This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഫേസസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഫേസസ് == == Ephesus == ഏഷ്യാമൈനറിലെ ലിബിയയിലുണ്ടായിരുന്ന പ്രാചീന...) |
Mksol (സംവാദം | സംഭാവനകള്‍) (→Ephesus) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Ephesus == | == Ephesus == | ||
+ | [[ചിത്രം:Vol5p218_Ac_artemisephesus.jpg|thumb|ആര്‍ട്ടിമിസ് ദേവാലയത്തിന്റെ അവശിഷ്‌ടങ്ങള്‍]] | ||
+ | ഏഷ്യാമൈനറിലെ ലിബിയയിലുണ്ടായിരുന്ന പ്രാചീന അയോണിയന്‍ നഗരം. ഏഷ്യയിലെ 12 അയോണിയന്‍ കോളനികളില്‍ ഏറ്റവും പ്രമുഖമായ ഈ നഗരം കെയ്‌സ്റ്റര്‍ നദീതീരത്തു സ്ഥിതിചെയ്‌തിരുന്നു. ബി.സി. 1000-ത്തോടടുപ്പിച്ചായിരിക്കണം ഇതു സ്ഥാപിക്കപ്പെട്ടതെന്നു അനുമാനിക്കാവുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇത് ബി.സി. ആറാം ശതകത്തില്‍ ലീഡിയയിലെ ക്രാസസ്സിന്റെയും പിന്നീടു പേര്‍ഷ്യയുടെ സൈറസ്സിന്റെയും രാജവാഴ്‌ചയില്‍ വര്‍ത്തിച്ചു. ബി.സി. 4-ാം ശതകത്തിന്റെ ആരംഭത്തില്‍ ഈ നഗരം ആഥന്‍സിനു കപ്പം കൊടുത്തിരുന്നതായും വീണ്ടും പേര്‍ഷ്യയുടെ അധികാരത്തില്‍ വന്നുചേര്‍ന്നതായും കാണുന്നു. മഹാനായ അലക്‌സാണ്ടര്‍ പേര്‍ഷ്യ കീഴടക്കിയതോടെ മാസിഡോണിയയുടെയും തുടര്‍ന്നു സെല്യൂസിസ്സുകളുടെയും മേല്‌ക്കോയ്‌മയ്‌ക്കു വിധേയമായി. പിന്നീട് ഇത് ഏഷ്യയിലെ റോമന്‍ പ്രവിശ്യയുടെ തലസ്ഥാനമായിത്തീര്‍ന്നു. ഈ നഗരത്തിന്റെ പതനം പ്രധാനമായും ഇതിലെ തുറമുഖം എക്കലടിഞ്ഞ് ഉപയോഗശൂന്യമായി പരിണമിച്ചതുമൂലമായിരുന്നു. | ||
- | + | എഫേസസ് നഗരം ആര്‍ട്ടിമിസ് (ഡയാന) ദേവതയുടെ ആരാധനാകേന്ദ്രം എന്ന നിലയില്‍ അതിപ്രശസ്‌തമായിത്തീര്‍ന്നു. ഇവിടെയുള്ള ആര്‍ട്ടിമിസ് ദേവാലയം പ്രാചീന ലോകത്തിലെ ഏഴ് അദ്‌ഭുതങ്ങളില്‍ ഒന്നായി എണ്ണപ്പെട്ടിരുന്നു. ക്രിസ്‌തുമതത്തിന്റെ അതിപ്രാചീന ആസ്ഥാനങ്ങളില്‍ ഒന്നായിരുന്ന ഈ നഗരം സെന്റ് പോള്‍ മൂന്ന് പ്രാവശ്യം സന്ദര്‍ശിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കന്യാമറിയവും വിശുദ്ധ ലൂക്കോസും തങ്ങളുടെ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ദാര്‍ശനികനായ ഹെറാക്ലിറ്റസിന്റെ ജന്മസ്ഥലം എന്ന നിലയിലും ഈ നഗരത്തിനു പ്രസിദ്ധിയുണ്ട്. ഒരു തിയെറ്റര്‍, ഒരു സ്റ്റേഡിയം, സംഗീത കാവ്യമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്ന വിശാലമായ ഒരു ശാല (odeum) എന്നിവയുടെയും ആര്‍ട്ടിമിസ് ദേവാലയത്തിന്റെയും ഭഗ്നാവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ നഗരം ഉത്‌ഖനനം നടത്തിയവരില്‍ ജെ.ടി. വുഡ്, ഡി.ജി. ഹോഗര്‍ത്ത് എന്നിവരുടെ പേരുകള്‍ പ്രത്യേക സ്‌മരണയര്‍ഹിക്കുന്നു. | |
- | + | ||
- | എഫേസസ് നഗരം | + |
Current revision as of 05:25, 16 ഓഗസ്റ്റ് 2014
എഫേസസ്
Ephesus
ഏഷ്യാമൈനറിലെ ലിബിയയിലുണ്ടായിരുന്ന പ്രാചീന അയോണിയന്‍ നഗരം. ഏഷ്യയിലെ 12 അയോണിയന്‍ കോളനികളില്‍ ഏറ്റവും പ്രമുഖമായ ഈ നഗരം കെയ്‌സ്റ്റര്‍ നദീതീരത്തു സ്ഥിതിചെയ്‌തിരുന്നു. ബി.സി. 1000-ത്തോടടുപ്പിച്ചായിരിക്കണം ഇതു സ്ഥാപിക്കപ്പെട്ടതെന്നു അനുമാനിക്കാവുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇത് ബി.സി. ആറാം ശതകത്തില്‍ ലീഡിയയിലെ ക്രാസസ്സിന്റെയും പിന്നീടു പേര്‍ഷ്യയുടെ സൈറസ്സിന്റെയും രാജവാഴ്‌ചയില്‍ വര്‍ത്തിച്ചു. ബി.സി. 4-ാം ശതകത്തിന്റെ ആരംഭത്തില്‍ ഈ നഗരം ആഥന്‍സിനു കപ്പം കൊടുത്തിരുന്നതായും വീണ്ടും പേര്‍ഷ്യയുടെ അധികാരത്തില്‍ വന്നുചേര്‍ന്നതായും കാണുന്നു. മഹാനായ അലക്‌സാണ്ടര്‍ പേര്‍ഷ്യ കീഴടക്കിയതോടെ മാസിഡോണിയയുടെയും തുടര്‍ന്നു സെല്യൂസിസ്സുകളുടെയും മേല്‌ക്കോയ്‌മയ്‌ക്കു വിധേയമായി. പിന്നീട് ഇത് ഏഷ്യയിലെ റോമന്‍ പ്രവിശ്യയുടെ തലസ്ഥാനമായിത്തീര്‍ന്നു. ഈ നഗരത്തിന്റെ പതനം പ്രധാനമായും ഇതിലെ തുറമുഖം എക്കലടിഞ്ഞ് ഉപയോഗശൂന്യമായി പരിണമിച്ചതുമൂലമായിരുന്നു.
എഫേസസ് നഗരം ആര്‍ട്ടിമിസ് (ഡയാന) ദേവതയുടെ ആരാധനാകേന്ദ്രം എന്ന നിലയില്‍ അതിപ്രശസ്‌തമായിത്തീര്‍ന്നു. ഇവിടെയുള്ള ആര്‍ട്ടിമിസ് ദേവാലയം പ്രാചീന ലോകത്തിലെ ഏഴ് അദ്‌ഭുതങ്ങളില്‍ ഒന്നായി എണ്ണപ്പെട്ടിരുന്നു. ക്രിസ്‌തുമതത്തിന്റെ അതിപ്രാചീന ആസ്ഥാനങ്ങളില്‍ ഒന്നായിരുന്ന ഈ നഗരം സെന്റ് പോള്‍ മൂന്ന് പ്രാവശ്യം സന്ദര്‍ശിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കന്യാമറിയവും വിശുദ്ധ ലൂക്കോസും തങ്ങളുടെ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ദാര്‍ശനികനായ ഹെറാക്ലിറ്റസിന്റെ ജന്മസ്ഥലം എന്ന നിലയിലും ഈ നഗരത്തിനു പ്രസിദ്ധിയുണ്ട്. ഒരു തിയെറ്റര്‍, ഒരു സ്റ്റേഡിയം, സംഗീത കാവ്യമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്ന വിശാലമായ ഒരു ശാല (odeum) എന്നിവയുടെയും ആര്‍ട്ടിമിസ് ദേവാലയത്തിന്റെയും ഭഗ്നാവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ നഗരം ഉത്‌ഖനനം നടത്തിയവരില്‍ ജെ.ടി. വുഡ്, ഡി.ജി. ഹോഗര്‍ത്ത് എന്നിവരുടെ പേരുകള്‍ പ്രത്യേക സ്‌മരണയര്‍ഹിക്കുന്നു.