This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റർലിറ്റ്‌സ്‌ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Austerlits war)
(Austerlits war)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആസ്റ്റർലിറ്റ്‌സ്‌ യുദ്ധം==
+
==ആസ്റ്റര്‍ലിറ്റ്‌സ്‌ യുദ്ധം==
-
[[ചിത്രം:Austerlitz-baron-Pascal.jpg.jpg|thumb|ആസ്റ്റർലിറ്റ്‌സ്‌ യുദ്ധം-പെയിന്റിങ്‌]]
+
[[ചിത്രം:Austerlitz-baron-Pascal.jpg.jpg|thumb|ആസ്റ്റര്‍ലിറ്റ്‌സ്‌ യുദ്ധം-പെയിന്റിങ്‌]]
==Austerlits war==
==Austerlits war==
-
മൊറേവിയ (ചെക്ക്‌ റിപ്പബ്ലിക്‌)യിലെ ആസ്റ്റർലിസ്റ്റില്‍വച്ച്‌ നെപ്പോളിയന്‍ ബോണൊപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുസൈന്യം ഒരു വശത്തും റഷ്യക്കാരുടെയും ആസ്റ്റ്രിയക്കാരുടെയും സൈന്യങ്ങള്‍ മറുവശത്തുമായി 1805 ഡി. 2-ന്‌ നടന്ന യുദ്ധം. ബ്രിട്ടനുമായി സഖ്യമുണ്ടാക്കി തന്നെ എതിർക്കാന്‍ ഒരുമ്പെട്ട റഷ്യയെയും ആസ്റ്റ്രിയയെയും നെപ്പോളിയന്‌ ഈ യുദ്ധത്തില്‍ തോല്‌പിക്കാന്‍ കഴിഞ്ഞു. 1805 സെപ്‌. 8-ന്‌ 80,000 വരുന്ന ആസ്റ്റ്രിയന്‍ സൈന്യം റഷ്യന്‍പോഷകസേന എത്തുന്നതിനുമുമ്പുതന്നെ ബവേറിയ ആക്രമിച്ചു. അതിന്റെ ഇരട്ടി വലുപ്പമുള്ള സൈന്യവുമായിട്ടാണ്‌ നെപ്പോളിയന്‍ അതിനെ നേരിടാന്‍ പടക്കളത്തിലെത്തിയത്‌. കിഴക്കേ ബേഡന്‍വെർറ്റന്‍ബർഗിലെ ഉല്‌മ്‌ (Ulm) എന്ന സ്ഥലത്തുവച്ച്‌ ഒ. 20-ന്‌ 49,000 പേരടങ്ങുന്ന ഒരു ആസ്റ്റ്രിയന്‍ സൈന്യവിഭാഗം ഫ്രഞ്ചുസൈന്യത്തിനു കീഴടങ്ങി. എം.ഐ. കുട്‌സോവിന്റെ നേതൃത്വത്തില്‍ 30,000 പേരടങ്ങുന്ന റഷ്യന്‍സൈന്യം സഹായത്തിനെത്തിയപ്പോള്‍ ആസ്റ്റ്രിയന്‍ സൈന്യത്തിന്റെ ഒരു ഭാഗമേ അവശേഷിച്ചിരുന്നുള്ളൂ. നെപ്പോളിയന്റെ വമ്പിച്ച സൈന്യസന്നാഹം കണ്ട്‌ ഇന്‍ നദിക്കരയിലെത്തിയ റഷ്യന്‍സേന പിന്‍വാങ്ങി. ന. 13-ന്‌ ഫ്രഞ്ചുസൈന്യം വിയന്നയിലെത്തി; തുടർന്ന്‌ ഡാന്യൂബ്‌ കടന്നു ശത്രുക്കളെ പിന്തുടർന്നു. അപ്പോഴേക്കും റഷ്യയില്‍നിന്ന്‌ പുതിയൊരു സേനാവിഭാഗം കുട്‌സോവിന്റെ സഹായത്തിനെത്തി. ആസ്റ്റ്രിയന്‍ ആർച്ച്‌ ഡ്യൂക്കായ ചാള്‍സും 80,000 വരുന്ന സൈന്യവുമായി ഇറ്റലിയില്‍നിന്നു തിരിച്ച്‌ യുദ്ധരംഗത്തെത്തി. പ്രഷ്യക്കാരും യുദ്ധത്തിലിടപെടുമെന്നനില വന്നപ്പോള്‍ ഈ ദുർഘടസന്ധിയെ തന്ത്രംകൊണ്ട്‌ നേരിടാന്‍ നെപ്പോളിയന്‍ ഉറച്ചു. ബ്രയനില്‍ നിലയുറപ്പിച്ചിരുന്ന നെപ്പോളിയന്റെ സേന ശത്രുസൈന്യത്തെ കുരുക്കിലാക്കി. ഈ ഏറ്റുമുട്ടലിലെ ആള്‍നാശം റഷ്യന്‍-ആസ്റ്റ്രിയന്‍ സൈന്യത്തിന്‌ 26,000-ത്തോളവും ഫ്രഞ്ചുഭാഗത്ത്‌ 7,000-ത്തിനും 8,000-ത്തിനും ഇടയ്‌ക്കും ആയിരുന്നു. ആസ്റ്റ്രിയന്‍ ചക്രവർത്തി ഫ്രാന്‍സിസ്‌ ക 1805 ഡി. 6-ന്‌ ഒരു യുദ്ധവിരാമക്കരാറില്‍ ഒപ്പുവച്ചു; ശിഥിലമായിത്തീർന്ന റഷ്യന്‍സൈന്യം പിന്‍വാങ്ങുകയും ചെയ്‌തു. സൈനികമായും രാഷ്‌ട്രീയമായും തകർന്നിരുന്ന നെപ്പോളിയന്‍ ഈ യുദ്ധത്തിലൂടെയാണ്‌ തന്റെ നഷ്‌ടപ്പെട്ട യശസ്സ്‌ വീണ്ടെടുത്തത്‌.
+
മൊറേവിയ (ചെക്ക്‌ റിപ്പബ്ലിക്‌)യിലെ ആസ്റ്റര്‍ലിസ്റ്റില്‍വച്ച്‌ നെപ്പോളിയന്‍ ബോണൊപ്പാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുസൈന്യം ഒരു വശത്തും റഷ്യക്കാരുടെയും ആസ്റ്റ്രിയക്കാരുടെയും സൈന്യങ്ങള്‍ മറുവശത്തുമായി 1805 ഡി. 2-ന്‌ നടന്ന യുദ്ധം. ബ്രിട്ടനുമായി സഖ്യമുണ്ടാക്കി തന്നെ എതിര്‍ക്കാന്‍ ഒരുമ്പെട്ട റഷ്യയെയും ആസ്റ്റ്രിയയെയും നെപ്പോളിയന്‌ ഈ യുദ്ധത്തില്‍ തോല്‌പിക്കാന്‍ കഴിഞ്ഞു. 1805 സെപ്‌. 8-ന്‌ 80,000 വരുന്ന ആസ്റ്റ്രിയന്‍ സൈന്യം റഷ്യന്‍പോഷകസേന എത്തുന്നതിനുമുമ്പുതന്നെ ബവേറിയ ആക്രമിച്ചു. അതിന്റെ ഇരട്ടി വലുപ്പമുള്ള സൈന്യവുമായിട്ടാണ്‌ നെപ്പോളിയന്‍ അതിനെ നേരിടാന്‍ പടക്കളത്തിലെത്തിയത്‌. കിഴക്കേ ബേഡന്‍വെര്‍റ്റന്‍ബര്‍ഗിലെ ഉല്‌മ്‌ (Ulm) എന്ന സ്ഥലത്തുവച്ച്‌ ഒ. 20-ന്‌ 49,000 പേരടങ്ങുന്ന ഒരു ആസ്റ്റ്രിയന്‍ സൈന്യവിഭാഗം ഫ്രഞ്ചുസൈന്യത്തിനു കീഴടങ്ങി. എം.ഐ. കുട്‌സോവിന്റെ നേതൃത്വത്തില്‍ 30,000 പേരടങ്ങുന്ന റഷ്യന്‍സൈന്യം സഹായത്തിനെത്തിയപ്പോള്‍ ആസ്റ്റ്രിയന്‍ സൈന്യത്തിന്റെ ഒരു ഭാഗമേ അവശേഷിച്ചിരുന്നുള്ളൂ. നെപ്പോളിയന്റെ വമ്പിച്ച സൈന്യസന്നാഹം കണ്ട്‌ ഇന്‍ നദിക്കരയിലെത്തിയ റഷ്യന്‍സേന പിന്‍വാങ്ങി. ന. 13-ന്‌ ഫ്രഞ്ചുസൈന്യം വിയന്നയിലെത്തി; തുടര്‍ന്ന്‌ ഡാന്യൂബ്‌ കടന്നു ശത്രുക്കളെ പിന്തുടര്‍ന്നു. അപ്പോഴേക്കും റഷ്യയില്‍നിന്ന്‌ പുതിയൊരു സേനാവിഭാഗം കുട്‌സോവിന്റെ സഹായത്തിനെത്തി. ആസ്റ്റ്രിയന്‍ ആര്‍ച്ച്‌ ഡ്യൂക്കായ ചാള്‍സും 80,000 വരുന്ന സൈന്യവുമായി ഇറ്റലിയില്‍നിന്നു തിരിച്ച്‌ യുദ്ധരംഗത്തെത്തി. പ്രഷ്യക്കാരും യുദ്ധത്തിലിടപെടുമെന്നനില വന്നപ്പോള്‍ ഈ ദുര്‍ഘടസന്ധിയെ തന്ത്രംകൊണ്ട്‌ നേരിടാന്‍ നെപ്പോളിയന്‍ ഉറച്ചു. ബ്രയനില്‍ നിലയുറപ്പിച്ചിരുന്ന നെപ്പോളിയന്റെ സേന ശത്രുസൈന്യത്തെ കുരുക്കിലാക്കി. ഈ ഏറ്റുമുട്ടലിലെ ആള്‍നാശം റഷ്യന്‍-ആസ്റ്റ്രിയന്‍ സൈന്യത്തിന്‌ 26,000-ത്തോളവും ഫ്രഞ്ചുഭാഗത്ത്‌ 7,000-ത്തിനും 8,000-ത്തിനും ഇടയ്‌ക്കും ആയിരുന്നു. ആസ്റ്റ്രിയന്‍ ചക്രവര്‍ത്തി ഫ്രാന്‍സിസ്‌ ക 1805 ഡി. 6-ന്‌ ഒരു യുദ്ധവിരാമക്കരാറില്‍ ഒപ്പുവച്ചു; ശിഥിലമായിത്തീര്‍ന്ന റഷ്യന്‍സൈന്യം പിന്‍വാങ്ങുകയും ചെയ്‌തു. സൈനികമായും രാഷ്‌ട്രീയമായും തകര്‍ന്നിരുന്ന നെപ്പോളിയന്‍ ഈ യുദ്ധത്തിലൂടെയാണ്‌ തന്റെ നഷ്‌ടപ്പെട്ട യശസ്സ്‌ വീണ്ടെടുത്തത്‌.

Current revision as of 12:24, 1 സെപ്റ്റംബര്‍ 2014

ആസ്റ്റര്‍ലിറ്റ്‌സ്‌ യുദ്ധം

ആസ്റ്റര്‍ലിറ്റ്‌സ്‌ യുദ്ധം-പെയിന്റിങ്‌

Austerlits war

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍