This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിഅനലിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർക്കിഅനലിഡ== ==Archiannelida== പോളിക്കീറ്റ (Polychaeta) വർഗത്തിലെ ഒരു ഗോത്രം. ശ...)
(Archiannelida)
വരി 1: വരി 1:
==ആർക്കിഅനലിഡ==
==ആർക്കിഅനലിഡ==
==Archiannelida==
==Archiannelida==
 +
[[ചിത്രം:Vol3p202_fig 2.jpg|thumb|ആർക്കി അനലിഡ]]
പോളിക്കീറ്റ (Polychaeta) വർഗത്തിലെ ഒരു ഗോത്രം. ശരീരഘടനയുടെ ലാളിത്യംമൂലം നേരത്തെ ഇവയെ ആദിമ അനലിഡകളായി കണക്കാക്കിയിരുന്നു. ഇവ ഒരു പ്രത്യേക നൈസർഗിക (natural) വിഭാഗമല്ലെന്നാണ്‌ ആധുനികശാസ്‌ത്രജ്ഞരുടെ പക്ഷം. പരസ്‌പരബന്ധമില്ലാത്ത വിവിധതരം പോളിക്കീറ്റകള്‍ ശരീരഘടനയുടെ ലഘൂകരണം (reduction) മൂലം ഒന്നിച്ചു ചേർന്നുണ്ടായതാണ്‌ ഈ ഗോത്രം; ഈ ഗോത്രത്തിൽ 15 ജീനസ്സുകളിലായി 82 സ്‌പീഷീസുകളുണ്ട്‌.

06:02, 7 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർക്കിഅനലിഡ

Archiannelida

ആർക്കി അനലിഡ

പോളിക്കീറ്റ (Polychaeta) വർഗത്തിലെ ഒരു ഗോത്രം. ശരീരഘടനയുടെ ലാളിത്യംമൂലം നേരത്തെ ഇവയെ ആദിമ അനലിഡകളായി കണക്കാക്കിയിരുന്നു. ഇവ ഒരു പ്രത്യേക നൈസർഗിക (natural) വിഭാഗമല്ലെന്നാണ്‌ ആധുനികശാസ്‌ത്രജ്ഞരുടെ പക്ഷം. പരസ്‌പരബന്ധമില്ലാത്ത വിവിധതരം പോളിക്കീറ്റകള്‍ ശരീരഘടനയുടെ ലഘൂകരണം (reduction) മൂലം ഒന്നിച്ചു ചേർന്നുണ്ടായതാണ്‌ ഈ ഗോത്രം; ഈ ഗോത്രത്തിൽ 15 ജീനസ്സുകളിലായി 82 സ്‌പീഷീസുകളുണ്ട്‌.

ആർക്കിഅനലിഡകള്‍ എല്ലാംതന്നെ സഖണ്ഡ(segmented) പോളിക്കീറ്റകളാണ്‌. പാരപ്പോഡിയങ്ങള്‍ (parapodia-പാർശ്വപാദങ്ങള്‍) മൊത്തത്തിൽ അവികസിതങ്ങളോ അല്‌പവികസിതങ്ങളോ ആണ്‌; ശൂകങ്ങളുടെ(setae)സ്ഥിതിയും ഇതുതന്നെ. സിലിയകളുടെ സഹായത്താലാണ്‌ ഇവ ചലിക്കുന്നത്‌. നാഡീവ്യൂഹം (nervous system) അധിചർമ(epidermis)ത്തിലാണ്‌ കാണപ്പെടുക. പോളിഗോർഡിഡേ കുടുംബത്തിലൊഴികെ മറ്റെല്ലാ ആർക്കിഅനലിഡകളിലും ഒരു പേശീമയഗ്രസനീ-കോഷ്‌ഠം(pharyngeal pouch) കാണപ്പെടുന്നു. വിസർജനാവയവങ്ങള്‍ നെഫ്‌റീഡിയ(nephridia)കളാണ്‌.

മിക്ക ആർക്കിഅനലിഡകളും മണൽമൂടിയ അടിത്തട്ടുള്ള കടലുകളിലാണ്‌ കാണപ്പെടുന്നത്‌. ലവണാംശം കുറഞ്ഞ ജലത്തിലും ശുദ്ധജലത്തിലും ചില സ്‌പീഷീസുകള്‍ കാണപ്പെടുന്നു. വിരകളുടെ ആകൃതിയോടുകൂടിയ ചെറിയ ജീവികളാണ്‌ ഇവയെല്ലാം. ഒരു മി. മീ-ൽ താഴെ മുതൽ 10 മി. മീ. വരെ നീളമുള്ളവയുണ്ട്‌. നെറില്ല (Nerilla) സ്‌പീഷീസ്‌ ഇന്നുള്ള പോളിക്കീറ്റകളുമായി രൂപസാദൃശ്യം പുലർത്തുന്നു. ഡൈനോഫിലസിൽ(Dinophilus)ശരീരത്തിന്റെ വിഖണ്ഡനം ദൃശ്യമല്ല.

ഈ ഗോത്രത്തെ പോളിഗോർഡിഡേ (Polygordidae), സാക്കോസിറിഡേ (Saccocirridae), പ്രാട്ടോഡ്രിലിഡേ (Protodrilidae), നെറില്ലിഡേ (Nerrillidae), ഡൈനോഫിലിഡേ (Dinophilidae) എന്നീ അഞ്ചു കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. എന്നാൽ മറ്റൊരു വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ നെറില്ലിഡേ, പ്രാട്ടോഡ്രിലിഡേ, ഡൈനോഫിലിഡേ എന്നീ കുടുംബങ്ങളായിട്ടാണ്‌ ഇവയെ തിരിച്ചിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍