This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഫ്‌റ്റർ-ബർണർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആഫ്‌റ്റർ-ബർണർ== ==After-Burner== ടർബോ-ജെറ്റ്‌ വിമാന എഞ്ചിനിൽ, ടർബൈനും(turbin...)
(After-Burner)
വരി 1: വരി 1:
==ആഫ്‌റ്റർ-ബർണർ==
==ആഫ്‌റ്റർ-ബർണർ==
==After-Burner==
==After-Burner==
 +
[[ചിത്രം:Vol3p64_afterburner.jpg|thumb|മിഗ് വിമാനങ്ങളിലെ ആഫ്‌റ്റർ-ബർണര്‍]]
ടർബോ-ജെറ്റ്‌ വിമാന എഞ്ചിനിൽ, ടർബൈനും(turbine)  നോസിലിനും (nozzle) ഇടയ്‌ക്കുള്ള ഒരു ഉപകരണം. കൂടുതലായുള്ള ഇന്ധനം കത്തിച്ച്‌ പ്രണോദപ്രക്രിയ  ഇത്‌ മെച്ചപ്പെടുത്തുന്നു. വിമാനം തറയിലിറങ്ങുമ്പോഴും, തറയിൽനിന്നുയരുമ്പോഴും മറ്റുചില സന്ദർഭങ്ങളിലും ആവശ്യംവരുന്ന അധികപ്രണോദം പുനർജ്വലനത്തിൽ നിന്നാണ്‌ കിട്ടുന്നത്‌. പുനർജ്വലനംകൊണ്ട്‌ ശബ്‌ദപ്രവേഗത്തെക്കാള്‍ കുറഞ്ഞ പ്രവേഗമുള്ളപ്പോള്‍ സാധാരണ ആവശ്യമുള്ള തള്ളലിനെക്കാള്‍ ഏകദേശം 40%-വും, അധിശബ്‌ദപ്രവേഗത്തിൽ 100%-ൽ കൂടുതലും അധികപ്രണോദം ലഭിക്കുന്നു.  

ഒരു ടർബോ-ജെറ്റ്‌ അതുകൊണ്ടുദ്ദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ തള്ളൽ ഉത്‌പാദിപ്പിക്കുമ്പോള്‍, സമ്മർദകം (Compressor) അതിന്റെ ഏറ്റവും കൂടിയ സമ്മർദാനുപാതത്തിൽ (Compression ratio) പ്രവർത്തിക്കുന്നു. കൂടാതെ അനുവദിക്കപ്പെട്ടിട്ടുള്ള ഏറ്റവുംകൂടിയ താപനിലയിൽ വാതകങ്ങള്‍ ടർബൈനിലേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു. തള്ളൽ വീണ്ടും കൂട്ടുന്നതിനുപറ്റിയ മാർഗം ടർബൈനിൽനിന്ന്‌ പുറത്തുപോകുന്ന വാതകങ്ങളെ വീണ്ടും ചൂടാക്കുകയാണ്‌. ഒരു സാധാരണ ടർബോ-ജെറ്റിൽ ടർബൈനിൽനിന്ന്‌ പുറത്തുവരുന്ന വാതകങ്ങള്‍ക്ക്‌ ഏകദേശം 1,500മ്പഗ-താപനില ഉണ്ടായിരിക്കും. ഈ വാതകങ്ങളിൽ ദ്രാവകരൂപത്തിലുള്ള ഹൈഡ്രാകാർബണ്‍ ഇന്ധനങ്ങളെ കത്തിക്കുന്നതിനാവശ്യമുള്ള ഓക്‌സിജനും കാണും. പുനർജ്വലനം മുഖേന ബഹിർഗമന നോസിലിലേക്ക്‌ വരുന്ന വാതകങ്ങളുടെ താപനില ഏകദേശം 3,500മ്പഗ ആയി ഉയരും. താപനിലയിൽ ഉണ്ടാകുന്ന വർധനവിനെയും വിമാനത്തിന്റെ വേഗത്തെയും ആശ്രയിച്ചിരിക്കും പുനർജ്വലനം മുഖേന ലഭിക്കുന്ന അധികതള്ളൽ. പുനർജ്വലനം കൂടുതൽ പ്രയോജനപ്പെടുന്നത്‌ അധികശബ്‌ദപ്രവേഗത്തിലാണ്‌. ശബ്‌ദത്തിന്റേതിനെക്കാള്‍ കുറഞ്ഞ പ്രവേഗത്തിൽ ആവശ്യമുള്ള ഇന്ധനത്തിന്റെ അളവ്‌ ഏകദേശം ഇരട്ടിക്കുന്നതിനാൽ ഈ സാങ്കേതികമാർഗം കുറച്ചുസമയം മാത്രമേ പ്രയോഗിക്കപ്പെടാറുള്ളു. എന്നാൽ അധികശബ്‌ദപ്രവേഗത്തിൽ തുടർച്ചയായി പുനർജ്വലനം നടത്തുന്നതാണ്‌ നല്ലത്‌. ആഫ്‌റ്റർ-ബർണറുള്ള ഒരു എഞ്ചിനിൽ വിസ്‌തീർണത്തിൽ മാറ്റം വരുന്ന നോസിൽ  ആണ്‌ ഉപയോഗിക്കേണ്ടത്‌; ആഫ്‌റ്റർബർണർ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും ആവശ്യമുള്ള നോസിൽവിസ്‌തീർണം വളരെ വ്യത്യസ്‌തമാണ്‌.  

(എം.എ. ഈസ)
(എം.എ. ഈസ)

08:42, 5 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആഫ്‌റ്റർ-ബർണർ

After-Burner

മിഗ് വിമാനങ്ങളിലെ ആഫ്‌റ്റർ-ബർണര്‍

ടർബോ-ജെറ്റ്‌ വിമാന എഞ്ചിനിൽ, ടർബൈനും(turbine) നോസിലിനും (nozzle) ഇടയ്‌ക്കുള്ള ഒരു ഉപകരണം. കൂടുതലായുള്ള ഇന്ധനം കത്തിച്ച്‌ പ്രണോദപ്രക്രിയ ഇത്‌ മെച്ചപ്പെടുത്തുന്നു. വിമാനം തറയിലിറങ്ങുമ്പോഴും, തറയിൽനിന്നുയരുമ്പോഴും മറ്റുചില സന്ദർഭങ്ങളിലും ആവശ്യംവരുന്ന അധികപ്രണോദം പുനർജ്വലനത്തിൽ നിന്നാണ്‌ കിട്ടുന്നത്‌. പുനർജ്വലനംകൊണ്ട്‌ ശബ്‌ദപ്രവേഗത്തെക്കാള്‍ കുറഞ്ഞ പ്രവേഗമുള്ളപ്പോള്‍ സാധാരണ ആവശ്യമുള്ള തള്ളലിനെക്കാള്‍ ഏകദേശം 40%-വും, അധിശബ്‌ദപ്രവേഗത്തിൽ 100%-ൽ കൂടുതലും അധികപ്രണോദം ലഭിക്കുന്നു. ഒരു ടർബോ-ജെറ്റ്‌ അതുകൊണ്ടുദ്ദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ തള്ളൽ ഉത്‌പാദിപ്പിക്കുമ്പോള്‍, സമ്മർദകം (Compressor) അതിന്റെ ഏറ്റവും കൂടിയ സമ്മർദാനുപാതത്തിൽ (Compression ratio) പ്രവർത്തിക്കുന്നു. കൂടാതെ അനുവദിക്കപ്പെട്ടിട്ടുള്ള ഏറ്റവുംകൂടിയ താപനിലയിൽ വാതകങ്ങള്‍ ടർബൈനിലേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു. തള്ളൽ വീണ്ടും കൂട്ടുന്നതിനുപറ്റിയ മാർഗം ടർബൈനിൽനിന്ന്‌ പുറത്തുപോകുന്ന വാതകങ്ങളെ വീണ്ടും ചൂടാക്കുകയാണ്‌. ഒരു സാധാരണ ടർബോ-ജെറ്റിൽ ടർബൈനിൽനിന്ന്‌ പുറത്തുവരുന്ന വാതകങ്ങള്‍ക്ക്‌ ഏകദേശം 1,500മ്പഗ-താപനില ഉണ്ടായിരിക്കും. ഈ വാതകങ്ങളിൽ ദ്രാവകരൂപത്തിലുള്ള ഹൈഡ്രാകാർബണ്‍ ഇന്ധനങ്ങളെ കത്തിക്കുന്നതിനാവശ്യമുള്ള ഓക്‌സിജനും കാണും. പുനർജ്വലനം മുഖേന ബഹിർഗമന നോസിലിലേക്ക്‌ വരുന്ന വാതകങ്ങളുടെ താപനില ഏകദേശം 3,500മ്പഗ ആയി ഉയരും. താപനിലയിൽ ഉണ്ടാകുന്ന വർധനവിനെയും വിമാനത്തിന്റെ വേഗത്തെയും ആശ്രയിച്ചിരിക്കും പുനർജ്വലനം മുഖേന ലഭിക്കുന്ന അധികതള്ളൽ. പുനർജ്വലനം കൂടുതൽ പ്രയോജനപ്പെടുന്നത്‌ അധികശബ്‌ദപ്രവേഗത്തിലാണ്‌. ശബ്‌ദത്തിന്റേതിനെക്കാള്‍ കുറഞ്ഞ പ്രവേഗത്തിൽ ആവശ്യമുള്ള ഇന്ധനത്തിന്റെ അളവ്‌ ഏകദേശം ഇരട്ടിക്കുന്നതിനാൽ ഈ സാങ്കേതികമാർഗം കുറച്ചുസമയം മാത്രമേ പ്രയോഗിക്കപ്പെടാറുള്ളു. എന്നാൽ അധികശബ്‌ദപ്രവേഗത്തിൽ തുടർച്ചയായി പുനർജ്വലനം നടത്തുന്നതാണ്‌ നല്ലത്‌. ആഫ്‌റ്റർ-ബർണറുള്ള ഒരു എഞ്ചിനിൽ വിസ്‌തീർണത്തിൽ മാറ്റം വരുന്ന നോസിൽ ആണ്‌ ഉപയോഗിക്കേണ്ടത്‌; ആഫ്‌റ്റർബർണർ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും ആവശ്യമുള്ള നോസിൽവിസ്‌തീർണം വളരെ വ്യത്യസ്‌തമാണ്‌. (എം.എ. ഈസ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍