This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തിക്കാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അന്തിക്കാട്)
വരി 2: വരി 2:
-
തൃശൂര്‍ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. തൃശൂര്‍ താലൂക്കിലെ തെക്കുപടിഞ്ഞാറേ കോണിലാണ് അന്തിക്കാട് സ്ഥിതിചെയ്യുന്നത്.  10ത്ഥ 27' വ., 76ത്ഥ 80' കി. വടക്ക് മണലൂര്‍, എരവ്, വെളുത്തൂര്‍ എന്നിവയും കി. പുള്ളും തെക്കുചാഴൂര്‍, കിഴക്കുമുറി എന്നിവയും പ. വടക്കുമ്മുറി, പടിയം എന്നിവയുമാണ് അന്തിക്കാടിനു ചുറ്റുമുള്ള വില്ലേജുകള്‍. ഒരു കള്ളുചെത്തുവ്യവസായകേന്ദ്രമാണ് അന്തിക്കാട്. വിസ്തീര്‍ണം 7.5 ച.കി.മീ.
+
തൃശൂര്‍ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. തൃശൂര്‍ താലൂക്കിലെ തെക്കുപടിഞ്ഞാറേ കോണിലാണ് അന്തിക്കാട് സ്ഥിതിചെയ്യുന്നത്.  10° 27' വ., 76° 80' കി. വടക്ക് മണലൂര്‍, എരവ്, വെളുത്തൂര്‍ എന്നിവയും കി. പുള്ളും തെക്കുചാഴൂര്‍, കിഴക്കുമുറി എന്നിവയും പ. വടക്കുമ്മുറി, പടിയം എന്നിവയുമാണ് അന്തിക്കാടിനു ചുറ്റുമുള്ള വില്ലേജുകള്‍. ഒരു കള്ളുചെത്തുവ്യവസായകേന്ദ്രമാണ് അന്തിക്കാട്. വിസ്തീര്‍ണം 7.5 ച.കി.മീ.
-
 
+
വില്ലേജിന്റെ കി.-ഉം വ.-ഉം ഭാഗങ്ങള്‍ പൊതുവേ ആള്‍പ്പാര്‍പ്പില്ലാത്തതാണ്. മണക്കുടിക്കായല്‍ നികത്തിയെടുത്ത 'കോള്‍കൃഷി'പ്പാടങ്ങള്‍ ഇവിടെ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിലും താണുകിടക്കുന്ന ഈ പ്രദേശം ആണ്ടില്‍ ഏഴെട്ടുമാസത്തോളവും വെള്ളത്തിനടിയിലാണ്; വേനല്‍ക്കാലത്തു വെള്ളം വറ്റിച്ചു നെല്ലു കൃഷി ചെയ്യുന്നു. അന്തിക്കാടിന്റെ പടിഞ്ഞാറെ പകുതി നിരപ്പായ കൃഷിസ്ഥലങ്ങളാണ്. തെങ്ങിന്‍തോപ്പുകളും ഇരുപ്പൂനിലങ്ങളും കൊണ്ടു നിറഞ്ഞ ഇവിടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു.

കള്ളുചെത്തും കോള്‍കൃഷിയുമാണ് ഇവിടത്തെ പ്രധാന തൊഴിലുകള്‍. ജനങ്ങളില്‍ ഭൂരിഭാഗവും ഈഴവരാണ്; ബാക്കിയുള്ളവര്‍ ക്രിസ്ത്യാനികള്‍, മുസ്ളിങ്ങള്‍, വേട്ടുവര്‍ തുടങ്ങിയവരും.

തൃശൂര്‍-തൃപ്രയാര്‍ റോഡാണ് പ്രധാന ഗതാഗതമാര്‍ഗം. പോലീസ് സ്റ്റേഷന്‍, സബ്-രജിസ്ട്രാര്‍ ആഫീസ്, വില്ലേജ് ആഫീസ്, പഞ്ചായത്ത് ആഫീസ് തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. അന്തിക്കാട് ബ്ളോക്കിന്റെ ആസ്ഥാനം വില്ലേജിനു പുറത്താണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങളും പള്ളികളുമുണ്ട്. ഇവിടത്തെ മൂകാംബികക്ഷേത്രം പ്രസിദ്ധമാണ്.

05:09, 17 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍