This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗട്ടെര്‍മന്‍ ആല്‍ഡിഹൈഡ് സംശ്ലേഷണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==Gattermann aldehyde synthesis== ആരോമാറ്റിക് ആല്‍ഡിഹൈഡുകളും ഫീനോളിക് ആല്‍ഡിഹൈഡ...) |
(→Gattermann aldehyde synthesis) |
||
വരി 1: | വരി 1: | ||
- | ==Gattermann aldehyde synthesis== | + | ===Gattermann aldehyde synthesis=== |
ആരോമാറ്റിക് ആല്‍ഡിഹൈഡുകളും ഫീനോളിക് ആല്‍ഡിഹൈഡുകളും ആല്‍ക്കോക്സി ബെന്‍സാല്‍ഡി ഹൈഡുകളും നിര്‍മിക്കാനുപയോഗിക്കുന്ന ഒരു സംശ്ലേഷണപ്രക്രിയ. 1906-ല്‍ കണ്ടുപിടിക്കപ്പെട്ട ഈ സംശ്ലേഷണപ്രക്രിയയില്‍ ബെന്‍സീനെയോ ബെന്‍സീന്‍ വ്യുത്പന്നത്തെയോ ഹൈഡ്രജന്‍ സയനൈഡും ഹൈഡ്രജന്‍ ക്ലോറൈഡും ചേര്‍ന്നൊരു മിശ്രിതവുമായി അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ പ്രതിപ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കിട്ടുന്ന അറൈല്‍ ഇമീനിനെ ജലത്തിന്റെ സാന്നിധ്യത്തില്‍ വിഘടിപ്പിക്കുമ്പോള്‍ ബെന്‍സാല്‍ഡി ഹൈഡോ മറ്റേതെങ്കിലും ഒരു ആരോമാറ്റിക് ആല്‍ഡിഹൈഡോ കിട്ടും. ഈ പ്രക്രിയയില്‍ ഉത്പന്നത്തിന്റെ അളവ് താരതമ്യേന കുറവായിരിക്കും. ഹൈഡ്രജന്‍ ക്ലോറൈഡും ഹൈഡ്രജന്‍ സയനൈഡും സംയോജിച്ച് ഇമിഡോ ഫോര്‍മൈല്‍ ക്ലോറൈഡ് ഉണ്ടാവുകയാണ് ഈ പ്രതിപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. ഇത് ബെന്‍സീനുമായി സംയോജിച്ച് അറൈല്‍ ഇമീന്‍ ഉണ്ടാകുന്നു. | ആരോമാറ്റിക് ആല്‍ഡിഹൈഡുകളും ഫീനോളിക് ആല്‍ഡിഹൈഡുകളും ആല്‍ക്കോക്സി ബെന്‍സാല്‍ഡി ഹൈഡുകളും നിര്‍മിക്കാനുപയോഗിക്കുന്ന ഒരു സംശ്ലേഷണപ്രക്രിയ. 1906-ല്‍ കണ്ടുപിടിക്കപ്പെട്ട ഈ സംശ്ലേഷണപ്രക്രിയയില്‍ ബെന്‍സീനെയോ ബെന്‍സീന്‍ വ്യുത്പന്നത്തെയോ ഹൈഡ്രജന്‍ സയനൈഡും ഹൈഡ്രജന്‍ ക്ലോറൈഡും ചേര്‍ന്നൊരു മിശ്രിതവുമായി അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ പ്രതിപ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കിട്ടുന്ന അറൈല്‍ ഇമീനിനെ ജലത്തിന്റെ സാന്നിധ്യത്തില്‍ വിഘടിപ്പിക്കുമ്പോള്‍ ബെന്‍സാല്‍ഡി ഹൈഡോ മറ്റേതെങ്കിലും ഒരു ആരോമാറ്റിക് ആല്‍ഡിഹൈഡോ കിട്ടും. ഈ പ്രക്രിയയില്‍ ഉത്പന്നത്തിന്റെ അളവ് താരതമ്യേന കുറവായിരിക്കും. ഹൈഡ്രജന്‍ ക്ലോറൈഡും ഹൈഡ്രജന്‍ സയനൈഡും സംയോജിച്ച് ഇമിഡോ ഫോര്‍മൈല്‍ ക്ലോറൈഡ് ഉണ്ടാവുകയാണ് ഈ പ്രതിപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. ഇത് ബെന്‍സീനുമായി സംയോജിച്ച് അറൈല്‍ ഇമീന്‍ ഉണ്ടാകുന്നു. |
Current revision as of 05:07, 21 ഏപ്രില്‍ 2016
Gattermann aldehyde synthesis
ആരോമാറ്റിക് ആല്‍ഡിഹൈഡുകളും ഫീനോളിക് ആല്‍ഡിഹൈഡുകളും ആല്‍ക്കോക്സി ബെന്‍സാല്‍ഡി ഹൈഡുകളും നിര്‍മിക്കാനുപയോഗിക്കുന്ന ഒരു സംശ്ലേഷണപ്രക്രിയ. 1906-ല്‍ കണ്ടുപിടിക്കപ്പെട്ട ഈ സംശ്ലേഷണപ്രക്രിയയില്‍ ബെന്‍സീനെയോ ബെന്‍സീന്‍ വ്യുത്പന്നത്തെയോ ഹൈഡ്രജന്‍ സയനൈഡും ഹൈഡ്രജന്‍ ക്ലോറൈഡും ചേര്‍ന്നൊരു മിശ്രിതവുമായി അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ പ്രതിപ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കിട്ടുന്ന അറൈല്‍ ഇമീനിനെ ജലത്തിന്റെ സാന്നിധ്യത്തില്‍ വിഘടിപ്പിക്കുമ്പോള്‍ ബെന്‍സാല്‍ഡി ഹൈഡോ മറ്റേതെങ്കിലും ഒരു ആരോമാറ്റിക് ആല്‍ഡിഹൈഡോ കിട്ടും. ഈ പ്രക്രിയയില്‍ ഉത്പന്നത്തിന്റെ അളവ് താരതമ്യേന കുറവായിരിക്കും. ഹൈഡ്രജന്‍ ക്ലോറൈഡും ഹൈഡ്രജന്‍ സയനൈഡും സംയോജിച്ച് ഇമിഡോ ഫോര്‍മൈല്‍ ക്ലോറൈഡ് ഉണ്ടാവുകയാണ് ഈ പ്രതിപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. ഇത് ബെന്‍സീനുമായി സംയോജിച്ച് അറൈല്‍ ഇമീന്‍ ഉണ്ടാകുന്നു.
ഫീനോളുപയോഗിച്ച് ഈ പ്രക്രിയ നടത്തുമ്പോള്‍ പാരാഹൈഡ്രോക്സി ബെന്‍സാല്‍ഡിഹൈഡ് കിട്ടും.
ഫിനോളിക് ഈഥറാണുപയോഗിക്കുന്നതെങ്കില്‍ ആല്‍ക്കോക്സി ബെന്‍സാല്‍ഡിഹൈഡായിരിക്കും കിട്ടുക. ഡൈ ഹൈഡ്രിക് ഫീനോളുകള്‍, ട്രൈ ഹൈഡ്രിക് ഫീനോളുകള്‍ തുടങ്ങിയ കൂടുതല്‍ ക്രിയാശീലതയുള്ള ഫീനോളുകളുപയോഗിച്ച് ഈ പ്രക്രിയ നടത്തുമ്പോള്‍ കൂടുതല്‍ അനുയോജ്യമായ രാസത്വരകം സിങ്ക് ക്ലോറൈഡാണ്. നൈട്രോ ബെന്‍സീനുകള്‍ക്ക് ഗട്ടെര്‍മന്‍ ആല്‍ഡിഹൈഡ് സംസ്ലേഷണപ്രക്രിയ ഫലപ്രദമല്ല.
(എന്‍. മുരുകന്‍)