This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർക്കേഡിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആർക്കേഡിയ== ==Arcadia== ഗ്രീസിൽ പെലെപെണീസസിലെ ഒരു പ്രവിശ്യ. അർക്കാധ...) |
Mksol (സംവാദം | സംഭാവനകള്‍) (→Arcadia) |
||
വരി 1: | വരി 1: | ||
==ആർക്കേഡിയ== | ==ആർക്കേഡിയ== | ||
==Arcadia== | ==Arcadia== | ||
- | + | ഗ്രീസില്‍ പെലെപെണീസസിലെ ഒരു പ്രവിശ്യ. അർക്കാധിയ എന്നാണ് ആധുനികമായ പേര്. ആർക്കേഡിയയുടെ വ. ഭാഗത്ത് അക്കിയയും തെ. മെസീനിയ, ലാക്കോണിയ എന്നിവയും കി. ആർഗോലിസും പ. എലിസുമായിരുന്നു അതിർത്തിപ്രദേശങ്ങള്‍. സമുദ്രതീരത്തുനിന്നും അകന്ന്, ഭൂമിശാസ്ത്രപരമായി ഗ്രീസില്‍നിന്നും ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ ഭൂവിഭാഗത്തെ ബി.സി. 550-ഓടുകൂടി സ്പാർട്ട കീഴടക്കി. എ.ഡി. എട്ടാം ശ.-ത്തില്‍ സ്ലാവോണിയരുടെ ശക്തിയായ പ്രവാഹം ആർക്കേഡിയയിലേക്കുണ്ടായി. ഫ്രാങ്കിഷ്പ്രഭുക്കന്മാരുടെ നിരന്തര കലഹങ്ങള്‍മൂലം 1205 മുതല്‍ 1460 വരെ ആർക്കേഡിയയ്ക്ക് നിരവധി നാശനഷ്ടങ്ങള്‍ നേരിട്ടു. തുടർന്ന് അല്‍ബേനിയന്‍ അധീനിവേശവും തുർക്കിയുടെ അധീശാധികാരവും ആർക്കേഡിയയില്‍ സംഭവിച്ചു. ഗ്രീക്ക് സ്വാതന്ത്യ്രസമരകാലത്ത് ആർക്കേഡിയ ഒരു ആക്രമണകേന്ദ്രമായിത്തീർന്നു. ഒറ്റപ്പെട്ടുകിടന്നതിനാല് അതിന്റേതായ പ്രത്യേകതകളും ഈ ഭൂവിഭാഗത്തിനുണ്ടായിരുന്നു. ഈ കാരണങ്ങളാല്‍ ഗ്രീക്ക്-റോമന്‍ ഇടയഗീതങ്ങളിലും നവോത്ഥാനസാഹിത്യത്തിലും ആർക്കേഡിയ പറുദീസയെന്ന നിലയില്‍ പ്രകീർത്തിതമായിട്ടുണ്ട്. തെ. കാലിഫോണ്ണയയിലെ ഒരു നഗരവും ആർക്കേഡിയ എന്ന പേരില്‍ അറിയപ്പെടുന്നു. |
11:46, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആർക്കേഡിയ
Arcadia
ഗ്രീസില്‍ പെലെപെണീസസിലെ ഒരു പ്രവിശ്യ. അർക്കാധിയ എന്നാണ് ആധുനികമായ പേര്. ആർക്കേഡിയയുടെ വ. ഭാഗത്ത് അക്കിയയും തെ. മെസീനിയ, ലാക്കോണിയ എന്നിവയും കി. ആർഗോലിസും പ. എലിസുമായിരുന്നു അതിർത്തിപ്രദേശങ്ങള്‍. സമുദ്രതീരത്തുനിന്നും അകന്ന്, ഭൂമിശാസ്ത്രപരമായി ഗ്രീസില്‍നിന്നും ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ ഭൂവിഭാഗത്തെ ബി.സി. 550-ഓടുകൂടി സ്പാർട്ട കീഴടക്കി. എ.ഡി. എട്ടാം ശ.-ത്തില്‍ സ്ലാവോണിയരുടെ ശക്തിയായ പ്രവാഹം ആർക്കേഡിയയിലേക്കുണ്ടായി. ഫ്രാങ്കിഷ്പ്രഭുക്കന്മാരുടെ നിരന്തര കലഹങ്ങള്‍മൂലം 1205 മുതല്‍ 1460 വരെ ആർക്കേഡിയയ്ക്ക് നിരവധി നാശനഷ്ടങ്ങള്‍ നേരിട്ടു. തുടർന്ന് അല്‍ബേനിയന്‍ അധീനിവേശവും തുർക്കിയുടെ അധീശാധികാരവും ആർക്കേഡിയയില്‍ സംഭവിച്ചു. ഗ്രീക്ക് സ്വാതന്ത്യ്രസമരകാലത്ത് ആർക്കേഡിയ ഒരു ആക്രമണകേന്ദ്രമായിത്തീർന്നു. ഒറ്റപ്പെട്ടുകിടന്നതിനാല് അതിന്റേതായ പ്രത്യേകതകളും ഈ ഭൂവിഭാഗത്തിനുണ്ടായിരുന്നു. ഈ കാരണങ്ങളാല്‍ ഗ്രീക്ക്-റോമന്‍ ഇടയഗീതങ്ങളിലും നവോത്ഥാനസാഹിത്യത്തിലും ആർക്കേഡിയ പറുദീസയെന്ന നിലയില്‍ പ്രകീർത്തിതമായിട്ടുണ്ട്. തെ. കാലിഫോണ്ണയയിലെ ഒരു നഗരവും ആർക്കേഡിയ എന്ന പേരില്‍ അറിയപ്പെടുന്നു.