെയ്‌തു. എന്നാൽ ഗിലാമെ അപലിനെയർ, ബ്ലെയിസ്‌സെന്‍ട്രാർസ് എന്നീ എഴുത്തുകാരുടെയും ഫാവിസ്റ്റ്, ക്യൂബിസ്റ്റ് ചിത്രകാരന്മാരുടെയും ശ്രമഫലമായാണ് ആഫ്രിക്കന്‍കല ലോകശ്രദ്ധ ആകർഷിച്ചത്.
1918-നുശേഷം ആഫ്രിക്കന്‍കലയെപ്പറ്റി അറിയുവാനുള്ള ഔത്സുക്യം യൂറോപ്യന്‍രാജ്യങ്ങളിൽ പ്രകടമായിത്തുടങ്ങി. 1919-ൽ ഡെവാംബെസ് ഗാലറി (Devambez gallery) ആഫ്രിക്കന്‍ കലാരൂപങ്ങളുടെ ഒരു പ്രദർശനം ആദ്യമായി സംഘടിപ്പിച്ചു. 1920 ഏ.-ൽ ആഷ്‌കന്‍ എന്ന കാലികപ്രസിദ്ധീകരണത്തിൽ നീഗ്രാ കലയെപ്പറ്റിയുള്ള വിമർശനങ്ങള്‍ പ്രസിദ്ധീകൃതമായി. പ്രമുഖ കലാവിമർശകനായ പാള്‍ ഗിലാമെ ആഫ്രിക്കന്‍കല 20-ാം ശ.-ത്തിന് നവജീവന്‍ പകരാന്‍തക്കവച്ചം ശക്തമാണ് എന്ന് അഭിപ്രായപ്പെട്ടു.
ആഫ്രിക്കന്‍കലയുടെ വൈവിധ്യപൂർണമായ രചനാരീതികള്‍ കലാവിദഗ്‌ധർക്കു പഠനവിഷയമായിട്ടുണ്ട്. കലർപ്പില്ലാത്ത ശില്‌പവിദ്യാമാതൃക എന്ന നിലയിലാണ് ആധുനികകലാകാരന്മാർ ആഫ്രിക്കന്‍കലയെ വീക്ഷിക്കുന്നത്. പ്രകൃതിയെ അനുകരിക്കുന്നതിനല്ല, പ്രത്യുത ലളിതമായ പ്രതീകാത്മകരൂപങ്ങള്‍കൊണ്ട് ജനസാമാന്യത്തിന്റെ ജീവിതാവിഷ്‌കരണം ഭംഗിയായി നിർവഹിക്കുന്നതിനാണ് ആഫ്രിക്കന്‍കലാകാരന്മാർ ശ്രമിച്ചിട്ടുള്ളത്. അന്യാപദേശസങ്കേതങ്ങളും ആഫ്രിക്കന്‍കലയിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അതിപ്രാചീനമായ ആഫ്രിക്കന്‍കലയെപ്പറ്റിയും മണ്‍മറഞ്ഞുപോയ മഹത്തായ സംസ്‌കാരങ്ങളെപ്പറ്റിയും കൂടുതൽ അറിയുന്നതിന് ഗവേഷകർ ഇന്നും ഉത്‌ഖനനങ്ങളും പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.