This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആയർകുഴൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആയർകുഴൽ== പക്ഷിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള മുഖനാളത്തോടുകൂ...) |
Mksol (സംവാദം | സംഭാവനകള്‍) (→ആയർകുഴൽ) |
||
വരി 3: | വരി 3: | ||
ആയർ (യാദവ) വംശത്തിലെ നായകനായിരുന്ന ശ്രീകൃഷ്ണന്റെ വേണുവിനെ അനുസ്മരിച്ചുകൊണ്ടാവണം ഈ സംഗീതോപകരണത്തിന് ആയർകുഴൽ എന്ന പേരു വന്നതെന്ന് ഊഹിക്കപ്പെടുന്നു. | ആയർ (യാദവ) വംശത്തിലെ നായകനായിരുന്ന ശ്രീകൃഷ്ണന്റെ വേണുവിനെ അനുസ്മരിച്ചുകൊണ്ടാവണം ഈ സംഗീതോപകരണത്തിന് ആയർകുഴൽ എന്ന പേരു വന്നതെന്ന് ഊഹിക്കപ്പെടുന്നു. | ||
- | ( | + | |
+ | (പ്രൊഫ. പി. സാംബമൂർത്തി, സ.പ.) |
Current revision as of 06:33, 10 സെപ്റ്റംബര്‍ 2014
ആയർകുഴൽ
പക്ഷിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള മുഖനാളത്തോടുകൂടിയ ഒരിനം പുല്ലാംകുഴൽ. ഊതാനുള്ള ദ്വാരത്തോടുകൂടിയ അഗ്രം ചുണ്ടുകള്‍ക്കിടയിൽ അമർത്തി ഊതുന്നതോടൊപ്പം എതിരേയുള്ള സുഷിരങ്ങളിൽ വിരൽ ചലിപ്പിച്ച് ശബ്ദനിയന്ത്രണം നിർവഹിച്ചാണ് ഈ ഉപകരണത്തിൽനിന്നും സംഗീതം പുറപ്പെടുവിക്കുന്നത്. ഇത് നേരിയ മധുരശബ്ദം ഉളവാക്കുന്നു. ആയർക്കുഴലിന് സാധാരണ 30 സെ.മീ.-ഓളം നീളം ഉണ്ടായിരിക്കും. മുളകൊണ്ടാണ് ഇത് ഉണ്ടാക്കപ്പെടുന്നത്.
ആയർ (യാദവ) വംശത്തിലെ നായകനായിരുന്ന ശ്രീകൃഷ്ണന്റെ വേണുവിനെ അനുസ്മരിച്ചുകൊണ്ടാവണം ഈ സംഗീതോപകരണത്തിന് ആയർകുഴൽ എന്ന പേരു വന്നതെന്ന് ഊഹിക്കപ്പെടുന്നു.
(പ്രൊഫ. പി. സാംബമൂർത്തി, സ.പ.)