This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബെ, കോബോ (1924 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആബെ, കോബോ (1924 - 93)== ==Abe, Kobo== ജാപ്പനീസ്‌ നോവലിസ്റ്റും നാടകരചയിതാവും 192...)
(Abe, Kobo)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആബെ, കോബോ (1924 - 93)==
==ആബെ, കോബോ (1924 - 93)==
==Abe, Kobo==
==Abe, Kobo==
-
ജാപ്പനീസ്‌ നോവലിസ്റ്റും നാടകരചയിതാവും 1924 മാർച്ച്‌ 7-ന്‌ ടോക്കിയോയിലുള്ള കിറ്റയിൽ ജനിച്ചു. മഞ്ചൂരിയയിലാണ്‌ വളർന്നത്‌. വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം സാഹിത്യത്തിൽ താൽപര്യമുണരുകയും രചനയിൽ വ്യാപൃതനാകുകയും ചെയ്‌തു.
+
ജാപ്പനീസ്‌ നോവലിസ്റ്റും നാടകരചയിതാവും 1924 മാര്‍ച്ച്‌ 7-ന്‌ ടോക്കിയോയിലുള്ള കിറ്റയില്‍ ജനിച്ചു. മഞ്ചൂരിയയിലാണ്‌ വളര്‍ന്നത്‌. വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം സാഹിത്യത്തില്‍ താല്‍പര്യമുണരുകയും രചനയില്‍ വ്യാപൃതനാകുകയും ചെയ്‌തു.
 +
[[ചിത്രം:Vol3p110_combo.jpg|thumb|കോബോ ആബെ]]
-
ദ്‌ വാള്‍ എന്ന കൃതി അകുതാഗവാ പുരസ്‌കാരം (1951) നേടിയതിനു ശേഷമാണ്‌ ആബെ ജപ്പാന്‍ സാഹിത്യലോകത്ത്‌ ഏറെ പ്രശസ്‌തനായത്‌. യാഥാസ്ഥിതിക ജപ്പാന്‍ സാഹിത്യശൈലിയിൽ നിന്നും മാറി അന്യാധീനത മുഖ്യപ്രമേയമാക്കിയാണ്‌ ഇദ്ദേഹത്തിന്റെ മിക്ക നോവലുകളും നാടകങ്ങളും രചിക്കപ്പെട്ടത്‌. ആദ്യകാല കൃതികള്‍ മഞ്ചൂരിയെയും യുദ്ധാനന്തര ജപ്പാനെയുംകുറിച്ചായിരുന്നു. പിന്നീടുള്ള കൃതികളിൽ പരിഷ്‌കൃതവും വിസ്‌ഫോടകവുമായ സാമ്പത്തിക വളർച്ചയുടെ വക്കത്തെത്തിനിൽക്കുന്നതുമായ വ്യാവസായിക സമൂഹത്തിന്‌ ഊന്നൽ നൽകിക്കാണുന്നു.
+
ദ്‌ വാള്‍ എന്ന കൃതി അകുതാഗവാ പുരസ്‌കാരം (1951) നേടിയതിനു ശേഷമാണ്‌ ആബെ ജപ്പാന്‍ സാഹിത്യലോകത്ത്‌ ഏറെ പ്രശസ്‌തനായത്‌. യാഥാസ്ഥിതിക ജപ്പാന്‍ സാഹിത്യശൈലിയില്‍ നിന്നും മാറി അന്യാധീനത മുഖ്യപ്രമേയമാക്കിയാണ്‌ ഇദ്ദേഹത്തിന്റെ മിക്ക നോവലുകളും നാടകങ്ങളും രചിക്കപ്പെട്ടത്‌. ആദ്യകാല കൃതികള്‍ മഞ്ചൂരിയെയും യുദ്ധാനന്തര ജപ്പാനെയുംകുറിച്ചായിരുന്നു. പിന്നീടുള്ള കൃതികളില്‍ പരിഷ്‌കൃതവും വിസ്‌ഫോടകവുമായ സാമ്പത്തിക വളര്‍ച്ചയുടെ വക്കത്തെത്തിനില്‍ക്കുന്നതുമായ വ്യാവസായിക സമൂഹത്തിന്‌ ഊന്നല്‍ നല്‍കിക്കാണുന്നു.
 +
 
 +
ദായിയോന്‍ കാപിയോക്ക്‌ (1959), സുനാ നോ ഒനാ (1962), മിക്കായ്‌ (1977) മുതലായവയാണ്‌ ആബെയുടെ പ്രശസ്‌ത കൃതികള്‍. 1960-ല്‍ സംവിധായകന്‍ ഹിരോഷി തെഫിഗഹാരയുമായ്‌ ചേര്‍ന്ന്‌ ദ്‌ പിറ്റ്‌ ഫാള്‍, വുമന്‍ ഇന്‍ ദ്‌ ഡ്യൂണ്‍സ്‌, ദ്‌ ഫേസ്‌ ഒഫ്‌ അനദര്‍, ദ്‌ റൂയിന്‍ഡ്‌ മാപ്പ്‌ മുതലായവ അഭ്രപാളിയിലേയ്‌ക്ക്‌ പകര്‍ത്തി. വുമന്‍ ഇന്‍ ദ്‌ ഡ്യൂണ്‍സ്‌ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ പ്രശസ്‌തി ആഗോളതലത്തിലേക്ക്‌ ഉയര്‍ന്നു. പലതവണ നോബല്‍ പുരസ്‌ക്കാരത്തിന്‌ ആബെയുടെ പേര്‌ നിര്‍ദേശിക്കപ്പെട്ടിരുന്നു.  
-
ദായിയോന്‍ കാപിയോക്ക്‌ (1959), സുനാ നോ ഒനാ (1962), മിക്കായ്‌ (1977) മുതലായവയാണ്‌ ആബെയുടെ പ്രശസ്‌ത കൃതികള്‍. 1960-ൽ സംവിധായകന്‍ ഹിരോഷി തെഫിഗഹാരയുമായ്‌ ചേർന്ന്‌ ദ്‌ പിറ്റ്‌ ഫാള്‍, വുമന്‍ ഇന്‍ ദ്‌ ഡ്യൂണ്‍സ്‌, ദ്‌ ഫേസ്‌ ഒഫ്‌ അനദർ, ദ്‌ റൂയിന്‍ഡ്‌ മാപ്പ്‌ മുതലായവ അഭ്രപാളിയിലേയ്‌ക്ക്‌ പകർത്തി. വുമന്‍ ഇന്‍ ദ്‌ ഡ്യൂണ്‍സ്‌ കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ പ്രശസ്‌തി ആഗോളതലത്തിലേക്ക്‌ ഉയർന്നു. പലതവണ നോബൽ പുരസ്‌ക്കാരത്തിന്‌ ആബെയുടെ പേര്‌ നിർദേശിക്കപ്പെട്ടിരുന്നു.
 
1993 ജനു. 22-ന്‌ ആബെ അന്തരിച്ചു.
1993 ജനു. 22-ന്‌ ആബെ അന്തരിച്ചു.
 +
(നസീമ ദത്ത്‌)
(നസീമ ദത്ത്‌)

Current revision as of 06:49, 7 സെപ്റ്റംബര്‍ 2014

ആബെ, കോബോ (1924 - 93)

Abe, Kobo

ജാപ്പനീസ്‌ നോവലിസ്റ്റും നാടകരചയിതാവും 1924 മാര്‍ച്ച്‌ 7-ന്‌ ടോക്കിയോയിലുള്ള കിറ്റയില്‍ ജനിച്ചു. മഞ്ചൂരിയയിലാണ്‌ വളര്‍ന്നത്‌. വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം സാഹിത്യത്തില്‍ താല്‍പര്യമുണരുകയും രചനയില്‍ വ്യാപൃതനാകുകയും ചെയ്‌തു.

കോബോ ആബെ

ദ്‌ വാള്‍ എന്ന കൃതി അകുതാഗവാ പുരസ്‌കാരം (1951) നേടിയതിനു ശേഷമാണ്‌ ആബെ ജപ്പാന്‍ സാഹിത്യലോകത്ത്‌ ഏറെ പ്രശസ്‌തനായത്‌. യാഥാസ്ഥിതിക ജപ്പാന്‍ സാഹിത്യശൈലിയില്‍ നിന്നും മാറി അന്യാധീനത മുഖ്യപ്രമേയമാക്കിയാണ്‌ ഇദ്ദേഹത്തിന്റെ മിക്ക നോവലുകളും നാടകങ്ങളും രചിക്കപ്പെട്ടത്‌. ആദ്യകാല കൃതികള്‍ മഞ്ചൂരിയെയും യുദ്ധാനന്തര ജപ്പാനെയുംകുറിച്ചായിരുന്നു. പിന്നീടുള്ള കൃതികളില്‍ പരിഷ്‌കൃതവും വിസ്‌ഫോടകവുമായ സാമ്പത്തിക വളര്‍ച്ചയുടെ വക്കത്തെത്തിനില്‍ക്കുന്നതുമായ വ്യാവസായിക സമൂഹത്തിന്‌ ഊന്നല്‍ നല്‍കിക്കാണുന്നു.

ദായിയോന്‍ കാപിയോക്ക്‌ (1959), സുനാ നോ ഒനാ (1962), മിക്കായ്‌ (1977) മുതലായവയാണ്‌ ആബെയുടെ പ്രശസ്‌ത കൃതികള്‍. 1960-ല്‍ സംവിധായകന്‍ ഹിരോഷി തെഫിഗഹാരയുമായ്‌ ചേര്‍ന്ന്‌ ദ്‌ പിറ്റ്‌ ഫാള്‍, വുമന്‍ ഇന്‍ ദ്‌ ഡ്യൂണ്‍സ്‌, ദ്‌ ഫേസ്‌ ഒഫ്‌ അനദര്‍, ദ്‌ റൂയിന്‍ഡ്‌ മാപ്പ്‌ മുതലായവ അഭ്രപാളിയിലേയ്‌ക്ക്‌ പകര്‍ത്തി. വുമന്‍ ഇന്‍ ദ്‌ ഡ്യൂണ്‍സ്‌ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ പ്രശസ്‌തി ആഗോളതലത്തിലേക്ക്‌ ഉയര്‍ന്നു. പലതവണ നോബല്‍ പുരസ്‌ക്കാരത്തിന്‌ ആബെയുടെ പേര്‌ നിര്‍ദേശിക്കപ്പെട്ടിരുന്നു.

1993 ജനു. 22-ന്‌ ആബെ അന്തരിച്ചു.

(നസീമ ദത്ത്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍