This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ജൈവസമ്പത്ത്) |
(→ജൈവസമ്പത്ത്) |
||
വരി 36: | വരി 36: | ||
ബബൂണ്‍, ചിമ്പാന്‍സി, ഗൊറില്ല തുടങ്ങിയ കുരങ്ങുകള്‍ ഇവിടെ അപൂര്‍വമായി കാണപ്പെടുന്നു. കലമാന്‍, പുള്ളിപ്പുലി, സിംഹം, നീര്‍ക്കുതിര, വരയന്‍കുതിര തുടങ്ങിയ വന്യമൃഗങ്ങള്‍ തുറസ്സായ വനപ്രദേശങ്ങളില്‍ മേഞ്ഞുനടക്കുന്ന കാഴ്‌ച മനോഹരമാണ്. വനങ്ങളോട് ചേര്‍ന്ന ജലാശയങ്ങള്‍ മുതലകളുടേയും ഹിപ്പോപ്പൊട്ടാമസുകളുടെയും ആവാസകേന്ദ്രങ്ങളാണ്. ജിറാഫിനോട് സാമ്യമുള്ള ഒകാപി എന്ന മൃഗം ലോകത്ത് കോങ്‌ഗോയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഈ മൃഗം രാജ്യത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാതികളും കോങ്‌ഗോയുടെ ജന്തുവൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. കോങ്‌ഗോനദീവ്യൂഹം മത്സ്യശേഖരത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്. ഏകദേശം 700-റോളം മത്സ്യ സ്‌പീഷീസുകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ക്ഷുദ്രജീവികളുടെ ആധിക്യമുള്ള മേഖലയാണിവിടം. ആമ, ചീന്നണ്ണി, പെരുമ്പാമ്പ്, മൂര്‍ഖന്‍, അണലി, പച്ചിലപ്പാമ്പ് തുടങ്ങിയവയെ ധാരാളമായി കാണാം. | ബബൂണ്‍, ചിമ്പാന്‍സി, ഗൊറില്ല തുടങ്ങിയ കുരങ്ങുകള്‍ ഇവിടെ അപൂര്‍വമായി കാണപ്പെടുന്നു. കലമാന്‍, പുള്ളിപ്പുലി, സിംഹം, നീര്‍ക്കുതിര, വരയന്‍കുതിര തുടങ്ങിയ വന്യമൃഗങ്ങള്‍ തുറസ്സായ വനപ്രദേശങ്ങളില്‍ മേഞ്ഞുനടക്കുന്ന കാഴ്‌ച മനോഹരമാണ്. വനങ്ങളോട് ചേര്‍ന്ന ജലാശയങ്ങള്‍ മുതലകളുടേയും ഹിപ്പോപ്പൊട്ടാമസുകളുടെയും ആവാസകേന്ദ്രങ്ങളാണ്. ജിറാഫിനോട് സാമ്യമുള്ള ഒകാപി എന്ന മൃഗം ലോകത്ത് കോങ്‌ഗോയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഈ മൃഗം രാജ്യത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാതികളും കോങ്‌ഗോയുടെ ജന്തുവൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. കോങ്‌ഗോനദീവ്യൂഹം മത്സ്യശേഖരത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്. ഏകദേശം 700-റോളം മത്സ്യ സ്‌പീഷീസുകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ക്ഷുദ്രജീവികളുടെ ആധിക്യമുള്ള മേഖലയാണിവിടം. ആമ, ചീന്നണ്ണി, പെരുമ്പാമ്പ്, മൂര്‍ഖന്‍, അണലി, പച്ചിലപ്പാമ്പ് തുടങ്ങിയവയെ ധാരാളമായി കാണാം. | ||
- | <gallery Caption=" "> | + | <gallery Caption=""> |
ചിത്രം:Congo_wild_animals1.png|തുറസ്സായ വനപ്രദേശങ്ങളിമേഞ്ഞുനടക്കുന്ന വരയന്‍ കുതിരകള്‍ | ചിത്രം:Congo_wild_animals1.png|തുറസ്സായ വനപ്രദേശങ്ങളിമേഞ്ഞുനടക്കുന്ന വരയന്‍ കുതിരകള്‍ | ||
ചിത്രം:Okapi1.png |ഒകാപി | ചിത്രം:Okapi1.png |ഒകാപി | ||
</gallery> | </gallery> | ||
+ | |||
+ | |||
==ജനങ്ങളും ജീവിതരീതിയും== | ==ജനങ്ങളും ജീവിതരീതിയും== |
18:10, 30 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്
Democratic Republic of the Congo- (DRC)
ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യം. ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ് കോങ്‌ഗോ. ബെല്‍ജിയന്‍ കോങ്‌ഗോ, കോങ്‌ഗോ ലിയോപോള്‍ഡ്‌വില്‍, കോങ്‌ഗോ ഫ്രീസ്റ്റേറ്റ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ രാജ്യത്തിന് 1960-ല്‍ സ്വാതന്ത്യ്രം ലഭിച്ചതോടെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ് കോങ്‌ഗോ എന്ന പേര് ലഭിച്ചത്. 1971 മുതല്‍ 97 വരെ സയര്‍ (Zaire) എന്ന പേരിലുമറിയപ്പെട്ട ഈ രാജ്യം 90-കളുടെ അവസാനം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ് കോങ്‌ഗോ എന്ന പേര് തിരികെ സ്വീകരിച്ചു. ഏകാധിപത്യവാഴ്‌ചയ്‌ക്കും ആഭ്യന്തരയുദ്ധങ്ങള്‍ക്കും നിരന്തരം ഇരയായ കോങ്‌ഗോയില്‍ തൊണ്ണൂറുകളില്‍ ഉണ്ടായ വംശീയ കലാപത്തില്‍ 40 ലക്ഷത്തോളം പേര്‍ കൊലചെയ്യപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നാണിത്.
ജനസംഖ്യ: 7,17,12,867 (2011); വിസ്‌തൃതി: 23,45,409 ച.കി.മീ.; അതിരുകള്‍: വടക്ക് കിഴക്ക് ദക്ഷിണ സുഡാന്‍, വടക്കു പടിഞ്ഞാറ് കോങ്‌ഗോ റിപ്പബ്ലിക്, തെക്കു പടിഞ്ഞാറ് അങ്‌ഗോള, തെക്കു കിഴക്ക് സാംബിയ, കിഴക്ക് താന്‍സാനിയ, ഉഗാണ്ട; ഔദ്യോഗിക ഭാഷ: ഫ്രഞ്ച്; തലസ്ഥാനം: കിന്‍ഷാസ; നാണയം: കോങ്‌ഗോളീസ് ഫ്രാന്ന് (CDF).
ഭൂപ്രകൃതിയും കാലാവസ്ഥയും
ആഫ്രിക്കയുടെ മധ്യ ഭാഗത്തിനു വടക്കായി സ്ഥിതിചെയ്യുന്ന ഈ രാജ്യത്തിന്റെ വടക്കുഭാഗത്തു കൂടിയാണ് ഭൂമധ്യരേഖ കടന്നുപോകുന്നത്. രാജ്യത്തിന്റെ മൊത്തം വിസ്‌തൃതിയില്‍ ഏറ്റവും കൂടിയ ദൂരം തെക്കു വടക്ക് 2090 കിലോമീറ്ററും കിഴക്ക് പടിഞ്ഞാറ് 2098 കിലോമീറ്ററും തീരദേശദൈര്‍ഘ്യം 40 കിലോമീറ്ററുമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സുഡാനും അള്‍ജീരിയയും മാത്രമേ കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെക്കാള്‍ വലുപ്പമുള്ളതായുള്ളു. ഭൂപ്രകൃതിയനുസരിച്ച് രാജ്യത്തെ ഉഷ്‌ണമേഖലാ മഴക്കാട്, സാവന്ന, പീഠഭൂമി എന്നീ മൂന്നു പ്രധാനമേഖലകളായി വിഭജിച്ചിരിക്കുന്നു.
ഉഷ്‌ണമേഖലാമഴക്കാട്
രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗത്തെ പ്രത്യേകിച്ച്, ഉത്തരമേഖലയെ ഏതാണ്ട് ആവരണം ചെയ്യുന്ന തരത്തിലാണ് ഉഷ്‌ണമേഖലാമഴക്കാടുകള്‍ കാണപ്പെടുന്നത്. അത്യപൂര്‍വമായ സസ്യജാതികളാല്‍ സമ്പന്നമായ ഇവിടം ലോകത്തെ ഏറ്റവും വിസ്‌തൃതവും നിബിഡവുമായ മഴക്കാടുകളാണ്. നിബിഡവനമായതിനാല്‍ അപൂര്‍വമായി മാത്രമേ സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാറുള്ളൂ. ഭൂമധ്യരേഖ കടന്നുപോകുന്ന ഉഷ്‌ണമേഖലാമഴക്കാടുകളില്‍ വര്‍ഷം മുഴുവന്‍ ആര്‍ദ്രതയേറിയ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. പകല്‍ താപനിലയുടെ ശരാശരി 32°C -ഉം, വാര്‍ഷികവര്‍ഷപാതത്തിന്റെ ശരാശരി 20 സെ.മീ.-ഉം ആണ്. മിക്കപ്പോഴും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാറുണ്ട്.
സാവന്ന
വ്യത്യസ്‌തങ്ങളായ പുല്ലിനങ്ങള്‍ വളരുന്ന വിശാലമായ പുല്‍മേടുകളാണ് സാവന്ന. പുല്‍മേടുകളില്‍ താരതമ്യേന ഉയരംകുറഞ്ഞ വൃക്ഷങ്ങള്‍ വളരുന്നു. സാവന്നകള്‍ക്കിടയിലെ താഴ്‌വരകളിലും വൃക്ഷങ്ങള്‍ വളരുന്നുണ്ട്. കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ തെക്കന്‍ മേഖലകളിലാണ് സാവന്നകള്‍ അധികവും കാണപ്പെടുന്നത്. മഴക്കാടുകള്‍ക്ക് വടക്കായി ഒരു നേരിയ അരപ്പട്ടയുടെ ആകൃതിയിലും സാവന്ന കാണുന്നുണ്ട്. ഏതാണ്ട് 24°C ആണ് സാവന്നകളിലെ പകല്‍ താപനിലയുടെ ശരാശരി. വര്‍ഷത്തില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഇവിടെ മഴ ലഭിക്കാറുള്ളൂ.
പീഠഭൂമി
കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ദക്ഷിണ-പൂര്‍വ അതിര്‍ത്തി പ്രദേശങ്ങളിലാണ് പീഠഭൂമികളും പര്‍വതങ്ങളും നിറഞ്ഞ ഭൂപ്രകൃതി കാണപ്പെടുന്നത്. ഉയരത്തിനാനുപാതികമായ സസ്യജാലവിതരണത്തില്‍ വ്യതിയാനം കാണപ്പെടുന്ന മേഖലയാണിത്. രാജ്യത്തെ ഏറ്റവും ഉയരംകൂടിയ (5,109 മീ.) കൊടുമുടിയായ മാര്‍ഗെറിറ്റ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ശരാശരി 21°C പകല്‍ താപനിലയാണ് അനുഭവപ്പെടുന്നത്.
നദികള്‍
ലോകത്തെ ഏറ്റവും നീളം കൂടിയ നദികളില്‍ അഞ്ചാമത്തേതാണ് കോങ്‌ഗോ. രാജ്യത്തെ പ്രധാനപ്പെട്ടതും ആഫ്രിക്കയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയുമാണ് കോങ്‌ഗോ. ഇത് ഉഷ്‌ണമേഖലാ മഴക്കാടുകളിലൂടെയാണ് ഒഴുകുന്നത്. കോങ്‌ഗോയിലെ ഏറ്റവും പ്രധാന ഗതാഗതമാര്‍ഗങ്ങളിലൊന്നാണിത്. കോങ്‌ഗോയിലെ ആദിമനിവാസികള്‍ പണ്ടുകാലത്ത് കോങ്‌ഗോ നദിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ന്‌സാദി (വന്‍നദി) എന്ന പദത്തില്‍നിന്നാണ് രാജ്യത്തിന്റെ പൂര്‍വനാമമായ സയറിന്റെ നിഷ്‌പത്തി.
രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് സാംബിയന്‍ അതിര്‍ത്തിക്കടുത്തുള്ള ചാമ്പെഷിയില്‍ നിന്നുദ്‌ഭവിക്കുന്ന കോങ്‌ഗോ, ലുവാലാബ എന്ന പേരില്‍ രാജ്യത്തിന്റെ വടക്കുഭാഗത്തുകൂടിയൊഴുകിയശേഷം ബൊയോമ ജലപാതം സൃഷ്‌ടിക്കുന്നു. ജലപാതം പിന്നിടുന്ന നദി കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ വടക്കുഭാഗം മുറിച്ചുകടന്നശേഷം തെക്കു പടിഞ്ഞാറോട്ടൊഴുകി ഒടുവില്‍ അത്‌ലാന്തിക് സമുദ്രത്തില്‍ പതിക്കുന്നു. ഉദ്‌ഭവത്തിനും പതനത്തിനും മധ്യേ നദി സൃഷ്‌ടിക്കുന്ന ലീവിങ്‌സ്റ്റണ്‍ വെള്ളച്ചാട്ടവും ശ്രദ്ധേയമാണ്. ആമസോണ്‍ കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ജലമുള്‍ക്കൊള്ളുന്ന നദി എന്ന നിലയിലും കോങ്‌ഗോയ്‌ക്ക് പ്രാധാന്യമുണ്ട്. 4,667 കി.മീ. ദൈര്‍ഘ്യമുണ്ട്. നിരവധി പോഷകനദികള്‍ ഈ നദിയ്‌ക്കുണ്ട്. ഉപാംഗി, അറ്റുവിമി, ലോമാമി, ക്വോകസായ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ആഴമേറിയ നിരവധി തടാകങ്ങളും കാണപ്പെടുന്നുണ്ട്. ഏറ്റവും വലിയ തടാകം താന്നനിക്കയാണ്.
ജൈവസമ്പത്ത്
ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോങ്‌ഗോ. ഭൂമധ്യരേഖാ മഴക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ഒട്ടേറെ ജന്തുക്കളും സസ്യങ്ങളും ഇവിടെ കാണപ്പെടുന്നു.
ബബൂണ്‍, ചിമ്പാന്‍സി, ഗൊറില്ല തുടങ്ങിയ കുരങ്ങുകള്‍ ഇവിടെ അപൂര്‍വമായി കാണപ്പെടുന്നു. കലമാന്‍, പുള്ളിപ്പുലി, സിംഹം, നീര്‍ക്കുതിര, വരയന്‍കുതിര തുടങ്ങിയ വന്യമൃഗങ്ങള്‍ തുറസ്സായ വനപ്രദേശങ്ങളില്‍ മേഞ്ഞുനടക്കുന്ന കാഴ്‌ച മനോഹരമാണ്. വനങ്ങളോട് ചേര്‍ന്ന ജലാശയങ്ങള്‍ മുതലകളുടേയും ഹിപ്പോപ്പൊട്ടാമസുകളുടെയും ആവാസകേന്ദ്രങ്ങളാണ്. ജിറാഫിനോട് സാമ്യമുള്ള ഒകാപി എന്ന മൃഗം ലോകത്ത് കോങ്‌ഗോയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഈ മൃഗം രാജ്യത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാതികളും കോങ്‌ഗോയുടെ ജന്തുവൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. കോങ്‌ഗോനദീവ്യൂഹം മത്സ്യശേഖരത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്. ഏകദേശം 700-റോളം മത്സ്യ സ്‌പീഷീസുകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ക്ഷുദ്രജീവികളുടെ ആധിക്യമുള്ള മേഖലയാണിവിടം. ആമ, ചീന്നണ്ണി, പെരുമ്പാമ്പ്, മൂര്‍ഖന്‍, അണലി, പച്ചിലപ്പാമ്പ് തുടങ്ങിയവയെ ധാരാളമായി കാണാം.
==ജനങ്ങളും ജീവിതരീതിയും==
|
===ഭാഷ===
|
||
===ജനവിതരണം===
|
===മതം===
|
===വിദ്യാഭ്യാസം===
|
===കല===
|
==സമ്പദ്വ്യവസ്ഥ==
|
===പ്രകൃതിവിഭവങ്ങള്‍===
|
===കൃഷി===
|
===ഗതാഗതവും വാര്‍ത്താവിനിമയവും===
|
==ചരിത്രം==
|
കോങ്‌ഗോ നദിക്ക് സയര്‍ നദി എന്ന പുതിയ പേരുനല്‍കി. 1972-ല്‍ മൊബുട്ടു തന്റെ പേര് "മൊബുട്ടു സിസെ സികൊ എന്‍കുകു എന്‍ഗബെന്‍ഡു വ സ ബംഗ' എന്നു മാറ്റി. "അഗ്നിയില്‍നിന്നുപോലും വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ധീരസേനാനി" എന്നാണ് ആ പേരിന്റെ അര്‍ഥം. മൊബുട്ടു സ്വയം പ്രസിഡന്റായി അവരോധിതനായി. എല്ലാ പാര്‍ട്ടികളെയും നിരോധിച്ചു. തിരഞ്ഞെടുപ്പുകളില്‍ മൊബുട്ടുമാത്രം മത്സരിച്ചു. മൊബുട്ടു മാത്രം വിജയിച്ചു. ലോകമാകെ ചുറ്റിക്കറങ്ങി മൊബുട്ടു ഷോപ്പിങ് നടത്തി. കതാംഗ (Katanga) മേഖലയില്‍ ഖനനാനുമതി നേടിയ ബെല്‍ജിയന്‍ കമ്പനിമുതലാളിമാരെ ഓരോ തവണയും വിളിച്ചുവരുത്തി. പോക്കറ്റ്‌മണിയായി കോടിക്കണക്കിന് ഡോളര്‍ നിര്‍ബന്ധപ്പിരിവ് നടത്തിയാണ് ചാര്‍ട്ടര്‍ വിമാനത്തില്‍ മൊബുട്ടു ലോകനഗരങ്ങളില്‍ ഷോപ്പിങ്ങിന് പോയത്. 1984-ല്‍ ഖജനാവില്‍നിന്ന് 400 കോടി ഡോളറിന് തുല്യമായ തുക മൊബുട്ടു സ്വന്തം പേരില്‍ സ്വിസ്‌ബാങ്കില്‍ നിക്ഷേപിച്ചു. 1990-കളില്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടെ മൊബുട്ടുവിന്റെ കമ്യൂണിസ്റ്റ് വിരോധത്തിന് വിലയില്ലാതായി. ഇതോടെ സി.ഐ.എ. മൊബുട്ടുവിനെ കൈവിട്ടു. വിമതര്‍ തലപൊക്കിത്തുടങ്ങി. മൊബുട്ടു മൂന്നാം റിപ്പബ്ലിക്ക് പ്രഖ്യാപിച്ചു. പക്ഷേ, "ഖജനാവ് കാലിയാക്കല്‍' തുടര്‍ന്നു. 1994-ല്‍ റുവാണ്ടയിലും ബുറൂണ്ടിയിലും ഹുടു-ടുട്‌സി കലാപം നടന്നു. ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ കോംഗോയിലേക്കു പ്രവഹിച്ചു. ഇവരെ ഉള്‍ക്കൊള്ളാനാവാതെ കോംഗോയുടെ സാമൂഹികജീവിതം താറുമാറായി. ലോറന്റ് കബില(Laurent Kabila)യുടെ നേതൃത്വത്തില്‍ വിമതസൈന്യം മൊബുട്ടുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1997-ല്‍ മൊബുട്ടു നാടുവിടുകയും കബില അധികാരമേറ്റെടുക്കുകയും ചെയ്‌തു.
കോങ്‌ഗോ യുദ്ധങ്ങള്‍. 1998 ആഗസ്റ്റില്‍ റുവാണ്ടയുടെയും ഉഗാണ്ടയുടെയും സൈനികപിന്തുണയോടെ സൈന്യത്തിലെ ഒരു വിഭാഗം കബിലയോട് യുദ്ധം പ്രഖ്യാപിച്ചു. സിംബാബ്‌വെ, അംഗോള, നമീബിയ, ഛാഡ്, സുഡാന്‍ എന്നീ രാജ്യങ്ങള്‍ കബിലയ്‌ക്ക് സൈന്യത്തെ അയച്ചുകൊടുത്തതോടെ മധ്യആഫ്രിക്ക യുദ്ധക്കളമായി. ഈ യുദ്ധം ഒന്നാം കോങ്‌ഗോ യുദ്ധമെന്നും മധ്യ ആഫ്രിക്കന്‍ യുദ്ധമെന്നും അറിയപ്പെട്ടു. 2001 ജനുവരിയില്‍ കബില കൊല്ലപ്പെട്ടതോടെ പുത്രന്‍ ജോസഫ് കബില (Joseph Kabila) സ്ഥാനമേറ്റെടുത്തു. വിമത സൈനികവിഭാഗങ്ങളുമായി ജോസഫ് കബില താത്‌കാലിക സമാധാന ഉടമ്പടിയുണ്ടാക്കി. ഓരോ സൈനികവിഭാഗത്തെയും പ്രതിനിധാനം ചെയ്‌ത് നാല് വൈസ് പ്രസിഡന്റുമാരെ നിയമിച്ചു. എന്നാല്‍ 2003 ജൂലായില്‍ വൈസ്‌പ്രസിഡന്റുമാര്‍ സംഘം ചേര്‍ന്ന് കബിലയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും രക്തരൂഷിതമായ പ്രഖ്യാപിതയുദ്ധമായിരുന്നു അത്. രണ്ടാം കോംഗോയുദ്ധത്തില്‍ ഏകദേശം നാല്‌പതുലക്ഷംപേര്‍ കൊല്ലപ്പെട്ടു. 2006-ല്‍ ദിവസം കുറഞ്ഞത് ആയിരം പേരെന്നിലും കൊല്ലപ്പെടുന്നത് പതിവായി. യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും ഐക്യരാഷ്‌ട്രസഭ ആശങ്കയും ഉത്‌കണ്‌ഠയും പ്രകടിപ്പിക്കുകയുണ്ടായി. 2006-ല്‍ നടന്ന ആദ്യ ബഹുകക്ഷി തെരഞ്ഞെടുപ്പില്‍ വിമതന്മാരില്‍ പ്രധാനിയും വലിയൊരു സൈനികവിഭാഗത്തിന്റെ നേതാവുമായ ഷാങ് പിയറി ബെമ്പ (Jean Pierre Bemba) ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെന്നിലും ഒടുവില്‍ ജോസഫ് കബില തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കലാപം അഴിച്ചുവിടപ്പെട്ടു. ഇരുവിഭാഗങ്ങളും കിന്‍ഷാസാ തെരുവില്‍ ഏറ്റുമുട്ടി. 16 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഐക്യരാഷ്‌ട്രസഭയുടെ ദൗത്യസേന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേവര്‍ഷം ഡിസംബറില്‍ അന്താരാഷ്‌ട്ര നിരീക്ഷണത്തോടെ നടന്ന തെരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടുനേടി കബില വീണ്ടും പ്രസിഡന്റായി. എന്നാല്‍ ഭരണകൂടത്തിന്റെ പിടിപ്പുകേട് സംഘട്ടനങ്ങള്‍ക്ക് ശമനമുണ്ടാക്കിയില്ല. റുവാണ്ടയുടെ ശക്തമായ പിന്തുണയും സഹായവും ഈ കലാപങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു. നിയന്ത്രണാധീനമല്ലാതായ സംഘട്ടനങ്ങള്‍ അതിരൂക്ഷമായ രക്തച്ചൊരിച്ചിലിന് വഴിയൊരുക്കി. 5.4 ദശലക്ഷം മനുഷ്യരാണ് ഇതില്‍ കൊല്ലപ്പെട്ടത്. 2007-ല്‍ പ്രതിമാസം 45,000 പേരാണ് കോങ്‌ഗോയില്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. മരണസംഖ്യയിലെ വന്‍വര്‍ധനവ് രാജ്യത്തെ മാനവശേഷിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചു. ക്ഷാമംമൂലം അഞ്ചുവയസ്സു തികയുംമുമ്പ് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം പെരുകി. രാജ്യത്ത് കൊള്ളിവയ്‌പും സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും അരാജകത്വവും വര്‍ധിച്ചു. സമീപകാലത്ത് സുപ്രീം കോടതി ഇടപെട്ട് താത്‌കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്നിലും പ്രശ്‌നപരിഹാരം ഇനിയും അകലെയാണ്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ വിമതസേനയുടെ നിയന്ത്രണത്തിലാണ്.