This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലവടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തലവടി= ആലപ്പുഴ ജില്ലയില്‍, കുട്ടനാട് താലൂക്കില്‍, ചമ്പക്കുളം ബ്ളോക്...)
അടുത്ത വ്യത്യാസം →
09:55, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തലവടി
ആലപ്പുഴ ജില്ലയില്‍, കുട്ടനാട് താലൂക്കില്‍, ചമ്പക്കുളം ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്ത്. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട്ടിന്റെ കിഴക്കേ അരികിലാണ് തലവടിയുടെ സ്ഥാനം. വിസ്തീര്‍ണം: 15.76 ച.കി.മീ. വാര്‍ഡുകളുടെ എണ്ണം: 12. അതിരുകള്‍: കി.പമ്പാനദിയുടെ കൈവഴിയായ തോക്കനടിതോട്; തെ.അരീത്തോട്; പ.മണക്ക്തോട്, വെട്ടുതോട്, കുളങ്ങരതോട്; വ.പമ്പാനദി, കൈത്തോട് എന്നിവ. തിരുവിതാംകൂറിന്റെ ഭാഗമാകുന്നതുവരെ തലവടി ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങള്‍ ചേര്‍ന്നുള്ള ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇവിടെ ഒരു രാജകൊട്ടാരവും നിലനിന്നിരുന്നു. രാജാവിന്റെ എഴുന്നള്ളത്ത് അറിയിക്കുന്ന ആദ്യവെടി മുഴക്കിയിരുന്നത് ഇവിടെവച്ചായിരുന്നതിനാല് 'തലവെടി'എന്ന നാമം കൈവന്നു; പില്ക്കാലത്ത് ലോപിച്ച്