This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഖ്യാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഖ്യാനം

Narration

പറച്ചില്‍, പ്രസ്താവന, നിര്‍ദേശം, സൂചന, പ്രഖ്യാപനം, കഥ, ഐതിഹ്യം, പേര്, വാക്ക് തുടങ്ങി പല അര്‍ഥങ്ങള്‍ നിഘണ്ടുക്കളില്‍ നല്കപ്പെട്ടിരിക്കുന്ന ഈ പദം, ഏ.ആര്‍. രാജരാജവര്‍മയുടെ സാഹിത്യസാഹ്യത്തില്‍ കഥാകഥനം എന്ന സാങ്കേതികരൂപമായി വിവക്ഷിക്കപ്പെട്ടിരിക്കുന്നു. രൂപഭാവങ്ങളെ അടിസ്ഥാനമാക്കി സാഹിത്യരചനകളെ പലവിധത്തില്‍ വര്‍ഗീകരിച്ചിരിക്കുന്നതില്‍ ആഖ്യാനവും ഉള്‍പ്പെടും. 'ഒരു സംഗതി നടന്നതായി പ്രസ്താവിക്കുന്നതിനു പൊതുവേ ചെയ്ത പേരാകുന്നു ആഖ്യാനം; കഥാകഥനമാണ് ആഖ്യാനത്തിന്റെ സ്വഭാവം' എന്നാണ് സാഹിത്യസാഹ്യത്തിലെ നിര്‍വചനം.

ആഖ്യാനം ഒരു വലിയ കഥയാണെങ്കില്‍ അതിനിടയില്‍വരുന്ന ഒരു ചെറിയ കഥയാണ് ഉപാഖ്യാനം. മഹാഭാരതം ഒരു നീണ്ട ആഖ്യാനമാണ്; അതിനകത്തുവരുന്ന നളചരിതം, ശാകുന്തളം തുടങ്ങിയവ ഉപാഖ്യാനങ്ങളും. രാമായണകഥപോലും ഭാരതത്തില്‍ വരുമ്പോള്‍ വെറും ഒരു ഉപാഖ്യാനമാണ്. മഹാഭാരതം ആദിപര്‍വത്തില്‍ അതിനെക്കുറിച്ചുള്ള വിവരണത്തില്‍ പറയുന്നു:

'ഇത് ലക്ഷം ഗ്രന്ഥമത്രേ

പുണ്യകര്‍മിജനങ്ങടെ

ഉപാഖ്യാനങ്ങളോടൊത്തു-

ളളാദ്യഭാരതമുത്തമം' (I - 101)

എന്ന പദ്യം ആഖ്യാനോപാഖ്യാനങ്ങള്‍ തമ്മിലുള്ള വ്യതിരേകം വ്യക്തമാക്കുന്നു.

പുരാണം, ഇതിഹാസം, നോവല്‍, നാടകം, ചെറുകഥ, ചലച്ചിത്രകഥ, കഥാകാവ്യം തുടങ്ങിയവയെല്ലാം ആഖ്യാന(Narrative)ങ്ങളാണ്; അവയ്ക്കുള്ളില്‍ സ്വതന്ത്രമായി നില്ക്കുന്ന ചെറിയ കഥകളുണ്ടെങ്കില്‍ അവ ഉപാഖ്യാനങ്ങളും. നോ: നോവല്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍