This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രേറ്റ് ബ്രിട്ടന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Great Britain) |
(→ജനങ്ങളും ജീവിതരീതിയും) |
||
വരി 49: | വരി 49: | ||
===ജനങ്ങളും ജീവിതരീതിയും=== | ===ജനങ്ങളും ജീവിതരീതിയും=== | ||
+ | |||
+ | [[ചിത്രം:Westminser Palace.png|200px|right|thumb|വെസ്റ്റമിന്‍സ്റ്റര്‍ പാലസ് - ബ്രട്ടീഷ് പാര്‍ലമെന്റ് മന്ദിരം]] | ||
+ | [[ചിത്രം:Winsor castle.png|200px|right|thumb|വിന്‍സര്‍ കാസില്‍]] | ||
ബ്രിട്ടീഷ് ഐല്‍സിലെ ആദിമജനത (ഇംഗ്ലീഷ്, സ്കോട്ടിഷ്, വെല്‍ഷ്, ഐറിഷ് എന്നിവര്‍) ആക്രമണകാരികളും കുടിയേറ്റക്കാരുമായിരുന്ന കുറേപ്പേരുടെ ഒരു നീണ്ടനിരയില്‍നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ്. എ.ഡി. 1066-ല്‍ ഇവിടെയെത്തിയ നോര്‍മന്‍സ് ആയിരുന്നു ഇതില്‍ അവസാനത്തെ ആളുകള്‍. കെല്‍റ്റുകള്‍, റോമാക്കാര്‍, ജൂട്ടുകള്‍, സാക്സണ്‍സ്, ആങ്ഗിള്‍സ്, നോഴ്സ്മെന്‍, ഡേന്‍സ് എന്നിവര്‍ ആദ്യകാല ആക്രമണകാരികളില്‍പ്പെടുന്നു. | ബ്രിട്ടീഷ് ഐല്‍സിലെ ആദിമജനത (ഇംഗ്ലീഷ്, സ്കോട്ടിഷ്, വെല്‍ഷ്, ഐറിഷ് എന്നിവര്‍) ആക്രമണകാരികളും കുടിയേറ്റക്കാരുമായിരുന്ന കുറേപ്പേരുടെ ഒരു നീണ്ടനിരയില്‍നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ്. എ.ഡി. 1066-ല്‍ ഇവിടെയെത്തിയ നോര്‍മന്‍സ് ആയിരുന്നു ഇതില്‍ അവസാനത്തെ ആളുകള്‍. കെല്‍റ്റുകള്‍, റോമാക്കാര്‍, ജൂട്ടുകള്‍, സാക്സണ്‍സ്, ആങ്ഗിള്‍സ്, നോഴ്സ്മെന്‍, ഡേന്‍സ് എന്നിവര്‍ ആദ്യകാല ആക്രമണകാരികളില്‍പ്പെടുന്നു. | ||
- | |||
- | |||
രാഷ്ട്രീയാധീശത്വം നേടിയെടുക്കാന്‍ ഇംഗ്ലീഷുകാര്‍ക്കായെങ്കിലും മറ്റു മൂന്നുകൂട്ടരും സ്വന്തം വ്യക്തിത്വവും സംസ്കാരവും സര്‍വോപരി സ്വാതന്ത്യ്രവും കാത്തുസൂക്ഷിക്കാന്‍ ദത്തശ്രദ്ധരായിരുന്നു. ഓരോ ഘട്ടത്തിലെയും ആളുകള്‍ ഗവണ്‍മെന്റില്‍ ഉന്നതസ്ഥാനത്തിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ വികസനത്തില്‍ സജീവപങ്കാളികളായിട്ടുള്ളവരും കുറവല്ല. എന്നാല്‍ ഇവരെല്ലാവരും അവരവരുടെ സംസ്കാരത്തിന്റെ തനതു സ്വഭാവങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. | രാഷ്ട്രീയാധീശത്വം നേടിയെടുക്കാന്‍ ഇംഗ്ലീഷുകാര്‍ക്കായെങ്കിലും മറ്റു മൂന്നുകൂട്ടരും സ്വന്തം വ്യക്തിത്വവും സംസ്കാരവും സര്‍വോപരി സ്വാതന്ത്യ്രവും കാത്തുസൂക്ഷിക്കാന്‍ ദത്തശ്രദ്ധരായിരുന്നു. ഓരോ ഘട്ടത്തിലെയും ആളുകള്‍ ഗവണ്‍മെന്റില്‍ ഉന്നതസ്ഥാനത്തിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ വികസനത്തില്‍ സജീവപങ്കാളികളായിട്ടുള്ളവരും കുറവല്ല. എന്നാല്‍ ഇവരെല്ലാവരും അവരവരുടെ സംസ്കാരത്തിന്റെ തനതു സ്വഭാവങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. |
07:51, 26 ഡിസംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ഗ്രേറ്റ് ബ്രിട്ടന്‍
Great Britain
വടക്കു പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ദ്വീപരാജ്യം. 'യുണൈറ്റഡ് കിങ്ഡം ഒഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് നോര്‍തേണ്‍ അയര്‍ലണ്ട്' എന്നാണ് ഔദ്യോഗിക നാമം. ബ്രിട്ടന്‍, ഗ്രേറ്റ് ബ്രിട്ടന്‍, യുണൈറ്റഡ് കിങ്ഡം എന്നീ പേരുകളെല്ലാം സൂചിപ്പിക്കുന്നത് ഈ രാജ്യത്തെത്തന്നെ. എന്നാല്‍ വളരെ കൃത്യമായി പറയുകയാണെങ്കില്‍ ഗ്രേറ്റ് ബ്രിട്ടന്‍ എന്നപേര് (1) ബ്രിട്ടീഷ് ഐല്‍സ് എന്ന ബ്രിട്ടീഷ് ദ്വീപുകളില്‍വച്ച് ഏറ്റവും വലുതായ ഗ്രേറ്റ് ബ്രിട്ടന്‍ ദ്വീപിനെയും (2) ഈ ദ്വീപുകളില്‍ സ്ഥിതിചെയ്യുന്ന ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയ്ല്‍സ് എന്നീ സംയുക്ത രാഷ്ട്രത്തെയും വ്യവഹരിക്കുന്നതിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
ഐല്‍ ഒഫ് മാന്‍ എന്ന ദ്വീപ് ഒഴികെയുള്ള ബ്രിട്ടീഷ് ഐല്‍സ് മുഴുവനും, ഐറിഷ് റിപ്പബ്ലിക്കിന്റെ അധീനതയിലുള്ള അയര്‍ലണ്ടിന്റെ പ്രദേശങ്ങള്‍ ഇവയാണ് ബ്രിട്ടനിലുള്ളത്. ഐറിഷ് കടലിലുള്ള ഐല്‍ ഒഫ് മാനും, ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തോടടുത്ത ചാനല്‍ ദ്വീപുകളും യുണൈറ്റഡ് കിങ്ഡം എന്ന രാജ്യത്തിന്റെ ഔദ്യോഗിക ഭാഗങ്ങളല്ല; പ്രത്യുത ബ്രിട്ടീഷ് ചക്രവര്‍ത്തിയോട് വളരെ അടുത്ത ആശ്രിത രാജ്യങ്ങള്‍ മാത്രമാണ്.
50° 60° വ. അക്ഷാംശത്തിനിടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടനില്‍ ഗ്രീനിച്ചിലൂടെ 0° രേഖാംശത്തില്‍ ധ്രുവരേഖ (prime meridian) മുറിച്ചു കടന്നുപോകുന്നു. അത്ലാന്തിക് സമുദ്രത്തില്‍ കിടക്കുന്ന ഇതിന്റെ വ.-ഉം പടി.-ഉം തുറസ്സായ ജലാശയങ്ങളാണ്; കി. നോര്‍ത് സീയും, തെ. ഡോവര്‍ കടലിടുക്ക്, ഇംഗ്ലീഷ് ചാനല്‍ എന്നിവയും അതിരുകള്‍ നിശ്ചയിക്കുന്നു. സെന്റ് ജോര്‍ജസ് ചാനല്‍, ഐറിഷ് കടല്‍, നോര്‍ത് ചാനല്‍ എന്നിവ ഗ്രേറ്റ് ബ്രിട്ടനെയും അയര്‍ലണ്ടിനെയും വേര്‍തിരിക്കുന്നു. ബ്രിട്ടന് അതിര്‍വരമ്പിടുന്ന ഏക സ്വതന്ത്ര രാജ്യമാണ് അയര്‍ലണ്ട് റിപ്പബ്ലിക്.
ഭൂപ്രക്രൃതിയും കാലാവസ്ഥയും
ഭൂപ്രകൃതി
ഒരു ഉയര്‍ന്ന ഭൂപ്രദേശവും--ഹൈലന്‍ഡ്--ഒരു താഴ്ന്ന പ്രദേശവും--ലോലന്‍ഡ്--ചേര്‍ന്നതാണ് ബ്രിട്ടന്റെ കരഭാഗം. വടക്കന്‍ ഇംഗ്ലണ്ടിലുള്ള തീസ് നദിയുടെ വ.-ഉം പടി.-ഉം വശങ്ങളിലാണ് ഹൈലന്‍ഡ് പ്രദേശങ്ങള്‍ കാണപ്പെടുന്നത്. തെ. പടിഞ്ഞാറെ ഇംഗ്ലണ്ടിലെ എക്സ് നദിവരെ ഇതു നീണ്ടു കിടക്കുന്നു. തെ.കിഴക്കായിട്ടാണ് ലോലന്‍ഡുകള്‍.
കഴിഞ്ഞ ഹിമയുഗത്തില്‍ ഈ ഹൈലന്‍ഡ് മുഴുവനും, ലോലന്‍ഡിന്റെ സിംഹഭാഗവും മഞ്ഞായിരുന്നു. ബൃഹത്തായ ഹിമപാളികള്‍ ഹൈലന്‍ഡ് പ്രദേശങ്ങളെ അതിക്രമിച്ചു കാര്‍ന്നു തിന്നതിന്റെ ഫലമായി മൊട്ടക്കുന്നുകളും തരിശായി കിടക്കുന്ന പാറപ്രദേശങ്ങളുമാണ് അവിടെ ശേഷിച്ചത്. എന്നാല്‍ ലോലന്‍ഡുകളിലാകട്ടെ ചെളി, മണല്‍, ചരല്‍, മറ്റു ഹിമീകരണ വസ്തുക്കള്‍ തുടങ്ങിയവയുടെ അതിവിസ്തൃത ശേഖരങ്ങള്‍ ശേഷിച്ചു.
ഹൈലന്‍ഡ് ബ്രിട്ടന്‍. സ്കോട്ട്ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലണ്ട്, വെയ്ല്‍സ്, ഇംഗ്ലണ്ടിന്റെ പടി.-ഉം വ.-ഉം ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഏറ്റവും മുഖ്യ സവിശേഷതയാണ് ഹൈലന്‍ഡുകള്‍. സമുദ്രനിരപ്പില്‍ നിന്ന് കഷ്ടിച്ച് 600 മീ. വരെ മാത്രം ഉയരം വരുന്ന പുരാതന പാറക്കട്ടികളാണ് ഈ പ്രദേശത്ത് ഏറെയും കാണപ്പെടുന്നത്. പലയിടങ്ങളിലും കടലോളമെത്തുന്ന ഹൈലന്‍ഡ് ചെങ്കുത്തായുള്ള പാറക്കൂട്ടങ്ങളും സമുദ്രത്തിലേക്കുന്തി നില്‍ക്കുന്ന മുനമ്പുകളും ആയി അവസാനിക്കുന്നു. ശൂന്യമായ ചതുപ്പുകളും ചെളിനിറഞ്ഞ കുഴിക്കണ്ടങ്ങളും കരയുടെ സിംഹഭാഗവും കാര്‍ന്നെടുത്തിരിക്കയാണ്.
വടക്കന്‍ സ്കോട്ട്ലന്‍ഡിലെ നോര്‍ത്ത്-വെസ്റ്റ് ഹൈലന്‍ഡുകളും ഗ്രാംപിയന്‍ പര്‍വതനിരകളുമാണ് കൂട്ടത്തില്‍ ഏറ്റവും ഉയരമേറിയതും പരുക്കനുമായ വിഭാഗങ്ങള്‍. ഗ്രാംപിയന്‍ നിരയിലെ ബെന്‍ നീവിസ് (1,335 മീ.) ആണ് ബ്രിട്ടനിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി.
ഇംഗ്ലണ്ടിലെ കേംബ്രിയന്‍ പര്‍വതനിരകളിലും വെയ്ല്‍സിലെ കേംബ്രിയന്‍ പര്‍വതങ്ങളിലും പരുക്കന്‍ പ്രദേശങ്ങള്‍ ധാരാളം കണ്ടെത്താം. തെക്കന്‍ സ്കോട്ട്ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങള്‍, ഉത്തര-മധ്യ ഇംഗ്ലണ്ടിലെ പെനൈന്‍സ്, വടക്കന്‍ അയര്‍ലണ്ടിലെ മോണ്‍ പര്‍വതനിരകള്‍ എന്നിവയാണ് മറ്റു ഹൈലന്‍ഡ് പ്രദേശങ്ങള്‍.
ഹൈലന്‍ഡിലെ പരുക്കന്‍ ഭൂമിയെ കീറിമുറിച്ച് തുണ്ടുകളാക്കിക്കൊണ്ട് വിസ്തൃതമായ അനേകം താഴ്വരകള്‍ ഇതിനു കുറുകെ പോകുന്നു. ദക്ഷിണ-മധ്യ സ്കോട്ട്ലന്‍ഡിന്റെ ഒരു തീരം മുതല്‍ മറുതീരംവരെ എത്തിക്കിടക്കുന്ന 65 കി.മീ. വിസ്തൃതിയുള്ള താഴ്വര ഇക്കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ ഒന്നാണ്.
ലോലന്‍ഡ് ബ്രിട്ടന്‍. നിരപ്പായി കിടക്കുന്നതു മുതല്‍ നിമ്നോന്നതം വരെ തുറസ്സായ സമതലങ്ങളാണ് ഇവിടെയുള്ളത്. വളരെ കുറച്ച് കുന്നിന്‍ പ്രദേശങ്ങളും പെട്ടെന്നുയര്‍ന്നുവരുന്നതും ചെങ്കുത്തായതും ദീര്‍ഘവുമായ പാറകളും കൂട്ടത്തില്‍ കണ്ടെത്താം. സമുദ്രനിരപ്പില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം ഉയരമുള്ള ചെറുകുന്നുകളോടുകൂടിയ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മിഡ്ലന്‍ഡ്സ് എന്നറിയപ്പെടുന്ന സമതലങ്ങള്‍. ലണ്ടന്‍ ബേസിന്‍ (തടം), വെയ്ല്‍ ഒഫ് യോര്‍ക് (താഴ്വര) എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. കുന്നുകള്‍, താഴ്വരകള്‍, വിസ്തൃതമായ ഗിരിഭൂമികള്‍ എന്നിവയുടെ വിശേഷണമായ അപ്ലന്‍ഡ് പ്രദേശങ്ങളില്‍പ്പെടുന്നതാണ് കോട്സ്വോള്‍ഡ്-ചില്‍റ്റേണ്‍ കുന്നുകള്‍, നോര്‍ത്ത് ആന്‍ഡ് സൌത്ത് ഡൌണ്‍സ്, വടക്കന്‍ യോര്‍ക്ഷയറിലെ ഗിരിപ്രദേശങ്ങള്‍, ഹംബര്‍ സൈഡ്, ലിങ്കന്‍ തുടങ്ങിയവ. 300 മീറ്ററെങ്കിലും ഉയരത്തിലെത്തുന്ന കുന്നിന്‍പ്രദേശങ്ങള്‍ ഇവിടെ നന്നേ വിരളമാണ്.
ലോലന്‍ഡ് ബ്രിട്ടന്റെ തീരങ്ങളില്‍ മിക്കതും ചെങ്കുത്തായ പാറകളും, മണലും ഉരുളന്‍ കല്ലുകളും നിറഞ്ഞ ബീച്ചുകളും, വേലിയിറക്കത്തില്‍ നിന്നുണ്ടായ കരപ്രദേശങ്ങളും നിറഞ്ഞതാണ്. നോര്‍ത്ത് ഡൌണ്‍സ് ഡോവറിലെത്തുന്നതോടെ തൂവെള്ള നിറത്തില്‍ കിഴുക്കാം തൂക്കായ ചുണ്ണാമ്പുപാറകളായി അവസാനിക്കുന്നു. ഡോവര്‍ കടലിടുക്കിലേക്ക് ഇവ നോക്കി നില്‍ക്കുന്നതായാണ് കാഴ്ചയില്‍ തോന്നുക.
ബ്രിട്ടനില്‍ ഏറ്റവുമധികം ഫലസമ്പുഷ്ടവും, അതുകൊണ്ടുതന്നെ ഏറെ ജനസാന്ദ്രതയുള്ളതുമായ പ്രദേശവും ലോലന്‍ഡ് ആണ്.
ജലസമ്പത്ത്
ബ്രിട്ടന്റെ കടല്‍ത്തീരം മുഴുവന്‍ ഉള്ളിലേക്കു കയറിയുമിറങ്ങിയും കാണപ്പെടുന്നു. ഉള്‍ക്കടലുകള്‍, കടലിടുക്കുകള്‍, വീതിയേറിയ നദീമുഖങ്ങള്‍ (സ്കോട്ട്ലന്‍ഡില്‍ ഇതിനെ ഫെര്‍ത് എന്നാണ് വിളിക്കുന്നത്), 'കടലിന്റെ കൈകള്‍' എന്നു വിശേഷിപ്പിക്കാവുന്ന നീണ്ടു വീതികുറഞ്ഞ സമുദ്രഭാഗങ്ങള്‍ എന്നിവ ഈ തീരങ്ങളില്‍ സമൃദ്ധമാണ്. ബ്രിട്ടന്റെ കരയിലേക്ക് ഇപ്രകാരം തള്ളിക്കയറുന്ന പ്രധാനജല സഞ്ചയങ്ങള്‍ സ്കോട്ട്ലന്‍ഡില്‍ ഫോര്‍ത്, മൊറേ, ലോണ്‍ ക്ളൈഡ്, സോള്‍വേ എന്നിവിടങ്ങളിലെ ഫെര്‍ത്തുകള്‍; ഇംഗ്ളണ്ടിലെ വാഷ്, തെംസ് നദീമുഖം, ബ്രിസ്റ്റള്‍ ചാനല്‍, മോര്‍കാംബ് ഉള്‍ക്കടല്‍ എന്നിവയാണ്.
ഉള്‍നാട്ടിലെ ജലാശയങ്ങള്‍ക്ക് 3,049 ച.കി.മീ. വിസ്തൃതിയുണ്ട്. ഇത് മൊത്തം കരയുടെ ഒരു ശതമാനത്തിലേറെ വരും. ഇംഗ്ലണ്ടിലും വെയ്ല്‍സിലും കൂടിയൊഴുകുന്ന സെവേണ്‍, ഇംഗ്ലണ്ടിലെ തെംസ് എന്നിവയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ നദികള്‍; ഓരോന്നിനും 30 കി.മീറ്ററിലേറെ നീളം വരും. പ്രധാന നദികളില്‍ മിക്കതും (ഇംഗ്ലണ്ടിലെ റ്റൈന്‍, തീസ്, ഹംബര്‍, തെംസ്, സെവേണ്‍, മേഴ്സി എന്നിവയും സ്കോട്ട്ലന്‍ഡിലെ ക്ലൈഡും ഫോര്‍ത്തും) അവയുടെ ദൈര്‍ഘ്യം മൂലമല്ല പ്രാധാന്യം കൈവരിക്കുന്നത്; പ്രത്യുത നദീമുഖങ്ങളിലുള്ള വ്യവസായ വാണിജ്യങ്ങള്‍, ഗതാഗതം എന്നിവമൂലമാണ്.
ബ്രിട്ടനിലെ തടാകങ്ങള്‍ പൊതുവേ ഹിമാനികളില്‍ നിന്നുദ്ഭവിച്ചവയാണ്. ഹൈലന്‍ഡുകളാണ് ഇവയുടെ ആസ്ഥാനം. 'ലോക്സ്' എന്നറിയപ്പെടുന്ന സ്കോട്ട്ലന്‍ഡിലെ തടാകങ്ങള്‍ എണ്ണത്തില്‍ ഏറെയുണ്ട്. ഇവയില്‍ ഏറ്റവും വീതികുറഞ്ഞത് ദൈര്‍ഘ്യവും ആഴവും വളരെയേറിയതാകുന്നു. ലോക്ക് ലോമണ്‍ഡ്, ലോക്ക് നെസ്, ലോക്ക് ഷെന്‍ എന്നിവ കൂട്ടത്തില്‍ മുഖ്യമായവയാണ്. എന്നാല്‍ ഇംഗ്ലീഷ് തടാകങ്ങളെല്ലാംതന്നെ വളരെ ചെറുതാകുന്നു. കേംബ്രിയന്‍ നിരകളിലുള്ള ലേക്ഡിസ്ട്രിക്റ്റിലെ ഏതാനും തടാകങ്ങള്‍ മാത്രമാണ് കൂട്ടത്തില്‍ എടുത്തു പറയാന്‍ തക്കവ. ബ്രിട്ടനിലെ ഏറ്റവും വലുപ്പമേറിയ തടാകം നോര്‍തേണ്‍ അയര്‍ലണ്ടിലെ ലോ നിയാ ആണ്.
കാലാവസ്ഥ
കാനഡയുടെ ദക്ഷിണാര്‍ധത്തിനൊപ്പമാണ് ബ്രിട്ടന്റെയും സ്ഥാനം എങ്കിലും ഇവിടത്തെ കാലാവസ്ഥ അസാധാരണമാംവിധം സൌമ്യമാണ്. സമുദ്രത്തിന്റെ സ്വാധീനമാണ് ഇതിന്റെ പ്രധാനകാരണം. ഏതാണ്ട് വര്‍ഷംമുഴുവന്‍ തന്നെ വീശിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍-തെ.പടിഞ്ഞാറന്‍ കാറ്റുകള്‍ നോര്‍ത്ത് അത്ലാന്തിക് പ്രവാഹത്തിന്റെ പരിമിത സ്വാധീനത്തെ കരയിലേക്കെത്തിക്കുന്നു. മഞ്ഞുകാലത്ത് കരയെ ചൂടാക്കുകയും ഉഷ്ണകാലത്ത് തണുപ്പിക്കുകയും ചെയ്യുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു. നനുത്ത മഴയും ചാറ്റലും, മേഘവും മൂടല്‍മഞ്ഞും നിറഞ്ഞ കാലാവസ്ഥ, കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍-ഇവയെല്ലാം ഇവിടത്തെ പ്രത്യേകതകളാണ്.
ബ്രിട്ടന്റെ പര്‍വതപ്രദേശങ്ങളൊഴിച്ചുള്ള മിക്കവാറും എല്ലാഭാഗങ്ങളിലും ഏറ്റവും തണുപ്പേറിയ മാസങ്ങളില്‍ (ജനുവരി-ഫെബ്രുവരി) താപനില ശ.ശ. 3.3° C 5°C വരെയും, ചൂടേറിയ മാസങ്ങളില്‍ (ജൂലൈ-ആഗസ്റ്റ്) 14.5°C 16.5°C വരെയും ആയിരിക്കും. ഏറ്റവും സൗമ്യമായ ശൈത്യകാലാവസ്ഥ അനുഭവപ്പെടുന്നത് ഇംഗ്ലണ്ടിന്റെ തെ.പടിഞ്ഞാറന്‍ ദ്വീപ പ്രദേശത്താണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതിനെക്കാള്‍ താപനില ഇവിടെ മെച്ചമായിരിക്കും. ഇംഗ്ളണ്ടിന്റെ തെ. കിഴക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വേനല്‍ക്കാലോഷ്മാവും ഏറ്റവും താഴ്ന്ന ശൈത്യകാലോഷ്മാവും രേഖപ്പെടുത്തിയിട്ടുള്ളത്. വന്‍കരകളില്‍ നിന്ന് ഇടയ്ക്കിടെ പ്രവഹിക്കുന്ന ശീതോഷ്ണവായുപിണ്ഡങ്ങളുടെ മാര്‍ഗത്തില്‍ ഈ പ്രദേശം ആയിരിക്കുന്നതിനാലാണ് ഈ അനുഭവം. എന്നാല്‍ അതിശൈത്യമോ അത്യുഷ്ണമോ അപൂര്‍വമാണ്. സ്കോട്ട്ലന്‍ഡിന്റെ വ. പടി. തീരങ്ങളില്‍ കാലാവസ്ഥയ്ക്ക് കാര്യമായ വ്യതിയാനങ്ങളൊന്നും അനുഭവപ്പെടുന്നില്ല.
അപൂര്‍വം സ്ഥലങ്ങളിലൊഴികെ ബ്രിട്ടനില്‍ എല്ലായിടത്തും പൊതുവേ നല്ല മഴ ലഭിക്കുന്നു. വാര്‍ഷിക വര്‍ഷപാതം സ്ഥലഘടനയും അത്ലാന്തിക്കിനോടുള്ള സാമീപ്യവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇത് പര്‍വതസാനുക്കളിലെ ഏറ്റവും കൂടിയ 450 സെ.മീ. മുതല്‍ തെ. കിഴക്കേ അറ്റത്തു കിട്ടുന്ന 40 മുതല്‍ 45 സെ.മീ. വരെ ഏതളവുമാകാം. ലോലന്‍ഡിലെ മിക്ക പ്രദേശത്തും 56 മുതല്‍ 90 വരെ സെ.മീ. ആണ് വാര്‍ഷിക വര്‍ഷപാതം. ഉയരമേറിയ പര്‍വത പ്രദേശങ്ങളില്‍ മാത്രമേ മഴവെള്ളം മഞ്ഞായി മാറുന്നുള്ളു.
ജനങ്ങളും ജീവിതരീതിയും
ബ്രിട്ടീഷ് ഐല്‍സിലെ ആദിമജനത (ഇംഗ്ലീഷ്, സ്കോട്ടിഷ്, വെല്‍ഷ്, ഐറിഷ് എന്നിവര്‍) ആക്രമണകാരികളും കുടിയേറ്റക്കാരുമായിരുന്ന കുറേപ്പേരുടെ ഒരു നീണ്ടനിരയില്‍നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ്. എ.ഡി. 1066-ല്‍ ഇവിടെയെത്തിയ നോര്‍മന്‍സ് ആയിരുന്നു ഇതില്‍ അവസാനത്തെ ആളുകള്‍. കെല്‍റ്റുകള്‍, റോമാക്കാര്‍, ജൂട്ടുകള്‍, സാക്സണ്‍സ്, ആങ്ഗിള്‍സ്, നോഴ്സ്മെന്‍, ഡേന്‍സ് എന്നിവര്‍ ആദ്യകാല ആക്രമണകാരികളില്‍പ്പെടുന്നു.
രാഷ്ട്രീയാധീശത്വം നേടിയെടുക്കാന്‍ ഇംഗ്ലീഷുകാര്‍ക്കായെങ്കിലും മറ്റു മൂന്നുകൂട്ടരും സ്വന്തം വ്യക്തിത്വവും സംസ്കാരവും സര്‍വോപരി സ്വാതന്ത്യ്രവും കാത്തുസൂക്ഷിക്കാന്‍ ദത്തശ്രദ്ധരായിരുന്നു. ഓരോ ഘട്ടത്തിലെയും ആളുകള്‍ ഗവണ്‍മെന്റില്‍ ഉന്നതസ്ഥാനത്തിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ വികസനത്തില്‍ സജീവപങ്കാളികളായിട്ടുള്ളവരും കുറവല്ല. എന്നാല്‍ ഇവരെല്ലാവരും അവരവരുടെ സംസ്കാരത്തിന്റെ തനതു സ്വഭാവങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു.
രണ്ടാം ലോകയുദ്ധത്തിനുശേഷം ഇംഗ്ലണ്ടിലെ വന്‍ നഗരങ്ങളിലേക്ക് ഒരു കുടിയേറ്റ പ്രവാഹം തന്നെയുണ്ടായി. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കറുത്തവരും ഈസ്റ്റിന്ത്യാക്കാരും ഇവിടേക്ക് പ്രവഹിച്ചു. ഇവരെ തങ്ങളുടെ സമുദായ മധ്യത്തിലേക്കു സ്വീകരിച്ചാനയിക്കാന്‍ ഇംഗ്ളീഷുകാര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. തത്ഫലമായി ബ്രിട്ടീഷ് ചരിത്രത്തിലാദ്യമായി ഇവിടെ വര്‍ഗീയ സംഘട്ടനങ്ങള്‍ അരങ്ങേറി. 1965-ലും 1968-ലുമായി വര്‍ണ വിവേചനം നിരോധിക്കുന്ന 'റേസ് റിലേഷന്‍ ആക്റ്റുകള്‍' പാര്‍ലമെന്റ് പാസാക്കിയെടുത്തത് ഈ സാഹചര്യത്തിലായിരുന്നു.
ജനസാന്ദ്രത
യൂറോപ്പില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള മൂന്നാമത്തെ രാഷ്ട്രമാണ് ബ്രിട്ടന്‍. 1991-ലെ സെന്‍സസിന്‍ പ്രകാരം ബ്രിട്ടനിലെ ജനസംഖ്യ താഴെപ്പറയുന്നവയാണ്.
മൊത്തം ജനസംഖ്യയുടെ (5 കോടി 392 ലക്ഷം) 85 ശതമാനത്തോളം ഇംഗ്ലണ്ടില്‍ ജീവിക്കുന്നവരാണ്. ദക്ഷിണ ലങ്കാഷയര്‍, പടിഞ്ഞാറന്‍ യോര്‍ക്ഷയര്‍ എന്നിവിടം മുതല്‍ ലണ്ടന്‍ വരെയെത്തുന്ന ഈ മണ്ഡലത്തിന്റെ മധ്യഭാഗം മിഡ്ലന്‍ഡ്സാണെന്നു പറയാം. ജനസാന്ദ്രത യു.എസ്സിനെക്കാള്‍ പത്തുമടങ്ങു കൂടുതലാണ് ഇംഗ്ളണ്ടില്‍. നാഗരികര്‍, നഗരപ്രാന്തവാസികള്‍, എന്നിങ്ങനെ തികച്ചും വ്യത്യസ്തരായ രണ്ടു കൂട്ടരെ ഇവിടെ കണ്ടെത്താനാകും.
ഗ്രേറ്റര്‍ ലണ്ടനാണ് തലസ്ഥാനനഗരം. ഇവിടത്തെ ജനസംഖ്യ 6 കോടി 70 ലക്ഷമായിരുന്നു. ലണ്ടന്‍ നഗരത്തിന്റെ ഭരണത്തിന് സ്വന്തമായി ഒരു കോര്‍പ്പറേഷനുണ്ട്. ഇവിടത്തെ താമസക്കാരുടെ എണ്ണം 11,500 (2009) വരും.
ഭാഷയും മതവും
ഗ്രേറ്റ് ബ്രിട്ടനിലെയും നോര്‍തേണ്‍ അയര്‍ലണ്ടിലെയും ദേശ്യഭാഷ ഇന്‍ഡോ-യൂറോപ്യന്‍ ആണ്. ജര്‍മാനിക്-ഉത്പത്തിയുള്ള ഇംഗ്ലീഷ് ആണ് എന്നാല്‍ ഏറെപ്പേരുടെയും സംസാര ഭാഷ. വെയ്ല്‍സിലെ മുഖ്യഭാഷയായ വെല്‍ഷ്, സ്കോട്ട്ലന്‍ഡിലും നോര്‍തേണ്‍ അയര്‍ലണ്ടിലും വളരെ കുറച്ചുമാത്രം ഉപയോഗിക്കപ്പെടുന്ന ഗെയ്ലിക് എന്നിവയാണ് പ്രധാന കെല്‍റ്റിക് ഭാഷകള്‍.
നിയമം തന്നെ അനുശാസിക്കുന്നതാണ് ബ്രിട്ടനില്‍ മതസ്വാതന്ത്യ്രം. ആംഗ്ലിക്കന്‍ സഭകളില്‍ ഒന്നായ ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് ഔദ്യോഗിക സഭയായി കരുതപ്പെടുന്നു. ബ്രിട്ടനിലെ പ്രധാന സഭയും ഇതുതന്നെ. ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിന്റെ അനുബന്ധങ്ങളായി സ്കോട്ട്ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിലും സഭകളുണ്ട്. എന്നാല്‍ ഇവയൊന്നുപോലും ഔദ്യോഗികമല്ല. ബ്രിട്ടനിലെ മറ്റു ക്രിസ്തീയ വിഭാഗക്കാരില്‍ റോമന്‍ കത്തോലിക്കരും, മെതഡിസ്റ്റുകള്‍, ബാപ്റ്റിസ്റ്റ്, കോണ്‍ഗ്രിഗേഷണല്‍, യുണൈറ്റഡ് റിഫോം എന്നിവര്‍ ചേര്‍ന്ന 'ഫ്രീ ചര്‍ച്ചസും' ഉള്‍പ്പെടുന്നു.