This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആഖ്യാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =ആഖ്യാനം= Narration പറച്ചില്, പ്രസ്താവന, നിര്‍ദേശം, സൂചന, പ്രഖ്യാപന...) |
Mksol (സംവാദം | സംഭാവനകള്‍) (→ആഖ്യാനം) |
||
വരി 12: | വരി 12: | ||
ഉപാഖ്യാനങ്ങളോടൊത്തു- | ഉപാഖ്യാനങ്ങളോടൊത്തു- | ||
- | ളളാദ്യഭാരതമുത്തമം' (I | + | ളളാദ്യഭാരതമുത്തമം' (I - 101) |
എന്ന പദ്യം ആഖ്യാനോപാഖ്യാനങ്ങള്‍ തമ്മിലുള്ള വ്യതിരേകം വ്യക്തമാക്കുന്നു. | എന്ന പദ്യം ആഖ്യാനോപാഖ്യാനങ്ങള്‍ തമ്മിലുള്ള വ്യതിരേകം വ്യക്തമാക്കുന്നു. | ||
പുരാണം, ഇതിഹാസം, നോവല്‍, നാടകം, ചെറുകഥ, ചലച്ചിത്രകഥ, കഥാകാവ്യം തുടങ്ങിയവയെല്ലാം ആഖ്യാന(Narrative)ങ്ങളാണ്; അവയ്ക്കുള്ളില്‍ സ്വതന്ത്രമായി നില്ക്കുന്ന ചെറിയ കഥകളുണ്ടെങ്കില്‍ അവ ഉപാഖ്യാനങ്ങളും. നോ: നോവല്‍ | പുരാണം, ഇതിഹാസം, നോവല്‍, നാടകം, ചെറുകഥ, ചലച്ചിത്രകഥ, കഥാകാവ്യം തുടങ്ങിയവയെല്ലാം ആഖ്യാന(Narrative)ങ്ങളാണ്; അവയ്ക്കുള്ളില്‍ സ്വതന്ത്രമായി നില്ക്കുന്ന ചെറിയ കഥകളുണ്ടെങ്കില്‍ അവ ഉപാഖ്യാനങ്ങളും. നോ: നോവല്‍ |
Current revision as of 05:15, 21 നവംബര്‍ 2014
ആഖ്യാനം
Narration
പറച്ചില്, പ്രസ്താവന, നിര്‍ദേശം, സൂചന, പ്രഖ്യാപനം, കഥ, ഐതിഹ്യം, പേര്, വാക്ക് തുടങ്ങി പല അര്‍ഥങ്ങള്‍ നിഘണ്ടുക്കളില്‍ നല്കപ്പെട്ടിരിക്കുന്ന ഈ പദം, ഏ.ആര്. രാജരാജവര്‍മയുടെ സാഹിത്യസാഹ്യത്തില്‍ കഥാകഥനം എന്ന സാങ്കേതികരൂപമായി വിവക്ഷിക്കപ്പെട്ടിരിക്കുന്നു. രൂപഭാവങ്ങളെ അടിസ്ഥാനമാക്കി സാഹിത്യരചനകളെ പലവിധത്തില്‍ വര്ഗീകരിച്ചിരിക്കുന്നതില് ആഖ്യാനവും ഉള്‍പ്പെടും. 'ഒരു സംഗതി നടന്നതായി പ്രസ്താവിക്കുന്നതിനു പൊതുവേ ചെയ്ത പേരാകുന്നു ആഖ്യാനം; കഥാകഥനമാണ് ആഖ്യാനത്തിന്റെ സ്വഭാവം' എന്നാണ് സാഹിത്യസാഹ്യത്തിലെ നിര്‍വചനം.
ആഖ്യാനം ഒരു വലിയ കഥയാണെങ്കില്‍ അതിനിടയില്‍വരുന്ന ഒരു ചെറിയ കഥയാണ് ഉപാഖ്യാനം. മഹാഭാരതം ഒരു നീണ്ട ആഖ്യാനമാണ്; അതിനകത്തുവരുന്ന നളചരിതം, ശാകുന്തളം തുടങ്ങിയവ ഉപാഖ്യാനങ്ങളും. രാമായണകഥപോലും ഭാരതത്തില്‍ വരുമ്പോള്‍ വെറും ഒരു ഉപാഖ്യാനമാണ്. മഹാഭാരതം ആദിപര്‍വത്തില്‍ അതിനെക്കുറിച്ചുള്ള വിവരണത്തില്‍ പറയുന്നു:
'ഇത് ലക്ഷം ഗ്രന്ഥമത്രേ
പുണ്യകര്മിജനങ്ങടെ
ഉപാഖ്യാനങ്ങളോടൊത്തു-
ളളാദ്യഭാരതമുത്തമം' (I - 101)
എന്ന പദ്യം ആഖ്യാനോപാഖ്യാനങ്ങള്‍ തമ്മിലുള്ള വ്യതിരേകം വ്യക്തമാക്കുന്നു.
പുരാണം, ഇതിഹാസം, നോവല്‍, നാടകം, ചെറുകഥ, ചലച്ചിത്രകഥ, കഥാകാവ്യം തുടങ്ങിയവയെല്ലാം ആഖ്യാന(Narrative)ങ്ങളാണ്; അവയ്ക്കുള്ളില്‍ സ്വതന്ത്രമായി നില്ക്കുന്ന ചെറിയ കഥകളുണ്ടെങ്കില്‍ അവ ഉപാഖ്യാനങ്ങളും. നോ: നോവല്‍